‘കശ്മീർ ഫയൽസ് മേളയിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു’: വിമർശിച്ച് ഐഎഫ്എഫ്ഐ ജൂറി ചെയർമാൻ
പനജി∙ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘ദി കശ്മീർ ഫയൽസി’നെ ഉൾപ്പെടുത്തിയതിൽ പരസ്യ വിമർശനവുമായി രാജ്യാന്തര സിനിമാ മത്സര വിഭാഗത്തിന്റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം പരസ്യ വിമർശനം ഉന്നയിച്ചത്.

‘‘രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതിൽ ചർച്ചയ്ക്കും വഴിവച്ചു. എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും– ദി കശ്മീർ ഫയൽസ്. അത് ഒരു പ്രോപ്പഗൻഡ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം)യായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അപരിഷ്കൃത സിനിമയായി തോന്നി’’– അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ പരാമർശം. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്തതാണ് കശ്മീരി ഫയൽസ് എന്ന സിനിമ. ചിത്രം ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സരവിഭാഗത്തിലും പ്രദർശനത്തിന് എത്തിയിരുന്നു.
English Summary: Film Festival IFFI Jury Head Calls 'The Kashmir Files' "Vulgar, Propaganda"