പട്ന∙ കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദൾ ഡിസംബർ 15നു ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ലയന നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്റെ നേതൃത്വത്തിൽ നാഷനൽ ജനതാദൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദൾ ഡിസംബർ 15നു ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ലയന നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്റെ നേതൃത്വത്തിൽ നാഷനൽ ജനതാദൾ പ്രതിനിധികളും ശനിയാഴ്ച കൊച്ചിയിൽ യോഗം ചേരും.

കേരളത്തിൽ ലോക്താന്ത്രിക് ജനതാദൾ, യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു പോയപ്പോൾ വിയോജിച്ചു സംസ്ഥാന സെക്രട്ടറി ജോൺ ജോണിന്റെ നേതൃത്വത്തിൽ യുഡിഎഫിൽ തുടർന്ന വിഭാഗമാണ് നാഷനൽ ജനതാദൾ രൂപീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ ഏഴിനു ജോൺ ജോണും അനു ചാക്കോയും ഡൽഹിയിൽ ലാലു യാദവുമായി കൂടിക്കാഴ്ച നടത്തി ലയനത്തിനു അനുമതി നേടിയിരുന്നു.

ADVERTISEMENT

തിരുവനന്തപുരത്ത് ഡിസംബർ 15നു സംഘടിപ്പിക്കുന്ന ലയന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാക്കൾ സംബന്ധിക്കും. പാർട്ടി അംഗത്വ വിതരണ നടപടികൾ പൂർത്തിയായ ശേഷം 2023 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പങ്കെടുക്കും.

English Summary: National Janatadal to merge with RJD