തരൂരിനറിയാം, കോൺഗ്രസിലെ കലഹം നിസ്സാരം, അണിയറയിൽ ഒരുങ്ങുന്നുണ്ട് മറ്റൊരു കൂട്ടർ
വർഷം 1995. മാർച്ച് മാസത്തിൽ രാഷ്ട്രീയ ചലനങ്ങൾക്ക് ഒരുങ്ങുകയായിരുന്നു കേരളം. ചാരക്കേസിന്റെ പശ്ചാത്തലത്തിലുയർന്ന പുകമറയിൽപ്പെട്ട് കെ. കരുണാകരൻ എന്ന പ്രബലനായ മുഖ്യമന്ത്രി വീർപ്പുമുട്ടി. രാഷ്ട്രീയത്തിൽ ചതുരുപായങ്ങളും അറിയുന്ന കരുണാകരൻ എങ്കിലും ഉലയാതെ നിന്നു. പലപ്പോഴും എതിരാളികളെ പരിഹസിച്ചു. അദ്ദേഹത്തിന്റെ ഭാവിയെപ്പറ്റി നിശബ്ദമായ ചർച്ചകൾ നടന്നു. പരസ്യ ചർച്ചകൾക്ക് പലരും മടിക്കുന്ന മട്ടിൽ പ്രബലനായിരുന്നു അന്ന് കെ. കരുണാകരൻ. ഡൽഹിയിൽ പി.വി. നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിയെ വാഴിച്ച മുഖ്യമന്ത്രി ആയിരുന്നു അന്ന് വാർത്തകളിലെങ്കിലും കെ. കരുണാകരൻ. ഡൽഹിയിൽനിന്ന് ഇന്റലിജൻസ് ബ്യൂറോയിലെ പ്രമുഖൻ കേരളത്തിലെ അന്നത്തെ അവരുടെ പ്രതിനിധിയെ അതീവ ഗൗരവമുള്ള ഒരു ജോലി ഏൽപ്പിച്ചു. മലപ്പുറത്ത് പോയി കരുണാകരന്റെ കാര്യത്തിൽ മുസ്‌ലിം ലീഗിന്റെ മനസ്സിലിരിപ്പ് അറിയണം. അക്കാര്യം പ്രധാനമന്ത്രി ഏൽപ്പിച്ചതാണ്. കെ. കരുണാകരന്റെ പാതി ശക്തി എക്കാലത്തും ലീഗ് ആയിരുന്നു. പാറപോലെയാണ് പിന്നിൽ ഉറച്ചുനിന്നിട്ടുള്ളതും. മലപ്പുറത്ത് നടന്ന രഹസ്യമായ കൂടിക്കാഴ്ചയിൽ, കെ. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല എന്ന കാര്യം ലീഗ് നേതൃത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. മണിക്കൂറുകൾക്കകം നരസിംഹറാവു തന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സുഹൃത്തിനെതിരായ നീക്കം നടത്തി. കെ. കരുണാകരൻ പുറത്തായി. ശശി തരൂർ നടത്തിയ ‘ഇന്റലിജന്റ്’ ആയ രാഷ്ട്രീയ നീക്കത്തിനു പിന്നാലെ കെ. മുരളീധരൻ ഉപയോഗിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമുള്ളവരാണ് തരൂരിനെ തളയ്ക്കാൻ നോക്കുന്നതെന്നായിരുന്ന മുരളീധരന്റെ കമന്റ്. തരൂർ ആണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ധ്വനിയാണ് അതിൽ നിറഞ്ഞുനിന്നത്. ലീഗിന്റെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു തരൂർ പുതിയ നീക്കം നടത്തുന്നതെന്നാണ് പശ്ചാത്തല വിവരങ്ങൾ. ലീഗും മുഖ്യമന്ത്രിപദവും ചർച്ചകളിൽ നിറയുകയും ചെയ്യുന്നു.

വർഷം 1995. മാർച്ച് മാസത്തിൽ രാഷ്ട്രീയ ചലനങ്ങൾക്ക് ഒരുങ്ങുകയായിരുന്നു കേരളം. ചാരക്കേസിന്റെ പശ്ചാത്തലത്തിലുയർന്ന പുകമറയിൽ പെട്ട് കെ. കരുണാകരൻ എന്ന പ്രബലനായ മുഖ്യമന്ത്രി വീർപ്പുമുട്ടി. രാഷ്ട്രീയത്തിൽ ചതുരുപായങ്ങളും അറിയുന്ന കരുണാകരൻ എങ്കിലും ഉലയാതെ നിന്നു. പലപ്പോഴും എതിരാളികളെ പരിഹസിച്ചു. അദ്ദേഹത്തിന്റെ ഭാവിയെപ്പറ്റി നിശബ്ദമായ ചർച്ചകൾ നടന്നു. പരസ്യ ചർച്ചകൾക്ക് പലരും മടിക്കുന്ന മട്ടിൽ പ്രബലനായിരുന്നു അന്ന് കെ. കരുണാകരൻ. ഡൽഹിയിൽ പി.വി. നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിയെ വാഴിച്ച മുഖ്യമന്ത്രി ആയിരുന്നു അന്ന് വാർത്തകളിലെങ്കിലും കെ. കരുണാകരൻ. ഡൽഹിയിൽനിന്ന് ഇന്റലിജൻസ് ബ്യൂറോയിലെ പ്രമുഖൻ കേരളത്തിലെ അന്നത്തെ അവരുടെ പ്രതിനിധിയെ അതീവ ഗൗരവമുള്ള ഒരു ജോലി ഏൽപ്പിച്ചു. മലപ്പുറത്ത് പോയി കരുണാകരന്റെ കാര്യത്തിൽ മുസ്‌ലിം ലീഗിന്റെ മനസ്സിലിരിപ്പ് അറിയണം. അക്കാര്യം പ്രധാനമന്ത്രി ഏൽപ്പിച്ചതാണ്. കെ. കരുണാകരന്റെ പാതി ശക്തി എക്കാലത്തും ലീഗ് ആയിരുന്നു. പാറപോലെയാണ് പിന്നിൽ ഉറച്ചുനിന്നിട്ടുള്ളതും. മലപ്പുറത്ത് നടന്ന രഹസ്യമായ കൂടിക്കാഴ്ചയിൽ, കെ. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല എന്ന കാര്യം ലീഗ് നേതൃത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. മണിക്കൂറുകൾക്കകം നരസിംഹറാവു തന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സുഹൃത്തിനെതിരായ നീക്കം നടത്തി. കെ. കരുണാകരൻ പുറത്തായി.
ശശി തരൂർ നടത്തിയ ‘ഇന്റലിജന്റ്’ ആയ രാഷ്ട്രീയ നീക്കത്തിനു പിന്നാലെ കെ. മുരളീധരൻ ഉപയോഗിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമുള്ളവരാണ് തരൂരിനെ തളയ്ക്കാൻ നോക്കുന്നതെന്നായിരുന്ന മുരളീധരന്റെ കമന്റ്. തരൂർ ആണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ധ്വനിയാണ് അതിൽ നിറഞ്ഞുനിന്നത്. ലീഗിന്റെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു തരൂർ പുതിയ നീക്കം നടത്തുന്നതെന്നാണ് പശ്ചാത്തല വിവരങ്ങൾ. ലീഗും മുഖ്യമന്ത്രിപദവും ചർച്ചകളിൽ നിറയുകയും ചെയ്യുന്നു.
∙ ഒരു പ്രത്യേകതരം പിന്തുണ
വർഷം 2009. ശശി തരൂർ തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങുകയാണ്. അദ്ദേഹത്തെ പ്രചാരണരംഗത്ത് നേരിടാൻ ഇടതുമുന്നണി, വിരമിച്ച പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥന്റെ സഹായം തേടി. തരൂരിനെതിരെ ക്യാംപെയ്ൻ നടത്തുന്നതിനെപ്പറ്റി പ്രസ്തുത നയതന്ത്രജ്ഞൻ, രാഷ്ട്രീയം വിലയിരുത്തുന്നതിൽ വിദഗ്ധനായ മുതിർന്ന ഒരു പത്രപ്രവർത്തകനോട് അഭിപ്രായം തേടി. അരുതെന്നാണ് മറുപടി കിട്ടിയത്. ഒരു ലക്ഷം വോട്ടിനെങ്കിലും തരൂർ ജയിക്കും. വൃഥാവേല വേണ്ടെന്ന പത്രപ്രവർത്തകന്റെ വാക്കുകൾ സത്യമാണെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. വി.കെ. കൃഷ്ണമേനോൻ അടക്കമുള്ള ഉന്നതശീർഷരായ വ്യക്തികളെ വിജയിപ്പിച്ച മണ്ഡലം തരൂരിനെയും ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന നിഗമനമാണ് ശരിയായത്.
ആദ്യ തിരഞ്ഞെടുപ്പുമുതൽ കോൺഗ്രസിലെ ചിലരെങ്കിലും ഒളിഞ്ഞും തെളിഞ്ഞും എതിർത്തുവന്നെങ്കിലും ഓരോ തവണയും നിശബ്ദ വോട്ട് തരൂരിന് അനുകൂലമായി ഒഴുകി. 1980 മുതൽ 1996 വരെ നാടാർ വിഭാഗത്തിലുള്ളവരാണ് മണ്ഡലത്തിൽ ജയിച്ചുവന്നത്. 2014ൽ ആ വിഭാഗത്തിൽ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കിയ ഇടതുമുന്നണി, മണ്ഡലത്തിലെ മറ്റൊരു പ്രമുഖ വിഭാഗമായ മത്സ്യത്തൊഴിലാളികൾക്ക് എതിരാണ് തരൂർ എന്ന മട്ടിൽ പ്രചാരണവും നടത്തി. ഒന്നും ഏശിയില്ല. ദീർഘകാലമായി (!) വിറകുവെട്ടിയും വെള്ളംകോരിയും പാർട്ടിക്കു വേണ്ടി അധ്വാനിച്ചവരെ ഇന്നലെ വന്നവർ പിന്നിലാക്കുന്നു എന്നാണ് നിലവിലെ നേതൃത്തിലുള്ള ചിലരുടെ വിമർശനം. അതേസമയം ആദ്യ തിരഞ്ഞെടുപ്പു മുതൽ പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയില്ലാതെ ജയിച്ചുവരാനുള്ള ജനപിന്തുണ ശശി തരൂർ നേടിയിരുന്നു എന്ന വസ്തുത ഇവർ മറന്നുകളയുകയും ചെയ്യുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി തുടങ്ങിയവർ ജനമനസ്സിലും അണികൾക്കിടയിലും നേടിയിരുന്ന ഇടം അവരുടെ അഭാവത്തിൽ തങ്ങൾക്കുണ്ടെന്ന അന്ധവിശ്വാസമാണ് അവരെ നയിക്കുന്നത്.
∙ മത്സരം നല്ലതാണ്, പക്ഷേ...
‘കഴിഞ്ഞ 8 വർഷത്തിനിടെ കോൺഗ്രസിന് കിട്ടിയ കവറേജിനെക്കാൾ കൂടുതലായിരുന്നു 3 ആഴ്ചകൊണ്ടു കിട്ടിയത്’. തരൂർ കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ചതിനെ ഇങ്ങനെ ചുരുക്കിപ്പറയാം. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കും മുൻപ് സോണിയ ഗാന്ധിയെ കണ്ടപ്പോൾ, ‘നമ്മുടേത് സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തുന്ന പാർട്ടിയാണ്’ എന്നു പറയുമെന്നാണ് തരൂർ കരുതിയത്. എന്നാൽ ഞെട്ടിച്ചു കൊണ്ട് ‘മത്സരമാണ് നല്ലതെ’ന്നും ‘താങ്കൾ മത്സരിക്കൂ’ എന്നും സോണിയ പറഞ്ഞു. മത്സരിക്കണമെന്ന് മറ്റ് സഹപ്രവർത്തകരോടും താൻ പറയുമെന്നും സോണിയ വ്യക്തമാക്കി. പ്രിയങ്കയും അതുതന്നെ ആവർത്തിച്ചു.
ഭാരത് ജോഡോ യാത്രയിലായിരുന്ന രാഹുലിനെ പാലക്കാട് വച്ച് കണ്ടപ്പോൾ അദ്ദേഹവും തരൂരിനോട് പറഞ്ഞു– ‘കഴിഞ്ഞ 10 വർഷമായി തിരഞ്ഞെടുപ്പു വേണമെന്ന് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്’. ഈ ആവേശത്തിലാണ് താൻ മത്സരത്തിനൊരുങ്ങിയതെന്ന് തരൂർ വ്യക്തമാക്കുന്നു. മല്ലികാർജുൻ ഖർഗെ നിലവിലുള്ള നേതൃത്വത്തെ പ്രതിനിധീകരിക്കുന്നു. താൻ മാറ്റം വേണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവരെയും. അതാണ് തന്റെ പ്രസക്തി. മുൻകൂട്ടി ആസൂത്രണം ചെയ്തല്ല മത്സരിച്ചതെന്നാണ് തരൂർ വ്യക്തമാക്കുന്നത്. പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുമ്പോൾ മത്സരം നല്ലതാണ് എന്ന ആശയമാണ് താൻ മുന്നോട്ടുവച്ചത്. വിവിധ കോണുകളിൽനിന്ന് ‘നിങ്ങൾ പാർട്ടി ഇങ്ങനെപോയാൽ പോരാ എന്നു പറയുന്നു, എങ്കിൽ എന്തുകൊണ്ട് മത്സരിക്കുന്നില്ല’ എന്ന ചോദ്യം ഉയർന്നപ്പോഴാണ് മത്സരത്തിന് തയാറായതെന്നും തരൂർ പറയുന്നു.
മല്ലികാർജുൻ ഖർഗെയ്ക്ക് 7897 വോട്ട് കിട്ടിയപ്പോൾ 1072 വോട്ട് ആണ് തരൂരിന് കിട്ടിയത്. ഖർഗെ നേതൃത്വത്തിന്റെ ‘അനൗദ്യോഗിക’ ഔദ്യോഗിക സ്ഥാനാർഥി ആയിരുന്നില്ലെങ്കിൽ തരൂർ ജയിക്കുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. മുൻപ് ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ മത്സരിച്ച ശരദ്പവാർ, രാജേഷ് പൈലറ്റ്, ജിതേന്ദ്ര പ്രസാദ എന്നിവർക്ക് കിട്ടിയ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ തരൂർ വിജയിച്ചു എന്നു പറയാം. ഔദ്യോഗിക വിഭാഗം അങ്ങേയറ്റം പരിശ്രമിച്ചിട്ടും എട്ടിൽ ഒരാളുടെ വോട്ട് തരൂരിന് കിട്ടി. കേരളത്തിൽ തരൂരിന് ഇത്രയും പ്രാധാന്യം കിട്ടാൻ കാരണം കേന്ദ്രത്തിലെ മത്സരമാണ്. നെഹ്റു കുടുംബത്തെ പുകഴ്ത്താൻ മറ്റുള്ളവർ മത്സരിക്കുമ്പോൾ മത്സരിക്കാൻ ധൈര്യം കാണിച്ച തരൂരിനെ ജനങ്ങൾക്ക് ‘ക്ഷ’ പിടിച്ചു. കേരളത്തിൽ എല്ലാവരും പുറംതിരിഞ്ഞുനിന്നിട്ടും ഇത്രയും വോട്ട് കിട്ടി എന്നത് അവർ പ്രത്യേകം ശ്രദ്ധിച്ചു. ഒറ്റക്കെട്ടായി എതിർക്കുമ്പോൾ തരൂർ അപ്രസക്തനാവുമെന്ന പഴഞ്ചൻ കാഴ്ചപ്പാടാണ് തെറ്റിപ്പോയത്. അതീവ നിർണായകമായ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 40 താരപ്രചാരകരുടെ പട്ടികയുണ്ടാക്കിയപ്പോൾ അതിൽ തരൂരിന് ഇടം കിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടാണ് തിരിച്ചടിക്കാൻ ശ്രമിച്ചത്. അതു വാർത്തയായപ്പോൾ തരൂർ പണ്ടും താരപ്രചാരകനായിരുന്നില്ല എന്ന നുണ പറഞ്ഞാണ് അതിനെ നേരിടാൻ നേതൃത്വം ശ്രമിച്ചത്. അതേസമയം മുൻപ് താരപ്രചാരകനായിരുന്നു എന്ന് പഴയ ലിസ്റ്റ് പുറത്തുവിട്ട് മറ്റൊരു വിഭാഗം തന്നെ ആ നുണ പൊളിച്ചു.
∙ ഹൈക്കമാൻഡ് സംശയദൃഷ്ടിയിലോ?
തരൂരിനെ പാർട്ടി ഹൈക്കമാൻഡ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യം ദിനേന എന്നവണ്ണം മാധ്യമങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ, ഹൈക്കമാൻഡിന്റെ അനുമതിയോടെയാണ് അദ്ദേഹത്തെ ‘വെട്ടിച്ചുരുക്കാൻ’ ശ്രമിക്കുന്നതെന്ന ധാരണ പരന്നാൽ ഹൈക്കമാൻഡും സംശയദൃഷ്ടിയിലാവും. തരൂരിന്റെ വ്യക്തിത്വം അംഗീകരിക്കാൻ തക്കവണ്ണം വിശാലമല്ല ഉന്നതനേതൃത്വം എന്ന ചർച്ചയുണ്ടാവും. തരൂരിന്റെ കേരളത്തിലെ ഇടപെടൽ ഒറ്റദിവസം കൊണ്ട് സംഭവിച്ചതല്ല. ഒന്നിനു പിറകെ മറ്റൊന്നായി ഓരോന്നും നമ്മൾ കാണുന്നതിപ്പോഴാണെന്നു മാത്രം. മലബാർ മേഖലയിൽ ഒന്നിനു പിന്നാലെ ഓരോ പരിപാടികളും വാർത്ത സൃഷ്ടിക്കുന്നവ ആയി മാറിയതിന്റെ പിന്നിലും ആസൂത്രണം ഉണ്ടാവും.
യുഎൻ സെക്രട്ടേറിയറ്റിൽ നയതന്ത്ര ജോലികളാണ് അദ്ദേഹം നിർവഹിച്ചിരുന്നത്. ചർച്ചകൾ, പിൻവാതിൽ നീക്കങ്ങൾ എന്നിങ്ങനെ ഓരോന്നും. അത്തരമൊരു വ്യക്തിക്ക് ഇത്തരം ആസൂത്രണം ഒട്ടും അസാധ്യമല്ല. കേന്ദ്രത്തിൽ ഏറെക്കാലമായി തരൂരിനെ അകറ്റി നിർത്തുന്ന അന്തരീക്ഷമാണ്. ഈ ഘട്ടത്തിലാണ് മറ്റൊരു ഘട്ടത്തിലേക്ക് അദ്ദേഹം കടക്കാൻ തീരുമാനിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ തന്നെ കേരളം അദ്ദേഹം ലക്ഷ്യമിട്ടിരുന്നു. മത്സരത്തോടനുബന്ധിച്ച് കിട്ടിയ അസാധാരണ പ്രാമുഖ്യം കേരളത്തിലെ ‘ലോഞ്ചിങ്’ സാധ്യമാക്കി. ഈ കടന്നുവരവ് കോൺഗ്രസിനെ മാത്രമല്ല, മറ്റു പാർട്ടികളെയും ഞെട്ടിച്ചു.
കേരളത്തിൽ യുഡിഎഫിന് ഇനി മുന്നോട്ടുപോകണമെങ്കിൽ വലിയ രാഷ്ട്രീയനീക്കങ്ങൾ എന്തെങ്കിലും വേണം എന്ന ഘട്ടത്തിലാണ് തരൂർ നിർണായക നീക്കം നടത്തിയതെന്നുവേണം കരുതാൻ. സംഘടനാ ചട്ടക്കൂടിന്റെയും ചട്ടങ്ങളുടെയും ബലത്തിൽ തരൂരിനെ, അദ്ദേഹത്തിന്റെ ഭാഷയിൽ ‘സൈഡ് ബെഞ്ചിലേക്ക്’ മാറ്റാൻ നോക്കിയപ്പോൾ ശക്തമായ നിലപാട് സ്വീകരിക്കുകയും അങ്ങനെ ‘ഫോർവേഡ്’ ആയി മാറുകയും ചെയ്തു. യുഡിഎഫ് തിരിച്ചുവരണം എന്ന ഉറച്ച താൽപര്യമാണ് ലീഗിനെയും എൻഎസ്എസിനെയും ഈ വിഷയത്തിൽ നയിക്കുന്നത്. നിലവിലുള്ള രീതിയിൽ സിപിഎമ്മിനെയും ഇടതുമുന്നണിയെയും തോൽപ്പിക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് ഇവർക്കുള്ളത്. തരൂരിൽ ആളുകൾ കാണുന്നത് ഒരു ആർജവമുള്ള രാഷ്ട്രീയക്കാരനെയാണ്. അതിനാൽ അത് ക്ലിക്ക് ചെയ്യാൻ തന്നെയാണ് സാധ്യത.
∙ ബിജെപി സ്വപ്നം തകർത്ത തരൂർ
കഴിഞ്ഞ മൂന്ന് പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും തിരുവനന്തപുരത്ത് ‘കബളിപ്പിക്കപ്പെട്ട’ പാർട്ടിയാണ് ബിജെപി. അതിന്റെ കാരണക്കാരനാകട്ടെ തരൂർ ആണ്. കേരളത്തിൽ ബിജെപി ആറ്റുനോറ്റു കാത്തിരുന്ന ലോക്സഭാ സീറ്റ് ആയിരുന്നു തിരുവനന്തപുരം. ഇവിടെ പല സർവേകളിലും ബിജെപി ജയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിൽ ശരാശരി ഹിന്ദു വോട്ടർമാർ 55% ആണെങ്കിൽ തിരുവനന്തപുരം മണ്ഡലത്തിൽ അത് 67% ആണ്. അതിൽ തന്നെ സവർണ വിഭാഗം വോട്ടർമാരുടെ കൂടിയ സാന്നിധ്യവുമുണ്ട്. ഇതെല്ലാം ഓരോ തവണയും ബിജെപിയുടെ പ്രതീക്ഷകളെ വാനോളമുയർത്തിയിരുന്നു. പ്രചാരണരംഗത്ത് അവർ സർവശക്തിയും പ്രയോഗിക്കും.
തിരഞ്ഞെടുപ്പു ദിവസത്തോടടുക്കുമ്പോൾ നഗരത്തിലെ ആരോടു സംസാരിച്ചാലും ജയം ബിജെപിക്ക് എന്നാവും. ഓരോ വോട്ടർമാരും ബിജെപി പ്രചാരകരാവുന്ന കാലം. ഇവരോട് ദുർബലമായ പ്രചാരണവുമായാണ് ശശി തരൂർ ഏറ്റുമുട്ടുന്നത്. ഫലം വരുമ്പോൾ ‘തരൂർ മാജിക്’ ആയിരിക്കും വിജയിക്കുക. 2014ൽ മോദി തരംഗവും സുനന്ദ പുഷ്കറുടെ മരണവും ഉണ്ടായിട്ടും തരൂരിനെ തോൽപ്പിക്കാനായില്ല. ഇപ്പോഴത്തെ സന്ദർഭം ബിജെപിയെ സംബന്ധിച്ചിടത്തോളവും സമ്മർദം നൽകുന്നതാണ്. ഹൈന്ദവ ആശയങ്ങളോട് ആഭിമുഖ്യമുള്ളവരെ തനിക്കൊപ്പം കൊണ്ടുപോകാൻ തരൂരിന് സാധിക്കും. സംഘപരിവാറിന്റെ കേരളത്തിലെ കപ്പൽ മുക്കാൻ കഴിയുന്നയാളാണ് തരൂർ.
∙ ഞാനെന്തുകൊണ്ട് ഹിന്ദുവായി?
‘ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവാണ്’ എന്നാണ് തരൂരിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ തലക്കെട്ട്. വൈവിധ്യമുള്ള ആശയങ്ങളെയും ഇതര വിശ്വാസങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഹിന്ദുമതം എന്നതിനാലാണ്, ഞാൻ ഒരു ഹിന്ദുവാണ് എന്ന് തരൂർ പറയുന്നത്. അതിനാൽ വ്യത്യസ്ത ആശയങ്ങളെ ഉൾക്കൊള്ളുക എന്നതാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട കാര്യം. ഇതേ പുസ്തകം ഒപ്പുചാർത്തിക്കിട്ടാനായി തന്നെ സമീപിച്ച ഇതര മതസ്ഥരുടെ എണ്ണം തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് തരൂർ പറഞ്ഞത്. നെഹ്റു വിശ്വസിച്ചത് ഇന്ത്യയിൽനിന്ന് ജാതി അപ്രത്യക്ഷമാകും എന്നാണ്. എന്നാൽ ജാതിയെ ആളുകൾ കൂടുതൽ പുണരുകയാണ് ചെയ്യുന്നത്. അതിനാൽ നെഹ്റുവിന്റെ മതനിരാസമല്ല തരൂർ പിന്തുടരുന്നത്. അതിനാൽ തരൂരിന് കേരളത്തിലെ ബിജെപി വോട്ട് അപഹരിക്കാൻ കഴിയും.
സംഘപരിവാർ ആഭിമുഖ്യമുള്ളവരെയും, അങ്ങനെ ഒരു വിഭാഗം ബിജെപി വോട്ടുകൾ പിടിക്കലും തരൂരിന്റെ ലക്ഷ്യമാണ്. പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരണമെങ്കിൽ ബിജെപിയിലേക്കു പോയ തങ്ങളുടെ വിഹിതം വോട്ട് തിരിച്ചുപിടിക്കണം എന്ന് യുഡിഎഫുകാർക്ക് അറിയാം. കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ എൽഡിഎഫും ‘പ്രോ ഇൻകുബൻസിയെ’ നേട്ടമാക്കുന്ന കാലമാണ്. അതിനെ തകർക്കണമെങ്കിൽ ശക്തമായ കാറ്റുണ്ടാവണം. ദേശീയതലത്തിൽ 19% വോട്ടിലേക്ക് പാർട്ടി കൂപ്പുകുത്തി. 2009ൽ മൻമോഹൻ സിങ്ങിന് വിദ്യാഭ്യാസമുള്ളവരുടെ, ഇടത്തരക്കാരുടെ, പ്രഫഷനലുകളുടെ ഒക്കെ പിന്തുണ കിട്ടി. പിന്നീട് ആ വിഭാഗത്തെ ബിജെപി കൊണ്ടുപോയി എന്നാണ് തരൂർ എഴുതിയിട്ടുള്ളത്. അതിനാൽ ആ വിഭാഗത്തെ കോൺഗ്രസിൽ തിരിച്ചെത്തിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. തന്റെ നീക്കങ്ങൾക്ക് ഈ ലക്ഷ്യമുണ്ടെന്ന് തരൂർ പറയാതെ പറയുന്നു.
∙ തരൂരിനെ ആർക്കാണ് പേടി?
രാജാവ് നഗ്നനാണ് എന്നാണ് ശശി തരൂർ പറഞ്ഞത്. അതായത് കേരളത്തിൽ ഒരു പാർട്ടിയിലും പഴയതുപോലെ ജനകീയ അടിത്തറയുള്ള നേതാക്കളില്ല എന്ന വസ്തുതയാണ് തരൂരിനോടുള്ള ജനങ്ങളുടെ താൽപര്യം പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ പതിറ്റാണ്ടിൽ വി.എസ്. അച്യുതാനന്ദൻ സൃഷ്ടിച്ച ഓളം കഴിഞ്ഞതിനു ശേഷം രാഷ്ട്രീയം ശാന്തമായിരുന്നു. അഴിമതിയും പക്ഷപാതിത്വവും രാഷ്ട്രീയക്കൊലകളും മാത്രമാണ് ചലനങ്ങളുണ്ടാക്കിയത്. ഇത് യുവതലമുറയടക്കമുള്ളവരെ ചതിക്കുന്നതാണെന്ന തോന്നൽ ശരാശരി മലയാളിക്കുണ്ട്. ആധുനിക കാലത്തിന് പറ്റിയ ഒരു നേതാവിനെ തേടുകയായിരുന്നു കേരളമനസ്സ്. രാഷ്ട്രീയം അടക്കമുള്ള സാമൂഹ്യവിഷയങ്ങളിൽ പ്രചോദിപ്പിക്കുന്ന തരത്തിൽ ആശയാവിഷ്കാരം നടത്താനുള്ള തരൂരിന്റെ കഴിവിനെ കേരളം അംഗീകരിക്കാൻ അതൊരു കാരണമാണ്. തരൂരിന്റെ പ്രസംഗങ്ങൾ, എഴുത്തുകൾ എന്നിവയിലൂടെ പ്രസരിക്കുന്ന നിരീക്ഷണങ്ങൾക്ക് കേരളം കാതുകൂർപ്പിക്കുന്നു. ‘നിരീക്ഷണം പോയിട്ട് മറ്റുള്ള രാഷ്ട്രീയക്കാർ ഇതൊന്നും ആലോചിക്കുന്നുപോലുമില്ല’ എന്ന് നിരീക്ഷിച്ചത് ഒരു ഇടതുബുദ്ധിജീവിയാണ്. നിലവിലുള്ള രാഷ്ട്രീയ നേതാക്കളുടെ പരിമിതികളെയാണ് തരൂർ പുറത്തുകൊണ്ടുവരുന്നത്. വലിയ വര വരച്ച് മറ്റെല്ലാറ്റിനെയും ചെറിയ വരയാക്കുന്ന തന്ത്രം. അതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതിഭാസം.
നേതാവ് ഒന്നുകിൽ കരുത്തനായിരിക്കണം, അല്ലെങ്കിൽ അസാധാരണ വ്യക്തിത്വമുള്ളവരായിരിക്കണം. അത്തരം വ്യക്തികളുടെ പിന്നിൽ അണിനിരക്കുന്നതാണ് പൊതുരീതി. കേരളത്തിൽ കരുത്തൻ പ്രതിച്ഛായയാണ് പിണറായി വിജയന് കോവിഡ് പ്രതിസന്ധി കാലം നൽകിയത്. എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്ന വ്യക്തിത്വമാണ് തരൂരിന്റെ മുതൽക്കൂട്ട്. കേരള രാഷ്ട്രീയത്തിൽ നേതൃഗുണമുള്ള വ്യക്തിത്വങ്ങളുടെ അഭാവം പ്രകടമാണ്. സമരങ്ങൾ നയിച്ച പാരമ്പര്യം പറഞ്ഞ് തരൂരിനെ നിഷ്പ്രഭനാക്കാൻ നോക്കുന്നവർ ഒബാമയും ഋഷി സുനകും ഏതു സമരം നയിച്ചു എന്നു ചിന്തിക്കുന്നില്ല. ദിവസവും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പത്രസമ്മേളനം നടത്തുന്നതാണ് പ്രതിപക്ഷത്തിന്റെ ചുമതല എന്നു കരുതുന്ന നേതാക്കളാണ് ഏറെയും. സ്വന്തമായി എന്തെങ്കിലും ആശയങ്ങൾ മുന്നോട്ടുവച്ച് മുന്നോട്ടുനീങ്ങാൻ കഴിയുന്നില്ല. ഇവിടെയാണ് ഏതു വിഷയത്തെപ്പറ്റിയും അഭിപ്രായം പറയാൻ കഴിയുന്ന തരൂരിനെ കേൾക്കാൻ ജനം കാതുകൂർപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ദിശ മാറുന്നു എന്നാണ് സൂചന.
∙ പോസിറ്റീവ് രാഷ്ട്രീയം
തരൂർ പറഞ്ഞിരുന്നെങ്കിൽ വേദി നൽകാൻ തയാറാകുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. ഒരാഴ്ച ശരാശരി 40 യോഗങ്ങൾക്ക് ക്ഷണം കിട്ടുന്നയാളാണ് താൻ എന്നാണ് തരൂർ പറയുന്നത്. അതിനാൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിവാദമാക്കുകയോ വിവാദമാകുകയോ ചെയ്യുന്നത് ഏറ്റവും അദ്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തെ തന്നെയായിരിക്കും. ഗൂഢാലോചനയിലൂടെ അവസരങ്ങൾ സൃഷ്ടിക്കുന്നു എന്നത് തമാശയായി മാറും. കേരളത്തിൽ അപ്രതീക്ഷിത താരോദയം പോലെ പൊതുസമൂഹം തരൂരിനെ കാണുന്നതിനു പിന്നിൽ സമകാലിക രാഷ്ട്രീയവും കാരണമാണ്. തുടരുന്ന ഗവർണർ– സർക്കാർ പോരും അതിനു പിന്നാലെ പുറത്തുവന്ന സത്യങ്ങളും എല്ലാ വിഭാഗം മലയാളികളെയും നിരാശയിലാഴ്ത്തുന്നതായിരുന്നു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ടല്ലെന്നു മാത്രമല്ല, നെല്ലിപ്പടി കാണുന്ന അവസ്ഥയിലാണെന്നും ഉള്ള തിരിച്ചറിവ് മലയാളികൾക്ക് വിഷാദരോഗം നൽകുന്നതായിരുന്നു. തരൂരിന്റെ വരവ് നന്നായി എന്ന് ഇടതു സർക്കിളുകളിൽ പോലും വ്യാപകമായി പറയപ്പെടുന്നതിന്റെ സാഹചര്യം ഇതാണ്. പെട്ടെന്ന് ജനങ്ങൾക്കിടയിൽ ഒരു ആശ്വാസം പരന്നു. അത്തരമൊരു പോസിറ്റീവ് വികാരം വളർത്താൻ ഒരാൾക്കു കഴിയുന്നുവെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്. സംഘടനാ ചട്ടക്കൂട്, വിഭാഗീയ പ്രവർത്തനം, ഗ്രൂപ്പ് നിർമാണം, സമാന്തര പ്രവർത്തനം എന്നിങ്ങനെ ചതഞ്ഞ പ്രയോഗങ്ങൾകൊണ്ട് തരൂരിനെ നേരിടാൻ നോക്കുമ്പോൾ തരൂരിന് അതൊന്നും പിടികിട്ടുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. തങ്ങൾ മറ്റുള്ളവരെ അളക്കുന്ന അളവുകോൽ വച്ച് തരൂരിനെ അളക്കുന്നു എന്നിടത്താണ് നേതാക്കൾ സ്വയം പരിഹാസ്യരായി മാറുന്നത്.
∙ സംഘടന വേണോ, ഭരണം വേണോ?
അച്യുതമേനോൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത് സംഘടനാ ചുമതലകൾ ഒന്നും നിർവഹിച്ചിരുന്നില്ല. അരനൂറ്റാണ്ട് മുൻപ് കേരളം ഭരിക്കാനെത്തിയ അച്യുതമേനോനുമായാണ് തരൂരിനെ പലരും താരതമ്യപ്പെടുത്തുന്നത് എന്നത് യാദൃച്ഛികമല്ല. പാർട്ടിയും ഭരണവും ഒന്നാകുന്നത് ഇടതുപക്ഷ രീതിയാണ്. ജനാധിപത്യ രീതിയിൽ മുന്നോട്ടുപോകാൻ കഴിയാത്തവരാണ്, രണ്ട് അധികാരകേന്ദ്രങ്ങൾ പാടില്ല എന്ന തിയറിക്കു പിന്നിൽ. രണ്ടാം പിണറായി മന്ത്രിസഭ കൂട്ടായ തീരുമാനമല്ല എടുക്കുന്നതെന്ന പരാതി സിപിഎം– സിപിഐ അണികൾക്കുണ്ട്. കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവിൽ ഇവർ അസ്വസ്ഥരാണ്. അതോടൊപ്പം തരൂരിനെ നേരിടാൻ പോപ്പുലർ നേതാവില്ല എന്നത് സിപിഎമ്മിനെ അസ്വസ്ഥമാക്കും. അടി കോൺഗ്രസിലാണെങ്കിലും അണിയറയിൽ ഒരുക്കം സിപിഎമ്മിലാണ്. അതുകൊണ്ടാണ് തരൂർ കോൺഗ്രസിലെ കലഹത്തെ നിസ്സാരമാക്കി കാണുന്നത്. യഥാർഥ വെല്ലുവിളി മറുവശത്തുനിന്നാണെന്ന് അദ്ദേഹത്തിനറിയാം. അതിനായി എന്തുചെയ്യും എന്നിടത്താണ് മാസ്റ്റർ സ്ട്രോക്.
യുഡിഎഫിൽ അപകടകരമായ നിലനിൽപ്പ് തുടരുന്ന ആർഎസ്പി പോലുള്ള പാർട്ടികൾക്ക് ആശ്വാസം പകരുന്നതാണ്, യുഡിഎഫിന് കിട്ടുന്ന പുനർജീവനം. സഹികെട്ട് വരട്ടെ എന്ന നിലപാടാണ് സിപിഎം ആർഎസ്പിയുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. രക്ഷയില്ലെങ്കിൽ ഇടതുപാളയത്തിലേക്ക് തിരിച്ചുപോകാം എന്നാണ് പാർട്ടി കരുതുന്നതും. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് എൽഡിഎഫിലേക്ക് പോകാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നതെന്നാണ് വാർത്തകൾ. രണ്ടു പക്ഷമായി നിൽക്കുകയാണ് അണികൾ. അതേസമയം അങ്ങനെ വന്നാൽ എൻ.കെ. പ്രേമചന്ദ്രനെ സംബന്ധിച്ചിടത്തോളം അതു ആത്മഹത്യാപരം ആകുകയും ചെയ്യും. സി.പി. ജോൺ നേതൃത്വം നൽകുന്ന സിഎംപിയാണ് മറ്റൊരു പാർട്ടി. ജോണിനെപ്പോലെ സമർഥനായ നേതാവുണ്ടായിട്ടും യുഡിഎഫിലെ അവസ്ഥ കാരണം നേട്ടമുണ്ടാകുന്നില്ല. തരൂർ കൊണ്ടുവരുന്ന കാറ്റിൽ ചെറുപാർട്ടികൾക്കും വ്യക്തിത്വം വീണ്ടെടുക്കാൻ കഴിയും.
∙ ആൾക്കൂട്ടം എന്തുകൊണ്ട്?
തങ്ങൾക്കു ചുറ്റും ആളുകൂടുന്നില്ല എന്ന പരിഭ്രമം ആണ് പലരുടെയും പെരുമാറ്റത്തിൽ നിന്ന് പുറത്തുവരുന്നത്. ഉപരിപ്ലവതയും കാപട്യവും ഉള്ള നേതാക്കളുമായാണ് തരൂരിനെ ജനങ്ങൾ താരതമ്യം ചെയ്യുന്നത്. കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തരൂരിന്റെ തീരുമാനം വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നതിന്റെ കാരണം അതാണ്. തരൂർ ഒരു ബഹുമുഖ പ്രതിഭയാണെന്ന് സാധാരണക്കാർ വിശ്വസിക്കുകയും മാനിക്കുകയും ചെയ്യുന്നു. പാർട്ടിയെ നയിക്കാൻ ഏതു നേതാവിനേക്കാളും തരൂരിന് കഴിയുമെന്ന് അണികളും കരുതുന്നു. അണികളുടെ ഈ വികാരത്തെ ഗ്രൂപ്പിനതീതമായി നിരന്നുനിന്ന് നേരിടാനുള്ള ഒരു വിഭാഗം നേതാക്കളുടെ ആദ്യഘട്ട ശ്രമമാണ് ഇതുവരെ കണ്ടത്. പക്ഷേ അതു സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ് എം.കെ. രാഘവന്റെയും കെ. മുരളീധരന്റെയും നിരയിലേക്ക് അവർ എത്തിച്ചേരും. അപ്പോഴാണ് യഥാർഥ പ്രതിസന്ധി രൂപപ്പെടുക. അത് മറുവശത്തായിരിക്കും. തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി യുഡിഎഫ് ഉയർത്തിക്കാട്ടുമ്പോൾ മറുവശത്ത് ആരായിരിക്കും? ഇതാവും കേരള രാഷ്ട്രീയത്തെ വരുംകാലത്ത് ഇളക്കിമറിക്കുക.
English Summary: Why does Shashi Tharoor's Attempts to set Footing in Kerala Politics Upset Some?