ന്യൂഡൽഹി ∙ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ ആയി മല്ലിക സാരാഭായിയെ നിയമിച്ചതിൽ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായില്‍ സിപിഎം കാണുന്ന യോഗ്യതയെന്ന് അദ്ദേഹം ആരോപിച്ചു. ഈ രാജ്യത്ത് വേറെ കലാകാരന്മാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ ആയി മല്ലിക സാരാഭായിയെ നിയമിച്ചതിൽ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായില്‍ സിപിഎം കാണുന്ന യോഗ്യതയെന്ന് അദ്ദേഹം ആരോപിച്ചു. ഈ രാജ്യത്ത് വേറെ കലാകാരന്മാർ ഇല്ലാഞ്ഞിട്ടല്ല. ചൊൽപ്പിടിയിൽ നിൽക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്ക‌ു വേണ്ടത്. താളത്തിനൊത്തു തുള്ളുന്നവരെയാണ് പിണറായി വിജയന് ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു.

‘‘ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത് സിപിഎമ്മിന്റെ സ്വജനപക്ഷപാതവും അഴിമതിയും എതിർത്തതുകൊണ്ട് മാത്രമാണ്. ബിൽ ഭരണഘടനാ വിരുദ്ധമാണ്. കോടതിയിൽ നിൽക്കില്ല. എന്തിനു വേണ്ടിയാണ് ബിൽ അവതരണമെന്നത് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാരിനു കഴിയില്ല. യുജിസി ചട്ടത്തിനും നാട്ടിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും എതിരെയാണ് സർക്കാരിന്‍റെ നീക്കം. പ്രതിപക്ഷത്തിന് ഇതുവരെ സർവകലാശാല വിവാദത്തിൽ നിലപാടിൽ വ്യക്തത വന്നില്ല. പ്രതിപക്ഷം സർക്കാരിന് കുടപിടിക്കുകയാണ്’’– അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: V Muraleedharan against Mallika Sarabhai's appointment