പ്രിയയുടെ പരിചയം ‘പഠിക്കാൻ’ വാഴ്സിറ്റി; ചോർത്തലിൽ സിപിഎമ്മിനും നീരസം: കളിക്കുന്നതാര്?
റാങ്ക് പട്ടിക പുനഃപരിശോധിക്കാനാണു ഹൈക്കോടതി നിർദേശമെങ്കിലും വിധി ഫലത്തിൽ സിപിഎമ്മിനു കനത്ത തിരിച്ചടി തന്നെയാണ്. സർവകലാശാലയ്ക്കും വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രനും നേരെ ഗവർണർ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ കക്ഷിരാഷ്ട്രീയപരമെന്നു പറഞ്ഞു തള്ളിക്കളഞ്ഞ സിപിഎമ്മിന് ഹൈക്കോടതി വിധിയിൽ പ്രതിരോധിക്കാൻ പഴുതുകളില്ല. പ്രിയാ വർഗീസിന്റെ അധ്യാപന യോഗ്യത സംബന്ധിച്ച മർമപ്രധാനമായ പരാമർശമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. എഫ്ഐപി, ഡിഎസ്എസ് കാലയളവുകൾ അധ്യാപന പരിചയമായി കാണാൻ കഴിയില്ലെന്നാണു കോടതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ, അടിസ്ഥാന യോഗ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അപ്പീൽ നൽകാമെന്ന ഏക പ്രതീക്ഷ മാത്രമാണ് സർവകലാശാലയ്ക്കും പ്രിയയ്ക്കുമുള്ളത്. പക്ഷേ, അടിസ്ഥാന യോഗ്യതയുടെ പ്രശ്നം അപ്പോഴും നിലനിൽക്കും. അപ്പീൽ നൽകിയാലും പ്രതിപക്ഷത്തോടു മാത്രമല്ല, അണികളോടും പ്രിയയുടെ അടിസ്ഥാന യോഗ്യത സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകാൻ സിപിഎം ബുദ്ധിമുട്ടും.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞതിൽ അതിന്റെ ഉത്തരമുണ്ട്. ‘പ്രസവാവധി എടുക്കുന്ന കാലം അധ്യാപന പരിചയത്തിൽ നിന്നു കുറയ്ക്കേണ്ടി വരില്ലേ?’ എന്നായിരുന്നു എം.വി.ജയരാജന്റെ ചോദ്യം. ഈ ചോദ്യത്തിലുണ്ട്, സർവകലാശാലയെടുക്കാൻ പോകുന്ന നടപടികളുടെ സൂചനകൾ. വനിതകളുടെ പ്രശ്നമാണ് എം.വി. ജയരാജൻ ഉന്നയിച്ചതെങ്കിലും ‘അധ്യാപനം നടത്തിയ കാലം മാത്രമേ അധ്യാപന പരിചയ യോഗ്യതയായി കാണാവൂ’ എന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിനു കണ്ണൂർ സർവകലാശാല പുതിയ ഭാഷ്യങ്ങൾ ചമയ്ക്കും. അതിനുള്ള കരുനീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.
∙ നീക്കങ്ങൾ എന്തെല്ലാം
ഡോ. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച റാങ്ക് പട്ടികയുടെ കാര്യത്തിൽ, കേസിനും വ്യവഹാരത്തിനുമില്ലെന്നു കണ്ണൂർ വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിക്കഴിഞ്ഞു. അതിനൊപ്പം അദ്ദേഹം പറഞ്ഞത്, പ്രിയയുൾപ്പെടെ, റാങ്ക് പട്ടികയിലുള്ളവരുടെ യോഗ്യതകൾ പുനഃപരിശോധനയ്ക്കു വിധേയമാക്കുമെന്നാണ്. ഇക്കൊല്ലം ജൂൺ 27ന് സിൻഡിക്കറ്റ് അംഗീകരിച്ച പട്ടികയിലെ ഒന്നാം റാങ്ക് ലഭിച്ച പ്രിയയുടെ സർട്ടിഫിക്കറ്റുകളുടെയും പ്രബന്ധങ്ങളുടെയും പരിശോധന ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പ്രിയയോടു കൂടുതലായി ആവശ്യപ്പെട്ട രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണു വിസി ഇന്നു വ്യക്തമാക്കിയത്. പ്രിയയുടെ സർട്ടിഫിക്കറ്റുകൾ, അധ്യാപന പരിചയ കാലം തുടങ്ങിയവ മാത്രമല്ല, റാങ്ക് പട്ടികയിൽ പെട്ട 6 പേരുടെയും മുഴുവൻ രേഖകളും പ്രബന്ധങ്ങളും സർവകലാശാല പരിശോധിക്കും. സമയം കുറച്ചെടുക്കുമെന്നർഥം.
ഇനിയുമൊരു തർക്കവും കേസും വരാതിരിക്കാനുള്ള മുൻകരുതലെന്ന ന്യായവാദവുമുന്നയിക്കാം. സർട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും കോപ്പിയടിച്ചതാണോയെന്നുമൊക്കെ പരിശോധിക്കും. നിലവിൽ റാങ്ക് പട്ടികയിൽ രണ്ടാമതുള്ള ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായ ഡോ. ജോസഫ് സ്കറിയയുടേതു മാത്രം പരിശോധിച്ചാൽ പോര. ഇന്റർവ്യൂവിൽ പങ്കെടുത്ത 6 പേരുടേതും വേണ്ടി വരും. സമയമെടുക്കും. സമയമെടുത്തിരിക്കും. തീർന്നില്ല. അധ്യാപന പരിചയമാണു തർക്ക വിഷയം. കോടതിയുടെ പരാമർശം സ്വന്തം രീതിയിൽ വേണമെങ്കിൽ സർവകലാശാലയ്ക്കു വ്യാഖ്യാനിക്കാം.
അപേക്ഷകർ എത്ര ദിവസം കോളജിൽ അധ്യാപനം നടത്തിയിട്ടുണ്ട് എന്നു കൃത്യമായി നോക്കും. എന്നു വച്ചാൽ, ആകെ സർവീസ് ദിനങ്ങളിൽ നിന്ന് എഫ്ഐപി അടക്കമുള്ള ഡപ്യൂട്ടേഷൻ കാലാവധികൾ മാത്രമല്ല, പൊതു അവധികളും സ്വയം എടുത്ത അവധികളും കുറയ്ക്കുമെന്നർഥം. ക്രിസ്മസ്, ഓണം അവധികൾ, വേനൽക്കാല അവധി, ദീർഘ അവധികൾ, ഭാര്യയുടെ പ്രസവത്തിനു വേണ്ടി ഭർത്താവെടുത്ത അവധി, വനിതയാണെങ്കിൽ പ്രസവാവധി തുടങ്ങി, പൊതു അവധിയും ശനി, ഞായർ അവധികളും വരെ കുറയ്ക്കേണ്ടി വരുമെന്നാണു നിലവിൽ കണ്ണൂർ സർവകലാശാലയുടെ വ്യഖ്യാനവും നിലപാടും. അതാണ്, എം.വി.ജയരാജൻ പറഞ്ഞതും: പ്രസവാവധി വരെ കുറയ്ക്കേണ്ടി വരുമോയെന്ന്. ഇതൊക്കെ കുറച്ചും കൂട്ടിയുമെടുക്കാൻ ഇമ്മിണി ബല്യ സമയം തന്നെ വേണ്ടിവരും. വിധി ഹൈക്കോടതിയുടേതാണെങ്കിൽ വ്യാഖ്യാനം തങ്ങളുടേതാണെന്ന മട്ടാണിപ്പോൾ സർവകലാശാലയ്ക്ക്.
∙ കോടതി ഉത്തരവു പഠിക്കാനും സാവകാശമെടുക്കും
ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനു ശേഷം, നിയമോപദേശം തേടുകയും അതിനനുസരിച്ചു തുടർനടപടിയെടുക്കുകയും ചെയ്യുമെന്നാണു വിസി ഇന്നു വ്യക്തമാക്കിയത്. ഇതിന്റെ പേരിലും കുറച്ചു ദിവസങ്ങൾ കടന്നുപോകുമെന്നാണിതിന്റെ അർഥം.
∙ ആരുടെ നിയമമാണു ശരി?
പ്രിയയുടെ ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം, ഡിഎസ്എസ് കാലാവധികൾ അധ്യാപന പരിചയ കാലമാണോയെന്നതായിരുന്നു പ്രധാന തർക്ക വിഷയം. രണ്ടും ഡപ്യൂട്ടേഷൻ ആണെന്നാണു പ്രിയയുടെയും സർവകലാശാലയുടെയും വാദം. കേരള സർവീസ് ചട്ടങ്ങളിൽ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു. ഏതു തസ്തികയിൽ നിന്നാണോ ഡപ്യൂട്ടേഷൻ പോകുന്നത്, അതേ തസ്തികയുടെ സ്വഭാവമായിരിക്കും സർവീസിന്റെ കാര്യത്തിൽ ഡപ്യൂട്ടേഷൻ തസ്തികയ്ക്കെന്നാണു സർവീസ് റൂളിലെന്ന് അവർ പറയുന്നു. എന്നാൽ, എഫ്ഐപി, ഡിഎസ്എസ് ഡപ്യൂട്ടേഷൻ കാലത്ത് പ്രിയ അധ്യാപനം നടത്തിയിട്ടില്ലെന്നും ഇക്കാരണത്താൽ അധ്യാപന പരിചയത്തിൽ ഉൾപ്പെടുത്താൻ പറ്റില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തിലെ സർവകലാശാലകളിലെ അധ്യാപകർ പിന്തുടരുന്നതു കേരള സർക്കാരിന്റെ സർവീസ് റൂളുകളാണെന്നിരിക്കെ, ഇക്കാര്യത്തിലും അതാണു വേണ്ടതെന്നാണു സർവകലാശാലയുടെ വാദം.
∙ എന്തു കൊണ്ട് അസോഷ്യേറ്റ് പ്രഫസർ?
കോളജുകളിലെ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന്, എഫ്ഐപിയും ഡിഎസ്എസും പരിഗണിക്കാമെന്നിരിക്കെ എന്തുകൊണ്ടാണ്, പത്തും പന്ത്രണ്ടും വർഷം സർവീസുള്ള അസി. പ്രഫസർമാർ സർവകലാശാലകളിലേക്കു ചേക്കേറുന്നത്? ശമ്പള വർധനവു മാത്രമല്ല ലക്ഷ്യം. കോളജുകളിൽ അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്കു നേരിട്ടു നിയമനമില്ല. കോളജുകളിൽ അസി. പ്രഫസറിൽ നിന്ന് അസോഷ്യേറ്റ് പ്രഫസർ സ്ഥാനത്തേക്കു കയറ്റത്തിനു 14 വർഷമെടുക്കും. അതു തന്നെ സമയത്തു നടക്കാറുമില്ല. അതേസമയം, സർവകലാശാലകളിൽ അസോഷ്യേറ്റ് പ്രഫസറായി നേരിട്ട് നിയമനം നേടാൻ 8 വർഷത്തെ അധ്യാപന പരിചയം മതിയാകും.
∙ തുടർ ചലനങ്ങൾ എവിടെ വരെ?
സർവകലാശാലകളിൽ 2018ലെ യുജിസി റഗുലേഷൻ വന്നതിനു ശേഷം നേരിട്ടു നിയമനം നടന്ന അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ, കോളജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങൾ അധ്യാപന പരിചയ കാലയളവിന്റെ പേരിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. ഇതിൽ ഏതൊക്കെ ഭരണ, പ്രതിപക്ഷക്കാർ വരുമെന്നു കണ്ടറിയണം.
∙ പ്രതിരോധത്തിൽ സിപിഎം
റാങ്ക് പട്ടിക പുനഃപരിശോധിക്കാനാണു ഹൈക്കോടതി നിർദേശമെങ്കിലും വിധി ഫലത്തിൽ സിപിഎമ്മിനു കനത്ത തിരിച്ചടി തന്നെയാണ്. സർവകലാശാലയ്ക്കും വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രനും നേരെ ഗവർണർ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ കക്ഷിരാഷ്ട്രീയപരമെന്നു പറഞ്ഞു തള്ളിക്കളഞ്ഞ സിപിഎമ്മിന് ഹൈക്കോടതി വിധിയിൽ പ്രതിരോധിക്കാൻ പഴുതുകളില്ല. പ്രിയാ വർഗീസിന്റെ അധ്യാപന യോഗ്യത സംബന്ധിച്ച മർമപ്രധാനമായ പരാമർശമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. എഫ്ഐപി, ഡിഎസ്എസ് കാലയളവുകൾ അധ്യാപന പരിചയമായി കാണാൻ കഴിയില്ലെന്നാണു കോടതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ, അടിസ്ഥാന യോഗ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അപ്പീൽ നൽകാമെന്ന ഏക പ്രതീക്ഷ മാത്രമാണ് സർവകലാശാലയ്ക്കും പ്രിയയ്ക്കുമുള്ളത്. പക്ഷേ, അടിസ്ഥാന യോഗ്യതയുടെ പ്രശ്നം അപ്പോഴും നിലനിൽക്കും. അപ്പീൽ നൽകിയാലും പ്രതിപക്ഷത്തോടു മാത്രമല്ല, അണികളോടും പ്രിയയുടെ അടിസ്ഥാന യോഗ്യത സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകാൻ സിപിഎം ബുദ്ധിമുട്ടും.
∙ ചോർത്തിയതാര്?
നിയമന വിവാദത്തിൽ തുടക്കത്തിലേ ഉയരുന്നൊരു ചോദ്യമുണ്ട്: ആരാണു കണ്ണൂർ സർവകലാശാലയിൽ നിന്നു വിവരങ്ങൾ ചോർത്തി പ്രതിപക്ഷത്തെ സഹായിക്കുന്നത്? എന്താണവരുടെ ലക്ഷ്യം? പൂർണമായും സിപിഎം നിയന്ത്രണത്തിലുള്ള സർവകലാശാലയിൽ വിവരങ്ങൾ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ചോർത്തിക്കിട്ടുക എളുപ്പമല്ല. പക്ഷേ, പ്രിയാ വർഗീസ്, പഠന ബോർഡ്, വിസി നിയമനങ്ങൾ തുടങ്ങിയവ സംബന്ധിച്ച സുപ്രധാന ഫയലുകൾ, വിവരങ്ങൾ എന്നിവയെല്ലാം മാധ്യമങ്ങൾക്കും പ്രതിപക്ഷ സംഘടനകൾക്കും അപ്പപ്പോൾ ലഭിക്കുന്നു. പ്രതിപക്ഷ ആരോപണങ്ങളും വാർത്തകളും തള്ളിക്കളയുമ്പോഴും പാർട്ടി നേതാക്കൾ തല പുകയ്ക്കുന്നുണ്ടായിരുന്നു – ആരാണ് മറയ്ക്കു പിന്നിൽ കളിക്കുന്നത്? പാർട്ടി ബന്ധമുള്ളവർ തന്നെയാണവരെന്നു രഹസ്യമായി സിപിഎം നേതാക്കൾ തന്നെ സമ്മതിക്കുന്നു. നേരിട്ടു രംഗത്തു വരാൻ കഴിയാത്തതിനാൽ, പ്രതിപക്ഷത്തിനു വിവരങ്ങളും രേഖകളും ചോർത്തിക്കൊടുത്തു.
സേവ് യൂനിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റി, കെപിസിടിഎ തുടങ്ങിയ പ്രതിപക്ഷ സംഘടനകൾ അതു കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. സർവകലാശാലയിൽ നിന്നു പ്രതിപക്ഷത്തെ സഹായിച്ചവരുടെ ഉന്നം പ്രിയയേക്കാളേറെ കെ.കെ.രാഗേഷ് ആണെന്നതും വ്യക്തമാണ്. പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ചങ്ങനാശേരി എസ്ബി കോളജിലെ ഡോ.ജോസഫ് സ്കറിയ, ഇടതുപക്ഷ സംഘടനയുടെ പ്രവർത്തകനാണെന്നതും ശ്രദ്ധേയമാണ്. ആരോപണമുന്നയിക്കുകയും ഒന്നോ രണ്ടോ പ്രസ്താവനകൾക്കു ശേഷം അതു വിട്ടുകളയുന്ന പതിവു പ്രതിപക്ഷ ശൈലിയല്ല കണ്ണൂരിലുണ്ടായത്. നിയമത്തിന്റെ ഇഴ കീറി, ആഴത്തിൽ പരിശോധന നടത്തി.
വിസി, പ്രിയാ വർഗീസ്, പഠന ബോർഡ് നിയമനങ്ങൾക്കെതിരെ കാംപെയ്‌ൻ കമ്മിറ്റി ഗവർണർക്കു നിരന്തരം പരാതി നൽകി. വിസി, പഠന ബോർഡ് നിയമനങ്ങൾക്കെതിരെ കെപിസിടിഎ ഹൈക്കോടതിയെ സമീപിച്ചു. വിസി നിയമന ഹർജി ഹൈക്കോടതി തള്ളിയെങ്കിലും കെപിസിടിഎ സുപ്രീം കോടതിയെ സമീപിച്ചു. സർവകലാശാലാ ആക്ട്, സ്റ്റാറ്റ്യൂട്ട്, യുജിസി ചട്ടങ്ങൾ, മുൻകാല നിയമനങ്ങൾ തുടങ്ങിയവ വ്യാഖ്യാനിച്ച് വിസിക്കും പ്രിയയയ്ക്കും പ്രതിരോധം തീർക്കാൻ ശ്രമിച്ചപ്പോഴെല്ലാം പ്രതിപക്ഷ സംഘടനകൾ ഒരു ചുവട് മുന്നിൽ കടന്ന് എതിർ വാദമുയർത്തി. പ്രിയയുടെ അധ്യാപന പരിചയം സംബന്ധിച്ച് അവരുന്നയിച്ച വാദങ്ങൾ ശരിയാണെന്നു വരികയും ചെയ്തു.
ഡോ.പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിലും അതിനു പിറകെ, പ്രഫ. ഗോപിനാഥ് രവീന്ദ്രനു പുനർ നിയമനം ലഭിച്ചതിലും സിപിഎമ്മിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നതും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്കെതിരെയാണു സ്വജനപക്ഷപാത ആരോപണമുയർന്നത്. പക്ഷേ, സിപിഎമ്മിന്റെ പല പ്രമുഖ നേതാക്കളും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. ഗവർണർക്കെതിരെ രംഗത്തു വന്നപ്പോഴും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനൊഴികെയുള്ളവരെല്ലാം പ്രിയയുടെ നിയമന വിവാദത്തിൽ മൗനം പാലിക്കുകയായിരുന്നു. പാർട്ടിയുടെ ഒരു പ്രധാന നേതാവിന്റെ ഭാര്യയുടെ നിയമന വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത വേണമായിരുന്നുവെന്നും ഈ വിഭാഗം കരുതുന്നു. നിയമനങ്ങളുടെയും നിയമങ്ങളുടെയും പേരിൽ ഇടതുപക്ഷം ഇതുപോലെ തല കുനിക്കേണ്ടി വന്ന കാലം മുൻപുണ്ടായിട്ടില്ലെന്നും അവർ പറയുന്നു.
English Summary: What will be the Next Move of Kannur University in Priya Varghese Issue? Analysis