കരച്ചിൽ കേൾക്കാൻ മകളെ വേദനിപ്പിച്ച പ്രതി; ചോരയുടെ മണം ആസ്വദിക്കുന്ന കൊലയാളി
ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോഴും സന്തോഷവും സുഖവും അനുഭവിക്കുമ്പോഴും മനുഷ്യ ശരീരത്തിൽ ഡോപാമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ പ്രവാഹമാണ് സംഭവിക്കുന്നത്. എന്നാൽ ഇത് അമിത അളവിൽ പ്രവഹിച്ചാൽ നമ്മളും ഒരുപക്ഷേ ഒരു സൈക്കോ കൊലപാതകിയായി മാറാം! കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തെ നടുക്കിയ ഒട്ടേറെ കൊലപാതകങ്ങളാണ് അരങ്ങേറിയത്. പ്രണയം നിരസിച്ചതിന്റെ പേരിലും പ്രണയിച്ചയാളെ ഒഴിവാക്കാനായും, യുവതലമുറ കത്തിയും വിഷവുമടക്കം ക്രൂര വഴികൾ തേടി. അന്ധവിശ്വാസങ്ങളിൽ പെട്ട് മനുഷ്യമാംസം പച്ചയ്ക്കു വെട്ടിനുറുക്കിയ സംഭവവും കേരളം ഞെട്ടലോടെ കണ്ടു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഇന്നേവരെ കേൾക്കാത്ത തരം ക്രൂരതകളുടെ കഥകൾ വരുന്നു. ആ ക്രൂരതയുടെ ശൃംഖലയിലെ ഏറ്റവും അവസാനത്തെ സംഭവമാണ് ഡൽഹിയിൽ കാമുകിയെ ഇല്ലാതാക്കാൻ അവരുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിജിൽ സൂക്ഷിച്ച് വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞത്. ആറു മാസമാണ് ആ കൊലപാതകം ആരുമറിയാതെ പ്രതി ഒളിപ്പിച്ചത്. പൊലീസ് കണ്ടെത്തും വരെ പ്രതി സാധാരണ ആൾക്കാരെപ്പോലെ, പ്രത്യേകിച്ച് യാതൊന്നു സംഭവിക്കാത്തതു പോലെ ജീവിതം തുടരുകയും ചെയ്തു. ഇതെല്ലാം എങ്ങനെയാണു മനുഷ്യനു സാധിക്കുന്നത്? ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന ‘സൈക്കോ’ ആണോ പുറത്തു വരുന്നത്? അത്തരം സാഹചര്യങ്ങളിൽ നമ്മുടെ തലച്ചോറിലും ശരീരത്തിലും എന്തുതരം മാറ്റങ്ങളാണു സംഭവിക്കുന്നത്? ഒരാൾ തെറ്റായ പ്രവൃത്തിചെയ്യുമ്പോൾ ശരീരത്തിൽ ഏതുതരം ഹോർമോണാണ് സൃഷ്ടിക്കപ്പെടുന്നത്? ഒരു സംഭവത്തിൽ, അതു കൊലപാതകവും ലൈംഗിക പീഡനവും ആണെങ്കിൽപ്പോലും, ആനന്ദം കണ്ടെത്തിക്കഴിഞ്ഞാൽ വീണ്ടും അതിലേക്കു തന്നെ എങ്ങനെയാണ് നമ്മൾ ആകർഷിക്കപ്പെടുന്നത്, അടിമപ്പെടുന്നത്?

∙ ചോരയും കരച്ചിലും ഇഷ്ടപ്പെട്ട മൂന്നാറിലെ കൊലയാളി
‘പുറകിൽ ആരോ വരുന്നുണ്ട്, ചുറ്റുമുള്ളവർ നിന്നെ ഇപ്പോൾ കൊല്ലും’ ചെവിയിൽ ഇങ്ങനെ അശരീരി മുഴങ്ങിക്കൊണ്ടിരുന്നാൽ എന്തു ചെയ്യും? സൈകോട്ടിക് അസുഖങ്ങളിൽപെട്ട ‘സ്കിസോഫ്രീനിയ’ അഥവാ ചിത്തഭ്രമം എന്നു വിളിക്കുന്ന അവസ്ഥ ഇങ്ങനെയാണ് ഒരാളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഡോപാമിന്റെ അമിത പ്രവാഹമാണ് ഇതിനു കാരണം. സംശയ രോഗം, ആളുകൾ അടക്കം പറയുന്നത് കണ്ടാൽ തന്നെ കുറ്റം പറയുന്നതാണെന്ന തോന്നൽ, ആരോ കൊല്ലാൻ വരുന്നെന്ന ഭയം ഇങ്ങനെ പലവിധ ലക്ഷണങ്ങളാണ് ഇതിനുള്ളത്. ഇവയിൽ ഏറ്റവും ഭയപ്പെടുത്തുന്നതെന്തെന്നാൽ ഇത്തരം രോഗികൾക്ക് ചെവിയിൽ തുടർച്ചയായി ‘അശരീരി’ മുഴങ്ങിക്കൊണ്ടേയിരിക്കുമെന്നതാണ്. ഇത് രോഗികളുടെ തോന്നലാണെങ്കിലും അവ നിയന്ത്രണാതീതമായിരിക്കും.
വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിൽ സ്വന്തം മാതാവിനെ തലയ്ക്കടിച്ചു കൊന്ന സ്കിസോഫ്രീനിയ രോഗിയായ പ്രതി അന്നു പറഞ്ഞത് ഓർത്തെടുക്കുകയാണ് സൈക്യാട്രിസ്റ്റും ആലപ്പുഴ മെഡിക്കൽ കോളജിലെ അസോഷ്യേറ്റ് പ്രഫസറുമായ ഡോ.ടി.പി.സുമേഷ്. ‘‘അമ്മ എനിക്ക് വിഷം തന്നു കൊല്ലും. അതിനു മുൻപ് അവരെ ഇല്ലാതാക്കണം’’. തുടർച്ചയായ ഈ അശരീരിയാണ്, ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം അമ്മയെ തലയ്ക്കടിച്ചു കൊല്ലാൻ ഈ മകനെ പ്രേരിപ്പിച്ചത്.
ഡോപാമിന്റെ പ്രവർത്തനം മരുന്നിലൂടെ കുറച്ചുകൊണ്ടുവന്ന് ഈ രോഗത്തെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. സൈകോട്ടിക് അസുഖങ്ങളുള്ളവരെ (വിവിധ മാനസിക രോഗങ്ങൾ) ചികിത്സിക്കാൻ സാധിക്കുമെങ്കിലും ‘സൈക്കോപാത്തുകളെ’ (അതിക്രൂരമായ സീരിയൽ കില്ലിങ് പോലുള്ളവയിൽ ആനന്ദം കണ്ടെത്തുന്നവർ) ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല. കാരണം അത് ഒരു വ്യക്തിത്വമാണ്, രോഗമല്ല. ഇവർ ക്രൂരത ആസ്വദിക്കുന്നവരാണ്. വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ ബാങ്ക് കവർച്ചയ്ക്കിടെ സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ മൂന്നു പ്രതികളിൽ ഒരാൾ സൈക്കോപാത്തായിരുന്നെന്നത് കൗൺസലിങ്ങിനിടെയാണ് ഡോ.സുമേഷ് തിരിച്ചറിയുന്നത്. കൊലനടത്തിയ സമയം ചോരയുടെ മണം ആസ്വദിച്ചെന്ന് ഇയാൾ വെളിപ്പെടുത്തിയതായി ഡോക്ടർ പറയുന്നു. മനുഷ്യരുടെ കരച്ചിൽ കേൾക്കുമ്പോഴും ഇയാൾക്ക് വലിയ സന്തോഷമായിരുന്നത്രേ. ഇതിനായി സ്വന്തം മകളെ വേദനിപ്പിച്ച് കരയിപ്പിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.
‘മുന്നിൽ പാൽപ്പായസം കണ്ടാൽ കുടിക്കാതിരിക്കുന്നതെങ്ങനെയെന്നാണ്’ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി മഞ്ചേരി മെഡിക്കൽ കോളജിലെ ക്രിമിനോളജിസ്റ്റായ ഡോ.ഹിതേഷ് ശങ്കറിനോട് പറഞ്ഞത്. ഇത്തരത്തിൽ ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ ഉള്ള ആളുകൾക്ക് ചെയ്ത തെറ്റിൽ ഒരു കുറ്റബോധവും തോന്നില്ല. മറിച്ച് അവസരം വന്നാൽ വീണ്ടും കുറ്റം ആവർത്തിക്കും. വളർന്നു വരുന്ന സാഹചര്യവും പാരമ്പര്യവുമൊക്കെയാണ് ഇത്തരം പഴ്സനാലിറ്റി ഡിസോർഡറിനു കാരണം. ചെറുപ്പത്തിലേ ഇവയുടെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചാൽ ബിഹേവിയറൽ തെറപ്പി പോലുള്ള ചികിത്സാ രീതിയിലൂടെ ഇവരെ തിരിച്ചുകൊണ്ടുവരാം. കുട്ടികളെ അകാരണമായി ഉപദ്രവിക്കൽ, അമിത ദേഷ്യം, മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കൽ, മോഷണം, കള്ളംപറയൽ, ലഹരി ഉപയോഗിക്കാനുള്ള അമിത ആസക്തി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ ഇത്തരക്കാരിലുണ്ടാകും.
∙ വില്ലനാണോ പുരുഷ ഹോർമോൺ?
പുരുഷ ഹോർമോൺ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ, സ്ട്രെസ് ഹോർമോൺ കോർടിസോൾ ഇവ രണ്ടുമാണ് പല പഠനങ്ങളും സാധൂകരിക്കുന്ന ‘വില്ലൻമാർ’. അമേരിക്കയിലെ ടെക്സസ്, ഓസ്റ്റിൻ, ഹാർവഡ് സർവകലാശാലകൾ ‘ഹോർമോൺസ് ആൻഡ് എത്തിക്സ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ, കുറ്റകൃത്യം ചെയ്യുന്ന ആളിൽ അമിത അളവിൽ സൃഷ്ടിക്കപ്പെടുന്ന രണ്ട് ഹോർമോണുകൾ ടെസ്റ്റോസ്റ്റിറോണും കോർടിസോളുമാണെന്നു കണ്ടെത്തിയിരുന്നു. ഈ രണ്ട് ഹോർമോണുകളുടെ പ്രവർത്തനത്തെ വച്ച് കുറ്റവാളിയുടെ മനസ്സ് അളക്കുന്നതിൽ ശരികേടുണ്ടെങ്കിലും വിവിധതരം കുറ്റകൃത്യങ്ങൾ ചെയ്ത ആളുകളിൽ നടത്തിയ പഠനങ്ങൾ പ്രകാരം ഇതിൽ വസ്തുതയുമുണ്ടെന്നും ഗവേഷകർ സമർഥിക്കുന്നു.
ഒരാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സന്ദർഭത്തിൽ രണ്ട് ഹോർമോണുകൾ അമിത അളവിൽ പ്രവഹിക്കപ്പെടുന്നതായാണു കാണുന്നത്. കുറ്റം ചെയ്യുന്ന ആളിൽ ഉണ്ടാകുന്ന ഇവയുടെ അമിത സ്വാധീനം ആ സമയത്ത് ഭയം ഇല്ലാതാക്കുകയും കൂടുതൽ ആക്രമണോത്സുകതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പ്രണയം, സഹാനുഭൂതി ഇവയെല്ലാം ഉണ്ടാക്കുന്നത് ഓക്സിടോസിൻ ഹോർമോണാണ്. വിട്ടുപിരിയാനാവാത്ത ബന്ധമുണ്ടാകുന്നതും ഒരാളോട് അമിതമായി തോന്നുന്ന സ്നേഹവും എപ്പോഴും കാണാൻ തോന്നുന്നതു പോലുള്ള അവസ്ഥയ്ക്കുമെല്ലാം കാരണം ഓക്സിടോസിനു പുറമേ ഡോപാമിന്റെയും സെറടോണിന്റെയുമെല്ലാം സ്വാധീനമാണ്. എന്നാൽ ആ സ്നേഹം ദേഷ്യമായും വിഷാദമായുമെല്ലാം മാറുമ്പോൾ ഹോർമോൺ പ്രവാഹത്തിലും മാറ്റം വരുന്നു. നേരത്തേ പറഞ്ഞവയ്ക്കു പകരം ശരീരത്തിൽ അഡ്രിനാലിൻ, മെലടോണിൻ, കോർടിസോൾ തുടങ്ങിയവയുടെ പ്രവാഹമാണ് അപ്പോൾ ശരീരത്തിൽ നടക്കുക.
∙ കൊലയ്ക്ക് ‘പ്രേരിപ്പിച്ച’ ഹോർമോണുകൾ?
ഹോർമോണുകളുടെ പ്രവർത്തനം കുറ്റവാളികളുടെ മനസ്സിനെ ബാധിക്കുമെന്നു വാദിച്ച കുപ്രസിദ്ധ കേസുകളിലൊന്നാണ് 1924ലെ ബോബി ഫ്രാങ്ക്സിന്റെ കൊലപാതകം. യുഎസിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കേസുകളിലൊന്നാണിത്. ചെയ്ത രീതികൊണ്ടുതന്നെ ‘ക്രൈം ഓഫ് ദ് സെഞ്ചറി’ എന്നാണ് അക്കാലത്ത് മാധ്യമങ്ങൾ കൊലപാതകത്തെ വിശേഷിപ്പിച്ചത്. അയൽവാസിയായ ബോബി ഫ്രാങ്ക്സിനെ നഥാൻ ലിയോപോൾഡ്, റിച്ചഡ് ലോബ് എന്നീ യുവാക്കൾ ചേർന്നു കൊലപ്പെടുത്തിയതാണു സംഭവം. ഷിക്കാഗോ സ്വദേശികളായ പത്തൊൻപതുകാരൻ നഥാനും പതിനെട്ടുകാരൻ റിച്ചഡും ഒരു ‘പെർഫക്ട് ക്രൈം’ ലക്ഷ്യമിട്ടാണത്രേ ഇതു ചെയ്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി, ഉളി പോലുള്ള ആയുധംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. മുഖം തിരിച്ചറിയാതിരിക്കാൻ ആസിഡും ഒഴിച്ചു. കൊല നടത്തിയതിന്റെ പിറ്റേന്ന് ബോബിയുടെ മാതാപിതാക്കൾക്ക് ഒരു കത്തു ലഭിച്ചു. മകനെ ലഭിക്കണമെങ്കിൽ നിശ്ചിത തുക നൽകണമെന്നാവശ്യപ്പെട്ടായിരുന്നു അത്. ആ കത്ത് ടൈപ് ചെയ്തതും നഥാനും റിച്ചഡും ചേർന്നായിരുന്നു. തെളിവു നശിപ്പിക്കാൻ ടൈപ് റൈറ്റർ നശിപ്പിച്ച് നദിയിലെറിഞ്ഞു. എന്നാൽ വൈകാതെ പൊലീസ് ബോബിയുടെ മൃതദേഹം കണ്ടെത്തി.
എത്ര വലിയ കുറ്റകൃത്യമാണെങ്കിലും, കുറ്റവാളികളെ കണ്ടെത്താൻ ഒരു തെളിവെങ്കിലും ബാക്കിയുണ്ടാകുമെന്നു പറയുന്നത് ഈ കേസിൽ യാഥാർഥ്യമായി. ബോബിയുടെ മൃതദേഹത്തിനു സമീപത്തുനിന്ന് ഒരു കണ്ണടയുടെ ഫ്രെയിം ലഭിച്ചു. അതിനു പിന്നാലെ പോയ പൊലീസ്, അത്തരം ഫ്രെയിം ഷിക്കാഗോയിൽ ആകെ വാങ്ങിയത് മൂന്നു പേരാണെന്നു കണ്ടെത്തി. അതിലൊരാൾ നഥാനായിരുന്നു. പിന്നെ പൊലീസിന് എല്ലാം എളുപ്പമായി. ചോദ്യം ചെയ്യലിനൊടുവിൽ നഥാനും റിച്ചഡും എല്ലാം സമ്മതിച്ചു, ഇരുവരും അറസ്റ്റിലുമായി. ഈ കേസ് കോടതിയിലെത്തിയപ്പോഴാണ് പ്രതിസ്ഥാനത്തേക്ക് ‘ഹോർമോണുകളും’ എത്തിയത്. നഥാന്റെയും റിച്ചഡിന്റെയും കേസ് വാദിക്കുന്ന അഭിഭാഷക സംഘം രണ്ട് എൻഡോക്രിനോളജിസ്റ്റുകളുമായാണ് (ഹോർമോണുകളുമായി ബന്ധപ്പെട്ട പഠനത്തിലെ വിദഗ്ധർ) എത്തിയത്. 800 പേജു വരുന്ന ഒരു റിപ്പോർട്ടും ഇരുവരും സമർപ്പിച്ചു. ശാരീരികമായും മാനസികമായും നഥാന്റെയും റിച്ചഡിന്റെയും പ്രവർത്തനങ്ങൾ 19 മണിക്കൂറോളം പരിശോധിച്ചു തയാറാക്കിയതായിരുന്നു റിപ്പോർട്ട്. ഇരുവർക്കും ഹോർമോൺ തകരാറുണ്ടെന്നായിരുന്നു പഠനത്തിലെ കണ്ടെത്തൽ. ഒരാളെ കൊലപാതകം പോലുള്ള തോന്നലുകളിൽനിന്ന് പിൻവലിപ്പിക്കുന്നത് ചില ഹോർമോണുകളാണ്. ആ ഹോർമോണുകളിലാണ് തകരാറുണ്ടായത്. അതോടെ കൊലപാതകം ചെയ്യാൻ ഇരുവരെയും ‘പ്രേരിപ്പിക്കുകയാണത്രേ’ ഹോർമോണുകൾ ചെയ്തത്.
എക്സ്–റേ ഉൾപ്പെടെ അക്കാലത്ത് ലഭ്യമായ ആരോഗ്യ പരിശോധനാ സംവിധാനങ്ങളെല്ലാം തങ്ങളുടെ വാദം അരക്കിട്ടുറപ്പിക്കാൻ പ്രതിഭാഗം ഉപയോഗപ്പെടുത്തി. ലോബിന്റെ ശരീരത്തിൽ ഹോർമോൺ ഉൽപാദിപ്പിക്കുന്ന പല ഗ്രന്ഥികളും തകരാറിലാണെന്നായിരുന്നു കണ്ടെത്തല്‍. ലിയോപോൾഡിന്റെ മസ്തിഷ്കത്തിലെ പിനിയൽ ഗ്ലാൻഡിൽ കാൽസ്യം അടിഞ്ഞുകൂടിയെന്നും കണ്ടെത്തി. ഇതെല്ലാം, ഇരുവരുടെയും ശരീരത്തിൽ മെലടോണിന്റെ ഉൽപാദനം വർധിപ്പിക്കുകയും കൊലപാതകത്തിനു പ്രേരകമായെന്നുമായിരുന്നു വാദം. നഥാനും റിച്ചഡും സ്വവർഗാനുരാഗികളാണെന്ന വാദം പോലും ഈ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ടു. അതിനെ ഹോർമോണുകളുമായി കൂട്ടിക്കെട്ടാനും ശ്രമം നടന്നു. എന്നാൽ വിധി പ്രസ്താവിച്ച ജഡ്ജി ഇതു പരിഗണിച്ചില്ല. അദ്ദേഹം പക്ഷേ ഒരു കാര്യം പറഞ്ഞു– ‘‘എൻഡോക്രിനോളജി എന്ന ശാസ്ത്രശാഖ ക്രിമിനലുകളുടെ മനസ്സു മനസ്സിലാക്കാന്‍ ഒരുപക്ഷേ സഹായിക്കുമായിരിക്കും. ഭാവിയിലേക്ക് ഏറെ ‘എക്സൈറ്റ്’ ചെയ്യിപ്പിക്കുന്ന ശാസ്ത്രവുമാണത്. എന്നാല്‍ ഇത്രയും ഹീനമായ കുറ്റകൃത്യത്തിന്, തക്കതായ ശിക്ഷ കൊടുക്കുന്നതു തടയാൻ അതു പ്രാപ്തമല്ല’’. നഥാനും റിച്ചഡിനും കൊലപാതകത്തിന് ജീവപര്യന്തമാണ് ശിക്ഷ ലഭിച്ചത്. തട്ടിക്കൊണ്ടു പോകലിന് 99 വർഷത്തെ തടവുശിക്ഷ വേറെയും.
∙ ചില്ലറക്കാരല്ല വളർത്തു മൃഗങ്ങൾ!
വളർത്തു മൃഗങ്ങളെ കളിപ്പിക്കുമ്പോൾ ഒരാളിൽ സഹാനുഭൂതി, സ്നേഹം, ദയ തുടങ്ങി വിവിധ തരം വികാരങ്ങളാണ് ഉണ്ടാകുന്നത്. ഇതിലിപ്പോ എന്തിരിക്കുന്നുവെന്നു കരുതി നിസ്സാരവൽക്കരിക്കാൻ വരട്ടെ, കാര്യമുണ്ട്. ഹാപ്പി ഹോർമോൺസ് എന്നറിയപ്പെടുന്ന ഡോപാമിൻ, സെറടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻ തുടങ്ങിയവയുടെ ആരോഗ്യകരമായ പ്രവാഹം മനുഷ്യരെ സഹാനുഭൂതിയും സ്നേഹവും സന്തോഷവുമുള്ളവരുമാക്കുന്നു. വളർത്തുമൃഗങ്ങളിൽ നായ്ക്കളിലാണ് മനുഷ്യരുടേതിനു സമാനമായി ഈ ഹോർമോണുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് മറ്റു വളർത്തു മൃഗങ്ങളിൽനിന്നു ഭിന്നമായി വളരെ വൈകാരികമായ ബന്ധം നായ്ക്കൾക്ക് അവയുടെ ഉടമകളോട് ഉണ്ടാകുന്നത്.
English Summary: Brutal Crimes are increasing; Did Culprit's Hormones Make them do it?