‘പൊതിച്ചോർ സിറ്റൗട്ടിൽ വച്ചിട്ടുണ്ട്; ദയവായി കൊണ്ടു പോവുക’: കുറിപ്പ്
തിരുവനന്തപുരം∙ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോർ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പ് പങ്കിട്ട് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്. പൊതിച്ചോർ

തിരുവനന്തപുരം∙ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോർ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പ് പങ്കിട്ട് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്. പൊതിച്ചോർ നൽകാമെന്ന് ഏറ്റിരുന്ന വീട്ടുകാർ മറ്റൊരു അത്യാവശ്യമുണ്ടായിട്ടും പൊതിച്ചോർ തയ്യാറാക്കി സിറ്റൗട്ടിൽ വച്ച്, അത് കൊണ്ടുപോകണമെന്ന് ഗേറ്റിൽ കുറിപ്പും വച്ച് പോയ വിവരമാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പൊതിച്ചോർ വിതരണം മുടങ്ങാതെ മുന്നോട്ട് പോകുന്നത് ഇങ്ങനെയുള്ള സുമനസുകളുടെ പിന്തുണ കൊണ്ടാണെന്നും ആളുകൾ കുറിക്കുന്നു.
പോസ്റ്റ് ഇങ്ങനെ: 'ഇന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതണം ചെയ്യേണ്ടത് ഡി.വൈ.എഫ്.ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു അത്. "പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ് " ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ്... ഹൃദയാഭിവാദ്യങ്ങൾ'
English Summary: VK Prasanth MLA face book post on Hridayapoorvam