‘റെഡ്ഡിമാർ പ്രതികാരം ചെയ്യാൻ തീരുമാനിച്ചാൽ ശത്രുവിന്റെ നാശം കണ്ടേ അടങ്ങൂ, അതിനു സാധിച്ചില്ലെങ്കിൽ സ്വയം ഇല്ലായ്മ ചെയ്യും’ എന്നൊരു ചൊല്ലുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെയും ഇളയ സഹോദരി വൈ.എസ് ശർമിളയുടെയും ഇരുവരുടെയും മാതാവ് വൈ.എസ് വിജയമ്മയുടെയും കാര്യത്തിൽ എന്തായാലും ഇതുവരെ നടന്നത് ആദ്യം പറഞ്ഞതാണ്– ആന്ധ്രയിൽനിന്ന് ‘ശത്രു’വായ കോൺഗ്രസ് പാർട്ടിയെ വേരോടെ പിഴുതെറിഞ്ഞു. റെഡ്ഡി കുടുംബത്തോട് അടുത്തു നിൽക്കുന്നവർ പ്രചരിപ്പിക്കുന്ന ആ കഥ ഇങ്ങനെ: അവിഭക്ത ആന്ധ്ര പ്രദേശിന്റെ സർവാധികാരിയായ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വൈ.എസ് രാജശേഖര റെഡ്ഡി വാഴുന്ന കാലം. പാർട്ടി ഹൈക്കമാൻഡുമായും അടുത്ത ബന്ധം. എന്നാൽ 2009–ലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രാജശേഖര റെഡ്ഡി കൊല്ലപ്പെടുന്നു. അപ്പോഴേക്കും വൻ വ്യവസായിയായി വളർന്നു കഴിഞ്ഞിരുന്ന മുപ്പത്തിയെട്ടുകാരനായ മകൻ ജഗൻ മോഹൻ റെഡ്ഡി കടപ്പയിൽനിന്നുള്ള എം.പിയും. പിതാവിന്റെ മരണത്തോടെ ജഗൻ പാർട്ടി നേതൃത്വത്തിലേക്കോ മുഖ്യമന്ത്രി പദത്തിലേക്കോ വരുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കുന്ന സമയം. കുടുംബത്തിന് ജനങ്ങൾക്കിടയിലും പാർട്ടിയിലും മികച്ച സ്ഥാനം. പക്ഷേ, ആന്ധ്രയിലെ കോണ്‍ഗ്രസുകാരും ഹൈക്കമാൻഡും ചിന്തിച്ചത് അങ്ങനെ ആയിരുന്നില്ല. കെ. റോസയ്യ മുഖ്യമന്ത്രിയായി. പതിയെ റെഡ്ഡി കുടുംബവും റോസയ്യ സർക്കാരും തമ്മിലുള്ള അധികാരവടംവലിയും ആരംഭിച്ചു. ഇതിനിടെയാണ്, രാജശേഖര റ‍െഡ്ഡിയുടെ മരണത്തിൽ ദു:ഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെയും അസുഖബാധിതരായവരുടെയുമൊക്കെ വീടുകൾ സന്ദർശിക്കുന്ന ‘ഒതർപ്പ് യാത്ര’യ്ക്ക് ജഗൻ തുടക്കമിട്ടത്. പക്ഷേ കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനെ കണ്ടത് സംസ്ഥാന സർക്കാരിനെ തകിടം മറിക്കാനുള്ള യാത്രയായാണ്. അങ്ങനെ 2010 മധ്യത്തോടെ വിജയമ്മ എന്ന വൈ.എസ് വി‌ജയലക്ഷ്മിയേയും വൈ.എസ് ശർമിളയേയും പാർട്ടി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുന്നു. രാജശേഖര റെഡ്ഡി എന്ന വലിയ നേതാവിന്റെ ഭാര്യയും മകളുമായതിനാൽ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പറ്റും എന്നൊരു തോന്നൽ അവർക്കുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘റെഡ്ഡിമാർ പ്രതികാരം ചെയ്യാൻ തീരുമാനിച്ചാൽ ശത്രുവിന്റെ നാശം കണ്ടേ അടങ്ങൂ, അതിനു സാധിച്ചില്ലെങ്കിൽ സ്വയം ഇല്ലായ്മ ചെയ്യും’ എന്നൊരു ചൊല്ലുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെയും ഇളയ സഹോദരി വൈ.എസ് ശർമിളയുടെയും ഇരുവരുടെയും മാതാവ് വൈ.എസ് വിജയമ്മയുടെയും കാര്യത്തിൽ എന്തായാലും ഇതുവരെ നടന്നത് ആദ്യം പറഞ്ഞതാണ്– ആന്ധ്രയിൽനിന്ന് ‘ശത്രു’വായ കോൺഗ്രസ് പാർട്ടിയെ വേരോടെ പിഴുതെറിഞ്ഞു. റെഡ്ഡി കുടുംബത്തോട് അടുത്തു നിൽക്കുന്നവർ പ്രചരിപ്പിക്കുന്ന ആ കഥ ഇങ്ങനെ: അവിഭക്ത ആന്ധ്ര പ്രദേശിന്റെ സർവാധികാരിയായ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വൈ.എസ് രാജശേഖര റെഡ്ഡി വാഴുന്ന കാലം. പാർട്ടി ഹൈക്കമാൻഡുമായും അടുത്ത ബന്ധം. എന്നാൽ 2009–ലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രാജശേഖര റെഡ്ഡി കൊല്ലപ്പെടുന്നു. അപ്പോഴേക്കും വൻ വ്യവസായിയായി വളർന്നു കഴിഞ്ഞിരുന്ന മുപ്പത്തിയെട്ടുകാരനായ മകൻ ജഗൻ മോഹൻ റെഡ്ഡി കടപ്പയിൽനിന്നുള്ള എം.പിയും. പിതാവിന്റെ മരണത്തോടെ ജഗൻ പാർട്ടി നേതൃത്വത്തിലേക്കോ മുഖ്യമന്ത്രി പദത്തിലേക്കോ വരുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കുന്ന സമയം. കുടുംബത്തിന് ജനങ്ങൾക്കിടയിലും പാർട്ടിയിലും മികച്ച സ്ഥാനം. 

വൈ.എസ്.രാജശേഖര റെഡ്ഡി മകൾ ശര്‍മിളയ്ക്കൊപ്പം (ഫയൽ ചിത്രം)

ദീപാവലിക്ക് പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പ്രതിമയ്ക്കു മുന്നിൽ ശർമിള. ചിത്രം: twitter/realyssharmila
ADVERTISEMENT

പക്ഷേ, ആന്ധ്രയിലെ കോണ്‍ഗ്രസുകാരും ഹൈക്കമാൻഡും ചിന്തിച്ചത് അങ്ങനെ ആയിരുന്നില്ല. കെ. റോസയ്യ മുഖ്യമന്ത്രിയായി. പതിയെ റെഡ്ഡി കുടുംബവും റോസയ്യ സർക്കാരും തമ്മിലുള്ള അധികാരവടംവലിയും ആരംഭിച്ചു. ഇതിനിടെയാണ്, രാജശേഖര റ‍െഡ്ഡിയുടെ മരണത്തിൽ ദു:ഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെയും അസുഖബാധിതരായവരുടെയുമൊക്കെ വീടുകൾ സന്ദർശിക്കുന്ന ‘ഒതർപ്പ് യാത്ര’യ്ക്ക് ജഗൻ തുടക്കമിട്ടത്. പക്ഷേ കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനെ കണ്ടത് സംസ്ഥാന സർക്കാരിനെ തകിടം മറിക്കാനുള്ള യാത്രയായാണ്. അങ്ങനെ 2010 മധ്യത്തോടെ വിജയമ്മ എന്ന വൈ.എസ് വി‌ജയലക്ഷ്മിയേയും വൈ.എസ് ശർമിളയേയും പാർട്ടി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുന്നു. രാജശേഖര റെഡ്ഡി എന്ന വലിയ നേതാവിന്റെ ഭാര്യയും മകളുമായതിനാൽ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പറ്റും എന്നൊരു തോന്നൽ അവർക്കുണ്ടായിരുന്നു. 

എന്നാൽ ഹൈക്കമാൻഡിന്റെ ആവശ്യം വളരെ വ്യക്തമായിരുന്നു – ജഗൻ എത്രയും വേഗം യാത്ര അവസാനിപ്പിക്കണം. രാജശേഖര റെഡ്ഡി മരിച്ചപ്പോൾ ജീവൻ വെടിഞ്ഞവരുടെ ഉറ്റവരെ കാണാനുള്ള യാത്രയാണ് അതെന്ന് ഇരുവരും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും യാതൊരു ഇളവും ലഭിച്ചില്ല. അന്ന് ഡൽഹിയിൽനിന്ന് മടങ്ങിപ്പോരേണ്ടി വന്ന ആ അമ്മയും മകളും ചേർന്നെടുത്ത പ്രതിജ്ഞയാണ് പിന്നീട് ആന്ധയില്‍ കോണ്‍‌ഗ്രസിന്റെ സർവനാശത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചത് എന്നതാണ് ആ കഥ. പിന്നീടുണ്ടായ കാര്യങ്ങൾ പരിശോധിച്ചാൽ ഇതിൽ വാസ്തവമുണ്ടെന്നും കാണാം. ഇപ്പോൾ തെലങ്കാനയിൽ വൈ.എസ് ശർമിളയുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ പരിശോധിച്ചാൽ വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകൾക്ക് ഇതൊന്നും പുത്തരിയല്ല എന്നും കാണാം. ആന്ധ്രയെ ഇളക്കിമറിച്ച് ശർമിള മുൻപു നടത്തിയ യാത്രകളുടെ കൂടി ഫലമാണ് ജഗന്റെ മുഖ്യമന്ത്രിപദം.

വൈ.എസ് ജഗൻ മോഹൻ റെഡ്ഡി. ചിത്രം: twitter/ysjagan

ADVERTISEMENT

∙ പാർട്ടിയെ ചുമലിലേറ്റിയ ആ മൂന്നു വനിതകൾ

തെലങ്കാനയിൽ വൈ.എസ് ശർമിള റെഡ്ഡി നടത്തിയ പദയാത്രയിൽനിന്ന്. ചിത്രം: twitter/realyssharmila

2012 ജൂൺ വരെ ‌ശര്‍മിളയോ വിജയമ്മയോ അവിഭക്ത ആന്ധ്രയുടെ രാഷ്ട്രീയ ചിത്രത്തില്‍ കാര്യമായി ഉണ്ടായിരുന്നില്ല. വിജയമ്മ എംഎൽഎ ആയിരുന്നെങ്കിലും രാജശേഖര റെഡ്ഡി ആയിരുന്നു എന്തിനും മുന്നിൽ. എന്നാൽ വൈകാതെ ആ അമ്മയും മകളും ആന്ധ്ര രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ചു. അതിന് കാരണമായത് കോൺഗ്രസും റെഡ്ഡി കുടുംബവും തമ്മിലുള്ള അകൽ‌ച്ച വർധിച്ചതാണ്. ജഗനും കുടുംബവും 2010 നവംബറിൽ പാർട്ടിയിൽനിന്ന് രാജി വച്ചു. വൈകാതെ ജഗൻ വൈഎസ്ആർ.കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എന്ന പുതിയ പാർട്ടിയും പ്രഖ്യാപിച്ചു. എന്നാൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ ജഗനെ അറസ്റ്റ് ചെയ്യുകയും തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യമാണ് പിന്നാലെ സംജാതമായത്. 

ADVERTISEMENT

രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റ് എന്ന് ആരോപിച്ച് യുപിഎ സർക്കാരിനെതിരെ വൈകാതെ വിജയമ്മയും ശർമിളയും രംഗത്തെത്തി. 2004ൽ 34 കോൺഗ്രസ് എംപിമാരെ ലോക്സഭയിലേക്ക് അയച്ചതാണ് രാജശേഖര റെഡ്ഡിയെന്നത് മറക്കരുത്; അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് തങ്ങൾ എന്നും എന്തിനാണ് പ്രതികാര നടപടിയെന്നും അവർ ചോദിച്ചു. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിലും തനിക്ക് സംശയമുണ്ടെന്ന് അവർ പറഞ്ഞിരുന്നു. ജഗൻ ജയിലിലായതോടെ ദുർബലമായ പാർട്ടിയും ഒപ്പം കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യവും മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതല മൂന്നു സ്ത്രീകൾക്കായി – വിജയമ്മ, ശർമിള, ജഗന്റെ ഭാര്യ വൈ.എസ് ഭാരതി. 18 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പായിരുന്നു ആദ്യ വെല്ലുവിളി. വിജയമ്മയുടേയും ശർമിളയുടെയും തോളിലേറിയ വൈഎസ്ആർസിപി ആ തിരഞ്ഞെടുപ്പിൽ 15 നിയമസഭാ സീറ്റിലും ഏക ലോക്സഭാ സീറ്റിലും വിജയിച്ച് വരവറിയിച്ചു. 

∙ സഹോദരനു വേണ്ടി നടന്നു നടന്ന്...

2012 മേയ് മാസത്തിലാണ് ജഗൻ ജയിലിലാകുന്നത്. ആ വർഷം ഒക്ടോബറിൽ ശർമിള അവിഭക്ത ആന്ധ്ര പ്രദേശിലൂടെ മറ്റൊരു യാത്ര തുടങ്ങി. കടപ്പയിൽ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയുടെ കുഴിമാടത്തിൽ നിന്നാരംഭിച്ച 3112 കിമീ നീളുന്ന പദയാത്ര ആന്ധ്രയുടെയും കോൺഗ്രസിന്റെയും ഭാവി തന്നെ മാറ്റി മറിച്ചു. യാത്ര അവസാനിച്ചത് രാജശേഖര റെഡ്ഡി അധികാരത്തിൽ വരുന്നതിന് തൊട്ടുമുൻപ് 2003ൽ നടത്തിയ ‘മഹാപ്രസ്ഥാനം യാത്ര’ അവസാനിപ്പിച്ച ശ്രീകാകുളത്തും. പദയാത്രയ്ക്കിടയിൽ ശർമിളയുടെ മുട്ടിന് പരിക്കുപറ്റി ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതിനു ശേഷം ആരംഭിച്ച യാത്രയെ വൻ ജനാവലിയാണ് വരവേറ്റത്. ദിവസം 13 കിമീ നടക്കുകയും വിവിധ ഗ്രാമങ്ങളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തിയുമാണ് യാത്ര മുന്നേറിയത്. 16 മാസം നീണ്ട തടവിനു ശേഷം 2013 സെപ്റ്റംബറിൽ ജഗൻ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതോടെ ശർമിള തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് ‘താത്കാലിക’ അവധി നൽകി. ജയിലിൽ പോയപ്പോൾ നിർത്തി വച്ചിരുന്ന ‘ഒതർപ്പ് യാത്ര’ ജഗൻ പുനഃരാരംഭിക്കുകയും ചെയ്തു. 2014ലെ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമായിരുന്നു അത്. 

തെലങ്കാനയിൽ വൈ.എസ് ശർമിള റെഡ്ഡി നടത്തിയ പദയാത്രയുടെ അവസാനഘട്ടത്തിൽ മാതാവ് വൈ.എസ്.വിജയമ്മയും ചേർന്നപ്പോൾ. ചിത്രം: twitter/realyssharmila

അണ്ണാ ഹസാരെയും അരവിന്ദ് കേജ്‌രിവാളും അവരുടെ അഴിമതി വിരുദ്ധ പോരാട്ടവും ഉഴുതുമറിച്ചിട്ട ഭൂമിയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ശക്തമായ പ്രചരണം ആരംഭിച്ചപ്പോൾ തന്നെ കോണ്‍ഗ്രസിനും യുപിഎയ്ക്കും കാലിടറി തുടങ്ങിയിരുന്നു. ജഗന്റേതും സ്വാഭാവികമായി കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമായിരുന്നു. വൈഎസ്ആർ പാർട്ടി ആന്ധ്രയിൽ അധികാരത്തിൽ വരുമെന്ന് രാഷ്ട്രീയ പണ്ഡിതർ പ്രവചിച്ചു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം റോസയ്യയ്ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തു വന്ന കിരൺ കുമാർ റെഡ്ഡിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ദുർബലമായ നേതൃത്വവുമായി പാർട്ടി ആടി ഉലഞ്ഞു. ഇതിനിടെ, ജഗൻ ഉയർത്തിയ ഭീഷണിയെ മറികടക്കുന്നതും കൂടി ലക്ഷ്യമിട്ടാണെന്ന് പറയപ്പെടുന്നു ആന്ധ്ര വിഭജനം എന്ന ആവശ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കേന്ദ്ര സർക്കാരും സമ്മതം മൂളിയത്. 

∙ പിളർന്നതിൽ പിഴച്ചു

തെലങ്കാനയിൽ വൈ.എസ് ശർമിള റെഡ്ഡി നടത്തിയ പദയാത്രയിൽനിന്ന്. ചിത്രം: twitter/realyssharmila

കുറച്ചു കാലമായി സ്വയം പിന്‍വലിഞ്ഞിരുന്ന തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവും ഇതിനിടെ ശക്തമായ പ്രചരണ പരിപാടികളും പ്രക്ഷോഭങ്ങളുമായി രംഗത്തു വന്നു. 2014ലെ തിരഞ്ഞടുപ്പ് അവിഭക്ത ആന്ധ്രയിൽ നടത്തുന്നു എന്നുള്ളത് സാങ്കേതികമായി മാത്രം നടന്ന കാര്യമായിരുന്നു. സംസ്ഥാനം വിഭജിക്കാനുള്ള കാര്യങ്ങളൊക്കെ അപ്പോഴേക്കും പൂർത്തിയായിരുന്നു. എന്നാൽ‌ സംസ്ഥാനം വിഭജിക്കുന്നതിന് എതിരായിരുന്ന രാജശേഖര റെഡ്ഡിയുടെ അതേ നിലപാടായിരുന്നു ജഗനും. നായിഡു എവിടെയും തൊടാതെ നിലപാടെടുത്തപ്പോൾ തെലങ്കാന രൂപീകരണത്തിന് കോൺഗ്രസിനുള്ള പിന്തുണക്കൈ നീട്ടിയത് ബിജെപിയാണ്. പക്ഷേ, ആ തിരഞ്ഞെടുപ്പിൽ ജനം എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ച ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിക്കൊപ്പം നിന്നു. മോദി തരംഗവും നായിഡുവിനെ സഹായിച്ചു. ടിഡിപി 117 സീറ്റുകൾ നേടിയപ്പോൾ ടിആർഎസ് 63 സീറ്റുകൾ നേടി. ഭരണം കിട്ടിയില്ലെങ്കിലും ജഗന്റെ പാർട്ടി 70 സീറ്റുകളുമായി മുഖ്യപ്രതിപക്ഷവുമായി. 2009ൽ 156 സീറ്റ് എന്ന കനത്ത ഭൂരിപക്ഷത്തിൽ സംസ്ഥാനം പിടിച്ച കോൺഗ്രസ് ആകട്ടെ അഞ്ചു വർഷത്തിനുള്ളിൽ 21 സീറ്റിലേക്ക് ഒതുങ്ങി. ജഗനാകട്ടെ, പുതുതായി അധികാരത്തിലേറിയ നായി‍ഡു സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമായി കളം പിടിച്ചു. സംസ്ഥാനത്തുടനീളം യാത്രകൾ നടത്തി. 

അതുവരെ കാര്യമായ രാഷ്ട്രീയ മോഹങ്ങൾ പ്രദർശിപ്പിക്കാതിരുന്ന ശർമിളയെ പിന്നീട് കാണുന്നത് 2019ലാണ്. അതും മറ്റൊരു യാത്രയുമായി രംഗത്തെത്തിയപ്പോൾ. 2019ലെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് 11 ദിവസം നീണ്ട ബസ് യാത്രയായിരുന്നു അത്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ സർക്കാരിനെതിരെ ‘ബൈ ബൈ ബാബു’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു ആ യാത്ര. നായിഡു സർക്കാരിന്റെ പതനമടുത്തു എന്നു സൂചിപ്പിക്കാൻ ബസിൽ ഒരു ‘കൗണ്ട്‍ഡൗൺ’ ക്ലോക്കും സ്ഥാപിച്ചിരുന്നു. ആന്ധ്രയെ ഇളക്കി മറിച്ചുകൊണ്ട് 3600 കിമീ ദൂരം താണ്ടി, 340 ദിവസം നീണ്ട പ്രജാ സങ്കൽപ്പ് യാത്ര ജഗൻ പൂർത്തിയാക്കുന്നതിനു സമാന്തരമായിട്ടായിരുന്നു സഹോദരിയുടെ നീക്കം. ഈ യാത്രയിൽ ഒരു കോടിയോളം പേരെ ജഗൻ നേരിട്ടു കണ്ടിട്ടുണ്ട് എന്നാണ് കണക്ക്. അമരാവതിയിൽ പുതിയ തലസ്ഥാനമുണ്ടാക്കാനും ആന്ധ്രയെ ഒന്നാം നമ്പർ‌ സംസ്ഥാനമാക്കാനും നായിഡു ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു ജഗനും ശർമിളയും. 

∙ അമ്പരപ്പിക്കുന്ന വിജയം, പിന്നെ ‘പിളർപ്പ്’

ജഗനോ പാർട്ടിയോ പോലും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വലിയ വിജയമാണ് ആ തിരഞ്ഞെടുപ്പിൽ വൈഎസ്ആർസിപി നേടിയത്. ആകെയുള്ള 175 സീറ്റുകളിൽ 151 എണ്ണത്തിൽ വിജയം. ടിഡിപിക്ക് ആകട്ടെ കേവലം 23. ആന്ധ്രയിൽ കോൺഗ്രസിന്റെ സമ്പൂർണ പരാജയം കണ്ട ഈ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും ലഭിച്ചില്ല. ലോക്സഭയിലേക്കാകട്ടെ, ജഗനും കൂട്ടരും 25–ൽ 22 സീറ്റുകളും നേടിയപ്പോൾ നായിഡുവിന് ലഭിച്ചത് മൂന്നു സീറ്റുകൾ. കോൺഗ്രസും ബിജെപിയും പൂജ്യം. 

2019ല്‍ തെലങ്കാനയിലും സ്ഥിതി വ്യത്യസ്മായിരുന്നില്ല. എങ്കിലും ആന്ധ്രയിലേതിനേക്കാൾ ഭേദം. ആകെയുള്ള 17 ലോക്സഭാ സീറ്റുകളിൽ 9 എണ്ണം ടിആർഎസ്, നാലെണ്ണം ബിജെപി, മൂന്നെണ്ണം കോൺഗ്രസ് എന്നിങ്ങനെയായിരുന്നു കണക്ക്.  2018 നിയമസഭ തിരഞ്ഞെടുപ്പിലെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. ആകെയുള്ള 119 സീറ്റുകളിൽ 88 എണ്ണം ടിആർഎസ് വിജയിച്ചപ്പോൾ 19 ആയിരുന്നു കോണ്‍ഗ്രസിനു ലഭിച്ചത്. 

അങ്ങനെ 2019ൽ വൈഎസ്ആർസിപി, ടിആർഎസ് പാർട്ടികളുടെ പടയോട്ടത്തിൽ ടിഡിപിയും കോൺഗ്രസും ഇരു സംസ്ഥാനങ്ങളിലും പൂർണമായി കടപുഴകി. കോണ്‍ഗ്രസ് ആന്ധ്രയുടെ രാഷ്ട്രീയ ചിത്രത്തിൽ‌ നിന്നേ തുടച്ചുനീക്കപ്പെട്ടു. ഏഴു വർഷം മുൻപേറ്റ അപമാനത്തിന് റെഡ്ഡി കുടുംബം പകരം വീട്ടുകയായിരുന്നു എന്ന് അനുയായികള്‍ അടക്കം പറഞ്ഞു. കുറച്ചുനാൾ അപ്രത്യക്ഷയായിരുന്ന ശർമിളയെ പിന്നീട് കാണുന്നത് സഹോദരനുമായി അകൽച്ചയിലാണ് എന്ന വാർത്തകൾക്കൊപ്പമാണ്. പിന്നാലെ താൻ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നും അവർ പ്രഖ്യാപിച്ചു. എന്നാൽ സജീവ രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കണം എന്നതായിരുന്നു ജഗന്റെയും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുടെയും ആവശ്യം. എന്നാൽ വൈ.എസ് വിജയമ്മ മകൾക്കൊപ്പം നിന്നു. അങ്ങനെ 2021ൽ വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ ജന്മദിനമായ ജൂലൈ എട്ടിന് വൈ.എസ് ശർമിള തന്റെ പുതിയ പാർട്ടി സ്ഥാപിച്ചു – വൈഎസ്ആർ തെലങ്കാന പാർട്ടി. പാർട്ടി രൂപീകരണത്തിന് തൊട്ടു മുൻപ് ഖമ്മത്ത് നടത്തിയ വൻ പൊതുയോഗത്തിൽ വൈ.എസ് വിജയമ്മ മകളെക്കുറിച്ച് പറഞ്ഞത്, ശർമിള ഏതൊരു പുരുഷ നേതാവിനെയും കവച്ചുവയ്ക്കാൻ ശേഷിയുള്ള, പോരാട്ടവീര്യമുള്ള സ്ത്രീയാണ് എന്നാണ്. വൈകാതെ, ശർമിള തന്റെ രാഷ്ട്രീയ ലക്ഷ്യം ആന്ധ്രയിൽനിന്ന് തെലങ്കാനയിലേക്ക് പറിച്ചു നട്ടു. 

∙ വിറളി പിടിപ്പിച്ച കാറോട്ടം

പാർട്ടി രൂപീകരണത്തിനു ശേഷം ശർമിള ഇപ്പോൾ വീണ്ടുമൊരു രാഷ്ട്രീയ യാത്രയിലാണ്. തെലങ്കാനയാണ് അവരുടെ ലക്ഷ്യം. തെലങ്കാനയിലെ കെസിആർ സർക്കാരിനെതിരായ ശർമിളയുടെ പദയാത്ര ഇതിനോടകം തന്നെ 3500 കിമീ പിന്നിട്ട് കഴിഞ്ഞു. നാടകീയ സംഭവങ്ങളാണ് യാത്രയോടനുബന്ധിച്ച് ഈ ദിവസങ്ങളിൽ തെലങ്കാനയിൽ അരങ്ങേറിയത്. ശര്‍മിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടി.പി) പ്രവർത്തകരും ടിആർഎസ് പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ശര്‍മിളയെ കുറച്ച് സമയത്തേക്ക് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് ഇന്നലെ മുഖ്യമന്ത്രി കെസിആറിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി ശർമിള കാറോടിച്ചെത്തിയത്. പോലീസ് അവരെ തടയുകയും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും വഴങ്ങാതെ വന്നതോടെ ശർമിള കാറിലിരിക്കെ പോലീസ് അത് കെട്ടിവലിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇതിനിടെ മകളുടെ അടുത്തേക്ക് പോകാൻ ശ്രമിച്ച വൈ.എസ് വിജയമ്മയെ ഹൈദരാബാദിലെ വീട്ടിൽ തന്നെ അറസ്റ്റ് ചെയ്ത് തടഞ്ഞുവച്ചു. ഇന്നലെ അറസ്റ്റിലായതിനു പിന്നാലെ ശർമിളയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. കെസിആറിനും കുടുംബത്തിനുമെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രധാനമായും യാത്ര. ‘‘കഴിഞ്ഞ 223 ദിവസമായി ഞാനും എന്റെ പാർട്ടി നേതാക്കളും വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് സമാധാനപരമായി യാത്ര നടത്തുകയാണ്. എന്നാൽ യാത്രയ്ക്ക് കിട്ടുന്ന സ്വീകാര്യത മുഖ്യമന്ത്രിയേയും കൂട്ടരേയും വിറളി പിടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവർ ഏതു വിധത്തിലും ഞങ്ങളെ തടയാൻ നോക്കുന്നത്’’– ശർമിള ആരോപിച്ചു. 

എല്ലാക്കാലത്തും തെലങ്കാന രൂപീകരണത്തെ എതിർത്തവരാണ് രാജശേഖര റെഡ്ഡിയും ജഗനും. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ശര്‍മിള ഇവിടെ കാലുറപ്പിക്കുന്നത് എന്നത് പ്രസക്തമാണ്. ആന്ധ്രാ നേതാക്കൾക്ക് തെലങ്കാനയിൽ പൊതുവെ അത്ര നല്ല വരവേല്‍പ്പല്ല ലഭിക്കാറുള്ളത്. തെലങ്കാന സംസ്ഥാനം ആവശ്യപ്പെട്ടുള്ള സംഘർഷഭരിതമായ പ്രക്ഷോഭ നാളുകളിലൊന്നും ഈ പുതിയ സംസ്ഥാനത്തിനായി ശർമിള രംഗത്തു വന്നിട്ടുമില്ല. സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷവും തെലങ്കാനക്കാരിയായും അവർ സ്വയം അവതരിപ്പിച്ചിട്ടുമില്ല. എന്നാൽ പാർട്ടി രൂപീകരിക്കുന്ന സമയത്ത് ശർമിള ചൂണ്ടിക്കാട്ടിയിരുന്നത്, താൻ ജനിച്ചതും പഠിച്ചു വളർന്നതും തെലങ്കാനയിലാണെന്നും തന്റെ രണ്ടു മക്കളുണ്ടായതും അവിടെയാണെന്നുമാണ്. എന്നാൽ തെലങ്കാന കീഴടക്കാൻ ശർമിളയ്ക്ക് കഴിയുമോ എന്ന സംശയം നിലനിൽക്കെ തന്നെ അത്ര തന്നെ പ്രസക്തമായ മറ്റൊരു കാര്യവും ഉയരുന്നുണ്ട്. അത്, ശർമിളയുടെ സാന്നിധ്യം ആരെയാണ് സഹായിക്കുക എന്നതാണ്. കോൺഗ്രസിനെയോ ബിജെപിയെയോ? 

ടിആർഎസിന് വെല്ലുവിളി ഉയർത്താനും ആന്ധ്രയിൽനിന്ന് വ്യത്യസ്തമായി, നിലനിൽപ്പിനായി പോരാടാനും ശ്രമിക്കുന്ന പാർട്ടിയാണ് തെലങ്കാനയിലെ കോൺഗ്രസ്. കർണാടക കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലേക്കുള്ള വാതിലായി ബിജെപി കാണുന്ന സംസ്ഥാനമാണ് തെലങ്കാന. ഹൈദരാബാദിലടക്കം ശക്തമായ സാന്നിധ്യമാകാനും ഇന്ന് ബിജെപിക്ക് കഴിയുന്നുണ്ട്. ‌ബിജെപി കേന്ദ്ര നേതാക്കളുെട സ്ഥിരം സാന്നിധ്യം ഇന്ന് സംസ്ഥാനത്തുണ്ട്. മുഖ്യപ്രതിപക്ഷമായി ബിജെപി മാറുന്നതിനും തെലങ്കാന സാക്ഷ്യം വഹിക്കുന്നു. ടിആർഎസ് വിരുദ്ധ കോൺഗ്രസ് വോട്ടുകൾ പിടിക്കാനാണ് ശർമിള ശ്രമിക്കുന്നതെങ്കിൽ അത് ബിജെപിയെ കൂടുതൽ സഹായിക്കും എന്നതിലും സംശയമില്ല, ഒപ്പം, ഈ സംസ്ഥാനത്തു കൂടി കോൺഗ്രസ് ഇല്ലാതാകുകയും ചെയ്യും. പക്ഷേ ഇതിനൊക്കെ ശർമിളയ്ക്ക് ഒരുപാടു ദൂരം പോകാനുണ്ട്. 

തെലങ്കാനയിൽ സർക്കാരും ഗവർണറുമായ‌ുള്ള ഏറ്റുമുട്ടല്‍ നിലനിൽക്കെ ശർമിളയ്ക്ക് അപ്രതീക്ഷിതമായി പിന്തുണയും ലഭിച്ചു. ഗവർണർ തമിളിസൈ സൗന്ദർരാജനാണ് ശർമിളയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ശർമിള ഉള്ളിലുള്ളപ്പോൾ ആ കാർ കെട്ടിവലിച്ചു കൊണ്ടു പോകുന്ന കാഴ്ച ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഗവർണർ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെ‍ഡ്ഡ‍ിയുടെ മകളും വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവുമായ ശർമിളയുടെ അറസ്റ്റും അനുബന്ധ കാര്യങ്ങളും ഉത്കണ്ഠയുണ്ടാക്കുന്നതാണ്. രാഷ്ട്രീയ പശ്ചാത്തലമോ ആശയമോ എന്തുമായിക്കൊള്ളട്ടെ, വനിതാ നേതാക്കളോട് കുറച്ചുകൂടി ബഹുമാനത്തോടെയും മാന്യതയോടെയും പെരുമാറണം’’– ഗവർണർ പറഞ്ഞു. തമിളിസൈ സൗന്ദർരാജന് നന്ദി പറഞ്ഞ ശര്‍മിള കെസിആർ സർക്കാർ തങ്ങളുടെ അഴിമതിയേയും കൊള്ളരുതായ്മകളേയും എതിർക്കുന്ന, സ്ത്രീകള്‍ ഉൾപ്പെടെ ആരെയും അടിച്ചമർത്തുകയാണ് എന്നും കുറ്റപ്പെടുത്തി. ശർമിളയുടെ യാത്രയ്ക്ക് സമാന്തരമായി ബിജെപിയുടെ യാത്രയും സംസ്ഥാനത്ത് നടക്കുന്നുണ്ട്. എന്നാൽ ഈ പദയാത്രയ്ക്ക് തെലങ്കാന പോലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് കോടതിയെ സമീപിച്ച സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന് പദയാത്രയ്ക്ക് അനുമതി നൽകിയെങ്കിലും സാമുദായിക സംഘർഷം ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചിച്ചു പ്രദേശത്ത് പ്രവേശിക്കാൻ പാടില്ലെന്ന് വിലക്കുകയും ചെയ്തു. 

സുവിശേഷ പ്രവർത്തകനായ അനിൽ കുമാറാണ് ശർമിളയുടെ ഭർത്താവ്. തന്റെ രാഷ്ട്രീയ ജീവിതത്തിന് എല്ലാക്കാലത്തും പ്രോത്സാഹനമായി നിന്നിട്ടുള്ളത് ഭർത്താവാണെന്ന് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് മുൻപ് ശർമിള പറഞ്ഞിരുന്നു. ശർമിള എന്ന ‘ആന്ധ്ര’ക്കാരിയെ തെലങ്കാനക്കാർ സ്വീകരിക്കുമോ എന്നത് വൈകാതെ മനസ്സിലാവും. അടുത്ത വർഷമാണ് തെലങ്കാന തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. കഴി​ഞ്ഞ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിച്ച നായിഡുവിന്റെ ടി‍‍ഡിപിക്ക് നിലംതൊടാൻ സാധിച്ചിരുന്നില്ല.

English Summary: Congress' Insult, Reddys' Revenge, and Fight of YS Sharmila in Telangana

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT