സെപ്റ്റംബർ ‘വിമത പ്രവർത്തനം’; അജയ് മാക്കൻ രാജസ്ഥാന്റെ ചുമതല ഒഴിഞ്ഞു
ജയ്പുർ∙ കോൺഗ്രസ് നേതാവ് അജയ് മാക്കൻ രാജസ്ഥാന്റെ ചുമതല ഒഴിഞ്ഞു. സെപ്റ്റംബർ അവസാനം മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥാനം രാജിവച്ച് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കു മത്സരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ഇതേത്തുടർന്ന് സംസ്ഥാനത്ത് സംജാതമായ വിമതപ്രവർത്തനങ്ങളിലും അസംതൃപ്തനായാണ് മാക്കന്റെ പടിയിറക്കം. ഗെലോട്ടിനെ

ജയ്പുർ∙ കോൺഗ്രസ് നേതാവ് അജയ് മാക്കൻ രാജസ്ഥാന്റെ ചുമതല ഒഴിഞ്ഞു. സെപ്റ്റംബർ അവസാനം മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥാനം രാജിവച്ച് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കു മത്സരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ഇതേത്തുടർന്ന് സംസ്ഥാനത്ത് സംജാതമായ വിമതപ്രവർത്തനങ്ങളിലും അസംതൃപ്തനായാണ് മാക്കന്റെ പടിയിറക്കം.
ഗെലോട്ടിനെ മാറ്റി മറ്റൊരാളെ രാജസ്ഥാനിൽ മുഖ്യമന്തിയാക്കാന്‍ നേതൃത്വം വിളിച്ച യോഗം, ഗെലോട്ടിനോട് വിധേയത്വമുള്ള 90 എംഎൽഎമാർ ബഹിഷ്കരിക്കുകയും കോൺഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധം കാട്ടാനായി രാജിക്കത്ത് സ്പീക്കർക്ക് നൽകുകയും ചെയ്തു. ഇവർക്കെതിരെ നടപടി വേണമെന്ന് മാക്കൻ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം അനങ്ങിയില്ല. ഇതെല്ലാം രാജസ്ഥാന്റെ ചുമതല ഒഴിയുന്നതിലേക്കു മാക്കനെ നയിച്ചുവെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സെപ്റ്റംബറിലെ ‘വിമത’ പ്രവർത്തനത്തിൽ മൂന്ന് എംഎൽഎമാർക്കെതിരെ നടപടി വേണമെന്നാണു മാക്കൻ ആവശ്യപ്പെട്ടത്. മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ്, ശാന്തി ധാരിവാൾ എന്നിവരാണവർ. ഇവർ സമാന്തര യോഗം ചേർന്ന് ഗെലോട്ടിനെ മാത്രമേ മുഖ്യമന്ത്രിയായി അംഗീകരിക്കൂ എന്ന പ്രമേയം പാസാക്കുകയും ചെയ്തു. സച്ചിൻ പൈലറ്റിനു വേണ്ടി ഗെലോട്ടിനെ രാജിവയ്പ്പിച്ച് പാർട്ടി അധ്യക്ഷപദവി ഏറ്റെടുപ്പിക്കാൻ മാക്കൻ ശ്രമിക്കുന്നുവെന്ന വിമർശനവും ഈ എംഎൽഎമാർ നടത്തിയിരുന്നു.
English Summary: Congress's Ajay Maken Quits As Rajasthan In-Charge, Cites Rebellion