പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതി; പൊലീസുകാരനെതിരെ പോക്സോ കേസ്
കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെ പോക്സോ കേസ്. കൂരാച്ചുണ്ട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മക്കളെ വീട്ടിൽ അതിക്രമിച്ച്

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെ പോക്സോ കേസ്. കൂരാച്ചുണ്ട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മക്കളെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയിലാണ് നടപടി.
താമരശേരി ഡിവൈഎസ്പിക്ക് നൽകിയ പരാതി കൂരാച്ചുണ്ട് പൊലീസിന് കൈമാറുകയായിരുന്നു. വിനോദ് കുമാർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പല തവണ പീഡിപ്പിച്ചെന്നും സ്വർണം തട്ടിയെടുത്തെന്നും ആരോപിച്ച് അമ്മയും നേരത്തേ വിനോദ് കുമാറിനെതിരെ താമരശേരി പൊലീസിൽ പരാതി നൽകിയിരുന്നു. പോക്സോ കേസിനു പിന്നാലെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു.
English Summary: Police Officer booked in POCSO Case