അന്ന് പ്രിയങ്കയുടെ മുഖം ചുവന്നു, ചുണ്ടുകൾ വിറച്ചു; നളിനി പറയുന്നു: ‘ആ കോപം എന്നെയും പേടിപ്പിച്ചു’

1999ൽ ഓസ്ട്രിയൻ സന്ദർശനം കഴിഞ്ഞ് മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ ഡൽഹിയിൽ തിരിച്ചെത്തി. വൈകാതെ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടി. അന്ന് സോണിയാ ഗാന്ധി കെ. ആർ. നാരായണനോട് പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്: ‘‘എന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട നളിനി എന്ന സ്ത്രീയെ തൂക്കിലേറ്റാൻ വിധിച്ചിട്ടുണ്ട്. എന്നാൽ എനിക്കോ എന്റെ മക്കളായ രാഹുലിനോ പ്രിയങ്കയ്ക്കോ ഇനി ഒരാളുടെ കൂടി ജീവനെടുക്കണമെന്ന് ആഗ്രഹമില്ല. മാത്രമല്ല, നളിനിക്ക് ഒരു കുഞ്ഞുണ്ട്. എന്റെ മക്കൾക്ക് അവരുടെ പിതാവിനെ നഷ്ടമായി. അതുപോലെ ഞങ്ങൾ മൂലം മറ്റൊരു കുട്ടി കൂടി അനാഥയാകരുത്. ഒരാളുടെ ജീവൻ ഇല്ലാതാക്കുന്നതു വഴി ഞങ്ങൾക്ക് ഒരിക്കലും സമാധാനം ലഭിക്കില്ല. അതുകൊണ്ട് അവരെ കൊലക്കയറിൽനിന്ന് രക്ഷപെടുത്താൻ താങ്കളുടെ ഇടപെടൽ ഉണ്ടാകണം’’, ശേഷം തനിക്കും മക്കൾക്കും പറയാനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ കത്തും അവർ കൈമാറി. ഏതു നിമിഷവും തൂക്കിലേറ്റപ്പെടുമെന്ന് കരുതിയിരുന്ന നളിനിയുടെ വിധി അവിടെ മാറുകയായിരുന്നു. ഏഴു തവണ തന്നെ തൂക്കിലേറ്റാൻ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് നളിനി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട സ്ത്രീയെ, കൊലക്കയറിൽ നിന്ന് രക്ഷിക്കാൻ താൻ കാരണമായതിനെ കുറിച്ച് സോണിയ ഗാന്ധി ഒരിക്കലും മാധ്യമങ്ങൾക്കു മുന്നിൽ മനസു തുറന്നില്ല. പല കാര്യങ്ങളിലും പ്രകടിപ്പിക്കാറുള്ള അന്തസ്സുറ്റ മൗനം തന്നെയായിരുന്നു, തന്റെ ജീവിതം കീഴ്മേൽ മറിച്ച ആ സംഭവത്തിലും അവർ പുലർത്തിയത്. ഇന്ദിര ഗാന്ധിക്ക് സംഭവിച്ചതുപോലെ തന്റെ ഭർത്താവിനും സംഭവിക്കുമോ എന്ന് എന്നും ഭയന്നിരുന്ന, രാഷ്ട്രീയത്തിന്റെ ഓരത്തു പോലും ഇല്ലാതിരുന്ന സോണിയ ഗാന്ധിയാണ് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിക്കുന്ന ശക്തിയായി വളർന്നത്. 2013-ല്‍ ജയ്പൂരിൽ രാഹുൽ ഗാന്ധിയെ പാർട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുന്നതിന്റെ തലേന്നും സോണിയ ഗാന്ധി ഇതേ പേടിയില്‍ ഉറങ്ങാതിരുന്നു എന്ന് രാഹുൽ ഗാന്ധി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

‘‘പ്രിയങ്ക കരയുമെന്ന് ഞാൻ കരുതിയില്ല. എനിക്കറിയാം ആ കണ്ണീരിന് എന്തു വേദനയുണ്ടെന്ന്’’, എന്തിനാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയത് എന്നു ചോദിച്ച് ജയിലിൽ പൊട്ടിക്കരഞ്ഞ പ്രിയങ്ക ഗാന്ധി വാധ്‌രയെ കുറിച്ച് നളിനി മുരുഗൻ എന്ന നളിനി ശ്രീഹരൻ പിന്നീട് എഴുതി. 31 വർഷത്തിനു ശേഷം തടവറയിൽ നിന്ന് നളിനിയേയും രാജീവ് ഗാന്ധി വധക്കേസിലെ മറ്റ് അഞ്ചു പ്രതികളേയും മോചിപ്പിച്ചു കഴിഞ്ഞു. 1991 മെയ് 21ന് എൽടിടിഇ ചാവേർ തനു എന്ന തേന്മൊഴി രാജരത്നം പൊട്ടിത്തെറിച്ചപ്പോൾ, മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിക്കൊപ്പം 16 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. അന്ന് തനു പൊട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ പകരം ചാവേറാകാൻ കൂടെ വന്ന ശുഭയ്ക്കും ചാവേർ ആക്രമണത്തിന്റെ സൂത്രധാരനായ ശിവരശനും ഒപ്പം സ്ഫോടന സ്ഥലത്തുണ്ടായിരുന്ന ആളാണ് നളിനി. അന്ന് 24 വയസ്സ്. ജയിലിൽ നിന്ന് മോചിതയാകുമ്പോൾ വയസ് 55. ജയിലിൽ പോകുമ്പോൾ രണ്ടു മാസം ഗർഭിണിയായിരുന്നു നളിനി. മകൾക്ക് ഇന്ന് 30 വയസ്സ്. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഭാര്യ സോണിയ ഗാന്ധിക്ക് 45 വയസ്സും മകൻ രാഹുൽ ഗാന്ധിക്ക് 21 വയസ്സും മകൾ പ്രിയങ്ക ഗാന്ധിക്ക് 19 വയസ്സും പ്രായം. ഇന്ന് സോണിയ ഗാന്ധിക്ക് 75 വയസ്സും രാഹുലിന് 52–ഉം പ്രിയങ്കയ്ക്ക് 50–ഉം വയസ്സായി.
ഇന്ത്യയെ പിടിച്ചുകുലുക്കിയ ഈ കൊലപാതകത്തിന്റെ അനുരണങ്ങൾ നീണ്ട 31 വർഷങ്ങൾക്ക് ശേഷവും അവസാനിച്ചിട്ടില്ല. കൊലപാതകികളോട് ക്ഷമിച്ചെന്ന് ഗാന്ധി കുടുംബം പറഞ്ഞെങ്കിലും ഇവരെ ജയിലിൽ നിന്ന് മോചിപ്പിച്ചതിൽ കോൺഗ്രസ് പാർട്ടി കടുത്ത പ്രതിഷേധത്തിലാണ്. അതേ സമയം, തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ സംഘടനകളുമെല്ലാം ഇവരുടെ മോചനത്തെ സ്വാഗതവും ചെയ്യുന്നു. രാജീവ് ഗാന്ധി വധ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടാണ് നളിനിയെ ശിക്ഷിച്ചത്. എന്നാൽ നീണ്ട 31 വർഷങ്ങൾക്ക് ശേഷവും തനിക്ക് ഇതിൽ പങ്കില്ലെന്നും തന്റെ ഭർത്താവിനും കൂട്ടുകാർക്കും ഒപ്പം ഉണ്ടായിപ്പോയതാണ് സംഭവിച്ചതെന്നുമാണ് നളിനി പറയുന്നത്. എന്നാൽ സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരും മദ്രാസ് ഹൈക്കോടതിയും കുറ്റകൃത്യത്തിൽ നളിനി നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിൽ പോലും അവർക്ക് ഇതിലുള്ള പങ്ക് നിഷേധിക്കാൻ സാധിക്കില്ലെന്ന് വിശദീകരിച്ചിട്ടുണ്ട്.
ഇനിയുള്ള കാലം, ലണ്ടനിൽ ഡോക്ടറായ മകൾക്കും ഭർത്താവിനുമൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് നളിനി പറയുന്നു. സോണിയയ്ക്ക് ഭർത്താവിനെയും പ്രിയങ്കയ്ക്ക് പിതാവിനെയും നഷ്ടമായപ്പോൾ നളിനി നീണ്ട 31 വർഷം ജയിലിൽ ജീവിച്ചു. രണ്ടു വയസ്സിനു ശേഷം മാതാവോ പിതാവോ കൂടെയില്ലാതെ ഹരിത്രയെന്ന നളിനിയുടെ മകൾ വളർന്നു. ഇക്കാലത്തിനിടയിൽ മറക്കാനും പൊറുക്കാനും തയാറായതിനൊപ്പം, തങ്ങൾ മൂലം ഇനി മറ്റൊരു ജീവൻ കൂടി നഷ്ടമാകരുതെന്നും ഒരു കുഞ്ഞിന് മാതാപിതാക്കൾ ഇല്ലാതാകരുതെന്നുമാണ് സോണിയ ഗാന്ധിയും മക്കളും തീരുമാനിച്ചത്. നിരവധി തവണ തെറ്റ് ഏറ്റുപറയുകയും ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട് നളിനി. തന്റെ അമ്മയോട് പൊറുത്തതിന് സോണിയ ഗാന്ധിക്കും കുടുംബത്തിനും നളിനിയുടെ മകൾ നന്ദിയും പറഞ്ഞു. സോണിയ ഗാന്ധി ക്ഷമിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജയിലിനു പുറത്തു വരാൻ നളിനി ജീവിച്ചിരിപ്പുണ്ടാവുമായിരുന്നില്ല എന്നും പറയാവുന്നതാണ്.
∙ അന്ന് സോണിയ പറഞ്ഞു: ‘ഒരു കുട്ടി കൂടി അനാഥയാകരുത്’
1999ൽ ഓസ്ട്രിയൻ സന്ദർശനം കഴിഞ്ഞ് മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ ഡൽഹിയിൽ തിരിച്ചെത്തി. വൈകാതെ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടി. അന്ന് സോണിയാ ഗാന്ധി കെ. ആർ. നാരായണനോട് പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്: ‘‘എന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട നളിനി എന്ന സ്ത്രീയെ തൂക്കിലേറ്റാൻ വിധിച്ചിട്ടുണ്ട്. എന്നാൽ എനിക്കോ എന്റെ മക്കളായ രാഹുലിനോ പ്രിയങ്കയ്ക്കോ ഇനി ഒരാളുടെ കൂടി ജീവനെടുക്കണമെന്ന് ആഗ്രഹമില്ല. മാത്രമല്ല, നളിനിക്ക് ഒരു കുഞ്ഞുണ്ട്. എന്റെ മക്കൾക്ക് അവരുടെ പിതാവിനെ നഷ്ടമായി. അതുപോലെ ഞങ്ങൾ മൂലം മറ്റൊരു കുട്ടി കൂടി അനാഥയാകരുത്. ഒരാളുടെ ജീവൻ ഇല്ലാതാക്കുന്നതു വഴി ഞങ്ങൾക്ക് ഒരിക്കലും സമാധാനം ലഭിക്കില്ല. അതുകൊണ്ട് അവരെ കൊലക്കയറിൽനിന്ന് രക്ഷപെടുത്താൻ താങ്കളുടെ ഇടപെടൽ ഉണ്ടാകണം’’, ശേഷം തനിക്കും മക്കൾക്കും പറയാനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ കത്തും അവർ കൈമാറി.
ഏതു നിമിഷവും തൂക്കിലേറ്റപ്പെടുമെന്ന് കരുതിയിരുന്ന നളിനിയുടെ വിധി അവിടെ മാറുകയായിരുന്നു. ഏഴു തവണ തന്നെ തൂക്കിലേറ്റാൻ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് നളിനി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട സ്ത്രീയെ, കൊലക്കയറിൽ നിന്ന് രക്ഷിക്കാൻ താൻ കാരണമായതിനെ കുറിച്ച് സോണിയ ഗാന്ധി ഒരിക്കലും മാധ്യമങ്ങൾക്കു മുന്നിൽ മനസു തുറന്നില്ല. പല കാര്യങ്ങളിലും പ്രകടിപ്പിക്കാറുള്ള അന്തസ്സുറ്റ മൗനം തന്നെയായിരുന്നു, തന്റെ ജീവിതം കീഴ്മേൽ മറിച്ച ആ സംഭവത്തിലും അവർ പുലർത്തിയത്. ഇന്ദിര ഗാന്ധിക്ക് സംഭവിച്ചതുപോലെ തന്റെ ഭർത്താവിനും സംഭവിക്കുമോ എന്ന് എന്നും ഭയന്നിരുന്ന, രാഷ്ട്രീയത്തിന്റെ ഓരത്തു പോലും ഇല്ലാതിരുന്ന സോണിയ ഗാന്ധിയാണ് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിക്കുന്ന ശക്തിയായി വളർന്നത്. 2013-ല്‍ ജയ്പൂരിൽ രാഹുൽ ഗാന്ധിയെ പാർട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുന്നതിന്റെ തലേന്നും സോണിയ ഗാന്ധി ഇതേ പേടിയില്‍ ഉറങ്ങാതിരുന്നു എന്ന് രാഹുൽ ഗാന്ധി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
നളിനിയെ സംബന്ധിച്ച് പരസ്യമായി ഒന്നും പ്രസ്താവിച്ചിട്ടില്ലെങ്കിലും സോണിയ ഗാന്ധി അവരുടെ എല്ലാക്കാര്യങ്ങളും അന്വേഷിച്ചിരുന്നു എന്നത് പിന്നീട് പുറത്തു വന്നിരുന്നു. കേന്ദ്ര വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന മോഹിനി ഗിരിയായിരുന്നു നളിനിക്ക് പറയാനുള്ള കാര്യങ്ങള്‍ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നത്. 2005ലാണ് നളിനി, തന്റെ കുഞ്ഞിനെ കാണാൻ അനുവാദം ലഭിക്കുന്നതിന് സഹായിക്കണം എന്നഭ്യർഥിച്ച് മോഹിനി ഗിരി വഴി സോണിയ ഗാന്ധിക്ക് ഒരു കത്തയച്ചിരുന്നു. വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതോടെ, മകളെ എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടു വരാനും ഇടയ്ക്കെങ്കിലും കാണാനുമായി നളിനി കഠിനമായി ശ്രമിച്ചിരുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് നളിനി സോണിയ ഗാന്ധിയുടെ സഹായം അഭ്യർഥിച്ചത്. ‘‘മകൾക്കു വേണ്ടിയാണ് ഇന്ന് ഞങ്ങൾ ജീവിക്കുന്നത്. 14–കാരിയായ മകളെ ഒന്നു കാണാനായി ഞങ്ങൾ അനുഭവിക്കുന്ന ദുരിതം നിങ്ങള്‍ക്ക് മനസിലാകുമല്ലോ’’, സോണിയ ഗാന്ധിക്കുള്ള കത്തിൽ നളിനി കുറിച്ചു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ നളിനിയുടെ മകൾ മേഗര എന്ന ഹരിത്രയ്ക്ക് ഇന്ത്യയിലേക്ക് വരാനും മാതാപിതാക്കളെ കാണാനും അനുമതി ലഭിച്ചു. നളിനിയുടെ മകൾ ഇന്ത്യയിലാണ് ജനിച്ചത് എന്നതുെകാണ്ട് നിയമം അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടെന്നും ഇന്ത്യക്കാരിയായി വേണം കണക്കാക്കാനെന്നും 2007ൽ മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടു.
2000–ത്തിന്റെ അവസാനമാകുമ്പോഴേക്കും, ജയിൽമോചിതയാകണമെന്ന നളിനിയുടെ ആഗ്രഹം വർധിച്ചു. ഇതിനായി എല്ലാ ശ്രമങ്ങളും അവർ നടത്തി. അതിന്റെ പകർപ്പുകൾ മോഹിനി ഗിരി വഴി സോണിയാ ഗാന്ധിക്കും അയച്ചു. മഹാത്മാ ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും ഘാതകർക്കും ജീവപര്യന്തം ശിക്ഷ നൽകിയിരുന്നുവെങ്കിലും അവരെല്ലാം 14 വർഷം കഴിഞ്ഞപ്പോൾ മോചിതരായെന്നും തനിക്കും അതിന് അർഹതയുണ്ടെന്നുമായിരുന്നു നളിനി വാദിച്ചിരുന്നത്. എന്നാൽ മോചനം സംബന്ധിച്ചുള്ള കാര്യങ്ങളിൽ കൈകടത്താൻ സോണിയ ഗാന്ധിയോ കുടുംബമോ തയാറായില്ല എന്നാണ് അക്കാലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നളിനിയുടെ അപേക്ഷകളെല്ലാം തിരസ്കരിക്കപ്പെട്ടു. 2007നു ശേഷം നളിനി കത്തുകൾ അയയ്ക്കുന്നത് നിർത്തുകയും ചെയ്തു. ഇതിനിടയിലാണ് 2008– മാർച്ച് 19ന് ഒരു അപ്രതീക്ഷിത അതിഥി വെല്ലൂരിലെ ജയിലിലെത്തുന്നത്, പ്രിയങ്ക ഗാന്ധി. ഒടുവിൽ തനിക്ക് കുറച്ച് ‘ആശ്വാസം കിട്ടി’ എന്നാണ് അന്ന് ജയിലിൽ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് നളിനി തന്റെ അഭിഭാഷകനോട് പറഞ്ഞത്.
സോണിയ ഗാന്ധിയുടെയും മക്കളുടെയും ക്ഷേമവിവരങ്ങളും, ഇതിനിടെ മോഹിനി ഗിരിക്ക് അയയ്ക്കുന്ന കത്തുകളിലൂടെ നളിനി തിരക്കാറുണ്ടായിരുന്നു. നളിനി ഇതിനിടെ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് (എംസിഎ) കോഴ്സ് മികച്ച നിലയിൽ പാസായി. ഫുഡ് ആന്‍ഡ് ന്യൂട്രീഷനിൽ സർട്ടിഫിക്കറ്റ് കോഴ്സ്, കംപ്യൂട്ടർ സ്റ്റഡീസിൽ ഡിപ്ലോമ, തയ്യലിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇവയെല്ലാം പാസായി. ഇക്കാര്യങ്ങളൊക്കെ മോഹിനി ഗിരി വഴി നളിനി സോണിയ ഗാന്ധിയേയും അറിയിച്ചിരുന്നു. 2002ൽ മോഹിനി ഗിരിക്ക് ഒരു കത്തു ലഭിച്ചു. സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി സൗരേന്ദ്ര കെ. ഗുപ്ത എഴുതിയതായിരുന്നു ഇത്. ജയിലിലുള്ള നളിനിയുടെ കാര്യങ്ങളെക്കുറിച്ച് അറിയിക്കുന്നതിന് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു കത്ത്. പഠന കാര്യങ്ങളിലുള്ള നേട്ടത്തിന് സോണിയ ഗാന്ധി നളിനിയെ അഭിനന്ദിക്കുന്നുവെന്നും ആശംസകൾ അറിയിക്കുന്നുവെന്നും ആ കത്തിലുണ്ടായിരുന്നു. 2004 സെപ്റ്റംബർ 21ന് മോഹിനി ഗിരിക്കെഴുതിയ ഒരു കത്തിൽ നളിനി, സോണിയ ഗാന്ധിക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ അറിയിക്കുന്നുവെന്നും അവരുടെ നല്ലതിന് വേണ്ടി താൻ എന്നും ദൈവത്തോട് പ്രാർഥിക്കുന്നുണ്ടെന്നും കുറിച്ചിരുന്നു.
∙ പ്രിയങ്ക ചോദിച്ചു: ‘നിങ്ങൾ എന്തിനത് ചെയ്തു?’
1998 മാർച്ച് 19, വെല്ലൂർ ജയില്‍, ചെന്നൈ – ‘‘രണ്ടു മിനിറ്റോളം സംസാരിക്കാതെ എന്നെ നോക്കിയിരുന്നു പ്രിയങ്ക. ഞാൻ കണ്ണുയർത്തി നോക്കിയപ്പോൾ പ്രിയങ്കയുടെ കവിളിലേക്ക് രക്തം ഇരച്ചുകയറി. മുഖം ചുവന്നു. ചുണ്ടുകൾ വിറച്ചു’’, നളിനി പറയുന്നു.
‘‘നിങ്ങൾ എന്തിനത് ചെയ്തു? എന്റെ അച്ഛൻ നല്ലൊരു മനുഷ്യനായിരുന്നു, അലിവുള്ള ആളായിരുന്നു. എന്തു കാര്യവും അദ്ദേഹത്തോട് ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുമായിരുന്നു’’, ഇത്രയും പറഞ്ഞ് പ്രിയങ്ക പൊട്ടിക്കരയുകയായിരുന്നു.
‘‘പ്രിയങ്ക കരയുമെന്ന് ഞാൻ കരുതിയില്ല. എനിക്കറിയാം ആ കണ്ണീരിന് എന്തു വേദനയുണ്ടെന്ന്’’, ‘രാജീവ് മർഡർ: ഹിഡൻ ട്രൂത്ത്സ് ആൻഡ് പ്രിയങ്ക–നളിനി മീറ്റിങ്’ എന്ന പുസ്തകത്തിൽ നളിനി എഴുതുന്നു.
‘‘മാഡം, എനിക്കൊന്നും അറിയില്ല. ഞാനൊരു ഉറുമ്പിനെ പോലും നോവിക്കില്ല. സാഹചര്യങ്ങള്‍കൊണ്ട് ഞാന്‍ ഈ ജയിലിൽ ആയിപ്പോയതാണ്. ഒരാളെ ഉപദ്രവിക്കുന്നത് ഞാൻ സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ല’’ എന്നായിരുന്നു തന്റെ മറുപടി എന്ന് നളിനി പറയുന്നു.
85 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പ്രിയങ്ക മിക്കപ്പോഴും ക്ഷമയോടെ നളിനിയെ കേട്ടു കൊണ്ടിരുന്നു.
എന്നാൽ ജയിലിൽ കഴിയുന്ന മറ്റുളളവരെക്കുറിച്ച് പറയുമ്പോൾ പ്രിയങ്ക കഠിനമായ കോപത്തിലായിരുന്നു, അത് ചിലപ്പോൾ തന്നെപ്പോലും പേടിപ്പിച്ചു എന്നും നളിനി പറയുന്നു.
വളരെ രഹസ്യമായിട്ടായിരുന്നു പ്രിയങ്ക ഗാന്ധി ചെന്നൈയിലും അവിടെനിന്ന് വെല്ലൂർ ജയിലിലും എത്തി നളിനിയെ കണ്ടത്. ഇതിനെക്കുറിച്ച് പിന്നീട് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്, എന്തിനാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്ന് അത് ചെയ്തവരിൽനിന്നു തന്നെ അറിയണമെന്ന് പ്രിയങ്ക നേരത്തേ തന്നെ തീരുമാനിച്ചിരുന്നു എന്നാണ്.
‘‘എന്റെ അമ്മ അനുഭവിച്ചത് വളരെ വലുതായിരുന്നു. അപ്പോൾ അത്തരമൊരു കാര്യം മറ്റൊരു മനുഷ്യനു കൂടി സംഭവിക്കുന്നത് അനുവദിക്കാൻ എങ്ങനെയാണ് പറ്റുന്നത്. നളിനിയുടെ കുട്ടി നിഷ്കളങ്കയാണ്’’, രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവരോടുള്ള മനോഭാവത്തെക്കുറിച്ച് പ്രിയങ്ക പിന്നീട് പറഞ്ഞു. ‘‘നളിനിയും നമ്മളെ പോലെ തന്നെ ഒരു മനുഷ്യസ്ത്രീയാണ്. അവർ ചെയ്തതിന്റെ പേരിൽ എനിക്കവരോട് വ്യക്തിവിരോധമൊന്നുമില്ല. കൂടിക്കാഴ്ച എന്റെ സ്വന്തം നിലയിൽ നടത്തിയതാണ്. അത് അങ്ങനത്തന്നെ മാനിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ഞാന്‍ ക്രോധത്തിലോ വെറുപ്പിലോ അക്രമത്തിലോ വിശ്വസിക്കുന്നില്ല. എനിക്കുണ്ടായ നഷ്ടത്തിനും അതിനു കാരണമായ അക്രമത്തിനും എനിക്ക് സമാധാനം വേണമായിരുന്നു. വെറുപ്പോ ദേഷ്യമോ ഇല്ലായിരുന്നു എങ്കിലും എനിക്ക് അവരോട് പൊറുക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ കൂടിക്കാഴ്ച സമയത്ത് ഞാനോർത്തു, എന്താണ് ഞാന്‍ ചെയ്യുന്നത്. അവരൊരു സ്ത്രീയാണ്, ഞാൻ അനുഭവിച്ചതിനേക്കാൾ എത്രയോ മോശമായ അവസ്ഥകളിലൂടെ കടന്നു പോവുകയാണ് അവരുടെ ജീവിതം’’, എന്നായിരുന്നു നളിനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രിയങ്ക പിന്നീട് പ്രതികരിച്ചിട്ടുള്ളത്.
ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധിയുടെ പ്രചരണ സ്ഥലത്ത് സ്ഫോടനമുണ്ടായ കാര്യം അതിന് 15 മിനിറ്റുകൾക്കുള്ളിൽ തന്നെ സെക്രട്ടറി സെക്രട്ടറി വിൻസന്റ് ജോർജ് സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ രാജീവ് ഗാന്ധിയുടെ കാര്യത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ രാത്രി 11.35ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വിവരം വിൻസന്റ് ജോർജും എം.എൽ. ഫൊത്തേദാറും ക്യാപ്റ്റൻ സതീഷ് ശർമയും ചേർന്ന് ഗാന്ധി കുടുംബത്തില്‍ ആദ്യം അറിയിക്കുന്നത് പ്രിയങ്ക ഗാന്ധിയെയാണ്. പ്രിയങ്കയാണ് സോണിയ ഗാന്ധിയോട് വിവരം പറയുന്നത്. രാജീവ് ഗാന്ധിയുടെ ചിന്നിച്ചിതറിയ മൃതശരീരം ഏറ്റുവാങ്ങാനായി രാത്രി തന്നെ ആ കുടുംബം പുറപ്പെട്ടപ്പോൾ സോണിയയെ താങ്ങി നിർത്തിയത് പ്രിയങ്കയായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഹാർവാഡിൽ പഠിക്കുകയായിരുന്ന രാഹുൽ ഗാന്ധിയെ കൂട്ടാനായി കുടുംബ സുഹൃത്ത് കൂടിയായ അമിതാഭ് ബച്ചനൊപ്പം എയർപോർട്ടിൽ പോയതും പ്രിയങ്ക ഗാന്ധിയായിരുന്നു. രാഹുൽ ചിതയ്ക്ക് തീ കൊളുത്തിയതിനു ശേഷം, ചേർന്നു നിന്നു വിതുമ്പിക്കൊണ്ടിരുന്ന അമ്മയേയും സഹോദരനെയും ചേർത്തുപിടിച്ചതും പ്രിയങ്കയുടെ കൈകളായിരുന്നു.
∙ ഹരിത്രയുടെ വാക്കുകൾ: ‘ഏറെക്കാലം ദേഷ്യവും വെറുപ്പുമായിരുന്നു അവരോട് എനിക്ക്’
ചെയ്യാത്ത കുറ്റത്തിന് ജീവിതം മുഴുവൻ അനാഥത്വം ഏറ്റുവാങ്ങേണ്ടി വന്നയാളാണ് നളിനിയുടെയും ശ്രീഹരൻ എന്ന മുരുഗന്റെയും മകൾ ഹരിത്ര എന്ന മേഗര. ഇപ്പോൾ യുകെയിൽ ഡോക്ടറാണ് ഹരിത്ര. രണ്ടു വയസ്സു വരെ മാത്രം തന്റെ കൂടെ ജീവിച്ച മകൾക്കടുത്തേക്ക് പോകാനൊരുങ്ങുകയാണ് താനെന്നാണ് നളിനി പറയുന്നത്.
2014-ല്‍ നളിനിയുടെ മകൾ, അന്ന് 22 വയസ്സ് പ്രായമുണ്ടായിരുന്ന ഹരിത്ര ശ്രീഹരൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഇങ്ങനെ പറഞ്ഞു. ‘‘രാഹുൽ ഗാന്ധിയോട് ഞാൻ ക്ഷമ പറയുന്നു. എന്റെ മാതാപിതാക്കൾ അത്രയധികം പശ്ചാത്തപിച്ചു കഴിഞ്ഞു. അവരിപ്പോൾ മാപ്പ് അർഹിക്കുന്നുണ്ട്. നമ്മൾ സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുന്നത് എനിക്ക് മനസ്സിലാവും’’, എന്നായിരുന്നു ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ മുഖേനെ ഹരിത്ര പറഞ്ഞത്. ‘‘ഞാനും ഇപ്പോൾ അതേ ശിക്ഷയിലൂടെയാണ് കടന്നു പോകുന്നത്. എന്റെ മാതാപിതാക്കളോടൊപ്പമായിരിക്കാൻ എനിക്ക് അർഹതയുണ്ട്. എന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിലും എന്നോടൊപ്പം അവരൊരിക്കലും ഉണ്ടായിരുന്നില്ല. അവർ കുറ്റം ചെയ്തെങ്കിൽ തന്നെ സഹിക്കാവുന്നതിലധികം അവർ അനുഭവിച്ചു കഴിഞ്ഞു’’, ഹരിത്ര പറഞ്ഞു.
പ്രതികളെല്ലാവരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനു പിന്നാലെ ഇവരെ മോചിപ്പിക്കാൻ അന്നത്തെ ജയലളിത സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനോട് രാഹുൽ ഗാന്ധി പ്രതികരിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു ഹരിത്ര പറഞ്ഞ്. ‘‘രാജീവ് ഗാന്ധിയുടെ കൊലപാതകികളെ മോചിപ്പിക്കുകയാണ്. എനിക്കതിൽ ദു:ഖമുണ്ട്. വധശിക്ഷയ്ക്ക് വ്യക്തിപരമായി ഞാൻ എതിരാണ്. ഇതുപക്ഷേ അദ്ദേഹം എന്റെ പിതാവായതു കൊണ്ടു മാത്രമല്ല. ഒരു പ്രധാനമന്ത്രിയുടെ കൊലപാതകികളെ മോചിപ്പിക്കാമെങ്കിൽ എന്താണ് സാധാരണ മനുഷ്യർക്ക് പ്രതീക്ഷിക്കാനാകുക?’’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാൽ പിതാവിനെ കൊന്നവരോട് താൻ ക്ഷമിച്ചെന്നും തനിക്ക് അവരോട് ഇപ്പോൾ വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും 2019–ൽ പുതുച്ചേരിയിൽ വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ രാഹുൽ പറഞ്ഞിരുന്നു. ‘‘പിതാവിനെ നഷ്ടമായ വേദന വളരെ വലുതായിരുന്നു’’, അദ്ദേഹം കൂട്ടിച്ചേർത്തു.
1991–ൽ അറസ്റ്റിലാകുമ്പോൾ രണ്ടുമാസം ഗർഭിണിയായിരുന്നു നളിനി. 1992–ൽ വെല്ലൂർ ജയിലിലാണ് ഹരിത്ര ജനിച്ചത്. ആദ്യ രണ്ടു വർഷം അവിടെ വളര്‍ന്നു. അതിനു ശേഷം കോയമ്പത്തൂരില്‍ വളർന്ന ഹരിത്രയെ മുരുഗന്റെ മാതാവ് പിന്നീട് ശ്രീലങ്കയിലേക്ക് കൊണ്ടു പോയി. അവിടെ നിന്നാണ് ഹരിത്ര മുത്തശ്ശിക്കും മുരുഗന്റെ സഹോദരങ്ങൾക്കുമൊപ്പം ലണ്ടനിലേക്ക് പോയത്.
‘‘എനിക്ക് സോണിയ ഗാന്ധിയോട് ബഹുമാനമുണ്ട്. രോഷംകൊള്ളാൻ അവർക്ക് എല്ലാ കാരണവുമുണ്ട്. എന്നിട്ടും അവർ എന്റെ അമ്മയോട് പൊറുത്തു. സോണിയ ഗാന്ധിയെ ഞാനൊരിക്കലും മറക്കില്ല’’, എന്നായിരുന്നു സോണിയയെക്കുറിച്ച് ഹരിത്ര പിന്നീടൊരിക്കൽ പ്രതികരിച്ചത്. തന്റെ ദുരിതം നിറഞ്ഞ കുട്ടിക്കാലത്തെ കുറിച്ച് ഹരിത്ര പറഞ്ഞിട്ടുണ്ട്. ‘‘അവർ കുട്ടിയായിരുന്ന എനിക്ക് ജയിലിൽനിന്ന് കത്തുകൾ അയയ്ക്കുമായിരുന്നു. തങ്ങൾ ഉടൻ വരുമെന്നും നന്നായി പഠിക്കണമെന്നുമെല്ലാമായിരുന്നു കത്തിലുണ്ടായിരുന്നത്. ഇത് വിശ്വസിച്ച് അവർ ഉടൻ വരുമെന്ന് കരുതി ഞാൻ കാത്തിരിക്കും. മുതിർന്നു തുടങ്ങിയതോടെയാണ് അവർക്ക് അങ്ങനെ വരാൻ കഴിയില്ലെന്നും ജയിലിലാണ് അവരെന്നും അവർ ചെയ്ത കുറ്റങ്ങളുെമാക്കെ മനസ്സിലാകുന്നത്. ഏറെക്കാലം ദേഷ്യവും വെറുപ്പുമായിരുന്നു ഇരുവരോടും’’ എന്നാണ് ഹരിത്ര ഒരിക്കൽ പ്രതികരിച്ചത്. 2019ൽ ഹരിത്രയുടെ വിവാഹക്കാര്യങ്ങൾ തീരുമാനിക്കാനായി നളിനിക്ക് മദ്രാസ് ഹൈക്കോടതി 52 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
∙ നളിനി: ‘എനിക്കിനി എല്ലാം ആദ്യം മുതൽ തുടങ്ങണം’
‘‘അത്ര വലിയ സന്തോഷമൊന്നുമില്ല. 32 വർഷങ്ങൾക്കു ശേഷവും ഭർത്താവ് എനിക്കൊപ്പമില്ല. അദ്ദേഹത്തെ വിദേശികൾക്കുള്ള ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. അദ്ദേഹം അവിടേക്ക് പോകുന്നത് കണ്ടു. അതുൾക്കൊള്ളാൻ പറ്റുന്നില്ല. അതുകൊണ്ട് കിട്ടിയ സ്വാതന്ത്ര്യമൊക്കെ തകരുന്നതു പോലെ. ഇനി എല്ലാക്കാലവും മകൾക്കൊപ്പമുണ്ടായിരിക്കണമെന്നാണ് ഞങ്ങളും അവളും ആഗ്രഹിക്കുന്നത്’’, ജയിൽ മോചിതയായി തിരികെ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നളിനി പറഞ്ഞ കാര്യങ്ങളായിരുന്നു ഇത്. മുരുഗൻ ശ്രീലങ്കൻ പൗരനായതിനാൽ വിദേശികളെ പാർപ്പിക്കുന്ന ക്യാംപിലേക്ക് മാറ്റിയിരുന്നു. 2019ൽ പരോളിലിറങ്ങിയപ്പോഴും നളിനി മുരുഗനെ ജയിലിലെത്തി കണ്ടിരുന്നു. മുക്കാൽ മണിക്കൂറായിരുന്നു കൂടിക്കാഴ്ച. 1991ൽ ശ്രീപെരുമ്പത്തൂരിലെ സ്ഫോടന സ്ഥലത്തുനിന്ന് ഓടിയ ഇരുവരും അടുത്ത മാസം അറസ്റ്റിലായി. പിന്നീടുള്ള 31 വർഷങ്ങൾ ഇരുവരും ജയിലിൽ.
ചെന്നൈ എത്തിരാജ് കോളേജിൽനിന്ന് ഇംഗ്ലിഷിൽ ബിഎ പാസായ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുമ്പോഴാണ് നളിനി മുരുഗനെ പരിചയപ്പെടുന്നത്. നളിനിയുടെ ഒപ്പം ജോലി ചെയ്യുന്ന പെൺകുട്ടിയുടെ സഹോദരന്‍ എല്‍ടിടിഇ അനുഭാവിയായിരുന്നു. ഇയാളുടെ സുഹൃത്തായാണ് എൽടിടിഇ പ്രവർത്തകനായിരുന്ന മുരുഗൻ നളിനിയുമായി അടുക്കുന്നത്. ശ്രീലങ്കയിൽ നിന്ന് എത്തിയ എൽടിടിഇ തീവ്രവാദികൾ നാട്ടുകാരായ തമിഴരെ തങ്ങളുടെ പദ്ധതിക്കായി ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്ന സമയമായിരുന്നു ഇത്. നളിനിയും മുരുഗനുമായുള്ള അടുപ്പം പ്രണയമായി വളർന്നു. വൈകാതെ വിവാഹം നടന്നു. സ്ഫോടനം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് നളിനി ഗർഭിണിയാണെന്ന കാര്യം അവരറിയുന്നത്.
നളിനിയെ തങ്ങളുടെ പ്രവർത്തിക്കുള്ള മറയായി ഉപയോഗിക്കുകയായിരുന്നു എൽടിടിഇക്കാര്‍ എന്നാണ് അവരുടെ അഭിഭാഷകൻ വാദിച്ചത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ താൻ പങ്കാളിയായിരുന്നില്ല എന്ന നിലപാടാണ് നളിനിയും സ്വീകരിച്ചത്. ആ സംഘത്തിനൊപ്പം താനുണ്ടായിരുന്നു എന്നതും ശ്രീലങ്കൻ തമിഴ് സംഘം ഗൗരവകരമായ എന്തോ പദ്ധതി നടപ്പാക്കാൻ പോകുന്നു എന്നും മനസ്സിലായിരുന്നു എന്നതു മാത്രമേ അറിയാമായിരുന്നുള്ളൂ. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ പോകുന്ന കാര്യം അവസാന നിമിഷം മാത്രമാണ് നളിനി അറിഞ്ഞത് എന്ന് അവരുടെ സഹോദരനും പറയുന്നു. അവസാന നിമിഷമാണ് അറിഞ്ഞത് എങ്കിൽ പോലും നളിനിക്ക് ഇതിലുള്ള പങ്ക് നിഷേധിക്കാൻ സാധിക്കില്ല എന്നാണ് പിന്നീട് ശിക്ഷ ശരിവച്ചു കൊണ്ടുള്ള കോടതികളെല്ലാം വ്യക്തമാക്കിയത്.
നളിനിക്കൊപ്പം മാതാവ് പത്മയും സഹോദരൻ ഭാഗ്യനാഥനും അറസ്റ്റിലായിരുന്നു. 1998ലാണ് അവർ കുറ്റവിമുക്തരാക്കപ്പെട്ടത്. 2014ൽ എല്ലാ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന്റെ പിറ്റേന്ന് ഏഴു പേരെയും വിട്ടയയ്ക്കാന്‍ ജയലളിത സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്രം ഇതിനെ എതിർത്തു. കേന്ദ്രത്തിന്റെ സമ്മതമില്ലാതെ സംസ്ഥാന സർക്കാരിന് ഇവരെ വിട്ടയയ്ക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി വിധിച്ചത് നളിനിക്കു വീണ്ടും തിരിച്ചടിയായി. 2019 ആയപ്പോഴേക്കും നിയമയുദ്ധം നടത്തി തളർന്നിരുന്ന നളിനി, തന്നെയും മുരുകനെയും ദയാവധത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന സർക്കാർ എന്നിവർക്ക് കത്തയച്ചിരുന്നു. ഒടുവിൽ ഈ വർഷം മേയിൽ, കേസിലെ മറ്റൊരു പ്രതിയായിരുന്ന എ.ജി.പേരറിവാളനെ സുപ്രീം കോടതി മോചിപ്പിച്ചതോടെയാണ് നളിനിയുടെ കാര്യത്തിലും വീണ്ടും പ്രതീക്ഷയുദിച്ചത്.
മോചന വാർത്തയറിഞ്ഞയുടൻ എല്ലാവർക്കും നന്ദി പറഞ്ഞു നളിനി. 30 വർഷമായി താന്‍ മകളിൽ നിന്ന് അകന്നിട്ട്. എത്രയും വേഗം മകളെ കാണണമെന്നും അവർ വ്യക്തമാക്കി. ‘‘വേറെന്താണ് ഈ ജീവിതത്തിൽ ഇനിയുള്ളത്?’’, അവർ പറഞ്ഞു. അതിനൊപ്പം, നളിനി ഇത്ര കൂടി പറഞ്ഞു. ‘‘ഞാനവരോട് (രാജീവ് ഗാന്ധിയുടെ കുടുംബത്തോട്) ക്ഷമ പറയുന്നു. ഞാൻ വേറെന്തു ചെയ്യാനാണ്. ഞാനും ഭർത്താവും ഒരുപാട് വർഷങ്ങളായി ഇതു തന്നെ ആലോചിക്കുന്നു. ഞങ്ങളോട് ക്ഷമിക്കുക. അവർ ഇനി എന്നെ കാണുമെന്ന് എനിക്ക് തോന്നുന്നില്ല. ആ സമയം കഴിഞ്ഞു പോയി എന്നു തോന്നുന്നു. ഞാൻ അവരെ കാണുകയോ അവർ എന്നെ കാണുകയോ, അത് സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അവർക്ക് അവരുടെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടു. അവർ ആ ദുരന്തത്തിൽനിന്ന് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാക്കാലത്തേക്കുമായി. എനിക്കിപ്പോഴൊന്നുമില്ല. 32 വർഷത്തിനു ശേഷം ഞാൻ എല്ലാം ആദ്യം മുതൽ തുടങ്ങണം’’.
English Summary: How Rajiv Gandhi Assassination Case Changed the Lives of Four Women; Nalini, Sonia Gandhi, Priyanka and Harithra