നടന്നുപോയ വയോധികയുടെ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്തു; 23കാരൻ അറസ്റ്റിൽ
കൊച്ചി ∙ ബൈക്കിൽ കറങ്ങി നടന്നു മാല പൊട്ടിച്ച തൃശൂർ സ്വദേശിയെ പെരുമ്പാവൂരിൽ പൊലീസ് പിടികൂടി. വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടിൽ ഷാബിർ (23)നെയാണ് പൊലീസ് പിടികൂടിയത്. ഈ മാസം 4ന് ഒക്കൽ, താന്നിപ്പുഴ ഭാഗത്തു ബാങ്കിലേക്കു നടന്നു

കൊച്ചി ∙ ബൈക്കിൽ കറങ്ങി നടന്നു മാല പൊട്ടിച്ച തൃശൂർ സ്വദേശിയെ പെരുമ്പാവൂരിൽ പൊലീസ് പിടികൂടി. വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടിൽ ഷാബിർ (23)നെയാണ് പൊലീസ് പിടികൂടിയത്. ഈ മാസം 4ന് ഒക്കൽ, താന്നിപ്പുഴ ഭാഗത്തു ബാങ്കിലേക്കു നടന്നു പോവുകയായിരുന്ന വയോധികയുടെ മൂന്നര പവൻ സ്വർണമാല ബൈക്കിലെത്തി ഇയാൾ പൊട്ടിച്ചെടുക്കുകയായിരുന്നു.
തുടർന്നു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയാണ് തൃശൂർ ഭാഗത്തുനിന്ന് ഇയാളെ അറസ്റ്റു ചെയ്തത്. സമാനമായ രീതിയിൽ മൂന്ന് മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയാണ് ഇയാൾ. രണ്ടുമാസത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
English Summary: Chain Snatcher arrested in Kochi