ഹിമാചലിനെ ഇന്തൊനീഷ്യയിൽ ഹിറ്റാക്കി മോദി, ഫലം 8ന്; ശുഭപ്രതീക്ഷയിൽ പാർട്ടികൾ
ഹിമാചൽ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്, ഹിമാചലിലെ പത്രക്കാർക്കു കൗതുകമുള്ളൊരു വാർത്താവിവരം ലഭിക്കുന്നു. അസ്സലൊരു ഫീച്ചറിനു പറ്റിയ ആ ടിപ്പ്. ലഭിച്ചതാകട്ടെ ബിജെപി–സർക്കാർ കേന്ദ്രങ്ങളിൽനിന്ന്. വരുന്ന 15, 16 തീയതികളിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്കു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിന്റെ തനത് ഉൽപന്നങ്ങൾ സമ്മാനമായി നൽകും. ഹിമാചൽ ഉൽപന്നങ്ങൾക്ക് രാജ്യാന്തര തലത്തിൽ വലിയ ഖ്യാതി കിട്ടും. പോരെ, പൂരം. ഇവിടെ പത്രങ്ങളായ പത്രങ്ങളിൽ ഹിമാചലിന്റെ പാരമ്പര്യം ഉയർത്താൻ പ്രധാനമന്ത്രി നടത്തുന്ന ഈ ഉദ്യമങ്ങളെക്കുറിച്ചു വലിയ വാർത്തകൾ വരുന്നു. മോദി ഇതാദ്യമല്ല, ഇതിനു മുൻപും ഹിമാചലിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സമർഥിച്ചുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറയുന്നു. ഈ വാർത്തയിലോ മോദിയുടെ ഉദ്യമത്തിലോ ഒരു തെറ്റും ഇല്ലെന്നു മാത്രമല്ല, വൈവിധ്യമാർന്ന പാരമ്പര്യവും അതിനു പോന്ന ഉൽപന്നങ്ങളും സ്വന്തമായുള്ള ഒരു നാടിനെ സംബന്ധിച്ച് ഇതു വലിയ അംഗീകാരവുമാണ്. ഈ വാർത്ത പരക്കുന്ന സമയമാണ് ഈ വിഷയത്തെ ചർച്ചകളിലേക്കു കൊണ്ടുവരുന്നത്. നിയമസഭയിലേക്കു 12നു വോട്ടെടുപ്പ് നടക്കുന്നതിനു കൃത്യം 4 ദിവസം മുൻപ്. അതിൽ പ്രശ്നമുണ്ടോ ഇല്ലയോ എന്ന വിലയിരുത്തേണ്ടത് ജനമാണ്. അതവർ വോട്ടായി നിർവഹിച്ചു കഴിഞ്ഞു. ഫലം ഡിസംബർ എട്ടിനു വരികയും ചെയ്യും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപും ശേഷവും പലതവണ ഹിമാചൽ സന്ദർശിച്ച പ്രധാനമന്ത്രി, ഡൽഹിയിൽ നിന്നു സ്വന്തം സംസ്ഥാനമായ ഹിമാചലിലേക്കു തൽക്കാലം സ്ഥാനംമാറ്റിയ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, അച്ഛനു സീറ്റ് നിഷേധിക്കപ്പെട്ടിട്ടും തിരഞ്ഞെടുപ്പു വേദികളിലെ താരമായി മാറുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ ഹിമാചലിൽ ക്യാംപ് ചെയ്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പു ഫലത്തിനായി കാത്തു നിൽക്കുന്ന ഖർഗെ, പിന്നെ ഒരുപിടി സംസ്ഥാന നേതാക്കൾ. ഹിമാചലുകാർക്കും അവിടത്തുകാരല്ലാത്തവർക്കും ഈ തിരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. ഹിമാചൽ തിരഞ്ഞെടുപ്പു റിപ്പോർട്ടിങ് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇവരോരോരുത്തർക്കും എന്തുകൊണ്ട് ഹിമാചൽ ഫലം പ്രധാനപ്പെട്ടതാകുന്നുവെന്നു വിലയിരുത്താം:

ഹിമാചൽ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്, ഹിമാചലിലെ പത്രക്കാർക്കു കൗതുകമുള്ളൊരു വാർത്താവിവരം ലഭിക്കുന്നു. അസ്സലൊരു ഫീച്ചറിനു പറ്റിയ ആ ടിപ്പ്. ലഭിച്ചതാകട്ടെ ബിജെപി–സർക്കാർ കേന്ദ്രങ്ങളിൽനിന്ന്. വരുന്ന 15, 16 തീയതികളിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്കു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിന്റെ തനത് ഉൽപന്നങ്ങൾ സമ്മാനമായി നൽകും. ഹിമാചൽ ഉൽപന്നങ്ങൾക്ക് രാജ്യാന്തര തലത്തിൽ വലിയ ഖ്യാതി കിട്ടും. പോരെ, പൂരം. ഇവിടെ പത്രങ്ങളായ പത്രങ്ങളിൽ ഹിമാചലിന്റെ പാരമ്പര്യം ഉയർത്താൻ പ്രധാനമന്ത്രി നടത്തുന്ന ഈ ഉദ്യമങ്ങളെക്കുറിച്ചു വലിയ വാർത്തകൾ വരുന്നു. മോദി ഇതാദ്യമല്ല, ഇതിനു മുൻപും ഹിമാചലിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സമർഥിച്ചുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറയുന്നു. ഈ വാർത്തയിലോ മോദിയുടെ ഉദ്യമത്തിലോ ഒരു തെറ്റും ഇല്ലെന്നു മാത്രമല്ല, വൈവിധ്യമാർന്ന പാരമ്പര്യവും അതിനു പോന്ന ഉൽപന്നങ്ങളും സ്വന്തമായുള്ള ഒരു നാടിനെ സംബന്ധിച്ച് ഇതു വലിയ അംഗീകാരവുമാണ്. ഈ വാർത്ത പരക്കുന്ന സമയമാണ് ഈ വിഷയത്തെ ചർച്ചകളിലേക്കു കൊണ്ടുവരുന്നത്. നിയമസഭയിലേക്കു 12നു വോട്ടെടുപ്പ് നടക്കുന്നതിനു കൃത്യം 4 ദിവസം മുൻപ്. അതിൽ പ്രശ്നമുണ്ടോ ഇല്ലയോ എന്ന വിലയിരുത്തേണ്ടത് ജനമാണ്. അതവർ വോട്ടായി നിർവഹിച്ചു കഴിഞ്ഞു. ഫലം ഡിസംബർ എട്ടിനു വരികയും ചെയ്യും.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപും ശേഷവും പലതവണ ഹിമാചൽ സന്ദർശിച്ച പ്രധാനമന്ത്രി, ഡൽഹിയിൽ നിന്നു സ്വന്തം സംസ്ഥാനമായ ഹിമാചലിലേക്കു തൽക്കാലം സ്ഥാനംമാറ്റിയ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, അച്ഛനു സീറ്റ് നിഷേധിക്കപ്പെട്ടിട്ടും തിരഞ്ഞെടുപ്പു വേദികളിലെ താരമായി മാറുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ ഹിമാചലിൽ ക്യാംപ് ചെയ്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പു ഫലത്തിനായി കാത്തു നിൽക്കുന്ന ഖർഗെ, പിന്നെ ഒരുപിടി സംസ്ഥാന നേതാക്കൾ. ഹിമാചലുകാർക്കും അവിടത്തുകാരല്ലാത്തവർക്കും ഈ തിരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. ഹിമാചൽ തിരഞ്ഞെടുപ്പു റിപ്പോർട്ടിങ് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇവരോരോരുത്തർക്കും എന്തുകൊണ്ട് ഹിമാചൽ ഫലം പ്രധാനപ്പെട്ടതാകുന്നുവെന്നു വിലയിരുത്താം:
ബിജെപിയിൽ:
∙ മോദിയെന്ന പഴയ പ്രഭാരി
ആർഎസ്എസ് പ്രചാരകിൽനിന്നു തുടങ്ങി അദ്വാനിയുടെ രഥയാത്രയിലും മുരളീമനോഹർ ജോഷിയുടെ ഏകതാ യാത്രയിലും തുടർന്ന് ഗുജറാത്തിലും സംഘടനാ മികവു കാട്ടി പാർട്ടിയുടെ ദേശീയ ശ്രദ്ധ നേടി നിൽക്കുന്ന തൊണ്ണൂറുകളുടെ പകുതിയോടെയാണ് നരേന്ദ്ര മോദിയെ ഹിമാചലിലേക്ക് അയക്കുന്നത്. ഗുജറാത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക പ്രത്യേകതകളിൽ നിന്നു തികച്ചും വേറിട്ട ഹിമാചലിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയായി മോദിയെത്തുമ്പോൾ സംസ്ഥാനം മൃഗീയഭൂരിപക്ഷമുള്ള കോൺഗ്രസിന്റെ കൈകളിലാണ്. 1998–ൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബിജെപിക്ക് അധികാരം നേടിക്കൊടുത്തതിൽ ആ പ്രഭാരിക്കും നിർണായക പങ്കുണ്ടായിരുന്നുവെന്ന് അക്കാലത്തെ നേതാക്കൾ തന്നെ സമ്മതിക്കുന്നു. അന്നുതൊട്ടിന്നോളം ഹിമാചലുമായി അടുത്തബന്ധം പുലർത്തുന്ന മോദിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് പല കാരണങ്ങൾ കൊണ്ട് പ്രധാനപ്പെട്ടതാണ്.
കോൺഗ്രസ് മുക്ത ഭാരതം എന്ന തീവ്രാഭിലാഷവുമായി ജീവിക്കുന്ന നരേന്ദ്ര മോദിയെ സംബന്ധിച്ച്, നിലവിൽ മുന്നിൽ തടസ്സമായുള്ളതു രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളാണ്. ഈ ഘട്ടത്തിൽ പുതിയൊരു സംസ്ഥാനം കോൺഗ്രസിന്റെ അക്കൗണ്ടിലേക്കു ചേർക്കപ്പെടുന്നതു മോദിക്കും ക്ഷീണമാകും. ആ പിടിവള്ളി കോൺഗ്രസിനു വിട്ടുകൊടുക്കാതിരിക്കുക, രാഹുൽ ഗാന്ധി നടത്തുന്ന ജോഡോ യാത്രയ്ക്ക് കൂടുതൽ ഊർജമാകാതെ കാക്കുക, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി, കോവിഡനന്തര പ്രശ്നങ്ങൾ തുടങ്ങി കേന്ദ്ര സർക്കാർ ഇടപെടലുകൾക്കെതിരെ വിമർശനത്തിന് വഴി തുറക്കാതെ നോക്കുക തുടങ്ങി ഒരുപിടി ലക്ഷ്യങ്ങൾ മോദിക്കുണ്ട്. തീർത്തും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി രണ്ടു തവണയെത്തിയ മോദി, കമ്മിഷൻ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന്റെ തൊട്ടു തലേദിവസം ഉൾപ്പെടെ പലതവണ സംസ്ഥാനത്തെത്തി. പദ്ധതി പ്രഖ്യാപനങ്ങളുടെയും ഉദ്ഘാടനത്തിന്റെയും പെരുമഴ സംസ്ഥാനത്തു പെയ്തതും ഈ കാരണം കൊണ്ടു തന്നെ.
∙ നഡ്ഡയുടെ തട്ടകം
ഹിമാചൽ തിരഞ്ഞെടുപ്പിൽ ഏറ്റവും സജീവമായി ഇടപെടുന്ന നേതാവാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ജെ.പി. നഡ്ഡ. സംസ്ഥാന അധ്യക്ഷനെന്നു തോന്നിക്കും വിധമാണു പാർട്ടിയുടെ ഈ ദേശീയ അധ്യക്ഷന്റെ സാന്നിധ്യം. ഹിമാചലുകാരനാണ് നഡ്ഡ എന്നതുകൊണ്ട് മാത്രമല്ല ഇത് അദ്ദേഹത്തിന് ജീവന്മരണ പോരാട്ടമാകുന്നത്. ഹിമാചലുകാരനും പട്ന സർവകലാശാല വൈസ് ചാൻസലറുമായിരുന്ന എൻ.എൽ. നഡ്ഡയുടെ മകൻ ജെ.പി. നഡ്ഡ 2007ൽ പ്രേംകുമാർ ധൂമൽ മന്ത്രിസഭയിൽ വനംമന്ത്രി മാത്രമായിരുന്നു. ധൂമലുമായി നേർക്കുനേർ കലഹിച്ചു നിന്ന നഡ്ഡയുടെ തലവര 2010-ൽ നിതിൻ ഗഡ്കരി ബിജെപി ദേശീയ അധ്യക്ഷനായിരുന്ന കാലത്തു മാറിത്തുടങ്ങി.
മന്ത്രിപദവി രാജിവപ്പിച്ചു ഗഡ്കരിയുടെ ടീമിൽ പാർട്ടി ജനറൽ സെക്രട്ടറിയാക്കപ്പെട്ട നഡ്ഡ പിന്നീടു മോദി-അമിത് ഷാ കൂട്ടുകെട്ടിലും ഇരിപ്പിടം നേടി. ഇതോടെ, സംസ്ഥാനത്തു ധൂമലിന്റെ കഷ്ടകാലം തുടങ്ങി. ഹിമാചലിൽ ധൂമൽ യുഗം അവസാനിപ്പിച്ചതിനു പിന്നിലെ പ്രധാന കാരണക്കാരൻ നഡ്ഡയാണെന്ന തോന്നൽ ഇവിടെ പാർട്ടിക്കുള്ളിലുണ്ട്. എന്തെല്ലാം നേടിയാലും സ്വന്തം ഹിമാചൽ കൈവിട്ടു പോകുന്നത് അപകടമാകുമെന്ന് നഡ്ഡയ്ക്ക് ബോധ്യമുണ്ട്. തിരഞ്ഞെടുപ്പു തോൽവിയുണ്ടായാൽ എല്ലാ വിരലുകളും നഡ്ഡയിലേക്കു നീളും. അപ്പോൾ, ഒരു പക്ഷേ, പ്രഭാരിയായിരുന്ന കാലത്തു സഹായിയായി ഉണ്ടായിരുന്ന നഡ്ഡയെ പിന്തുണയ്ക്കാൻ മോദിക്കു കഴിയണമെന്നില്ല.
∙ ധൂമലിന്റെ മകൻ
ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ പുതുതലമുറ നേതാക്കളിൽ ഒന്നാം നമ്പറുകാരൻ ആരെന്ന ചോദ്യത്തിൽ, അനുരാഗ് ഠാക്കൂർ എന്ന കേന്ദ്രമന്ത്രിയുടെ പേര് ഒഴിവാക്കാനാകില്ല. ഒന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയും രണ്ടാമത് പൂർണ ചുമതലയും ലഭിച്ച ഈ പഴയ ഐപിഎൽ ചെയർമാന് സ്വന്തം സംസ്ഥാനമായ ഹിമാചലിൽ മേൽവിലാസം മറ്റൊന്നാണ്; ധൂമലിന്റെ മകൻ. രണ്ടു തവണ ഹിമാചൽ ഭരിച്ച പ്രേംകുമാർ ധൂമലിന്റെ മകനായ അനുരാഗ് ഇക്കുറി തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്നു. അച്ഛൻ ധൂമലും ഭാര്യപിതാവ് ഗുലാബ് സിങ് ഠാക്കൂറും (രണ്ടുപേരും കഴിഞ്ഞ തവണ തോറ്റു) സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ തഴയപ്പെടുമ്പോൾ അനുരാഗിനു നിശ്ശബ്ദ കാഴ്ചക്കാരനാകേണ്ടി വന്നു. പ്രചാരണഘട്ടത്തിൽ മറ്റാരേക്കാളും സജീവമാകേണ്ടിയും വന്നു. പാർട്ടി ഭാവി കാണുന്നൊരാൾ മറ്റെന്തു കാരണത്തിന്റെ പേരിലും മാറി നിന്നാലും നഷ്ടം അയാളുടേതു മാത്രമായിരിക്കുമെന്ന് അനുരാഗിനു ബോധ്യമുണ്ടായി. ഇവിടെ പാർട്ടിക്ക് എന്തെങ്കിലും ക്ഷീണമുണ്ടായാൽ അതിനു ‘ധൂമലിന്റെ മകനും’ മറുപടി പറയേണ്ടി വരും.
∙ അനുരാഗിന്റെ അച്ഛൻ
2017ലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം വരുന്നതു വരെ ദീർഘകാലം ഹിമാചൽ രാഷ്ട്രീയത്തിൽ ബിജെപിക്ക് ഒരേയൊരു മേൽവിലാസമേയുണ്ടായിരുന്നുള്ളു. അതു പ്രേംകുമാർ ധൂമലിന്റെ പേരിലായിരുന്നു. 5 പതിറ്റാണ്ട് സംസ്ഥാനത്തു പാർട്ടിയെ നയിച്ച ധൂമൽ സ്വന്തം തട്ടകമായ സുജാൻപുരിൽ 1919 വോട്ടുകൾക്ക് പരാജയപ്പെട്ടതോടെയാണ് പാർട്ടിയുടെ പിടി അദ്ദേഹത്തിൽനിന്നു കൈവിട്ടുപോയത്. ഇക്കുറി സ്ഥാനാർഥി നിർണയ ചർച്ചകളിൽ മാത്രമല്ല, സ്വന്തം ടിക്കറ്റ് തന്നെ അദ്ദേഹത്തിനു നഷ്ടമായി. ഈ പിണക്കം പ്രചാരണത്തിന്റെ ആദ്യദിനങ്ങളിലും അദ്ദേഹം നൽകിയ ചില അഭിമുഖങ്ങളിലും പ്രകടമായിരുന്നു. എന്നാൽ, മകൻ അനുരാഗ് ഉയരങ്ങളിലിരിക്കുമ്പോൾ തന്റെ പിന്മാറ്റം അനുരാഗിനും ക്ഷീണം ചെയ്യുമെന്നു ധൂമലിന് അറിയാം. അതുകൊണ്ടുതന്നെ പ്രധാനമായും സ്വന്തം ജില്ലയായ ഹാമീർപുരിലും സ്വന്തം അനുയായികൾ എന്ന് ഇപ്പോഴും പറയാവുന്ന ചിലരുടെ മണ്ഡലങ്ങളിലും നരേന്ദ്ര മോദി പങ്കെടുത്ത പരിപാടികളിലും മുഖം കാണിച്ചു ധൂമൽ സജീവമായി. ഹിമാചൽ ഫലം ഈ 78കാരനും പ്രധാനം.
∙ ജയിച്ചേ പറ്റൂ ജയറാമിന്
ധൂമലിന്റെ പ്രഭാവത്തിനു പകരം, ബിജെപി ദേശീയ നേതൃത്വം തിരഞ്ഞെടുത്ത ജയറാം ഠാക്കൂർ എന്ന ഹിമാചൽ മുഖ്യമന്ത്രിയ്ക്ക് തന്റെ നിലനിൽപ്പു പോരാട്ടമാണ്. സെറാജ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജയറാം ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും 1998 മുതൽ എംഎൽഎയുമൊക്കെയാണ്. പതിറ്റാണ്ടുകൾ ധൂമലിന്റെ ചിറകിലായിരുന്ന പാർട്ടിക്ക് അദ്ദേഹത്തിന്റെ വലിയ പിന്തുണ ഇല്ലാതെയും പറക്കാൻ കഴിയുമെന്ന് ജയറാം ഠാക്കൂറിന് തെളിയിക്കേണ്ടിയിരിക്കുന്നു. തന്റെ തോൽവി ദേശീയ നേതൃത്വത്തിന്റെ കൂടി തോൽവിയാകുമെന്ന പ്രതീക്ഷഭാരം കൂടി ഏറ്റെടുത്താണ് ജയറാം ഠാക്കൂർ ഇക്കുറി പ്രചാരണം നയിച്ചത്.
കോൺഗ്രസിൽ:
∙ പിടിവള്ളി തേടി പ്രിയങ്ക
കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രിയങ്ക വന്നുകയറിയ കാലം തെറ്റിപ്പോയി എന്നു വിശ്വസിക്കുന്നവർ പാർട്ടിയിലുണ്ട്; രാഹുലിന്റെയും. യുപിഎയുടെ പ്രതാപകാലത്തായിരുന്നു ഇരുവരുടെയും നേതൃപദവിയിലേക്കുള്ള വരവെങ്കിൽ അവരുടെ രാഷ്ട്രീയജാതകം മറ്റൊന്നാകുമായിരുന്നു. കഷ്ടകാലത്തിൽ നിൽക്കുന്ന കോൺഗ്രസിനെ കൈപിടിച്ചുകൊണ്ടുവരാൻ കിണഞ്ഞു പരിശ്രമിച്ച്, തിരഞ്ഞെടുപ്പുകളിലെല്ലാം വമ്പൻ പരാജയം ഏറ്റുവാങ്ങിയവരാണ് രാഹുലും പ്രിയങ്കയും. ഏറ്റവുമൊടുവിൽ പൂർണ ചുമതല ഏറ്റെടുത്ത യുപിയിലും സ്ഥിതി മറ്റൊന്നായില്ല. പരാജയത്തിൽ നിന്നു കൂടുതൽ പരാജയത്തിലേക്കു വീണുപോയ പ്രിയങ്ക ഏതാണ്ട് ഒറ്റയ്ക്കാണ് ഹിമാചൽ തിരഞ്ഞെടുപ്പു നിയന്ത്രിച്ചത്.
ജോഡോ യാത്രയുടെ തിരക്കു കൊണ്ട് എന്നു പറയുമ്പോഴും ഹിമാചൽ പ്രാദേശിക നേതൃത്വവുമായുള്ള ചില അസ്വാരസ്യങ്ങൾ മൂലമാണ് രാഹുൽ ഗാന്ധി ഇവിടെ പ്രചാരണത്തിന് എത്താതിരുന്നത് എന്ന അടക്കം പറച്ചിലുകളുണ്ട്. ഏതായാലും ഇവിടുത്തെ രാഷ്ട്രീയ ജയപരാജയം പ്രിയങ്കയെ സംബന്ധിച്ചു നിർണായകമാകും. പ്രചാരണഘട്ടത്തിൽ പഴയ പെൻഷൻ പദ്ധതിയും അഗ്നിപഥിനോടുള്ള അമർഷവും മുതലെടുക്കാനും ജനങ്ങളിലെത്തിക്കാനും പ്രിയങ്കയ്ക്ക് കഴിഞ്ഞുവെന്നതു നേട്ടമാണ്. ഹിമാചൽ തിരഞ്ഞെടുപ്പു ഫലം നിർണിയിക്കുന്ന കാംഗ്ര മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും അവർ നടത്തി. എന്നാൽ, കോൺഗ്രസിന് പൊതുവെ മികച്ച അടിത്തറയുള്ള ഹിമാചലിൽ ഇതൊന്നും വ്യക്തിഗത നേട്ടമായി ഉയർത്തിക്കാട്ടാൻ പ്രിയങ്കയ്ക്ക് കഴിയില്ല. അതിനു ഹിമാചലിൽ കോൺഗ്രസ് വിജയം തന്നെ വേണ്ടി വരും.
∙ കാലുറപ്പിക്കാൻ ഖർഗെ
സമാനതകളില്ലാത്ത പ്രതിസന്ധിയും വെല്ലുവിളിയും നേരിട്ട് ഒടുവിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ നിലനിൽപു തന്നെ ചോദ്യചിഹ്നത്തിൽ നിൽക്കെയാണ് മല്ലികാർജുൻ ഖർഗെ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലെത്തിയത്. അതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിന്റെ ഓളത്തിലേക്ക് അദ്ദേഹവുമെത്തി. പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തും നേതാക്കളുടെ യോഗം വിളിച്ചും അദ്ദേഹം രണ്ടുദിവസം ഹിമാചലിൽ തങ്ങി. കാരണം, നിയമസഭാ ഫലത്തിനൊപ്പം ചെറുതായെങ്കിലും തന്റെ മാർക്കും ഇവിടെ വിലയിരുത്തപ്പെടുമെന്ന് അദ്ദേഹത്തിനറിയാം. സംസ്ഥാനങ്ങൾ കറങ്ങിയും പ്രവർത്തന റിപ്പോർട്ടു തേടിയും നേതാക്കളുടെ യോഗം വിളിച്ചും പാർട്ടിയെ ശക്തിപ്പെടുത്തുന്ന ഖർഗയെ സംബന്ധിച്ചു വിലപ്പെട്ടതാണ് ഹിമാചൽ ഫലം; ഒരു സംസ്ഥാന ഭരണം അധികമായി കിട്ടിയാൽ അത്രയും നേട്ടം.
∙ പ്രതിഭ തെളിയിക്കാൻ പ്രതിഭ
ഹിമാചൽ കോൺഗ്രസിലെന്നല്ല, രാഷ്ട്രീയത്തിൽ തന്നെ പകരം വയ്ക്കാനില്ലാത്ത നേതാവാണ് ഇവിടെ 6 തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ് എന്ന കോൺഗ്രസ് നേതാവ്. അദ്ദേഹത്തിന്റെ വിയോഗശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസിനെ ആരു നയിക്കുമെന്ന ചോദ്യവും പ്രസക്തമാണ്. പ്രചാരണ കമ്മിറ്റി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുക്കുവും പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയും ഉണ്ടെങ്കിലും പ്രതീക്ഷാഭാരം താങ്ങുന്നത് പ്രതിഭാ സിങ് എംപിയാണ്. സാക്ഷാൽ വീരഭദ്ര സിങ്ങിന്റെ പത്നി. നേരത്തെയും എംപിയായിട്ടുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കുന്ന നേതാവായി മാറാൻ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, വീരഭദ്രസിങ്ങിന്റെ വിയോഗശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ മണ്ഡി ലോക്സഭാ മണ്ഡലം തിരിച്ചുപിടിച്ചതോടെ അവരുടെ പ്രാധാന്യം ഉയർന്നു. വീരഭദ്രസിങ്ങിന്റെ രാഷ്ട്രീയനിഴലിൽ നിന്നു മാറി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയായ പ്രതിഭയ്ക്കും ഇതു വിധിനിർണായക തിരഞ്ഞെടുപ്പാണ്.
English Summary: Himachal Pradesh Polls; Political Parties in wait for Result, An Analysis