മോദി ഫാക്ടറോ കോൺഗ്രസിന്റെ പ്രതിഭയോ? എഎപി കൈവിടുകയാണോ ഹിമാചലിനെ?
മഞ്ഞുമൂടിയ ഹിമാചൽ താഴ്‍വര ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്. കൊടുംതണുപ്പിനെ ഭേദിക്കുന്ന ചൂടൻ പ്രചരണവും വൻകിട പ്രഖ്യാപനങ്ങളുമെല്ലാമായി ദേശീയ നേതാക്കളടക്കം ഈ താഴ്‌വരയിലുണ്ട്. ഹിമാചലിൽ തുടർഭരണമെന്ന ലക്ഷ്യവുമായി ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഊണും ഉറക്കവുമില്ലാതെയാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്കാണെങ്കിലും നഡ്ഡ ശ്രദ്ധയുറപ്പിച്ചിരിക്കുന്നത് ഹിമാചലിന്മേലാണ്. നഡ്ഡയ്ക്കു പുറമേ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിമാചലിൽ പ്രചരണത്തിനായി എത്തിയിരുന്നു. 2017ൽ കൈവിട്ടു പോയ സീറ്റ് തിരിച്ചു പിടിക്കാൻ കോൺഗ്രസും മികച്ച പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുൾപ്പെടെ ഹിമാചലിൽ റാലികൾ സംഘടിപ്പിച്ചു മുന്നേറുന്നു. കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ഇത്തവണ ഹിമാചലിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എഎപിയും രംഗത്തുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അടക്കമുള്ള പ്രമുഖ നേതാക്കൾ തന്നെ കളത്തിലിറങ്ങിയാണ് പ്രചാരണം കൊഴുപ്പിച്ചത്. വൻകിട പ്രഖ്യാപനങ്ങളുടെ പ്രകടനപത്രികയാണ് പാർട്ടികളെല്ലാം പുറത്തിറക്കിയത്. സൗജന്യ വൈദ്യുതിയും സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയും യുവാക്കൾക്ക് തൊഴിലും അടക്കം കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോൾ വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ആം ആദ്മി അധികാരത്തിലെത്തിയാൽ ഡൽഹിയിലെ മാജിക് ഹിമാചലിൽ കാണാമെന്ന് കേജ്‍രിവാളിന്റെ വാഗ്ദാനം. എന്തായിരിക്കും ഹിമാചലിൽ സംഭവിക്കുക? ഏറ്റവും പുതിയ കണക്കനുസരിച്ച് 73 ലക്ഷത്തോളമാണ് ഹിമാചലിലെ ജനസംഖ്യ. അതിന്റെ അഞ്ചിരട്ടിയുണ്ട് കേരളത്തിലെ ജനസംഖ്യ. എന്തുകൊണ്ടാണ് ഹിമാചൽ പ്രദേശെന്ന കുഞ്ഞൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് രാഷ്ട്രീയപരമായി ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നത്? വിശദമായി പരിശോധിക്കാം...

∙ മാറിമറിഞ്ഞ് ഹിമാചൽ
1990 മുതൽ ബിജെപിയും കോൺഗ്രസും മാറി മാറി ഭരിച്ച ചരിത്രമാണ് ഹിമാചൽ പ്രദേശിനുള്ളത്. അതുകൊണ്ടുതന്നെ ഇരുകൂട്ടർക്കും ഒരു പോലെ പ്രതീക്ഷ നൽകുന്നുണ്ട് ഈ ദേവഭൂമി. 1982, 85 വർഷങ്ങളിൽ തുടർച്ചയായി കോൺഗ്രസിനെ പിന്തുണച്ച ഹിമാചൽ 1990ൽ ബിജെപിയെ അധികാരത്തിലേറ്റി. എന്നാൽ രണ്ടു വർഷം മാത്രമായിരുന്നു ആ സർക്കാരിന്റെ കാലാവധി. ഡിസംബർ ആറിനു ബാബറി മസ്ജിദ് തകർന്നതിനു പിന്നാലെ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെ സർക്കാരിനെ പിരിച്ചുവിടുകയും അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. ഹിമാചലിനു പുറമേ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അതോടെ ബിജെപി ഭരണം തെറിച്ചു. പിന്നീട് ഹിമാചലിൽ 1993 ൽ നടന്ന തിരഞ്ഞെടുപ്പിൽ 68ൽ 52 സീറ്റുകൾ നേടി കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ അധികാരത്തിലേറുകയും ചെയ്തു.
ഇരു പാർട്ടികൾക്കും തുല്യവോട്ടു വിഹിതം നൽകിയ അപൂർവ ചരിത്രവും ഹിമാചലിനുണ്ട്. 1998ലെ തിരഞ്ഞെടുപ്പിലാണിത്. 68 അംഗ നിയമസഭയിൽ ബിജെപിക്കും കോൺഗ്രസിനും ലഭിച്ചത് 31 സീറ്റുകൾ വീതം. ആ വർഷം, പ്രാദേശിക പാർട്ടിയായ ഹിമാചൽ വികാസ് കോൺഗ്രസുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിച്ചു. അഞ്ചു സീറ്റുകളാണ് ഹിമാചൽ വികാസ് കോൺഗ്രസിനു ലഭിച്ചത്. ബിജെപിയുടെ പ്രേം കുമാർ ധൂമൽ മുഖ്യമന്ത്രിയുമായി.
പിന്നീട് 2003ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തുണച്ച ഹിമാചൽ 2007ൽ ബിജെപിക്കു പിന്തുണ നൽകി. 1990നു ശേഷം ബിജെപി ഒറ്റയ്ക്ക് അധികാരം നേടിയെടുത്ത വർഷം കൂടിയായിരുന്നു അത്. തുടർന്നു വന്ന വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പക്ഷേ കോൺഗ്രസ്–ബിജെപി ചക്രം മാറിമറിഞ്ഞു കൊണ്ടേയിരുന്നു. 2012ൽ കോൺഗ്രസ് അധികാരത്തിലേറി. 2017ൽ ബിജെപി ഹിമാചലിനെ തിരിച്ചുപിടിച്ചു. 2017ലെ തിരഞ്ഞെടുപ്പിൽ 68ൽ 44 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്. കോൺഗ്രസ് 21 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ സിപിഎം ഒരു സീറ്റും സ്വതന്ത്രർ രണ്ടു സീറ്റും നേടി.
∙ ഗ്രൂപ്പുകളിയിൽ കോൺഗ്രസ്
നവംബർ 12നാണ് ഹിമാചൽ പ്രദേശിലെ 68 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. 1990 മുതൽ ഇതുവരെ ബിജെപിേയയും കോൺഗ്രസിനെയും മാറിമാറി പിന്തുണച്ചു പാരമ്പര്യമുള്ള മണ്ണിൽ, ചരിത്രം നോക്കുകയാണെങ്കിൽ ഇത്തവണ കോൺഗ്രസിനാണ് നറുക്ക് വീഴേണ്ടത്. എന്നാൽ തുടർഭരണം മതിയെന്ന് ജനം തീരുമാനിച്ചാൽ ഹിമാചലിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് കോണ്‍ഗ്രസിന് ഒരുപക്ഷേ അസാധ്യമാകും. കൈവെള്ളയിൽനിന്ന് നഷ്ടപ്പെട്ടുപോയ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ഹിമാചലിന്റെ പേരുകൂടി കോൺഗ്രസിന് ചേർക്കേണ്ടി വരും. 2024ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹിമാചൽ പരാജയം സമ്മാനിച്ചാൽ അത് കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവെന്ന സാധ്യതകൾക്കു പോലും മങ്ങലേൽപ്പിക്കും. 2024ൽ ബിജെപി നേരിടാൻ കോൺഗ്രസിനൊപ്പം ചേരുമെന്നു പ്രതീക്ഷിക്കുന്ന പാർട്ടികളുടെ ആത്മവിശ്വാസം ഇടിക്കാനും ഈ തോൽവി മതി.
ഗ്രൂപ്പുകളിയാണ് ഹിമാചലിൽ കോൺഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം. കൂട്ടായ നേതൃത്വം എന്ന് ഹൈക്കമാന്‍ഡ് പറയുമ്പോഴും മുന്നിൽനിന്നു നയിക്കാൻ ഒരു നേതാവോ നേതൃത്വമോ ഇല്ലാത്തത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ആറു തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിങ്ങിന്റെ മരണം സൃഷ്ടിച്ച അഭാവം നികാത്താനാകാത്തതാണ്. അതുതന്നെയാണ് കോൺഗ്രസിനു മുന്നിൽ ഈ നേതൃത്വപ്രതിസന്ധിയുണ്ടാക്കുന്നതും. വീരഭദ്ര സിങ്ങിന്റെ ജനപ്രീതി മുതലെടുക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും പിസിസി അധ്യക്ഷയുമായ പ്രതിഭാ സിങ്ങിന് കഴിഞ്ഞിട്ടുണ്ട് എന്ന് ദേശീയ നേതൃത്വം ആശ്വസിക്കുന്നുണ്ടെങ്കിലും അതെത്രത്തോളമുണ്ടെന്ന് ഡിസംബർ എട്ടിന് പെട്ടിതുറക്കുമ്പോൾ അറിയാം.
ഇതിനു പുറമെ വിമതരുടെ നീണ്ട നിരയും കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറുന്നവരുടെ എണ്ണം കൂടുന്നതും കോൺഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കി നിൽക്കെ 26 കോൺഗ്രസ് നേതാക്കളാണ് ബിജപിയിലേക്കു ചേക്കേറിയത്. ഇതിൽ പിസിസി ഭാരവാഹികൾ മുതൽ മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ടും വരെയുണ്ട്.
∙ ഭരണവിരുദ്ധ വികാരം
കോൺഗ്രസിൽ വിമതശല്യം രൂക്ഷമാകുമ്പോൾ മറുപക്ഷത്ത് ബിജെപിക്ക് മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിനും സർക്കാരിനുമെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് വലിയ തലവേദന സൃഷ്ടിക്കുന്നത്. ജയ് റാം ഠാക്കൂറിനെ തന്നെ മുന്നിൽനിർത്തിയാണ് ബിജെപി ഇത്തവണയും തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കും ഠാക്കൂറിന്റെ പേരു തന്നെയാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ 2017ലെ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് ഠാക്കൂർ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. അന്ന് പാർട്ടിയെ മുന്നിൽനിന്നു നയിച്ച, 2 തവണ സംസ്ഥാനം ഭരിച്ച പ്രേംകുമാർ ധൂമലിന്റെ പരാജയത്തെ തുടർന്നായിരുന്നു ഇത്. പാർട്ടി ജയിച്ചപ്പോൾ തോൽക്കുക എന്ന ദുർവിധിയാണ് പ്രേംകുമാറിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഭരണവിരുദ്ധ വികാരം എത്തരത്തിൽ ഠാക്കൂറിനെ ബാധിക്കുമെന്ന് കാത്തിരുന്നു തന്നെ കാണാം. ഇത്തവണ ഒരു മന്ത്രി ഉൾപ്പെടെ സിറ്റിങ് എംഎൽഎമാരായ 11 പേരെ മാറ്റി നിർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട് ബിജെപി. മാത്രമല്ല രണ്ടു മന്ത്രിമാരുടെ നിയമസഭാ മണ്ഡലങ്ങളും മാറ്റി. ഇതൊക്കെ ഭരണവിരുദ്ധ വികാരം ശമിപ്പിക്കാനുള്ള പൊടിക്കൈകളായാണ് വിലയിരുത്തപ്പെടുന്നത്.
ഹിമാചലിൽ ഭരണത്തുടർച്ച എന്നതിലുപരി 2024ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി, ‘മോദി ഫാക്ടർ’ എന്ന ബിജെപിയുടെ തുറുപ്പു ചീട്ടിന്റെ ജനഹിതം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം. അതുകൊണ്ടു തന്നെ തന്റെ വിശ്വസ്തനായ ജയ്‌റാം ഠാക്കൂറിനെ വിജയിപ്പിക്കുക എന്നതിലുപരി സ്വന്തം സംസ്ഥാനത്ത് പാർട്ടിയെ തുടർഭരണത്തിലേക്കു നയിക്കുക എന്ന വലിയ ദൗത്യവും പേറിയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഹിമാചലിൽ രാവും പകലുമില്ലാതെ പ്രചാരണത്തിനിറങ്ങുന്നത്. ഉത്തർപ്രദേശും ഉത്തരാഖണ്ഡും പിന്തുടർന്ന് ഹിമാചലും ബിജെപിക്ക് ഭരണത്തുടർച്ച നൽകുമെന്ന ആത്മവിശ്വാസവും നഡ്ഡ പ്രകടമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന, പാർലമെന്റ് ഉപതിരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റുകളടക്കം കോൺഗ്രസ് പിടിച്ചെടുത്തതും പാർട്ടിയെ ഉലച്ചിട്ടുണ്ട്. മാത്രമല്ല മറ്റു പാർട്ടികളിൽനിന്നു വന്നവരെ ഉൾക്കൊള്ളിക്കാൻ നടത്തുന്ന വിട്ടുവീഴ്ചകൾ അണികൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുമുണ്ട്.
∙ പേടിക്കണോ ആം ആദ്മിയെ?
ഡൽഹിക്കു പിന്നാലെ പഞ്ചാബിലും ഭരണം പിടിച്ച ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി ഹിമാചലിലും ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നത്. 68ൽ 67 സീറ്റുകളിലും പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിലെയും ബിജെപിയിലെയും വിമതരെ അടർത്തിയാണ് എഎപിയുടെ പരീക്ഷണപോരാട്ടം. ആം ആദ്മി തലവൻ അരവിന്ദ് കേജ്‍രിവാൾ ഉൾപ്പെടെ ഹിമാചലിൽ എത്തി പ്രചാരണത്തിന് ഊർജ്ജം പകർന്നിരുന്നു. എന്നാൽ ആദ്യമുണ്ടായിരുന്ന ആവേശം എഎപിക്ക് ഹിമാചലിൽ പിന്നീട് ഉണ്ടായില്ല. കോൺഗ്രസ്– ബിജെപി പോരിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത് എന്ന തിരിച്ചറിവാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ. ഗുജറാത്തിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അവിടെനിന്ന് പാർട്ടിക്കു ലഭിച്ച പിന്തുണ ആ സംസ്ഥാനത്തിലേക്കു ചുവടുമാറ്റാനും എഎപിയെ പ്രേരിപ്പിച്ചു.
∙ തിരഞ്ഞെടുപ്പു ഗോദ
12 ജില്ലകളിലായി 68 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ പാർട്ടികളിൽനിന്ന് ആകെ 412 സ്ഥാനാർഥികൾ ജനവിധി തേടുന്നു. ഇതിൽ 24 സ്ത്രീകളും 388 പുരുഷന്മാരും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 55,92,828. ഇതിൽ 27,37,845 സ്ത്രീകളും 28,54,945 പുരുഷന്മാരും തേഡ് ജെൻഡർ വിഭാഗത്തിൽപ്പെട്ട 38 പേരുമുണ്ട്. ഇതിൽ 1,93,106 പേർ 18നും 19നും ഇടയിൽ പ്രായമുള്ള പ്രഥമ വോട്ടർമാരാണ്. 1,21,409 പേരാകട്ടെ 80 വയസ്സിനു മുകളിലുള്ളവരും.
കോൺഗ്രസും ബിജെപിയും മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ആം ആദ്മി 67 മണ്ഡലങ്ങളിലും ബിഎസ്പി 53, രാഷ്ട്രീയ ദേവ്ഭൂമി പാർട്ടി 29, സിപിഎം 11, ഹിമാചൽ ജൻ ക്രാന്തി പാർട്ടി ആറു സീറ്റുകളിലുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ഹിന്ദു സമാജ് പാർട്ടി, സ്വാഭിമാൻ പാർട്ടി എന്നിവർ മൂന്നിടത്തും ഹിമാചൽ ജനതാ പാർട്ടി, ഭാരതീയ വീർ ദൾ, സൈനിക് സമാജ് പാർട്ടി, രാഷ്ട്രീയ ലോക് നീതി പാർട്ടി, സിപിഐ എന്നിവർ ഒരിടത്തു വീതവും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ 99 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ജോഗിന്ദെർ നഗർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്– 11 പേർ. ഏറ്റവും കുറവു പേരാകട്ടെ ചുര, ലഹൗൾ– സ്പിറ്റി, ദ്രംഗ് മണ്ഡലങ്ങളിലും – മൂന്നു പേർ വീതം.
∙ പ്രധാനികൾ
പഴയ പടക്കുതിരകളെ വിശ്വസിച്ച് കോൺഗ്രസ് പോരാട്ടത്തിന് ഇറങ്ങുമ്പോൾ പുതുമുഖങ്ങളെ ഇറക്കിയാണ് ബിജെപി ഇത്തവണ മത്സരരംഗം കൊഴുപ്പിക്കുന്നത്. വീരഭദ്ര സിങ്ങിന്റെ അസാന്നിധ്യത്തിൽ പോരാട്ടം നയിക്കുന്ന പ്രതിഭ സിങ് തന്നെയാണ് കോൺഗ്രസിന്റെ ഹിമാചലിലെ മുഖം. നിലവിൽ മണ്ഡി എംപിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമാണ് പ്രതിഭ. സംസ്ഥാനത്ത് ഒടുവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മണ്ഡി ലോക്സഭാ മണ്ഡലം ബിജെപിയിൽനിന്ന് പിടിച്ചെടുത്താണ് പ്രതിഭ തന്റെ മിടുക്കു കാട്ടിയത്. പ്രതിപക്ഷ നേതാവും ഹരോലി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയുമായ മുകേഷ് അഗ്നിഹോത്രിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽനിന്ന് ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിലൊന്ന്. 2003, 2007, 2012, 2017 തിരഞ്ഞെടുപ്പുകളിൽ ഹരോലിയിൽനിന്ന് വിജയിച്ച ഇദ്ദേഹം 2012ൽ മന്ത്രിയുമായിരുന്നു.
ബിജെപിയുടെ ‘സ്റ്റാർ’ സ്ഥാനാർഥിയും മുഖ്യമന്ത്രി സ്ഥാനാർഥിയും ജയ് റാം ഠാക്കൂർ തന്നെയാണ്. 2017ൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദത്തിലേറിയ ഠാക്കൂർ ഇത്തവണ പക്ഷേ മുന്നിൽനിന്ന് നയിച്ചു തന്നെയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ നിറയുന്നത്. അതേസമയം, വിമതശല്യം കോൺഗ്രസിനും ബിജെപിക്കും വിനയായപ്പോൾ അത് ഗുണം ചെയ്തത് എഎപിക്കാണ്. എഎപി സംസ്ഥാന അധ്യക്ഷൻ സൂർജിത് സിങ് ഠാക്കൂറിന്റെ നേതൃത്വത്തിലാണ് എഎപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. മുൻ ബിജെപി എംപിയായ രാജൻ സുശാന്ത്, മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മനീഷ് ഠാക്കൂർ എന്നിവരാണ് എഎപിയുടെ പ്രധാന സ്ഥാനർഥികളായുള്ളത്.
ഹിമാചലിലെ ഏക സിപിഎം എംഎൽഎയായ രാകേഷ് സിംഗയാണ് ഹിമാചലിലെ ഇടതുമുഖം. തിയോഗ് മണ്ഡലത്തിൽനിന്ന് രാകേഷ് വീണ്ടും പോരിനിറങ്ങുന്നുണ്ട്. കന്നി മത്സരത്തിൽ, 1993 ൽ ഷിംല നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പഠന കാലത്തെ ഒരു കേസിന്റെ പേരിൽ അന്ന് അയോഗ്യനാക്കപ്പെട്ടു. പിന്നീട് കഴിഞ്ഞ തവണയാണ് 1983 വോട്ടിന്റെ ഭൂരിപക്ഷവുമായി തിയോഗ് പിടിച്ചത്. ഹിമാചലിൽ സിപിഎം, സിപിഐ മുന്നണി 12 സീറ്റുകളിലാണ് ഇക്കുറി മത്സരിക്കുന്നത്. 11 ഇടത്തും സിപിഎമ്മാണ് മത്സരിക്കുന്നത്.
English Summary: Himachal Pradesh Assembly Elections 2022: Who Will Win?