ഏക്നാഥ് ഷിൻഡെ നടത്തിയ അട്ടിമറിയിൽ ഉദ്ധവ് താക്കറെയ്ക്ക് നഷ്ടപ്പെട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം മാത്രമല്ല. ഭരണത്തിനു പുറമെ ഭൂരിഭാഗം എംഎൽഎമാരും എംപിമാരും പാർട്ടി വിട്ടു. വൈകാതെ പാര്‍ട്ടിയുടെ പേരും ചിഹ്നവും കൂടി നഷ്ടമായി. അതുവരെ താക്കറെ കുടുംബത്തിനു മുന്നിൽ വണങ്ങി നിന്നവരൊക്കെ വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലധികം മുംബൈയെ അടക്കി ഭരിച്ച കുടുംബത്തിന് അതിന്റെ അപ്രമാദിത്വം നഷ്ടപ്പെട്ടു. കൂടെ നിന്നവർ പെട്ടെന്നൊരു ദിവസം കാലുമാറ്റിച്ചവിട്ടുകയും തങ്ങൾ അപ്രസക്തരാകുകയും ചെയ്യുമ്പോഴുള്ള അപമാനം, പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികൾ വട്ടമിട്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും കടന്നുപോകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നിന്നൊരു തിരിച്ചു വരവാണ് ഉദ്ധവ് താക്കറെ കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായി വേണം...

ഏക്നാഥ് ഷിൻഡെ നടത്തിയ അട്ടിമറിയിൽ ഉദ്ധവ് താക്കറെയ്ക്ക് നഷ്ടപ്പെട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം മാത്രമല്ല. ഭരണത്തിനു പുറമെ ഭൂരിഭാഗം എംഎൽഎമാരും എംപിമാരും പാർട്ടി വിട്ടു. വൈകാതെ പാര്‍ട്ടിയുടെ പേരും ചിഹ്നവും കൂടി നഷ്ടമായി. അതുവരെ താക്കറെ കുടുംബത്തിനു മുന്നിൽ വണങ്ങി നിന്നവരൊക്കെ വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലധികം മുംബൈയെ അടക്കി ഭരിച്ച കുടുംബത്തിന് അതിന്റെ അപ്രമാദിത്വം നഷ്ടപ്പെട്ടു. കൂടെ നിന്നവർ പെട്ടെന്നൊരു ദിവസം കാലുമാറ്റിച്ചവിട്ടുകയും തങ്ങൾ അപ്രസക്തരാകുകയും ചെയ്യുമ്പോഴുള്ള അപമാനം, പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികൾ വട്ടമിട്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും കടന്നുപോകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നിന്നൊരു തിരിച്ചു വരവാണ് ഉദ്ധവ് താക്കറെ കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായി വേണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏക്നാഥ് ഷിൻഡെ നടത്തിയ അട്ടിമറിയിൽ ഉദ്ധവ് താക്കറെയ്ക്ക് നഷ്ടപ്പെട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം മാത്രമല്ല. ഭരണത്തിനു പുറമെ ഭൂരിഭാഗം എംഎൽഎമാരും എംപിമാരും പാർട്ടി വിട്ടു. വൈകാതെ പാര്‍ട്ടിയുടെ പേരും ചിഹ്നവും കൂടി നഷ്ടമായി. അതുവരെ താക്കറെ കുടുംബത്തിനു മുന്നിൽ വണങ്ങി നിന്നവരൊക്കെ വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലധികം മുംബൈയെ അടക്കി ഭരിച്ച കുടുംബത്തിന് അതിന്റെ അപ്രമാദിത്വം നഷ്ടപ്പെട്ടു. കൂടെ നിന്നവർ പെട്ടെന്നൊരു ദിവസം കാലുമാറ്റിച്ചവിട്ടുകയും തങ്ങൾ അപ്രസക്തരാകുകയും ചെയ്യുമ്പോഴുള്ള അപമാനം, പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികൾ വട്ടമിട്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും കടന്നുപോകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നിന്നൊരു തിരിച്ചു വരവാണ് ഉദ്ധവ് താക്കറെ കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായി വേണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏക്നാഥ് ഷിൻഡെ നടത്തിയ അട്ടിമറിയിൽ ഉദ്ധവ് താക്കറെയ്ക്ക് നഷ്ടപ്പെട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം മാത്രമല്ല. ഭരണത്തിനു പുറമെ ഭൂരിഭാഗം എംഎൽഎമാരും എംപിമാരും പാർട്ടി വിട്ടു. വൈകാതെ പാര്‍ട്ടിയുടെ പേരും ചിഹ്നവും കൂടി നഷ്ടമായി. അതുവരെ താക്കറെ കുടുംബത്തിനു മുന്നിൽ വണങ്ങി നിന്നവരൊക്കെ വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലധികം മുംബൈയെ അടക്കി ഭരിച്ച കുടുംബത്തിന് അതിന്റെ അപ്രമാദിത്വം നഷ്ടപ്പെട്ടു. കൂടെ നിന്നവർ പെട്ടെന്നൊരു ദിവസം കാലുമാറ്റിച്ചവിട്ടുകയും തങ്ങൾ അപ്രസക്തരാകുകയും ചെയ്യുമ്പോഴുള്ള അപമാനം, പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികൾ വട്ടമിട്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും കടന്നുപോകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നിന്നൊരു തിരിച്ചു വരവാണ് ഉദ്ധവ് താക്കറെ കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 

അതിന്റെ ആദ്യപടിയായി വേണം ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആർ അംബേദ്ക്കറുടെ കൊച്ചു മകനും വഞ്ചിത് ബഹുജൻ ആഘാഡി (വിബിഎ) നേതാവുമായ പ്രകാശ് അംബേദ്ക്കറുമായി കൂട്ടുചേരാനുള്ള ശ്രമത്തെ കണക്കാക്കേണ്ടത്. രാഷ്ട്രീയമായ അടിത്തറ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയാതിരിക്കുമ്പോഴും പ്രകാശ് അംബേദ്ക്കറിനും കൂട്ടർക്കും കുറെയൊക്കെ ചലനം സൃഷ്ടിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇരുകൂട്ടരുടേയും രാഷ്ട്രീയ കൂട്ടുകെട്ട് പൂവണിയുകയും ഫലം തരികയും ചെയ്യുമോ? ശിവസേന ഉൾപ്പെട്ട മഹാ വികാസ് ആഘാഡി (എംവിഎ)യിെല എൻസിപിയും കോണ്‍ഗ്രസും വിബിഎയുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുമോ? അതോ സ്വന്തം വിഹിതത്തിൽ വിബിഎയെ കൂടി ഉൾക്കൊള്ളാൻ ശിവസേന തയാറാകുമോ? പുതിയ രാഷ്ട്രീയ പരീക്ഷണത്തെ ബിജെപി ഒരു ഭീഷണിയായി കാണുന്നുണ്ടോ? ‘ശിവശക്തി–ഭീം ശക്തി’ എന്ന ശിവസേന–ദലിത് കൂട്ടായ്മ താക്കറെ കുടുംബത്തിന്റെ രാഷ്ട്രീയഭാവി നിർണയിക്കുമോ? ചോദ്യങ്ങൾ നിരവധിയുണ്ട്. 

പ്രകാശ് അംബേദ്ക്കർ, ഉദ്ധവ് താക്കറെ (File, Twitter/Prakash Ambedkar)
ADVERTISEMENT

ഒരുങ്ങുന്നത് പുതിയ സോഷ്യൽ എൻജിനീയറിങ്

ശിവസേനയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള കൂട്ടിക്കെട്ടലുകൾക്കാണ് ഉദ്ധവ് താക്കറെ ഒരുങ്ങുന്നത് എന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മറാത്തി അഭിമാനത്തിനു മേൽ ഒട്ടൊക്കെ കായികമായിത്തന്നെ കെട്ടിയുയർത്തിയ ‘മണ്ണിന്റെ മക്കൾ’ വാദമായിരുന്നു അതിന്റെ വളർച്ചയുടെ ഘട്ടത്തിൽ പാർട്ടി സ്ഥാപകൻ ബാൽ താക്കറെ മുന്നോട്ടു വച്ചിരുന്നത്. എന്നാൽ അയോധ്യ–രാമജന്മഭൂമി പ്രക്ഷോഭം തുടങ്ങിയതോടെ ഹിന്ദുത്വ കൂടി ശിവസേന തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കി. ജാതി രാഷ്ട്രീയത്തെ എതിർക്കുന്നവരാണ് താക്കറേമാർ എന്നാണ് പൊതുവിലുണ്ടായിരുന്ന പ്രതീതി. എന്നാൽ അതിൽ നിന്നു വഴിമാറി നടക്കാൻ താൻ തീരുമാനിച്ചു എന്നുള്ളതാണ് താക്കറെയുടെ വിവിധ നടപടികൾ സൂചിപ്പിക്കുന്നത്. ദലിത്–പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വേരോട്ടമുള്ള പ്രകാശ് അംബേദ്ക്കറുടെ വിബിഎ, തീവ്ര മറാത്താവാദം പിന്തുടരുന്ന സംഭാജി ബ്രിഗേഡ്, നാടോടി ആദിവാസി വിഭാഗം, ദലിത് സാമൂഹിക മുന്നേറ്റ രംഗത്തുള്ള ലാഹു സേന തുടങ്ങിയവരുമായി ഉദ്ധവ് താക്കറെയുടെ ശിവസേന സജീവ ചർച്ചയിലാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി നടപ്പാക്കി വിജയിപ്പിച്ച പിന്നാക്ക സമുദായ കൂട്ടായ്മയുടെ ഒരു മഹാരാഷ്ട്ര പതിപ്പ് ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കും കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ഉദ്ധവ് താക്കറെ (File, Twitter/Shiv Sena)

സംഭാജി ബ്രിഗേഡ്

മറാത്ത യുവാക്കളുടെ തീവ്ര സ്വഭാവമുള്ള സംഭാജി ബ്രിഗേഡ് എന്ന സംഘടനയുമായി ശിവസേന കാര്യമായ ചർച്ചകൾ നടത്തുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഉദ്ധവ് താക്കറെ ഇതിന് ശിലയിട്ടിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയമായി ഏറെ മു‍ൻതൂക്കം പുലർത്തുന്ന മറാത്ത സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഭാജി ബ്രിഗേഡ് കൈകാര്യം ചെയ്യുന്നത്. ഇവരുടെ നപടപടികൾ പലപ്പോഴും വിവാദമാകാറുമുണ്ട്. എന്നാൽ മറാത്ത വോട്ടുകളിലേക്കുള്ള ഒരു പാലം എന്ന നിലയിൽ കൂടിയാണ് ഉദ്ധവ് താക്കറെ ഇവരുമായുള്ള ബാന്ധവത്തിന് തുടക്കം കുറിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT

മറാത്താ രാജാവ് ഛത്രപതി ശിവാജിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ബി.എസ് കോഷിയാരി നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഈ സംഘടനയിൽ നിന്നുണ്ടായത്. ബിജെപി എംപിയും ഛത്രപതി ശിവാജിയുടെ 13–ാമത് പിന്മുറക്കാരനുമായ ഉദയൻരാജെ ഭോസ്‍ലെ തന്നെ ഗവർണർക്കെതിരായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയേയും ഛത്രപതി ശിവാജിയേയും സ്നേഹിക്കുന്നവർ ഒരുമിച്ച് വരണമെന്ന് പ്രസ്താവിച്ചു കൊണ്ട് ഉദ്ധവ് താക്കറെയും രംഗത്തു വന്നിരുന്നു. ഭോസ്‍ലെയെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.

അടുത്തിടെ റിലീസ് ചെയ്ത മറാത്ത സിനിമ ‘ഹർ ഹർ മഹാദേവി’ന്റെ പ്രദർശനം മഹാരാഷ്ട്രയിൽ പലയിടത്തും സംഭാജി ബ്രിഗേഡും എൻസിപിയും അടക്കമുള്ള സംഘടനകൾ തടസപ്പെടുത്തിയിരുന്നു. ‘ശിവാജി മഹാരാജാവിനെക്കുറിച്ചുള്ള ചരിത്രം ഈ സിനിമയിൽ വളച്ചൊടിച്ചിരിക്കുകയാണ്. ഛത്രപതിയുടെ സൈന്യമായ ‘മാവ്‍ലെ’യെക്കുറിച്ച് പ്രതിപാദിക്കുന്ന ‘വേദത് മറാത്തെ വീർ ദൗദാലെ സാത്’ എന്ന വരാൻ പോകുന്ന ചിത്രത്തിലും ചരിത്രം വളച്ചൊടിച്ചിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’–, സംഭാജി ബ്രിഗേഡ് നേതാവായ സന്തോഷ് ഷിൻഡെ പ്രസ്താവിച്ചിരുന്നു.

സുഷമ അന്ധാരയുടെ മഹാ പ്രബോധൻ യാത്രയുടെ പോസ്റ്റർ (File, Twitter/Shiv Sena)

സുഷമ അന്ധാരെ

മറാത്തവാഡ മേഖലയിലെ നാടോടി ആദിവാസി വിഭാഗത്തിൽ നിന്നുള്ള സുഷമ അന്ധാരയെ പാർട്ടിയിൽ ഉൾപ്പെടുത്തിയതാണ് ഉദ്ധവ് താക്കറെയുടെ അടുത്ത നടപടി. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തീപ്പൊരി പ്രാസംഗികയാണ് അന്ധാര. ഇപ്പോൾ താക്കറെയുടെ ശിവസേന പാർട്ടി നേതാവെന്ന നിലയിൽ മഹാ പ്രബോധൻ യാത്ര നടത്തുകയാണ് അവർ. സമ്മേളനങ്ങളിൽ അവരെ കേൾക്കാൻ ഒത്തുകൂടുന്നത് വൻ ജനക്കൂട്ടമാണ്. അന്ധാരയിലൂടെ മറാത്തവാഡ മേഖലയിലെ നാടോടി സമുദായങ്ങളുടെ വോട്ടുകൾ ആകർഷിക്കാൻ പറ്റുമോ എന്നാണ് ശിവസേന ശ്രമിക്കുന്നത്.

ADVERTISEMENT

ലാഹു സേന

ലാഹു സേനയുമായി സഖ്യമുണ്ടാക്കാനുള്ള ആലോചനയാണ് മറ്റൊന്ന്. 19-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കര്‍‌ത്താവും ദലിത് വിമോചകനുമായ ലാഹുജി രാഘോജി സാൽവെയുടെ പേരിലുള്ളതാണ് ലാഹു സേന. ഇന്ത്യൻ സായുധ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പിതാവെന്നറിയപ്പെടുന്ന വാസുദേവ് ബൽവന്ത് ഫഡ്കെയുടെ ഗുരുവായിരുന്നു സാൽവെ. ജോതി ഫൂലെയേയും സാവിത്രി ഫുലെയെയും തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സഹായിച്ചതും അവരെ കായികാക്രമണങ്ങളിൽനിന്നു സംരക്ഷിച്ചതും വിഖ്യാത ഗുസ്തിക്കാരനും വിപ്ലവകാരിയുമായിരുന്ന സാൽവെ ആയിരുന്നു. പട്ടികജാതി വിഭാഗത്തിലുള്ള മാതംഗ് സമുദായത്തിന്റേതാണ് ലാഹു സേന എന്ന സംഘടന. 

പട്ടികജാതി, പട്ടികവർഗ, നാടോടി വിഭാഗങ്ങളിലുള്ള സംഘടനകളുമായി കൈകോർക്കാനുള്ള ശ്രമങ്ങളാണ് ഉദ്ധവ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഒബിസി വിഭാഗങ്ങൾക്കിടയിൽ‌ ബിജെപിക്ക് അതിശക്തമായ സാന്നിധ്യമുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ വിവിധ വിഭാഗങ്ങളെ കോർത്തിണക്കി മാത്രമേ ഉദ്ധവ് താക്കറെയ്ക്കും കൂട്ടർക്കും വീണ്ടും പ്രബലരാകാൻ കഴിയൂ. തന്റെ ഹിന്ദുത്വ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നവരോട് എല്ലാവരേയും ഉൾക്കൊള്ളുന്ന ഹിന്ദുത്വ എന്നതാണ് മറുപടിയായി താക്കറെ പറയാൻ ശ്രമിക്കുന്നതും അതിനായി പുതിയ കൂട്ടായ്മകൾ ഉണ്ടാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രകാശ് അംബേദ്ക്കർ (File, Twitter-Prakash Ambedkar)

വഞ്ചിത് ബഹുജൻ ആഘാഡി (വിബിഎ)

ഈ നീക്കങ്ങളുടെ അടുത്ത പടിയായിരുന്നു പ്രകാശ് അംബേദ്ക്കറിന്റെ വിബിഎയുമായി കൈകോർക്കാനുള്ള ആലോചന. അടുത്തു വരുന്ന മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ വിബിഎയ്ക്കൊപ്പം ചേർന്ന് മത്സരിക്കാനാണ് താക്കറെയുടെ ശിവസേന ലക്ഷ്യമിടുന്നത്. അതേ സമയതം, ലക്ഷ്യം ഈ ബിഎംഎസി തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് 2024 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും കൂടിയാണെന്നും പറയാം. ബിഎംസി തിരഞ്ഞെടുപ്പിനു പുറമെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. 2024 മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പും ആ വർഷം നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ബിഎംസി നിലനിർത്തുക എന്നതാണ് ഉദ്ധവ് താക്കറെയുടെ ഏറ്റവും അടുത്ത ലക്ഷ്യം. മൂന്നു ദശകമായി ബിഎംസി ഭരിക്കുന്നവരായിരുന്നു താക്കറെ കുടുംബത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ശിവസേന. അതുകൊണ്ടു തന്നെ രാഷ്ട്രീയമായി ശക്തനാവുക എന്നത് താക്കറെമാർക്ക് നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് ആദിത്യ താക്കറെ നേരത്തെ ബിഹാറിലെത്തി നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും കണ്ടത്. ഇതുവഴി മുംബൈയിലെ ഉത്തരേന്ത്യൻ വോട്ടുകളെ സ്വാധീനിക്കാൻ കഴിയുമോ എന്നു കൂടിയാണ് നോക്കുന്നത്. 

‘ശിവശക്തി–ഭീം ശക്തി’

ഉദ്ധവ് താക്കറെയും പ്രകാശ് അംബേദ്ക്കറും രണ്ടുതവണ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. തൊട്ടുകൂടായ്മയടക്കം പല സാമൂഹിക പ്രശ്നങ്ങൾക്കുമെതിരെ പൊരുതിയ എഴുത്തുകാരൻ കൂടിയായിരുന്നു ബാൽ താക്കറെയുടെ പിതാവ് പ്രബോധാങ്കർ എന്ന പേരില്‍ എഴുതിയിരുന്ന കേശവ് സീതാറാം താക്കറെ. അദ്ദേഹത്തിന്റെ പേരിലുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ പ്രചരിച്ചു തുടങ്ങിയത്. പിന്നാലെ വിബിഎ നേതാക്കൾ ശിവസേനയുടെ മുതിർന്ന നേതാക്കളുമായി രണ്ടു വട്ടം കൂടിക്കാഴ്ച നടത്തി. പിന്നാലെയായിരുന്നു താക്കറെ–പ്രകാശ് അംബേദ്ക്കർ കൂടിക്കാഴ്ച.

ബാൽ താക്കറെ (ഫയൽ ചിത്രം)

ശിവസേനയും ദലിത് പാർട്ടികളുമായി അത്ര മികച്ച ബന്ധമായിരുന്നില്ല ഒരുകാലത്തും നിലനിന്നിരുന്നത്. ദലിത് പാന്തേഴ്സ് രൂപീകരണവും 1974–ല്‍ വർളിയിലുണ്ടായ കലാപവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാൽ 80–കള്‍ക്ക് ശേഷം ദലിത് പാന്തേഴ്സ് ദുർബലമായി. ദലിത് പാന്തേഴ്സ് സ്ഥാപകനും കവിയുമായ നാംഡിയോ ധാസലിന്റെ ഭാര്യയും കവിയുമായ മല്ലിക അമർ ഷെയ്ക്ക് 2019–ലെ തിരഞ്ഞെടുപ്പിനു മുമ്പ് ഉദ്ധവ് താക്കറെയെ കണ്ട് പിന്തുണ വാഗ്ദാനം ചെയ്തതും മുന്നണിയുടെ ഭാഗമായി സീറ്റ് ആവശ്യപ്പെട്ടതുമൊക്ക അക്കാലത്തെ വാർത്തയായിരുന്നു. 

ദലിത് സംഘാടക ശക്തിയും എതിർപ്പുകളും

ഡോ. അംബേദ്ക്കർ രൂപീകരിച്ച ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫെഡറേഷനിൽ നിന്നുണ്ടായതും ദലിത് വിഭാഗങ്ങൾക്കിടയിൽ ഏറെ വേരോട്ടമുണ്ടായിരുന്ന റിപ്പബ്ലിക്കൻ പാർട്ടി പിരിഞ്ഞ് ഇന്നു രണ്ട് ഡസനോളം സംഘടനകളുണ്ട്. വിബിഎ രൂപീകരിക്കുന്നതിനു മുന്‍പ് പ്രകാശ് അംബേദ്ക്കറും ഇതിലൊന്നിന് നേതൃത്വം നൽകിയിരുന്നു. ഇപ്പോൾ േകന്ദ്രമന്ത്രി കൂടിയായ രാംദാസ് അതാവലെയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി (എ) എൻഡിഎയുടെ ഭാഗവും നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗവുമാണ്. 2011–ൽ അതാവലെയുടെ പാർട്ടി ശിവസേനയും ബിജെപിയുമായുള്ള സഖ്യത്തിന് മഹാരാഷ്ട്രയിൽ തുടക്കമിട്ടിരുന്നു. ശിവസേന മുന്നോട്ടു വച്ച ‘ശിവശക്തി–ഭീംശക്തി’ എന്നതിന്റെ ഉദയവും ഇവിടെയാണ്. ഇതാണ് തന്റെ പാർട്ടിയുടെ മുന്നോട്ടു പോക്കിന് താക്കറെ പുതുതായി മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യവും. 

രാംദാസ് അതാവലെ (ഫയൽ ചിത്രം)

അതേ സമയം, ദലിത് വിഭാഗങ്ങൾക്കിടയിൽ പ്രകാശ് അംബേദ്ക്കറിന് ഇന്നും വ്യക്തമായ സ്ഥാനമുണ്ടെന്ന് ഉറപ്പിക്കുന്നതായിരുന്നു 2018–ലെ ഭീമ–കൊറിഗാവ് അക്രമത്തിനു തൊട്ടു പിന്നാലെ അദ്ദേഹം ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദ്. ദലിത് സംഘടനകളുടെ വലിയ തോതിലുള്ള കൂടിച്ചേരലാണ് അന്നുണ്ടായതും തുടർന്ന് മഹാരാഷ്ട്ര സ്തംഭിച്ചതും. മറാത്ത്‍വാഡ സർവകലാശാലയ്ക്ക് ഡോ. അംബേദ്ക്കറിന്റെ പേരിടുന്നതുമായി ബന്ധപ്പെട്ട് ദളിത് വിഭാഗങ്ങളും മറ്റ് സമുദായ, രാഷ്ട്രീയ പാർട്ടികളുമായി ഏറ്റുമുട്ടൽ ഉണ്ടായപ്പോഴാണ് ഇതിനു മുമ്പ് ഇത്തരത്തിൽ ദളിത് വിഭാഗങ്ങളുടെ സംഘാടനം ഉണ്ടായതെന്നും റിപ്പോർട്ടുകൾ പറയുന്നു. അന്ന് പേരു മാറ്റുന്നതിന് എതിരായിരുന്നു ശിവസേന. 

1980–കളിൽ ‘റിഡ്‍ൽസ് ഓഫ് ഹിന്ദുയിസം’ അടക്കമുള്ള ഡോ. അംബേദ്ക്കറുടെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ ബാൽ താക്കറെ രംഗത്തു വന്നത് വിവാദമായിരുന്നു. ഈ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രക്ഷോഭം നടത്തിയെങ്കിലും ദലിത് ഗ്രൂപ്പുകളും ശക്തമായി തന്നെ പ്രതിരോധിക്കുകയുണ്ടായി. ‌ഈ വിധത്തിൽ ദലിത് ഗ്രൂപ്പുകളുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല ശിവസേന. ഇതിന് ഒരു മാറ്റമുണ്ടാകുന്നത് 2000–ത്തിന്റെ ആദ്യം ഉദ്ധവ് താക്കറെ സേന വർക്കിങ് പ്രസിഡന്റായിരുന്നപ്പോഴാണ്. അന്ന് മുംൈബ സർവകലാശാലയിൽ പ്രബോധാങ്കറുടെ ഛായാചിത്രം പ്രകാശനം ചെയ്തുകൊണ്ടാണ് ‘ശിവശക്തി–ഭീംശക്തി’ കൈകോർക്കണമെന്ന ആഹ്വാനം താക്കറെ നടത്തിയത്. അതിന് ഒരു ദശകത്തിനു ശേഷം താക്കറെ വീണ്ടും ആ പാത തേടുന്നു എന്ന സവിശേഷതയുമുണ്ട്. 

പ്രകാശ് അംബേദ്ക്കർ (File Twitter/Prakash Ambedkar)

എന്തുകൊണ്ട് വഞ്ചിത് ബഹുജൻ ആഘാഡി?

പ്രകാശ് അംബേദ്ക്കർ മുമ്പ് വിജയിച്ചിട്ടുള്ള അകോള ഉൾപ്പെടുന്ന വിദർഭ മേഖലയിൽ അദ്ദേഹത്തിന് ഗണ്യമായ സ്വാധീനമുണ്ട്. 2019–ൽ അസദുദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‍ലിസ്–ഇ–ഇതിഹാദുൾ മുസ്‌ലിമിനു (എഐഎംഐഎം)മായി സഖ്യത്തിലാണ് പ്രകാശ് അംബേദ്ക്കറിന്റെ വിബിഎ മത്സരിച്ചത്. ഔറംഗാബാദിൽ എഐഎംഐഎമ്മിന്റെ സ്ഥാനാർഥി വിജയിച്ചതൊഴിച്ചാൽ മറ്റ് നേട്ടങ്ങളൊന്നുമുണ്ടായില്ല. എന്നാൽ ആ തിരഞ്ഞെടുപ്പിൽ ഏഴു ശതമാനത്തിനടത്ത് വോട്ടാണ് വിബിഎ ഒറ്റയ്ക്ക് നേടിയത്. ഇതാകട്ടെ, നിരവധി സീറ്റുകളിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണമാവുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിലും കുറഞ്ഞത് 25 സീറ്റുകളിലെങ്കിലും വിബിഎ തങ്ങളുടെ തോൽവിക്ക് കാരണമായെന്ന് കോൺ‌ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

ഉവൈസിയുമായി സഖ്യത്തിൽ ഏർപ്പെടുന്നതിനു മുമ്പ് പ്രകാശ് അംബേദ്ക്കറുടെ പാർട്ടിയും കോണ്‍ഗ്രസ്–എൻസിപിയും ചർച്ച നടത്തിയിരുന്നു. മുമ്പ് തോറ്റ സീറ്റുകളെങ്കിലും തങ്ങൾക്ക് തരാൻ ആവശ്യപ്പെട്ടെങ്കിലും ഇരു പാർട്ടികളും ഉൾക്കൊള്ളാൻ തയാറായില്ലെന്നാണ് പ്രകാശ് അംബേദ്ക്കർ ഇതിനെക്കുറിച്ച് പിന്നീട് പ്രതികരിച്ചത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ശിവസേനയുമായി നടക്കുന്ന ചർച്ചകളെക്കുറിച്ച് എൻസിപിയും കോണ്‍ഗ്രസും എങ്ങനെ പ്രതികരിക്കുമെന്ന് കാണാമെന്നും അടുത്തിടെ അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

പ്രകാശ് അംബേദ്കറും ഉവൈസിയും

പ്രകാശ് അംബേദ്ക്കറുടെ ഈ ഉവൈസി ‘ബന്ധം’ ചൂണ്ടിക്കാട്ടി തന്നെയാണ് ബിജെപിയും പ്രതിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള കൂട്ടുകെട്ട് എന്നാണ് ബിജെപി പുതിയ നീക്കത്തെ വിശേഷിപ്പിച്ചത്. ‘എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കി ഹിന്ദു ഹൃദയ സാമ്രാട്ട് ബാൽ താക്കറെയെ വഞ്ചിച്ച പ്രകാശ് അംബേദ്ക്കറുമായാണ് താക്കെറെ ഇപ്പോൾ കൂട്ടുചേർന്നിരിക്കുന്നത്. അധികാരത്തിനു വേണ്ടി എത്ര താഴാനും മടിയില്ലാത്തയാളാണ് താക്കറെ’യെന്നും ബിജെപി പ്രതികരിച്ചു.

വോട്ട് വിബിഎ കൊണ്ടുപോയി, സീറ്റ് ബിജെപി–സേനയും

2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൻസിപി വെല്ലുവിളികളെ അതിജീവിച്ച് ബിജെപി–ശിവസേന സഖ്യം ഭരണത്തുടർച്ച ഉറപ്പാക്കിയിരുന്നു. എന്നാൽ സത്യപ്രതിജ്‍ഞയ്ക്ക് മുമ്പ് തന്നെ സഖ്യം പൊളിയുകയും ശിവസേന, എൻസിപിക്കും കോൺഗ്രസിനുമൊപ്പം സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ അന്ന് മറ്റൊരു കണക്ക് കൂടി പുറത്തു വന്നിരുന്നു, അതിങ്ങനെ – സംസ്ഥാനത്ത് കുറഞ്ഞത് 32 സീറ്റുകളിലെങ്കിലും സേന–ബിജെപി സഖ്യത്തിന് വിജയിക്കാൻ കാരണം വിബിഎ ആണ് എന്നതായിരുന്നു അത്. അന്ന് വിബിഎ സഖ്യം വോട്ടുപിടിച്ചതു മൂലം കോൺഗ്രസ്, എൻസിപി സഖ്യത്തിന് നഷ്ടപ്പെട്ടു പോയ സീറ്റുകൾ ഉണ്ടായിരുന്നെങ്കിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചിത്രം തന്നെ മാറി മറിഞ്ഞേനെ. 

മഹാരാഷ്ട്ര ഗവർണർ ബി.എസ് കോഷിയാരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ (Twitter/Eknath Shinde)

ബിജെപി–ശിവേസന സഖ്യം 155 സീറ്റുകളും എൻസിപി, കോൺഗ്രസ് സഖ്യം 98 സീറ്റുകളുമാണ് അന്ന് നേടിയത്. 30 സീറ്റിലെങ്കിലും വ്യത്യാസം വന്നിരുന്നെങ്കില്‍ സീറ്റുനിലയിൽ ഇരു കൂട്ടരും ഏറെക്കുറെ തുല്യരാവുകയും വമ്പൻ രാഷ്ട്രീയ നീക്കങ്ങൾ നടക്കുകയും ചെയ്യുമായിരുന്നു. (അതിലും വലിയ രാഷ്ട്രീയ നീക്കങ്ങളാണ് മഹാ വികാസ് ആഘാ‍ഡി രൂപീകരണത്തിലൂടെയും പിന്നീട് ശിവസേനയെ നെടുകെ പിളർത്തിയ നീക്കത്തിലൂടെയും ഉണ്ടായത് എന്നത് മറ്റൊരു കാര്യം). ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ്, എൻസിപി സീറ്റുകൾ വിബിഎ മൂലം നഷ്ടപ്പെടുകയുണ്ടായി. എട്ടോളം സീറ്റുകളിലാണ് ഇത് പ്രതിഫലിച്ചത് എന്നാണ് കണക്കുകൾ. വിബിഎയിലേക്ക് പോയ ദലിത്, മുസ്‌ലിം വോട്ടുകൾ തങ്ങള്‍ക്ക് ലഭിക്കേണ്ടതായിരുന്നു എന്നാണ് കോൺഗ്രസ് കരുതുന്നത്.

എൻസിപി–കോൺഗ്രസ് ഉടക്കുമോ?

വിബിഎയുമായി സഖ്യം രൂപീകരിച്ചാൽ മഹാ വികാസ് ആഘാഡിയുടെ ഭാഗമായി മത്സരിക്കുമോ അതോ ശിവസേനയുമായി സഖ്യത്തിൽ മത്സരിക്കുമോ എന്ന കാര്യമാണ് ഇനി തീരുമാനിക്കാനുള്ളത്. സഖ്യത്തെ അലോസരപ്പെടുത്താതെ തന്നെ ശിവസേനയ്ക്കൊപ്പം ചേർക്കാനാണ് താക്കറെ ശ്രമിക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. ഇനി സഖ്യത്തിലെ നാലാം കക്ഷിയായി വിബിഎ വരുമോ എന്നും ഉറ്റു നോക്കുന്നുണ്ട്. പക്ഷേ സീറ്റ് വിഭജനം പോലുള്ള കാര്യങ്ങൾ കീറാമുട്ടിയാകും എന്നതിനാൽ എത്രത്തോളം ഈ പരീക്ഷണം വിജയിക്കും എന്നതും സംശയമാണ്.

ദേവേന്ദ്ര ഫ‍ഡ്നാവിസ്, ഏക്നാഥ് ഷിൻഡ‍െ (Twitter/Eknath Shinde)

കാരണം, ശിവസേനയുടെ പുതിയ പദ്ധതിക്ക് എൻസിപി, കോൺഗ്രസ് പിന്തുണ എത്രത്തോളം ഉണ്ടാകുമെന്ന കാര്യം ഇപ്പോഴും സംശയമാണ്. ഇക്കാര്യം പ്രകാശ് അംബേദ്ക്കർ തന്നെ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. മഹാ വികാസ് ആഘാഡിയിലെ നാലാമത്തെ കക്ഷിയായി തങ്ങളെ സ്വീകരിക്കണോ എന്ന കാര്യത്തിൽ എൻസിപിയും കോൺഗ്രസുമാണ് തീരുമാനമെടുക്കേണ്ടതെന്നും ഇതുവരെ അവർ അക്കാര്യത്തിൽ വലിയ താത്പര്യം കാണിച്ചിട്ടില്ല എന്നുമാണ് പ്രകാശ് അംബേദ്ക്കർ ഇന്നലെ ഒരു ഇംഗ്ലിഷ് മാധ്യമത്തോട് പ്രതികരിച്ചത്. ഇത് വളരെ നിർണായകമാണ് എന്നാണ് വിലയിരുത്തൽ. കാരണം, ഓരോ പാർട്ടിക്കും മത്സരിക്കാൻ ലഭിക്കുമായിരുന്നതിൽ വലിയ കുറവാണ് സീറ്റ് വിഭജനം മൂലമുണ്ടായത്. ഇതിന്റെ അസംതൃപ്തി മിക്ക പാർട്ടികളിലുമുണ്ട് താനും. ഇനി ഒരു പാർട്ടിയെ കൂടി മുന്നണിയിലേക്ക് സ്വീകരിക്കുക എന്നാൽ വീണ്ടും സീറ്റ് വിഭജനം വേണ്ടി വരും. ഇത് പാർട്ടികളിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

എന്നാൽ, പ്രകാശ് അംബേദ്ക്കറിന്റെ പാർട്ടിയെ കൂടെ നിർത്തുക എന്നത് താക്കറെയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പിന്നാക്ക വോട്ടുകൾ ലഭിക്കുക എന്നതു മാത്രമല്ല, അദ്ദേഹത്തിന്റെ പാർട്ടി പിടിക്കുന്ന വോട്ടുകൾ ബിജെപിക്ക് സഹായകമാകുകയും തങ്ങളുടെ പരാജയത്തിന് കാരണമാവുകയും െചയ്യുന്നു എന്ന വസ്തുത നിലനിൽക്കുന്നതു കൊണ്ടുകൂടിയാണിത്. ഈ സഖ്യത്തിലേക്ക് എൻസിപി, കോൺഗ്രസ് കൂടി വന്നാൽ അത് ബിജെപി, ഏക്നാഥ് ഷിന്‍‍ഡെയുടെ ശിവസേന എന്നിവയ്ക്ക് വലിയ വെല്ലുവിളിയായിത്തീരും എന്നതിലും സംശയമില്ല. 

 

 

English Summary: Prakash Ambedkar Led VBA Plans To Align With Thackeray’s Sena, Will It Change Maharashtra's Politics?