മൊഴി മാറ്റിയത് ആർഎസ്എസ് പ്രേരണമൂലം; കേസ് അട്ടിമറിക്കപ്പെടില്ല: സന്ദീപാനന്ദഗിരി
ആശ്രമം കത്തിച്ച കേസിലെ പ്രതിയുടെ സഹോദരൻ കോടതിയിൽ മൊഴി മാറ്റിയത് ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രേരണകൊണ്ടാണെന്ന് സന്ദീപാനന്ദഗിരി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശും സുഹൃത്തുക്കളുമാണെന്നായിരുന്നു പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നൽകിയിരുന്ന മൊഴി. തീപിടുത്തത്തെക്കുറിച്ച് അറിയില്ലെന്നാണ് പുതിയ മൊഴി. ഇതോടെ കേസിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിന് തിരിച്ചടിയായി.

തിരുവനന്തപുരം∙ ആശ്രമം കത്തിച്ച കേസിലെ പ്രതിയുടെ സഹോദരൻ കോടതിയിൽ മൊഴി മാറ്റിയത് ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രേരണകൊണ്ടാണെന്ന് സന്ദീപാനന്ദഗിരി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശും സുഹൃത്തുക്കളുമാണെന്നായിരുന്നു പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നൽകിയിരുന്ന മൊഴി. തീപിടുത്തത്തെക്കുറിച്ച് അറിയില്ലെന്നാണ് പുതിയ മൊഴി. ഇതോടെ കേസിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരെ പ്രതിയാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിന് തിരിച്ചടിയായി.
കേസ് അന്വേഷണം പുതിയ വഴിത്തിരിവിൽ എത്തി നിൽക്കുന്ന സമയത്ത്, കൊല്ലപ്പെട്ട പ്രകാശിന്റെ ചേട്ടൻ പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി കൊടുത്തത് മാറ്റി പറഞ്ഞത് ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രേരണകൊണ്ടാണെന്നു സന്ദീപാനന്ദഗിരി പറഞ്ഞു. അല്ലാതെ മൊഴി മാറ്റേണ്ട കാര്യം പ്രശാന്തിനില്ല. ക്രൈംബ്രാഞ്ച് ഓഫിസിൽ പ്രശാന്ത് സ്വമേധയാ പോയി സഹോദരന്റെ മരണത്തിലെ ദൂരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം മൊഴി നൽകുകയായിരുന്നു. പ്രശാന്തിന്റെ വെളിപ്പെടുത്തൽ കൊണ്ട് പൊലീസിനു സഹായം ഉണ്ടായി. അന്വേഷണം വളരെയധികം മുന്നോട്ടു പോകാനും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനും പൊലീസിനു സാധിച്ചു. സിസിടിവി വിഡിയോകൾ പൊലിസിന്റെ കൈവശമുണ്ട്. കേസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ മൊഴി മാറ്റം നടന്നതുകൊണ്ട് കേസ് അട്ടിമറിക്കപ്പെടില്ല എന്നാണ് ഉത്തമ ബോധ്യം. പുതിയ തെളിവുകൾ പൊലീസിന്റെ കയ്യിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
English Summary: Ashram arson case: Sandeepananda Giri on culprit's brother changing statement