ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയതിനു കാരണം അവരുടെ നായ തന്റെ നേരേ കുരച്ചതിനെത്തുടർന്നുണ്ടായ തർക്കമാണെന്ന് ഡൽഹിയിൽ പിടിയിലായ രാജ്‌വീന്ദർ സിങ്. 2018 ൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽവച്ചാണ് രാജ്‌വീന്ദർ തോയ കോർഡിങ്‌ലിയെ (24) കൊലപ്പെടുത്തി കുഴിച്ചിട്ടത്. തുടർന്നു നാടുവിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയതിനു കാരണം അവരുടെ നായ തന്റെ നേരേ കുരച്ചതിനെത്തുടർന്നുണ്ടായ തർക്കമാണെന്ന് ഡൽഹിയിൽ പിടിയിലായ രാജ്‌വീന്ദർ സിങ്. 2018 ൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽവച്ചാണ് രാജ്‌വീന്ദർ തോയ കോർഡിങ്‌ലിയെ (24) കൊലപ്പെടുത്തി കുഴിച്ചിട്ടത്. തുടർന്നു നാടുവിട്ട രാജ്‌വീന്ദറിനെപ്പറ്റി വിവരം നൽകുന്നവർക്ക് പത്തു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (5.51 കോടി രൂപ) ക്വീൻസ്‌ലൻഡ് പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലേക്കു കടന്ന ഇയാളെ വെള്ളിയാഴ്ചയാണ് ഡൽഹി പൊലീസ് പിടികൂടിയത്.

2018 ഒക്ടോബർ 21 ന് കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിലായിരുന്നു കൊലപാതകം. ഇന്നിസ്ഫെയ്‌ലിൽ നഴ്സ് ആയിരുന്ന രാജ്‌വീന്ദർ ഭാര്യയോടു വഴക്കിട്ട് ബീച്ചിലെത്തിയതായിരുന്നു. കയ്യിൽ കുറച്ചു പഴങ്ങളും ഒരു കത്തിയുമുണ്ടായിരുന്നു. തന്റെ നായയുമായി ബീച്ചിൽ നടക്കാനെത്തിയതായിരുന്നു ഫാർമസി ജീവനക്കാരിയായിരുന്ന തോയ. നായ രാജ്‌വീന്ദറിനു നേരേ കുരച്ചതിന്റെ പേരിൽ അയാളും തോയയുമായി തർക്കമുണ്ടായി. പ്രകോപിതനായ രാജ്‌വീന്ദർ കത്തിയുമായി തോയയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബീച്ചിൽ കുഴിച്ചിട്ട രാജ്‌വീന്ദർ നായയെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ട ശേഷം കടന്നു. രണ്ടുദിവസത്തിനു ശേഷം ഭാര്യയെയും രണ്ടുകുട്ടികളെയും ഓസ്ട്രേലിയയിൽവിട്ട് ജോലി രാജിവച്ച് അയാൾ നാടുവിടുകയും ചെയ്തു.

ADVERTISEMENT

പിറ്റേന്ന് തോയയെ കാണാനില്ലെന്ന പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയത് രാജ്‌വീന്ദറാണെന്നു തിരിച്ചറിഞ്ഞ ക്വീൻസ്‌ലൻഡ് പൊലീസ്, ഇയാൾ കേൺസ് വിമാനത്താവളം വഴി രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. കേൺസിൽനിന്ന് സിഡ്നിയിൽ എത്തിയ ഇയാൾ 23ന് ഇന്ത്യയിലേക്കു പറന്നെന്നും കണ്ടെത്തി. രാജ്‌വീന്ദറിനെ പിടികൂടി കൈമാറണമെന്ന് 2021 മാർച്ചിൽ ഓസ്ട്രേലിയ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. ഇന്റർപോൾ ഇയാൾക്കായി റെഡ്കോർണർ‌ നോട്ടിസും ഇറക്കിയിരുന്നു. അതിനുപിന്നാലെ പട്യാല കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. തുടർന്നു നടത്തിയ തിരച്ചിലിലാണ് ഡൽഹി പൊലീസ് ഇയാളെ പിടികൂടിയത്.

Content Highlight: Rajwinder says that he killed the Australian Woman because her dog barked at him.