'അനാവശ്യ ഉടക്ക് വേണ്ട': തൊഴിലാളികളെ പാഠം പഠിപ്പിക്കുമോ പിണറായിയും ഗോവിന്ദനും?
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർഭരണവുമായി ഏഴാം വർഷത്തിലേക്കു കടക്കുമ്പോൾ, നിർണായക നീക്കങ്ങളുമായി സിപിഎമ്മും പാർട്ടി നേതൃത്വം നൽകുന്ന സർക്കാരും മുന്നോട്ടു പോകാനൊരുങ്ങുകയാണ്. കൊച്ചിയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച ‘നവ കേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന വികസന നയരേഖയിലെ സുപ്രധാന നിർദേശങ്ങളുടെ ചുവടുപിടിച്ച് സിപിഎം മുൻകയ്യെടുത്ത് എൽഡിഎഫിലും നയരേഖ അവതരിപ്പിക്കുന്നു. ഇതിലൂടെ സിപിഎം യഥാർഥത്തിൽ ലക്ഷ്യമിടുന്നതെന്താണ്? പാർട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ ചുമതലയേറ്റ് അധികം വൈകാതെ, ട്രേഡ് യൂണിയനുകൾക്കു കടിഞ്ഞാണിടാൻ പുതിയ രേഖ പാർട്ടിയിൽ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? നവകേരളം സംബന്ധിച്ച പാർട്ടി കാഴ്ചപ്പാട് എങ്ങനെയാണ്? സർക്കാരും സിഐടിയുവും തുറന്ന പോരിലേക്കാണോ നീങ്ങുന്നത്? ഇപ്പോൾത്തന്നെ പുകഞ്ഞു നിൽക്കുന്ന സിപിഎം–സിഐടിയു ബന്ധം തർക്കങ്ങളുടെ പുതിയ തലങ്ങളിലേക്കു നീങ്ങുമോ? പാർട്ടിയുടെ പ്രഖ്യാപിത നയപരിപാടികളിലും പ്രത്യയശാസ്ത്ര നിലപാടുകളിലും മാറിയ കാലഘട്ടത്തിൽ സമഗ്രമായ അഴിച്ചുപണിക്കാണു കേരളത്തിലെ സിപിഎം തുടക്കമിടാൻ പോകുന്നത്. ആവശ്യാനുസരണം വിദേശ വായ്പകൾ സ്വീകരിക്കാനും വിദ്യാഭ്യാസ– ആരോഗ്യ– ശുചീകരണ മേഖലകളിൽ ഉൾപ്പെടെ സ്വകാര്യവത്കരണത്തിനു തുടക്കമിടാനും സിപിഎമ്മും സർക്കാരും ഉന്നം വയ്ക്കുന്നു. പാർട്ടിക്കുള്ളിലും എൽഡിഎഫിലും ഇക്കാര്യത്തിൽ കാര്യമായ എതിർപ്പുകൾ ഉയരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശമാണു ഭരണ നേതൃത്വം പാർട്ടി നേതൃത്വത്തോടു നിർദേശിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണു പുതിയ ട്രേഡ് യൂണിയൻ രേഖ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദേശ വായ്പകളോടും സ്വകാര്യവത്ക്കരണത്തോടും സിപിഎം മാത്രമല്ല സിഐടിയുവും കടുത്ത നിലപാടുകൾ മുൻപു സ്വീകരിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും പിണറായിയുടെ തുടർ ഭരണത്തിന്റെ കാലത്തും സർക്കാരിന്റെ നടപടികളോടു വിയോജിച്ചു സിഐടിയു രംഗത്തു വന്നിട്ടുണ്ട്; കെഎസ്ആർടിസിയിലടക്കം. ‘നവകേരളത്തിനുള്ള വികസന കാഴ്ചപ്പാട്’ എന്ന പാർട്ടി നയരേഖയിലെ നിർദേശങ്ങൾ നടപ്പാക്കാൻ തുടങ്ങുമ്പോൾ സ്വാഭാവികമായും സിഐടിയുവിന്റെ ഭാഗത്തുനിന്ന് ഉയരാൻ സാധ്യതയുള്ള എതിർപ്പുകളെ നേരിടാനാണു പുതിയ ട്രേഡ് യൂണിയൻ രേഖ പാർട്ടി അവതരിപ്പിക്കുന്നത്. ഇതിലൂടെ സിഐടിയുവിനെ ചൊൽപ്പടിയിൽ നിർത്താമെന്നാണു കണക്കുകൂട്ടൽ. പുതിയ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചേക്കും. തൊഴിലാളികൾക്കായി പുതിയ ‘പെരുമാറ്റച്ചട്ടം’ തന്നെയാണു ട്രേഡ് യൂണിയൻ രേഖയിലൂടെ സിപിഎം മുന്നോട്ടുവയ്ക്കുന്നത്.
∙ പുതിയ രേഖകൾ പറയുന്നത്...
ട്രേഡ് യൂണിയൻ രംഗത്തെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാനെന്ന പേരിലാണു പുതിയ ട്രേഡ് യൂണിയൻ അവതരിപ്പിക്കുന്നത്. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടതു തൊഴിലാളികളുടെ കടമയാണെന്ന് ഓർമിപ്പിക്കുന്നതിനു പുറമേ അനാവശ്യമായ ‘ഉടക്കുകളുമായി’ മുന്നോട്ടുവരരുതെന്ന താക്കീതുമായാകും സിപിഎം പുതിയ ട്രേഡ് യൂണിയൻ രേഖ അവതരിപ്പിക്കുക. കാലാനുസൃതമായ ശമ്പള പരിഷ്കരണത്തിനു തൊഴിലാളികൾ ആവശ്യമുന്നയിക്കുന്ന കീഴ്‌വഴക്കമുള്ള കേരളത്തിൽ, ഇനിമുതൽ സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷി കൂടി കണക്കിലെടുത്തു തൊഴിലാളികൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്ന സുപ്രധാന മാറ്റവും പുതിയ ട്രേഡ് യൂണിയൻ രേഖയിലുണ്ടാകും. സിപിഎമ്മോ സിഐടിയുവോ ഇതുവരെ ഇത്തരമൊരു നിലപാട് അല്ലെങ്കിൽ നയം സ്വീകരിച്ചിട്ടില്ലെന്നതാണു ശ്രദ്ധേയം.
പഴഞ്ചൻ പിടിവാശികളുമായി ട്രേഡ് യൂണിയൻ രംഗത്തു തുടരാനാവില്ലെന്ന പുതിയ പ്രത്യയശാസ്ത്രവും സിപിഎം ട്രേഡ് യൂണിയൻ രേഖയിലൂടെ മുന്നോട്ടുവയ്ക്കും. സാങ്കേതിക വിദ്യാ വികസനവും പുതിയ തൊഴിൽ മേഖലകളുടെ ആവിർഭാവവും ഉൾക്കൊണ്ട് ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ സമൂലമായ മാറ്റം വേണമെന്നും സിപിഎം മുന്നറിയിപ്പു നൽകും. ട്രേഡ് യൂണിയൻ രേഖ തയാറാക്കി പാർട്ടി ഘടകങ്ങളിൽ ചർച്ചയ്ക്കു വയ്ക്കുമ്പോൾ സിഐടിയു കേന്ദ്രങ്ങൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എതിർപ്പുകൾ ഉയരുമെന്നു വ്യക്തം. അതിനോടു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സ്വീകരിക്കുന്ന സമീപനം സിപിഎം– സിഐടിയു പോരിലേക്കു കടന്നാലും അദ്ഭുതപ്പെടേണ്ടതില്ല.
∙ എന്താണ് നവകേരളം? പാർട്ടി കാഴ്ചപ്പാട് ഇങ്ങനെ...
1956 ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലാണു പാർട്ടി ആദ്യമായി വികസന നയരേഖ അവതരിപ്പിക്കുന്നത്. ‘പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശങ്ങൾ’ എന്ന ആ രേഖ പിന്നീട് 1957 ലെ ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടന പത്രികയായി മാറി. അതിനു ശേഷം ആദ്യമായാണു പാർട്ടി ഭരണത്തിലിരിക്കുമ്പോൾ മറ്റൊരു വികസന നയരേഖ. കഴിഞ്ഞ മാർച്ച് ഒന്നു മുതൽ 4 വരെ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചതാണ് ‘ നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖ. കേരളത്തെ ആധുനിക ലോകത്തിന് അനുയോജ്യമായ വിധം രൂപപ്പെടുത്തുന്നതിനുള്ള അടിത്തറയൊരുക്കാൻ എന്ന പ്രഖ്യാപനത്തോടെയാണു നയരേഖ അവതരിപ്പിച്ചത്. അടുത്ത 25 വർഷം കൊണ്ടു കേരളത്തിലെ ജീവിത നിലവാരം രാജ്യാന്തര തലത്തിലെ തന്നെ വികസിത മധ്യ വരുമാന രാഷ്ട്രങ്ങൾക്കു തുല്യമായി ഉയർത്തുകയെന്ന ലക്ഷ്യവും രേഖ മുന്നോട്ടു വയ്ക്കുന്നു. രേഖയിലെ സുപ്രധാന നിർദേശങ്ങൾ ഇങ്ങനെ:
∙ സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഇടിവു വരാൻ പോകുകയാണ്. ഈ സാഹചര്യത്തിൽ സാമൂഹികക്ഷേമ മേഖലയിലും അത്യാവശ്യ മേഖലയിലും ഒഴികെ നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥിതിവിശേഷമാണു നിലവിലുള്ളത്. ഈ സാഹചര്യത്തിൽ നമ്മുടെ താൽപര്യങ്ങൾ ഹനിക്കാത്ത വിധത്തിലുള്ള വായ്പകളെ ഉൾപ്പെടെ ആശ്രയിച്ചു മുന്നോട്ടു പോകാനാവണം. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയേണ്ടതുണ്ട്.
∙ കേരളത്തിലെ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഓരോന്നിനും 5–10 വർഷത്തേക്കുള്ള ഭാവി വികസന പദ്ധതികൾ തയാറാക്കുകയും അവയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായ പദ്ധതികളും കർമപദ്ധതികളും തയാറാക്കുകയും വേണം.
∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ബോധന പഠന നിലവാരത്തിന്റെ ഗുണമേന്മയിൽ കുതിച്ചുചാട്ടം ഉറപ്പു വരുത്തി ലോകനിലവാരത്തിൽ എത്തിക്കാൻ പ്രാപ്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഉന്നത കലാലയങ്ങൾ വളർത്തിക്കൊണ്ടു വരണം. സർക്കാർ മേഖലയിലും സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും പിപിപി മോഡലിലും ഈ രീതിയിൽ വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഉണ്ടാകണം.
∙ മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യത്തിനു പുറത്തുനിന്നും ചികിത്സയ്ക്കായി രോഗികൾ കേരളത്തിൽ വരാൻ ഇടയാക്കുംവിധം ചികിത്സാ സൗകര്യം മെച്ചപ്പെടണം. ഇതിനായി ഇപ്പോൾ നിലവിലുള്ളതിനു പുറമേ ചില വൻകിട ആശുപത്രികൾ വരണം. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഇത്തരം ആശുപത്രികൾ വരുന്നതിനു സഹായകരമായ പദ്ധതിക്കു രൂപം നൽകണം.
∙ ഇപ്പോൾ പ്രധാന പട്ടണങ്ങളിൽ വൻകിട മാലിന്യ സംസ്കരണ കേന്ദ്രം വരുന്നു. എല്ലാ നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ബിഒടി (ബിൽഡ്–ഓപറേറ്റ്–ട്രാൻസ്ഫർ) അടിസ്ഥാനത്തിൽ ഉണ്ടാകണം. അതിനായി താൽപര്യ പത്രങ്ങൾ ക്ഷണിക്കണം.
∙ കെ ഫോൺ പദ്ധതി നമ്മുടെ ഇ ഗവേണൻസ് പ്രായോഗികമാക്കുന്നതിനു പ്രധാനമാണ്. സവിശേഷ പരിഗണനയോടെ കാണാനും മുന്നോട്ടു കൊണ്ടുപോകാനും കഴിയണം. ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങളെ ഒഴിവാക്കിയെടുക്കുക എന്നതു പ്രധാനമാണ്.
∙ സിൽവർലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് പ്രധാനമാണൈന്നു കണ്ടു നടപ്പാക്കുന്നതിനു കഴിയണം. ഇക്കാര്യത്തിൽ ജനങ്ങളുടെ തെറ്റിദ്ധാരണ ദുരീകരിക്കുന്നതിനും ജനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കാനാകണം.
∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വ്യവസായ പാർക്കുകളാക്കി മാറ്റാൻ കഴിയണം. സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്ന രീതി തുടരണം. സംസ്ഥാന അടിസ്ഥാനത്തിൽ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി പദ്ധതി രൂപീകരിക്കണം.
∙ ഉൽപാദന ശക്തികളുടെ വികാസത്തിന് വിവിധ മേഖലകളിലെ നവീകരണവും പ്രധാനമാണ്. പുതിയ യന്ത്രങ്ങളും സാങ്കേതിക വിദ്യകളും ഇതിന് ആവശ്യമായി വരും. അതു പ്രയോഗിക്കാൻ പറ്റുന്ന തൊഴിൽ പ്രാവീണ്യമുള്ള തൊഴിലാളികളെ രൂപപ്പെടുത്തുക എന്നതും പ്രധാനമാണ്.
∙ വ്യവസായ ഇടനാഴി, തുറമുഖം, ഷിപ്പിങ്, ഉൾനാടൻ ജലഗതാഗതം എന്നിവയുടെ വികസനത്തിലൂടെ അവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വളർച്ച നേടാനാവണം.
∙ സംസ്ഥാന ഐടി വകുപ്പ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരളത്തിലെ ഐടി വ്യവസായം എന്നിവ സംയുക്തമായി നടത്തുന്ന പ്രത്യേക വെബ് പോർട്ടലിലൂടെ കേരളത്തിൽ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന എല്ലാ സംരംഭകരുമായും ഐടി വിദഗ്ധരുമായും പ്രഫഷണലുകളുമായും ബന്ധപ്പെടുന്നതിനുള്ള സംവിധാനത്തിലൂടെ പുതിയ മുന്നേറ്റം സൃഷ്ടിക്കാനാവണം.
∙ ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുക എന്നതു വളരെ പ്രധാനപ്പെട്ട ഘടകമാണ്. ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാർഥികളുടെ പരസ്പര കൈമാറ്റത്തിനുമുള്ള ശൃംഖല ദേശീയ– രാജ്യാന്തര തലത്തിൽ തന്നെ വികസിപ്പിക്കുക പ്രധാനമാണ്.
∙ തെറ്റായ രീതിയാണെന്ന് എല്ലാവർക്കും ബോധ്യമുള്ള കാര്യങ്ങൾ തിരുത്തുന്നതിനു നടപടി വേണ്ടി വരും. സംസ്ഥാന ട്രേഡ് യൂണിയൻ നേതൃത്വങ്ങളുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ട്.
∙ ഇടതുമുന്നണിയിലും വരുന്നു രേഖ
കൊച്ചി സമ്മേളനത്തിൽ അവതരിപ്പിച്ച രേഖയുടെ പതിപ്പാണ് എൽഡിഎഫിലും സിപിഎം അവതരിപ്പിക്കുന്നത്. വികസന നയരേഖയിൽ പറയുന്ന സ്വകാര്യവത്ക്കരണം അടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിൽ മുന്നണിയുടെ അംഗീകാരം നേടിയെടുക്കുകയാണു ലക്ഷ്യം. വിദ്യാഭ്യാസ– കാർഷിക– വ്യവസായ മേഖലകളിൽ വൻതോതിൽ സ്വകാര്യ– വിദേശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു വഴിയൊരുക്കുന്നതാണ് എൽഡിഎഫിൽ അവതരിപ്പിച്ച രേഖ. ‘നാടിന്റെ പൊതുവായ താൽപര്യം ഹനിക്കുന്ന വിദേശ വായ്പകൾ പാടില്ല’ എന്ന് ഈ രേഖ പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സ്വകാര്യ വ്യവസായ പാർക്കുകളായി മാറ്റുകയെന്ന സുപ്രധാന നിർദേശവും രേഖയിലുണ്ട്. ഫലത്തിൽ, പൊതുമേഖലാ സ്ഥാപനങ്ങളുട ആസ്തികൾ വിൽക്കുന്നതിനു തുല്യമാണിത്. ഇതിനോടു സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ എങ്ങനെ പ്രതികരിക്കുമെന്നു കണ്ടറിയണം.
കൊച്ചി സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയിലെ പ്രധാന നിർദേശങ്ങളും ഇതുതന്നെയായിരുന്നു. ആ നിർദേശം എൽഡിഎഫിനെക്കൊണ്ട് അംഗീകരിപ്പിക്കുകയെന്ന അജൻഡയും മുന്നണിയിൽ അവതരിപ്പിച്ച രേഖയ്ക്കുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകൾക്കു വഴിയൊരുക്കുക എന്ന സിപിഎം വികസന നയരേഖയിലെ നിർദേശവും എൽഡിഎഫിൽ വച്ച രേഖയിലുണ്ട്. ഇതിനോടു കേരളത്തിലെ എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളും അക്കാദമിക് സമൂഹവും എങ്ങനെ പ്രതികരിക്കുമെന്നും സിപിഎം ഉറ്റുനോക്കുന്നു. അതിനു മുൻപ് എൽഡിഎഫിന്റെ അംഗീകാരം നേടിയെടുത്താൽ വിദ്യാർഥി പ്രസ്ഥാനങ്ങളെ വരുതിയിൽ നിർത്താനാവുമെന്നും സിപിഎം കണക്കുകൂട്ടുന്നു.
∙ സർക്കാരും സിഐടിയുവും തുറന്ന പോരിലേക്കോ?
സിപിഎമ്മിലും എൽഡിഎഫിലും അവതരിപ്പിച്ച വികസന നയരേഖയെച്ചൊല്ലി സർക്കാരും സിഐടിയുവും തുറന്ന പോരിലേക്കെന്ന സൂചനകൾ പുറത്തു വന്നു കഴിഞ്ഞു. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അസംതൃപ്തി പരോക്ഷമായി ഏതാണ്ടു വ്യക്തമാക്കിക്കഴിഞ്ഞു. തുടർഭരണം കിട്ടിയപ്പോൾ പാർട്ടിയും ഭരണ നേതൃത്വവും തൊഴിലാളികളെ മറന്നോ എന്ന ചോദ്യമാണു സിഐടിയുവിൽ ഉയരുന്നത്. തൊഴിലാളി യൂണിയൻ പ്രവർത്തനത്തിനു മൂക്കുകയറിടാൻ കടുത്ത നിർദേശങ്ങളുമായി ഇപ്പോൾ പാർട്ടി ഭരണം മുന്നോട്ടുവരുന്നതു പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നവരുടെ കടുംപിടുത്തമാണെന്ന ആരോപണവും സിഐടിയു കേന്ദ്രങ്ങൾ ഉന്നയിക്കുന്നു. തുടർഭരണ കാലത്തു തൊഴിലാളികളെ ‘നേരേയാക്കാനാണ്’ പുതിയ മാർഗനിർദേശ രേഖ സിപിഎം കൊണ്ടുവരുന്നതെന്നാണ് ആരോപണം. എന്നാൽ മാറിയ കാലഘട്ടത്തിൽ, പഴഞ്ചൻ ട്രേഡ് യൂണിയൻ പിടിവാശിയുമായി മുന്നോട്ടുപോകാനാവില്ലെന്ന സന്ദേശമാണു പാർട്ടി– ഭരണ നേതൃത്വങ്ങൾ പുതിയ നടപടികളിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
കെഎസ്ആർടിസി സമരം, ജല അതോറിറ്റി സമരം ഉൾപ്പെടെയുള്ള സമരങ്ങളിൽ സർക്കാരിനെതിരെ സിഐടിയു പരസ്യമായി രംഗത്തുവന്നിരുന്നു. കെഎസ്ആർടിസിയിലെ ഏറ്റവും വലിയ യൂണിയനായ കെഎസ്ആർടിഇഎയിൽനിന്നു തൊഴിലാളികൾ വൻതോതിൽ കൊഴിഞ്ഞു പോകുകയും ചെയ്തു. ശമ്പളവും പെൻഷനും മുടങ്ങുന്നതു പതിവായതോടെയാണു കെഎസ്ആർടിഇഎ പരസ്യമായി രംഗത്തു വന്നത്. ഏറ്റവുമൊടുവിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആയി ഏകീകരിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുക്കുന്നതിനു മുൻപ് വിഷയം സിപിഎമ്മിലും എൽഡിഎഫിലും ചർച്ച ചെയ്തില്ലെന്ന ഗുരുതരമായ ആരോപണം പാർട്ടിയിലും മുന്നണിയിലും ഉയർന്നിട്ടുണ്ട്. തൊഴിലാളി രംഗത്തെ, രാജ്യത്തെ പ്രബല ട്രേഡ് യൂണിയനായ സിഐടിയുവിന്റെ നേതാക്കളും ഈ വിഷയം അറിഞ്ഞില്ല, അവരെ പരോക്ഷമായെങ്കിലും അറിയിക്കാൻ ഭരണ നേതൃത്വം തയാറായതുമില്ല. സിഐടിയുവിനെ പരസ്യമായി വെല്ലുവിളിക്കുന്നതിനു തുല്യമായി ഇത്. സിപിഎമ്മിൽ ചർച്ച ചെയ്യേണ്ടതാണെന്നും അതുണ്ടായില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനു പരസ്യമായി സമ്മതിക്കേണ്ടി വന്നതു ഭരണ നേതൃത്വത്തെ കുറച്ചൊന്നുമല്ല വെട്ടിലാക്കിയത്.
നോക്കുകൂലി വിഷയത്തിൽ ഒട്ടേറെ പഴികേട്ട പ്രസ്ഥാനങ്ങളാണു സിപിഎമ്മും സിഐടിയുവും. ഭരണത്തിൽ അല്ലാതിരിക്കുമ്പോൾ നോക്കുകൂലിയുടെയും മറ്റും പേരിൽ സിഐടിയു തൊഴിലാളികൾ നടത്തുന്ന ഇടപെടലുകളെ പിന്തുണയ്ക്കുന്ന സിപിഎം നേതൃത്വം, ഭരണത്തിലെത്തുമ്പോൾ അവരെ ശത്രുക്കളായി കാണുന്നുവെന്ന വികാരമാണു സിഐടിയു നേതാക്കൾ പങ്കുവയ്ക്കുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം പലതവണ നോക്കുകൂലിയുടെയും മറ്റും പേരിൽ സിഐടിയു ഉൾപ്പെടെ ട്രേഡ് യൂണിയനുകൾക്കു കർശന താക്കീത് നൽകിയതു ട്രേഡ് യൂണിയൻ നേതൃത്വത്തിനു രുചിച്ചിരുന്നില്ല. കോടതി വിധികളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാരിന്റെയും ഭരണ നേതൃത്വത്തിന്റെയും മുന്നറിയിപ്പുകളെങ്കിലും തൊഴിലാളി വർഗ പാർട്ടിയുടെ ഭരണം എന്ന അടിസ്ഥാന വിഷയം നേതൃത്വം മറന്നുപോയി എന്ന ആരോപണവും സിഐടിയു കേന്ദ്രങ്ങൾ ഉന്നയിക്കുന്നു.
∙ പിണറായിക്കെതിരെ ‘ഒളിപ്പോരാട്ടം’
തൊഴിലാളി യൂണിയനുകളെ നിലയ്ക്കുനിർത്തണമെന്ന ആഹ്വാനം കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതിനു പിന്നാലെ ഘടകകക്ഷി വകുപ്പുകളിൽ സിഐടിയു സമര പരമ്പര തന്നെ നടത്തിയത് ഇതിനോടുളള കലാപ സൂചനയായിരുന്നു. വൈദ്യുതി, ജലവിഭവ, ഗതാഗത മന്ത്രിമാർക്കും സ്ഥാപന മേധാവികൾക്കുമെതിരെ സിഐടിയു യൂണിയനുകൾ രംഗത്തുവരികയായിരുന്നു. കൊച്ചി സമ്മേളനത്തിൽ വികസന നയ രേഖ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ‘തൊഴിലാളി യൂണിയനുകളുടെ അനഭലഷണീയ പ്രവണതകൾ തിരുത്തണം’ എന്നു നിർദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണു ജനങ്ങൾക്കു ദൈനംദിന ബന്ധമുള്ള കെഎസ്ഇബി, കെഎസ്ആർടിസി, ജല അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ തൊഴിലാളി യൂണിയനുകൾ ഇടഞ്ഞത്. കെഎസ്ഇബി ചെയർമാനായിരുന്ന ബി.അശോകുമായുള്ള സിഐടിയുവിന്റെ ഉരസൽ സംഘർഷങ്ങളിലേക്കു വളർന്നു.
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങുന്നതിനെതിരെ മന്ത്രി ആന്റണി രാജുവിനെ രൂക്ഷമായി വിമർശിച്ചാണു സിഐടിയു സമരത്തിലേക്കു തിരിഞ്ഞത്. മന്ത്രി കൃഷ്ണൻകുട്ടിയെ പരിഹസിച്ചതു സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽ കുമാറെങ്കിൽ ഗതാഗത മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയതു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ്. ജല അതോറിറ്റിയിലെ ഓഫിസ് വിന്യാസത്തിലെ അഴിച്ചുപണി നീക്കമാണു സിഐടിയു യൂണിയനെ ചൊടിപ്പിച്ചത്.
ട്രേഡ് യൂണിയനുകൾക്കു പാർട്ടിയുടെ വക പുതിയ മാർഗരേഖ സിപിഎം തയാറാക്കുമ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റിയിലുള്ള സിഐടിയു നേതാക്കളായ എളമരം കരീമും ആനത്തലവട്ടം ആനന്ദനും എന്തു നിലപാട് സ്വീകരിക്കുമെന്നത് ആകാംക്ഷ ഉളവാക്കുന്നതാണ്. നോക്കുകൂലി ഉൾപ്പെടെയുള്ള അനാശാസ്യ പ്രവണതകൾ, കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കു വിരുദ്ധമാണെന്നും ഇതിനു ശക്തമായ കടിഞ്ഞാൺ വേണമെന്നുമാണു ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റും നിലപാട്. ഇതിനു സഹായകമായ നിലപാടു വേണം പാർട്ടിയുടേതായി ഔദ്യോഗികമായി രൂപപ്പെടാൻ എന്നും പിണറായി നിലപാടെടുത്തിട്ടുണ്ട്. ട്രേഡ് യൂണിയനുകൾക്കായി പുതിയ മാർഗരേഖ കൊണ്ടുവരുമ്പോൾ പാർട്ടി മുൻകാലങ്ങളിൽ ഇതേ മാതൃകയിൽ മുന്നോട്ടുവച്ച മാർഗരേഖകൾക്ക് എന്തു സംഭവിച്ചുവെന്നു നോക്കുന്നതും ഉചിതമാണ്. പാലക്കാട് നടന്ന പാർട്ടി പ്ലീനത്തിൽ ഉൾപ്പെടെ അനാശാസ്യമായ ട്രേഡ് യൂണിയൻ പ്രവണതകൾക്കെതിരെ പാർട്ടി പ്രത്യേക നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇവയിലേറെയും നടപ്പാകാതിരിക്കുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തുവെന്നാണു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിന്റെ തുടർച്ചയായാണു പുതിയ മാർഗരേഖ വരുന്നത്.
∙ ട്രേഡ് യൂണിയൻ രേഖ മുൻപും
സിപിഎം സംസ്ഥാന കമ്മിറ്റി ട്രേഡ് യൂണിയൻ രേഖ തയാറാക്കി അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. നിശ്ചിത ഇടവേളകളിൽ ഇത്തരത്തിൽ ട്രേഡ് യൂണിയൻ രേഖകൾ തയാറാക്കി കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്തു നടപ്പാക്കുകയാണു പാർട്ടി രീതി. 2014 ജൂലൈയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ട്രേഡ് യൂണിയൻ രേഖ സിപിഎമ്മിനും സിഐടിയുവിനും മുന്നിലുണ്ട്. അതിലെ നിർദേശങ്ങൾ എന്തുമാത്രം നടപ്പായി എന്നു പരിശോധിക്കുന്നതും പുതിയ രേഖ അവതരിപ്പിക്കുന്നതിനൊപ്പം ഉണ്ടാകും. 1999 പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ‘പാർട്ടിയും ട്രേഡ് യൂണിയൻ മുന്നണിയും’ എന്ന രേഖയും സിപിഎം നേതൃത്വത്തിനു മുന്നിലുണ്ട്. 2014 ലെ ട്രേഡ് യൂണിയൻ രേഖയിലെ സുപ്രധാന നിർദേശങ്ങൾ ഇവയായിരുന്നു:
∙ കേരളത്തിൽ അടുത്ത കാലത്തായി ഉയർന്നു വന്നിട്ടുള്ള മേഖലയാണു ഐടി. ഈ മേഖലയിൽ കടുത്ത ചൂഷണം നിലനിൽക്കുന്നു. എന്നാൽ ഈ മേഖലയിൽ തൊഴിലാളി സംഘടനാ പ്രവർത്തനം നടക്കാത്ത സ്ഥിതിയാണുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം.
∙ കേരളത്തിന്റെ പുതിയ വികസന രീതിയിൽ വളർന്നു കൊണ്ടിരിക്കുന്ന മേഖലകളാണു വ്യാപാര മേഖല, ആശുപത്രികൾ, വിദ്യാഭ്യാസ മേഖല തുടങ്ങിയവ. വ്യാപാര മേഖലയിൽ സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും തുണിക്കടകളും വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ മേഖലയിൽ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ അതീവ പരിതാപകരമാണ്.
∙ സ്വകാര്യ ആശുപത്രി വ്യവസായം അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ സമ്പന്ന വിഭാഗമാണ് ഇത്തരം സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു കൊണ്ടിരിക്കുന്നത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ നില പരിതാപകരമാണ്. ഈ മേഖലയിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല.
∙ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപകമായിട്ടുണ്ട്. ഇവിടെയും തൊഴിൽ ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകൾ പരിതാപകരമാണ്. ഈ മേഖലയിൽ ജോലി െചയ്യുന്നവരാകട്ടെ വലിയ വിഭാഗം സ്ത്രീകളുമാണ്. ഇക്കാര്യത്തിലും ശരിയായ ഇടപെടൽ നടത്തേണ്ടതുണ്ട്.
∙ സേവന തുറകളിൽ മെച്ചപ്പെട്ടതും സുതാര്യവും വേഗത്തിലുള്ളതുമായ സേവനങ്ങൾ നൽകാൻ തൊഴിലാളികൾക്കു സാധിക്കണം. സാമാന്യ ജനങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാൻ പര്യാപ്തമാകണം നമ്മുടെ പെരുമാറ്റം. ഭരണകൂട നയങ്ങൾ മൂലം കഷ്ടപ്പാടനുഭവിക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും നേതൃത്വം നൽകുക എന്ന കടമ നിർവഹിക്കേണ്ടവരാണു തൊഴിലാളി വർഗം എന്ന ബോധം എല്ലാ രംഗത്തും ഉണ്ടാകണം.
∙ സാമൂഹിക ജീവിതത്തിന്റെയും വ്യക്തി ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഉയർന്ന കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ട്രേഡ് യൂണിയൻ പ്രവർത്തകർ സന്നദ്ധരാവണം. ട്രേഡ് യൂണിയൻ പ്രവർത്തകർ സമൂഹത്തിനു മാതൃകയാവത്തക്ക നിലയിൽ പ്രവർത്തിക്കുകയും ജീവിക്കുകയും വേണം. വരവിനേക്കാൾ കൂടുതൽ ചെലവഴിച്ച് ആർഭാട ജീവിതം നയിക്കുന്ന പ്രവണത ഒഴിവാക്കണം. മദ്യം– ലഹരിമരുന്ന് ഉപയോഗത്തിനെതിരെ തുടർച്ചയായ പ്രചാരണം സംഘടിപ്പിക്കണം.
∙ തൊഴിലാളികൾക്കിടയിലെ തെറ്റായ സമ്പ്രദായങ്ങളെ തിരുത്താനുള്ള ശ്രമം നിരന്തരമായും വിട്ടുവീഴ്ച കൂടാതെയും നടത്തേണ്ടതാണ്. ഇക്കാര്യത്തിൽ ഒരു ട്രേഡ് യൂണിയനും ഒരു തരത്തിലുള്ള അമാന്തവും കാണിക്കാൻ പാടില്ല. തൊഴിലാളികളെ തെറ്റിൽനിന്നു മോചിപ്പിച്ചു യഥാർഥ തൊഴിലാളി വർഗ സംസ്കാരത്തിലേക്കു ഉയർത്തുക എന്ന ലക്ഷ്യത്തോടെയാവണം പ്രവർത്തനം.
∙ ചുമട് മേഖലയിൽ ‘നോക്കുകൂലി’, അന്യായമായ കൂലി വാങ്ങൽ തുടങ്ങിയ പ്രവണതകൾ അങ്ങിങ്ങായി നിലനിൽക്കുന്നു. ഇത്തരം പ്രവണതകളെ തിരുത്താനാവണം. യന്ത്രവത്ക്കരണത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കണം.
∙ നിർമാണ മേഖലയിൽ കരാറുകാർക്കു ജോലിക്കാരെ നൽകുന്ന ഉത്തരവാദിത്തം യൂണിയനുകൾ ഏറ്റെടുക്കുന്ന തെറ്റായ രീതി പല സ്ഥലങ്ങളിലും നിലവിലുണ്ട്. അനുയോജ്യമായ തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമയ്ക്കുള്ള അവകാശത്തെ അംഗീകരിക്കാതിരിക്കലാണിത്.
∙ ചില മേഖലകളിൽ അഴിമതിക്കു കൂട്ടു നിൽക്കുന്ന പ്രവണതയും തൊഴിലാളികൾക്കിടയിലുണ്ട്. നോട്ടിസ് പോലും നൽകാതെ പണിമുടക്ക് സമരം നടത്തുന്നതും മിന്നൽ പണിമുടക്കുകൾ നടത്തുന്നതും കർശനമായി ഒഴിവാക്കപ്പെടേണ്ടതാണ്.
∙ സിഐടിയുവിനുമുണ്ട് മുൻപേ തയാറാക്കി രേഖ
സിപിഎം സംസ്ഥാന കമ്മിറ്റി മാത്രമല്ല, സിഐടിയു സംസ്ഥാന കമ്മിറ്റിയും നേരത്തെ ഇത്തരം രേഖകൾ തയാറാക്കിയിട്ടുണ്ട്. സിഐടിയു രേഖയിലെ പ്രധാന നിർദേശങ്ങൾ ഇങ്ങനെ:
∙ നമ്മുടെ സംഘടനാ പ്രവർത്തനം ഇപ്പോഴും കാലത്തിനനുസരിച്ചു മാറിയിട്ടില്ല. തൊഴിൽ രംഗത്തും തൊഴിലാളികളിലുമുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്നില്ല.
∙ പുതിയ തൊഴിലാളികൾക്കിടയിൽ പ്രാഥമികമായ സംഘടനാ ബോധം പോലും കുറവാണ്. ഇത്തരക്കാർക്കിടയിൽ സ്വത്വബോധം, മത–ജാതി ബോധം, വർഗീയത എന്നീ ആശയങ്ങൾ സ്വാധീനം ചെലുത്തുന്നു.
∙ തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ സമഗ്രമായി പഠനം നടത്തുന്നതിനു സംസ്ഥാനതലത്തിൽ സംവിധാനം വേണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സമാന സ്വഭാവമുള്ള തൊഴിൽ മേഖലയുടെയും തൊഴിലാളികളുടെയും അവസ്ഥ മനസ്സിലാക്കാനും അതിൽനിന്നു പാഠം ഉൾക്കൊള്ളാനും കഴിയണം.
∙ ട്രേഡ് യൂണിയൻ നേതാക്കൾ ഉദ്യോഗസ്ഥ മേധാവിത്വപരമായ നിലപാട് സ്വീകരിക്കാൻ പാടില്ല. ‘നമ്മുടെ യൂണിയനിൽ വിമർശനങ്ങളോടുള്ള അസഹിഷ്ണുത കൂടി അവരുടെ പ്രവർത്തന ശൈലിയിൽനിന്നും ഉയർന്നുവരുന്നുണ്ട്. അങ്ങനെയുള്ള നേതാക്കൾ മറ്റു സഖാക്കളിൽ നിന്ന് ഒന്നും പഠിക്കാൻ തയാറാകുന്നില്ല. പലപ്പോഴും തൊഴിലാളികളുടെ താൽപര്യത്തെ വഞ്ചിക്കുക പോലും ചെയ്യുന്നു’– ഭുവനേശ്വർ സംഘടനാ രേഖയിലെ പ്രസക്ത ഭാഗങ്ങളും സിഐടിയു ഇവിടെ ഓർമിപ്പിക്കുന്നു.
∙ തൊഴിൽ മേഖലയിലെ അരാജകത്വ പ്രവണതകൾ അവസാനിപ്പിക്കാൻ യൂണിയനുകൾ മുൻകൈ എടുക്കണം. നോക്കുകൂലി, അമിതകൂലി, തൊഴിൽ വിൽപന എന്നിവ കർശനമായ തടയണം.
∙ പൊതു പണിമുടക്ക് ദിവസത്തെ ശമ്പളം ഒപ്പിട്ടു വാങ്ങുന്ന പ്രവണത ചില മേഖലകളിൽ ഉണ്ട്. ഈ തെറ്റായ പ്രവണത അവസാനിപ്പിക്കാൻ യൂണിയനുകൾ ശക്തമായി ഇടപെടണം.
∙ തൊഴിലാളികളെ നിയമിക്കുന്നതിന്റെ ഏജന്റ് ആയി യൂണിയൻ പ്രവർത്തിക്കുന്ന രീതി ചില യൂണിയനുകളിൽ നിലവിലുണ്ട്. ഇത് അഴിമതിക്കു വഴിവയ്ക്കുന്നു. ഈ തെറ്റായ സമ്പ്രദായം തുടരാൻ പാടില്ല.
∙ സിപിഎമ്മിനെ സിഐടിയു തിരുത്തിയ കാലം
സിപിഎമ്മിന്റെ നിലപാടുകളെ അപ്പാടെ അംഗീകരിക്കുക മാത്രമല്ല, അംഗീകരിക്കാൻ കഴിയാത്തവയെ തള്ളിക്കളഞ്ഞ ചരിത്രവും സിഐടിയുവിനുണ്ട്. സ്വത്വ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ സിപിഎം നിലപാടിനെ സിഐടിയു പൂർണമായും തള്ളിക്കളഞ്ഞതാണ് അവയിലൊന്ന്. സ്വത്വബോധത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ത്യയിൽ തൊഴിലാളികൾ നിലനിൽക്കുന്നതെന്നും അതിനാൽ ഈ അടിസ്‌ഥാനത്തിൽ തന്നെ അവരെ സംഘടിപ്പിക്കണമെന്നും നിർദേശിക്കുന്ന രേഖ സിഐടിയു ദേശീയ സമ്മേളനം മുൻപ് അംഗീകരിച്ചതാണ്. വർഗാധിഷ്‌ഠിതമായി മാത്രമാണു സംഘടിക്കേണ്ടതെന്ന പൊതു കമ്യൂണിസ്‌റ്റ് നിലപാടിനു വിരുദ്ധമായിരുന്നു സിഐടിയുവിന്റെ നയംമാറ്റം.
രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ അസ്‌തിത്വം ഐക്യരൂപത്തിലുള്ള ഒന്നല്ലെന്നും ജാതി, മതം, വംശം, പ്രദേശം, ഭാഷ, ലിംഗം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ അടിസ്‌ഥാനമാക്കിയാണ് തൊഴിലാളിവർഗം ഇപ്പോഴും തങ്ങളുടെ വ്യക്‌തിത്വം തിരിച്ചറിയുന്നതെന്നും സിഐടിയു വ്യക്തമാക്കി. രാജ്യത്തെ മുസ്‌ലിം, ദലിത്, ആദിവാസി ജനവിഭാഗത്തിനിടയിൽ സമത്വവും അന്തസ്സും നിഷേധിക്കപ്പെടുന്നതിനെതിരെ ന്യായമായ അസംതൃപ്‌തി നിലനിൽക്കുന്നുണ്ട്. ഈ അതൃപ്‌തിയെ പൊതുവായ വർഗസമരമെന്ന മാർഗത്തിലേക്കു നയിക്കേണ്ടതു സിഐടിയുവിന്റെ കടമയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിൽനിന്നുള്ള തൊഴിലാളികളെ ട്രേഡ് യൂണിയൻ സമരങ്ങളുടെ പൊതുധാരയിൽ കൊണ്ടുവരണമെന്നും സംഘടന നിർദേശിച്ചിരുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ കൊണ്ടുവരുന്ന വികസന നയരേഖ ചർച്ചകൾ പൂർത്തിയാക്കി നടപ്പാക്കാൻ ഒരുങ്ങുമ്പോൾ സിഐടിയുവിനും അതിനോടു പ്രതികരിക്കേണ്ടി വരും. നിലവിൽ അസംതൃപ്തിയിലാണ്ടു നിൽക്കുന്ന സിഐടിയുവിലെ ഒരു വിഭാഗത്തിന്റെ നിലപാട് നിർണായകമാകും. പാർട്ടിയിൽ ഒരു കാലത്തു നടമാടിയ സിപിഎം– സിഐടിയു ചേരിപ്പോരിന്റെ പുതിയ പതിപ്പ് പ്രതീക്ഷിക്കുന്നവരും കുറവല്ല.
English Summary: Is Nava Kerala, the CPI(M)'s Mission Document Leads to Fight with Trade Unions?