നേമം മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു– ‘കേരളത്തിലെ ഗുജറാത്ത് ആണ് നേമം’. കുമ്മനം അവിടെ പരാജയപ്പെട്ടു. എങ്കിലും നേമം കേരളത്തിന്റെ ഗുജറാത്താണ് എന്ന അഭിപ്രായം ചൂടേറിയ ചർച്ചകൾക്ക് കാരണമായി. ഗുജറാത്ത് എന്ന പരീക്ഷണശാലയിൽ നിന്ന് പുറത്തുവന്നത് കഠിന ഹിന്ദുത്വമാണ് എന്ന നിഗമനമാണ് തീവ്ര ചർച്ചയ്ക്ക് ഇടയാക്കിയത്. തന്റെ പ്രസ്താവന വർഗീയമായി തിരിച്ചുവിട്ടുവെന്ന് പരാജയത്തിനു ശേഷം കുമ്മനം തന്നെ പരാതിപ്പെട്ടു. ഗുജറാത്തിനെപ്പറ്റി പറഞ്ഞുവരുമ്പോൾ അതു വർഗീയതയുമായി എവിടെയോ കൂട്ടിമുട്ടുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജന്മനാടെന്ന ഖ്യാതിയും സിംഹങ്ങളുള്ള ഗീർവനത്തിന്റെ സവിശേഷതയും ആണ് ഗുജറാത്തിനെ ഒരുകാലത്ത് വേറിട്ടുനിർത്തിയത്. അതേസമയം ഗുജറാത്ത് ബിജെപി പ്രവർത്തകർക്ക് പ്രിയപ്പെട്ടതാകുന്നത് പാർട്ടിക്ക് ഉരുക്കുപോലെ ഉറച്ച അടിത്തറയുള്ള നാട് എന്ന പേരിലാണ്. ഗുജറാത്തിൽ നിന്നാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നത്തെ പ്രതാപത്തിലേക്ക് വളർന്നത്. 28 വർഷമായി ബിജെപിയെ പിന്തള്ളാൻ ശ്രമിച്ചുവരികയായിരുന്ന കോൺഗ്രസ് കൂടുതൽ പരിക്ഷീണരായതേയുള്ളൂ. അതിനിടയിലാണ് ഇത്തവണ ബിജെപിയെ തറപറ്റിക്കും എന്ന വെല്ലുവിളിയോടെ ആം ആദ്മി പാർട്ടി ഇളക്കിമറിക്കൽ തുടങ്ങിയത്. ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് എങ്കിൽ ‘മൃദു ഹിന്ദുത്വ’ മേമ്പൊടിയോടെയാണ് ആംആദ്മി പാർട്ടി രംഗത്തെത്തിയതെന്ന് വിമർശകർ പറയുന്നു. അങ്ങനെ നോക്കുമ്പോൾ വീണ്ടും ഗുജറാത്ത് പരീക്ഷണശാല ആകുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം അരങ്ങു തകർക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളുടെ ഒരു വിശദ വിശകലനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ മോദി നേരിട്ട് ഇറങ്ങുമ്പോൾ

‘ഗുജറാത്തിനെ അപകീർത്തിപ്പെടുത്തുന്നവരെ ഇത്തവണ പാഠം പഠിപ്പിക്കണം’ എന്നാണ് വൽസഠ് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. ഗുജറാത്തിനെപ്പറ്റി കാര്യങ്ങൾ പുറത്തു പ്രചരിക്കുന്നത് അത്ര മതിപ്പോടെയല്ല എന്ന ധ്വനി കൂടിയുണ്ട് ആ വാക്കുകളിൽ. ഒന്നുകൂടി മോദി പറഞ്ഞു– ‘വൻവിജയം കൈവരിക്കാൻ എത്രസമയം വേണമെങ്കിലും നൽകാൻ തയാറാണെന്ന് ഇവിടുത്തെ ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്’. തന്റെ തട്ടകത്തിന് ഒരു ഇളക്കവും സംഭവിച്ചിട്ടില്ലെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തേണ്ട ചുമതല മോദി ഏറ്റെടുക്കുകയാണെന്ന് ചുരുക്കം. മോർബി ദുരന്തത്തിൽ പെട്ടവരെ ആശുപത്രിയിൽ സന്ദർശിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. ഗുജറാത്തിലെ സ്കൂളുകളിൽ സൗകര്യങ്ങളില്ലെന്ന ആംആദ്മി പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ വരെ മോദി സന്ദർശനത്തിനെത്തി. 

ADVERTISEMENT

ഗുജറാത്തിൽ മോദി തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ബിജെപി. 2017ൽ 100ൽതാഴെ സീറ്റ് ആയിപ്പോയതു തന്നെ ക്ഷീണമായെന്നാണ് പാർട്ടി കരുതുന്നത്. 2012ൽ നിന്ന്  2017ൽ എത്തുമ്പോൾ 16 സീറ്റ് കുറഞ്ഞു. കോൺഗ്രസിൽനിന്ന് ഒരുപിടി എംഎൽഎമാരെ കൂറുമാറ്റി എത്തിച്ചാണ് ആ ക്ഷീണം തീർത്തത്. ഇത്തവണ 3 വമ്പൻ വികസന പദ്ധതികളാണ് കേന്ദ്രം ഗുജറാത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വേദാന്ത– ഫോക്സ്കോൺ, എയർബസ്– ടാറ്റാ സൈനിക ട്രാൻസ്പോർട്ട്, ആർസെലർ മിത്തൽ– നിപ്പോൺ ഉരുക്കുഫാക്ടറി വികസനം എന്നിവ. മുഖ്യമന്ത്രി എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും ഗുജറാത്തിന് താൻ നൽകിയ സംഭാവനകൾ പാർട്ടിക്ക് മുതൽക്കൂട്ടാവുമെന്നാണ് മോദിയുടെ പ്രതീക്ഷ. 

∙ ത്രികോണ മത്സരമൊരുക്കി ആംആദ്മി

ADVERTISEMENT

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിലെല്ലാം കെട്ടിവച്ച കാശുപോയ പാർട്ടിയാണ് ആംആദ്മി. ഇത്തവണയാകട്ടെ ഭൂരിപക്ഷം നേടി സർക്കാരുണ്ടാക്കുമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ‘ഒരേയൊരു അവസരം’ എന്ന അപേക്ഷയാണ് പാർട്ടി ജനങ്ങളുടെ മുന്നിൽ വയ്ക്കുന്നത്. ‘‍ഞങ്ങൾ വാഗ്ദാനം പാലിച്ചില്ലെങ്കിൽ ചൂലെടുത്ത് അടിച്ചുപുറത്താക്കിക്കൊള്ളൂ’ എന്ന് ആത്മവിശ്വാസത്തോടെ അരവിന്ദ് കേജ്​രിവാൾ പറയുന്നു. സംസ്ഥാനത്തെ  52,000 ബൂത്തുകളിൽ 45,000 എണ്ണത്തിലും കമ്മിറ്റികളായി എന്നാണ് പാർട്ടി പറയുന്നത്. പെട്ടെന്ന് രംഗത്ത് എത്തുകയായിരുന്നില്ല ആംആദ്മി എന്നതാണ് വസ്തുത. അഞ്ചുവർഷം മുൻപേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ 77 സീറ്റുനേടി കോൺഗ്രസ് കരുത്തുതെളിയിച്ച സംസ്ഥാനത്ത് ആദ്യഘട്ട സർവേ ഫലങ്ങളെ വിശ്വസിച്ചാൽ ഇത്തവണ ത്രികോണമത്സരത്തിനാണ് കളമൊരുങ്ങുന്നത്. 

സൂററ്റ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പാണ് ആംആദ്മി സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നു എന്ന് ആദ്യം തെളിയിച്ചത്. അവിടെ 27 സീറ്റ് ആംആദ്മി പാർട്ടി നേടി. ബാക്കി 93 സീറ്റും ബിജെപിക്കു കിട്ടി. അതിനാൽ കോൺഗ്രസിനെയാണ് ആംആദ്മി പകരംവയ്ക്കുന്നതെന്ന പ്രചാരണം ഉണ്ടാകുകയും ബിജെപി ആശ്വസിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടുനില പരിഗണിക്കുമ്പോൾ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ ഗ്രാമങ്ങളാണ്. ബിജെപിക്ക് കരുത്തുകൂടുതൽ നഗരങ്ങളിലും. നഗരങ്ങളിലാണ് ആംആദ്മി വളരുന്നതെന്ന സൂചനകൾ പുറത്തുവന്നതോടെ ബിജെപിക്കും ആശങ്കയായി. ഗുജറാത്തിൽ  73 നഗര മണ്ഡലങ്ങളിൽ 55 എണ്ണവും കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്. ഈ സീറ്റുകളിൽ ആംആദ്മി ബിജെപിയെ പ്രതിസന്ധിയിലാക്കുമോ? ചർച്ച കൊഴുക്കുകയാണ്.

∙ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ

തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി 12 തവണ ഗുജറാത്തിൽ എത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 24 തവണ സന്ദർശനം നടത്തി. കോൺഗ്രസ് നേതാക്കളോ? കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ആരും തിരിഞ്ഞു നോക്കിയില്ല എന്നതാണ് വസ്തുത. കോൺഗ്രസ് ഉന്നത നേതൃത്വം മറ്റു പല തിരക്കുകളിൽ ആയിരുന്നു. ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പായിരുന്നു ആദ്യം. രാഹുൽ ഗാന്ധി ആകട്ടെ ഭാരത് ജോഡോ യാത്രയിലും. ഇടയ്ക്ക് അതിൽനിന്ന് ഇടവേളയെടുത്ത് സൂറത്തിലും രാജ്കോട്ടിലും പ്രചാരണത്തിനെത്തിയിരുന്നു. സംസ്ഥാനത്താകട്ടെ പ്രമുഖരായ നേതാക്കൾ ആരും കോൺഗ്രസിനില്ല. നരേന്ദ്രമോദിയെയും അമിത് ഷായെയും പോലെ തലപ്പൊക്കമുള്ളവരില്ല. 

എന്നാൽ പാർട്ടി നേരിടുന്ന മറ്റൊരു കനത്ത വെല്ലുവിളി വിശ്വാസ്യതാ നഷ്ടം ആണ്. കഴിഞ്ഞ തവണ വിജയിച്ച 78 അംഗങ്ങളിൽ 17 പേർ പാർട്ടി ഉപേക്ഷിച്ചു ബിജെപിയിൽ ചേർന്നു. ഇപ്പോൾ 61 ആണ് അംഗസംഖ്യ. വരുന്നവർക്ക് സീറ്റ് നൽകണമെന്നതിനാൽ ഇനി ആരും കോൺഗ്രസിൽനിന്ന് വരേണ്ടതില്ല എന്നാണ് ബിജെപി അറിയിച്ചതത്രേ. പ്രചാരണത്തിനിടൽ അരവിന്ദ് കേജ്‌രിവാൾ കോൺഗ്രസിന്റെ ഈ ദൗർബല്യത്തിലാണ് പിടിക്കുന്നത്. ചില ചോദ്യങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു. എന്തു വിശ്വാസത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യും? ജയിച്ചാൽ ഇവർ മറുകണ്ടം ചാടില്ല എന്നതിന് എന്താണുറപ്പ്? കോൺഗ്രസ് പകുതി ബിജെപിയിൽ പോയി, ബാക്കി പകുതി തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോകും എന്നാണ് കേജ്‌രിവാളിന്റെ പരിഹാസം. ഇത് കോൺഗ്രസിന്റെ നെഞ്ചിൽ തറയ്ക്കുന്നതാണ്. 

28 വർഷമായി തോൽക്കുമ്പോഴും 30– 40% വോട്ട് ബാക്കിയുണ്ട് എന്നതാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. ഈ വോട്ട് ബിജെപി വിരുദ്ധ വോട്ട് ആണെങ്കിൽ അതിലേക്ക് കടന്നുകയറാൻ ആം ആദ്മി പാർട്ടിക്ക് എളുപ്പം കഴിയും. കാരണം അവർ വിശ്വാസ്യതയുള്ള ബദലായി സ്വയം ഉയർത്തിക്കാട്ടുകയാണ്. കഴിഞ്ഞ തവണ ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന പട്ടേൽ സമരം ബിജെപിക്ക് തിരിച്ചടി ആയിരുന്നു. ആ ബലത്തിൽ കൂടിയാണ് കോൺഗ്രസ് ഇത്രയും സീറ്റുകളിൽ വിജയിച്ചത്. അത് ആവർത്തിക്കണമെന്നില്ല എന്നു വ്യക്തം. കഴിഞ്ഞതവണ ബിജെപിയെ നിർത്തിപ്പൊരിച്ച ഹാർദിക് ഇപ്പോൾ ബിജെപി പാളയത്തിലാണ്. അതേസമയം ഹാർദിക് പട്ടേലിനോടൊപ്പം സമരത്തിന് നേതൃത്വം നൽകിയ അൽപേഷ് കഥാരിയ ആം ആദ്മിയിലുമുണ്ട്. പട്ടേൽ സമുദായം അകലുകയും ഭരണവിരുദ്ധ വോട്ടുകൾ ആംആദ്മി നേടുകയും ചെയ്താൽ കോൺഗ്രസിന്റെ അവസ്ഥ മോശമാകും. ആ മുൻകൈ നിലനിർത്താൻ കോൺഗ്രസിന് തുടർന്ന് കഴിയില്ല. ഈ മേഖലയിൽനിന്ന് ജനങ്ങൾ ജയിപ്പിച്ചു വിട്ട 10 എംഎൽഎമാർ മറുകണ്ടം ചാടി. ഇങ്ങനെയാണെങ്കിൽ ബിജെപിക്ക് എതിരെ കോൺഗ്രസിന് വോട്ട് ചെയ്താൽ എന്ത് ഗുണം എന്ന ചോദ്യം ഉയരുന്നു. പട്ടേൽ വിഭാഗം ഇത്തവണ പിന്തുണയ്ക്കില്ല എന്ന ധാരണയിൽ മറ്റ് പിന്നോക്ക സമുദായങ്ങളെ സ്വാധീനിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

∙ ബിജെപിയുടെ സാധ്യത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട് എന്നതിലുപരിയായി അദ്ദേഹത്തിൽ അഭിമാനിക്കുന്ന ഒരു വലിയ ജനവിഭാഗം ഗുജറാത്തിൽ ഉണ്ട്. ഇതോടൊപ്പം ശക്തമായ സംഘടന സംവിധാനവും ഉള്ളതിനാൽ ബിജെപിയുടെ ആത്മവിശ്വാസത്തിന് തൽക്കാലം കുറവില്ല. ഭൂരിപക്ഷത്തിന് ഭീഷണിയില്ലാതിരുന്നിട്ടും കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാനും അവർക്ക് മത്സരിച്ച് ജയിക്കാൻ ഉപതിരഞ്ഞെടുപ്പ് വഴി അവസരം നൽകുകയും ചെയ്തത് ചില സന്ദേശങ്ങൾ നൽകാനാണ്. എന്തുവന്നാലും സർക്കാരുണ്ടാക്കാൻ കഴിയുമെന്നതാണ് ആ സന്ദേശം. 

നിരവധി വികസന പ്രവർത്തനങ്ങൾ വഴിയാണ് തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയത്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കിയെന്നും  630 കോടി രൂപയുടെ വിള നഷ്ടപരിഹാരം നൽകിയെന്നും വമ്പൻ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടെന്നും അവർ പ്രഖ്യാപിക്കുന്നു. ഇതൊക്കെ നടപ്പാക്കാൻ 28 വർഷം വേണമോ എന്നാണ് എതിരാളികൾ ചോദിക്കുന്നത്. ഇതിനുപുറമേ ഹിന്ദുത്വ ആശയങ്ങൾ ശക്തിപ്പെടുത്തിയതായും പാർട്ടി കരുതുന്നു. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതും സംസ്ഥാനത്തെ രണ്ടു ജില്ലകളിലെ, അയൽ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ തീരുമാനിച്ചതും ആശയതലത്തിൽ ശക്തിയാകുമെന്ന് പാർട്ടി കരുതുന്നു. എങ്കിലും മറ്റൊരു വെല്ലുവിളി പാർട്ടിയും നേരിടുന്നുണ്ട്– സംസ്ഥാനത്ത് മോദിയെപ്പോലെ കരുത്തരായ നേതാക്കളില്ല എന്നതാണത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ നടന്ന പട്ടേൽ സമരം രാജ്യമെങ്ങും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മോദിയെ ‘56 ഇഞ്ച്’ എന്നും അമിത് ഷായെ ‘ജനറൽ ഡയർ’ എന്നും പരിഹസിച്ച ഹർദിക് പട്ടേൽ നടത്തിയ തേരോട്ടം കുറച്ചൊന്നുമായിരുന്നില്ല ബിജെപിയെ അസ്വസ്ഥപ്പെടുത്തിയത്. ഈ സമരത്തിന്റെ കൂടെ ബലത്തിൽ സൗരാഷ്ട്ര കച്ച് മേഖലയിൽ 30 സീറ്റാണ് കഴിഞ്ഞ തവണ കോൺഗ്രസ് നേടിയത്. ബിജെപിക്ക് കിട്ടിയത് 23 സീറ്റ് മാത്രം. ഈ മേഖലയിൽ മാത്രം 47% ശതമാനം പട്ടേൽ വിഭാഗത്തിന്റെ വോട്ട് കോൺഗ്രസിന് കിട്ടി എന്നാണ് സൂചന. ഇത്തവണ അതേ ഹാർദിക് പട്ടേൽ ബിജെപിക്ക് ഒപ്പമാണ്. എതിരാളിയെ കൂടെക്കൂട്ടി നിശബ്ദനാക്കിയെന്നും പറയാം. ഇടയ്ക്കുവച്ച് വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയും പട്ടേൽ വിഭാഗത്തെ സ്വാധീനിക്കാൻ ശ്രമിച്ചു. 

∙ ബിജെപിയിലെ വിമതപ്പട

വന്നു കയറിയവർ വീട്ടുകാരായി എന്നതാണ് പലേടത്തും ബിജെപിയുടെ തലവേദന. കോൺഗ്രസിൽ നിന്ന് ചാടിയെത്തിയവർക്കു മുൻഗണന നൽകണം എന്നു ബിജെപി തീരുമാനിച്ചു. നല്ല മുഖ്യമന്ത്രി എന്ന പേര് കേൾപ്പിച്ച, ഇടയ്ക്കു വച്ച് ഒരു മുറുമുറുപ്പും ഇല്ലാതെ മാറിക്കൊടുത്ത വിജയ് രൂപാണി അടക്കം 38 പേർക്ക് സീറ്റ് ഇല്ലാതെപോയത് അങ്ങനെയാണ്. പകരം കോൺഗ്രസിൽ നിന്ന് എത്തിയ 38 പേർക്ക് ആ സീറ്റുകൾ കൊടുത്തു. സ്ഥാനാർഥികളിൽ 23% കോൺഗ്രസുകാർ. ഇതിൽ 20 പേർ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാർ ആയിരിക്കെ പാർട്ടി വിട്ടവർ ആണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയിലേക്ക് ഉള്ള ഒരു പാലമിട്ടതായി ഇതിനെ കാണണം. അതേസമയം സ്വന്തം പാർട്ടിക്കാർ എങ്ങും പോകില്ല, സീറ്റുകൾ നൽകി കോൺഗ്രസിനെ പൊളിക്കാം എന്ന തന്ത്രം തിരിച്ചടിച്ചു എന്നാണ് സംസ്ഥാനത്ത് പലേടത്തും വിമതർ രംഗത്തുവന്നത് തെളിയിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിമതരെ ബിജെപി കാണുന്നത്. ബിജെപി പട്ടിക പുറത്തുവന്നപ്പോൾ പല സ്ഥലങ്ങളിലും പ്രവർത്തകർ പ്രതിഷേധിച്ചു.

∙ ആരാണ് ബി ടീം?

പഞ്ചാബിൽ ആംആദ്മി പാർട്ടി ബിജെപിയുടെ ബി ടീം ആണെന്ന് ഉറക്കെ ഘോഷിച്ചു നടന്നത് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിങ് ആയിരുന്നു. അദ്ദേഹം ഇപ്പോൾ ബിജെപിയിലാണ്. ബിജെപി ‘സൗഹൃദ’മെന്നാണ് ബി ടീം എന്ന പഴകിയ രാഷ്ട്രീയപ്രയോഗത്തിന്റെ അർഥമെങ്കിൽ ഗുജറാത്തിൽ കോൺഗ്രസാണ് ആ പട്ടത്തിന് അർഹർ എന്ന് ആം ആദ്മി പ്രഖ്യാപിക്കുന്നു. അവരുടെ നിരവധി എംഎൽഎമാരും എംപിമാരും പിസിസി അധ്യക്ഷൻ അടക്കമുള്ളവരും ബിജെപിയിലേക്ക് കൂറുമാറിയെന്ന് ആംആദ്മി പാർട്ടി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 28 വർഷമായി ബിജെപിയുടെ ബി ടീമായി കോൺഗ്രസ് ഒതുങ്ങി കൊടുത്തു. ഇനി ഞങ്ങൾക്ക് അവസരം തരൂ എന്നാണ് അവർ പറയുന്നത്. 

അതേസമയം, മോദി – അമിത് ഷാ ദ്വയത്തെയും ബിജെപിയെയും കടന്നാക്രമിക്കാൻ കോൺഗ്രസ് മുതിരുന്നില്ല. ആ സ്ഥാനത്ത് മാർദവമില്ലാത്ത വാക്കുകൾ ഉപയോഗിക്കാൻ ആംആദ്മി തയാറാവുന്നു. ‘ഗുജറാത്തിൽ നടക്കുന്നത് ഗുണ്ടാരാജ് ആണ്’ എന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സി‌സോദിയ അഹമ്മദാബാദിലെത്തി പ്രഖ്യാപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്‌വിയാണ് ആഞ്ഞടിക്കുന്ന മറ്റൊരാൾ. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും പലരും എഎപിയിൽ ചേർന്നെങ്കിലും തിരിച്ചുപോയി. അവരെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി ഭയപ്പെടുത്തിയെന്ന് പറയുന്ന  ഇസുദാൻ ഗധ്‌വി ഇതിനെ ചിത്രീകരിക്കുന്നതു നോക്കുക: ദാവൂദ് ഇബ്രാഹിം സംഘത്തിൽ പെടുന്നതു പോലെയാണ് ബിജെപിയിൽ ചേരുന്നത്. ഒരിക്കൽ കയറിയാൽ പുറത്തുപോകാൻ കഴിയില്ല. അഴിമതി ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാത്തതിന്റെ പേരിൽ ആഭ്യന്തരമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞ വ്യക്തിയായ പാർട്ടി അധ്യക്ഷൻ ഗോപാൽ നതാലിയ ആണ് മറ്റൊരു കരുത്തൻ. 

∙ ആംആദ്മിയുടെ പ്രസക്തി

ഇത്രയും കാലം ശ്രമിച്ചിട്ടും ബിജെപിയെ തുരത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്ന കാര്യം ബിജെപി വിരുദ്ധ വോട്ടർമാരെ ചിന്തിപ്പിക്കുന്നുണ്ട്. ഒരു വിശ്വാസ്യതയുള്ള ബദൽ എന്ന നിലയിൽ ആംആദ്മി പാർട്ടിക്ക് അവർ വോട്ടു ചെയ്യാനും സാധ്യതയുണ്ട്. പട്ടേൽ വിഭാഗം ആംആദ്മിയോട് അനുഭാവം കാണിക്കുന്നു എന്ന സൂചന സത്യമായാൽ പിന്നെയും പ്രതീക്ഷിക്കാം. അൽപേഷ് കഥരിയ, ധർമ്മിക് മാൽവിയ എന്നീ പട്ടേൽ സമുദായ സമര നേതാക്കൾ ആംആദ്മി പാർട്ടിയിൽ ചേർന്നു എന്നത് സൂചനയാണ്. പട്ടേൽ സമുദായത്തിന് കരുത്തുള്ള സൗരാഷ്ട്ര മേഖലയിൽ ആംആദ്മി നേട്ടമുണ്ടാക്കിയേക്കാം. 

തുടർച്ചയായി 6 തവണ ജയിച്ചിട്ടും ഗുജറാത്തിലെ സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ വികസനത്തിന് സർക്കാർ ഒന്നും ചെയ്തില്ലെന്ന് ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്ന് തെളിയിച്ചുകൊണ്ടാണ് ആംആദ്മി പാർട്ടി ബിജെപിയെ ഞെട്ടിച്ചത്. തട്ടിപ്പ് വികസനമാണ് ഗുജറാത്തിലേതെന്ന് തെളിഞ്ഞതായി അവർ വിളിച്ചുപറയുന്നു. വമ്പൻ വികസനം പറയുമ്പോഴും ഗ്രാമങ്ങളിൽ സ്ഥിതി പരുങ്ങലിലാണ്. ഈ അവസ്ഥയെ മുന്നിലേക്ക് കൊണ്ടുവന്നു എന്നതാണ് ആംആദ്മിയുടെ ഏറ്റവും വലിയ സംഭാവന. 

മുസ്‌ലിം വോട്ടർമാർ എത്രത്തോളം ആം ആദ്മിയെ പിന്തുണയ്ക്കും എന്നുള്ളതും ഒരു ചർച്ച വിഷയമാണ്. ഇത്രയും കാലം കോൺഗ്രസിന് വോട്ട് ചെയ്തെങ്കിലും ഫലമുണ്ടായില്ല എന്നുള്ളത് അവരുടെ മനസ്സിലുണ്ട്. കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറു മാറുന്നു എന്നുള്ളതും അവരെ കോൺഗ്രസിനെതിരെ തിരിച്ചിട്ടുണ്ട്. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരില്ല എന്നുള്ളതും അവർ പരിഗണിക്കുന്നുണ്ടാവാം.

English Summary: BJP vs Congress vs AAP: Political Heat in Gujarat over Assembly Elections