ADVERTISEMENT

ധരംശാല∙ ഹിമാചലിൽ ബിജെപിക്ക് ഭരണ തുടർച്ച ഉറപ്പാണെന്നു മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ മനോരമ ന്യൂസിനോട്. ഹിമാചലിൽ മോദി പ്രഭാവത്തിനൊപ്പം മുൻ സർക്കാരുകളുടെ പ്രവർത്തനമുണ്ടെന്നും ധൂമൽ പറഞ്ഞു.

രണ്ടര പതിറ്റാണ്ടോളം ബിജെപിയിലെ അവസാനവാക്കായിരുന്നു ധൂമൽ. 2017ൽ സംസ്ഥാനത്ത് ഓടി നടന്ന് ഭരണം പിടിച്ചപ്പോൾ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി പദവും നഷ്ടമായി. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട അത്യപ്തിക്കിടയിലും പ്രചാരണത്തിനിറങ്ങിയിട്ടുണ്ട് ധൂമൽ.

∙ ഇന്ന് കലാശക്കൊട്ട്

ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ഷിംലയിലും സിർമോറിലും റാലിയെ അഭിസംബോധന ചെയ്യും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ‘വിജയ് ആശീർവാദ്’ റാലികൾ നടത്തും. അധികാരത്തിൽ എത്തിയാൽ എട്ടു ലക്ഷം തൊഴിലവസരവും അഗ്നിപഥ് റദ്ദാക്കലുമാണ് ആദ്യം ചെയ്യുക എന്നാണ് കോൺഗ്രസ് വാഗ്ദാനം.

മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ സമീർപൂരിൽ ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഭരണത്തിൽ വരുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏക വ്യക്തിനിയമം കൊണ്ടുവരുമെന്നാണു ബിജെപിയുടെ വാഗ്ദാനം.

English Summary: BJP is sure of continuity in Himachal Pradesh said by Former Chief Minister Premkumar Dhumal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com