ഇന്ത്യ എന്റെയൊരു ഭാഗം; എവിടെപ്പോയാലും ഒപ്പമുള്ളത്: സുന്ദർ പിച്ചൈ
വാഷിങ്ടൻ ∙ ഇന്ത്യ തന്റെയൊരു ഭാഗം തന്നെയാണെന്നും താൻ എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. 2022 ലെ പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻ ഫ്രാൻസിസ്കോയിൽ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിൽനിന്നാണ് പിച്ചൈ ബഹുമതി ഏറ്റുവാങ്ങിയത്. ‘‘ഈ

വാഷിങ്ടൻ ∙ ഇന്ത്യ തന്റെയൊരു ഭാഗം തന്നെയാണെന്നും താൻ എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. 2022 ലെ പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻ ഫ്രാൻസിസ്കോയിൽ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിൽനിന്നാണ് പിച്ചൈ ബഹുമതി ഏറ്റുവാങ്ങിയത്.
‘‘ഈ വലിയ ബഹുമതിക്ക് ഞാൻ ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും വളരെയേറെ കൃതജ്ഞത അറിയിക്കുന്നു. എന്നെ രൂപപ്പെടുത്തിയ രാജ്യത്തിന്റെ ഈ ആദരം അദ്ഭുതകരമാംവണ്ണം അർഥപൂർണമാണ്. ഇന്ത്യ എന്റെയൊരു ഭാഗം തന്നെയാണ്. ഞാൻ എവിടെപ്പോയാലും അതിനെയും ഒപ്പം കരുതുന്നു. അറിവിനും പഠനത്തിനും പ്രോൽസാഹനം നൽകുന്ന ഒരു കുടുംബത്തിൽ, എന്റെ താൽപര്യങ്ങൾക്ക് അനുയോജ്യമായ അവസരങ്ങൾ എനിക്കു ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പലതും ത്യജിച്ച മാതാപിതാക്കൾക്കൊപ്പം വളരാൻ എനിക്കു ഭാഗ്യമുണ്ടായി.’’ സുന്ദർ പിച്ചൈ പറഞ്ഞു.
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ടി.വി.നാഗേന്ദ്രപ്രസാദും സുന്ദർ പിച്ചൈയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
English Summary: ‘India is a part of me and I carry it with me wherever I go’: Google CEO Sundar Pichai