ഭോപാല്‍∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ബോളിവുഡ് നടി സ്വര ഭാസ്കർ. വ്യാഴാഴ്ച രാവിലെ ഉജ്ജയിനിൽ എത്തിയപ്പോഴാണ് രാഹുലിനൊപ്പം നടി യാത്രയിൽ പങ്കുചേർന്നത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാല്‍∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ബോളിവുഡ് നടി സ്വര ഭാസ്കർ. വ്യാഴാഴ്ച രാവിലെ ഉജ്ജയിനിൽ എത്തിയപ്പോഴാണ് രാഹുലിനൊപ്പം നടി യാത്രയിൽ പങ്കുചേർന്നത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും യാത്രയുടെ ഭാഗമായി. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം സ്വര ഭാസ്കർ (Photo: Twitter/ @INC_Television)

യാത്രയിൽ പങ്കെടുക്കാനായി ബുധനാഴ്ച സ്വര ഭാസ്കർ ഇൻഡോറിലെത്തുകയായിരുന്നു. 83–ാം ദിവസം രാവിലെ രാഹുലിന് റോസാപ്പൂക്കൾ സമ്മാനിച്ചാണ് നടി യാത്ര തുടങ്ങിയത്. എല്ലാവരും യാത്രയിൽ പങ്കാളികളാകണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യമാണ് യാത്രയെ വിജയിപ്പിക്കുന്നതെന്ന് ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. രാജ്യസഭാംഗമായ ദിഗ്‍വിജയ സിങ്, മുൻ എംപി പ്രേം ചന്ദ്ര ഗുഡ്ഡു, അഖിലേന്ത്യ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ശോഭാ ഓസാ എന്നിവരും യാത്രയുടെ ഭാഗമായി.

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം ഹരീഷ് റാവത്ത് (Photo: Twitter/ @Rajasthan_PYC)
ADVERTISEMENT

സെപ്റ്റംബർ 7നാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ഭാരത് ജോഡോ യാത്ര തുടങ്ങിയത്. ഏഴു സംസ്ഥാനങ്ങളിലായി 36 ജില്ലകൾ ഇതിനോടകം രാഹുലും സംഘവും പിന്നിട്ടുകഴിഞ്ഞു. അഗർ മാൽവ ജില്ലയിൽ കടക്കുന്നതോടെ മധ്യപ്രദേശിലെ യാത്ര സമാപിക്കും. ഡിസംബർ നാലോടെ രാജസ്ഥാനിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ.

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം സ്വര ഭാസ്കർ (Photo: Twitter/@Rajasthan_PYC)
ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം സ്വര ഭാസ്കർ (Photo: Twitter/@nitinagarwalINC)
(Photo: Twitter/@INC_Television)
(Photo: Twitter/@INC_Television)
(Photo: Twitter/@INC_Television)

English Summary: Uttarakhand ex-CM, Swara Bhaskar join Rahul Gandhi as Bharat Jodo Yatra resumes from Ujjain