ന്യൂഡൽഹി ∙ ഡൽഹി മുൻസിപ്പൽ കോർപറേഷൻ (എം‌സി‌ഡി) തിരഞ്ഞെ‍ടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) നേടിയ ചരിത്ര വിജയത്തിനൊപ്പം ചരിത്രം കുറിച്ച് മുപ്പത്തെട്ടു വയസ്സുള്ള ബോബി കിന്നർ. സുൽത്താൻപുരിയിൽനിന്ന് മത്സരിച്ച് ജയിച്ച ബോബി കിന്നർ, മുൻസിപ്പൽ കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡൽഹി മുൻസിപ്പൽ കോർപറേഷൻ (എം‌സി‌ഡി) തിരഞ്ഞെ‍ടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) നേടിയ ചരിത്ര വിജയത്തിനൊപ്പം ചരിത്രം കുറിച്ച് മുപ്പത്തെട്ടു വയസ്സുള്ള ബോബി കിന്നർ. സുൽത്താൻപുരിയിൽനിന്ന് മത്സരിച്ച് ജയിച്ച ബോബി കിന്നർ, മുൻസിപ്പൽ കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെയാളാണ്. കോൺഗ്രസ് സ്ഥാനാർഥി വരുണ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബോബി കോർപറേഷനിലേക്ക് എത്തുന്നത്.

2017ൽ നടന്ന തിരഞ്ഞെടുപ്പിൽ ബോബി കിന്നർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ജയിച്ചില്ല. വിഭിന്ന ശേഷിക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ബോബി, ഇത്തവണ എഎപി ടിക്കറ്റിൽ മത്സരിച്ചാണ് ജയിച്ചത്. തനിക്കായി കഠിനപ്രയത്നം നടത്തിയവർക്കായി ഈ വിജയം സമർപ്പിക്കുന്നുവെന്നും അഴിമതി ഇല്ലാത്ത നാടിനായി പ്രവർത്തിക്കുമെന്നും ബോബി പറഞ്ഞു.

ADVERTISEMENT

കോർപറേഷനിലെ 250ൽ 134 സീറ്റും നേടിയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ 181 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ 104 സീറ്റേ നേടാനായുള്ളൂ. 9 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 15 വർഷത്തെ ബിജെപി ആധിപത്യം അവസാനിപ്പിച്ചാണ് കോർപറേഷനിലേക്ക് എഎപി ജയിച്ചു കയറിയത്.

English Summary: MCD gets first transgender councillor as AAP's Bobby wins from Sultanpuri