മത്സരിച്ച 182 സീറ്റിൽ പരാജയപ്പെട്ടത് 26 സീറ്റുകളിൽ മാത്രം. ഗുജറാത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം സീറ്റുകളുമായാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. അതോടെ തകർന്നത് 37 വർഷമായി കോൺഗ്രസിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റായിരുന്നു ഇതുവരെ ഗുജറാത്തിലെ റെക്കോർഡ് സീറ്റുനില. എന്നാൽ ഇത്തവണ ബിജെപി പിടിച്ചെടുത്തത് 156 സീറ്റുകൾ. 2017ൽ 99 സീറ്റുണ്ടായിരുന്നിടത്ത് ബിജെപിക്ക് ഇത്തവണ കൂടിയത് 57 സീറ്റുകളും. 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് നഷ്ടം 60 സീറ്റുകൾ. 2017ൽ 77 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ വെറും 17ൽ ഒതുങ്ങി. ആകെ മത്സരിച്ച 179 സീറ്റിൽ 162ലും തോൽവി! ഫലമോ, തുടർച്ചയായ ഏഴാം വർഷവും ബിജെപി ഗുജറാത്ത് ഭരണത്തിലേറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സരിച്ച 182 സീറ്റിൽ പരാജയപ്പെട്ടത് 26 സീറ്റുകളിൽ മാത്രം. ഗുജറാത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം സീറ്റുകളുമായാണ് ബിജെപി ഇത്തവണ വെന്നിക്കൊടി പാറിച്ചത്. അതോടെ തകർന്നത് 37 വർഷമായി കോൺഗ്രസിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റായിരുന്നു ഇതുവരെ ഗുജറാത്തിലെ റെക്കോർഡ് സീറ്റുനില. എന്നാൽ ഇത്തവണ ബിജെപി പിടിച്ചെടുത്തത് 156 സീറ്റുകൾ. 2017ൽ 99 സീറ്റുണ്ടായിരുന്നിടത്ത് ബിജെപിക്ക് ഇത്തവണ കൂടിയത് 57 സീറ്റുകളും.

ADVERTISEMENT

2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് നഷ്ടം 60 സീറ്റുകൾ. 2017ൽ 77 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ വെറും 17ൽ ഒതുങ്ങി. ആകെ മത്സരിച്ച 179 സീറ്റിൽ 162ലും തോൽവി! ഫലമോ, തുടർച്ചയായ ഏഴാം വർഷവും ബിജെപി ഗുജറാത്ത് ഭരണത്തിലേറി. 

ഡിസംബർ എട്ട് വൈകിട്ട് ആറര വരെയുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കു പ്രകാരം 52.51 ശതമാനം വോട്ടാണ് ഗുജറാത്തിൽ ബിജെപി സ്വന്തമാക്കിയത്. വോട്ടുശതമാനത്തിന്റെ കാര്യത്തിൽ നിലവിലെ റെക്കോർഡ് കോൺഗ്രസിന്റെ പേരിലാണ്. 1985ൽ സ്വന്തമാക്കിയ 55.55%. എന്നാൽ 1995 മുതലുള്ള കണക്കു നോക്കിയാൽ കോൺഗ്രസിന്റെ വോട്ടുശതമാനം ഗുജറാത്തിൽ കുത്തനെ ഇടിഞ്ഞതായി കാണാം. ബിജെപിയാകട്ടെ ഏറിയും കുറഞ്ഞും, കൃത്യമായ വളർച്ച സ്വന്തമാക്കി മുന്നോട്ടു പോകുന്നു.

ADVERTISEMENT

1995ൽ 42.51% വോട്ടു നേടിയ ബിജെപിക്ക് ഇത്തവണ 10 ശതമാനമാണു വോട്ടു വർധന. എന്നാൽ 2017ൽ 41.44% വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 27.28 ശതമാനം മാത്രം. 14.16% വോട്ട് ‘കാണ്മാനില്ല’. ഇതിലേറെയും പിടിച്ചെടുത്തത് എഎപിയാണെന്ന് നിസ്സംശയം പറയാം. 12.91% വോട്ടാണ് ഇത്തവണ ഗുജറാത്തിൽ എഎപി സ്വന്തമാക്കിയത്.

ഗുജറാത്തിൽ നോട്ട 1.5% വോട്ടു നേടിയപ്പോൾ, ബിജെപി, കോൺഗ്രസ്, എഎപി ഒഴികെ ഒരു പാർട്ടിക്കും ഒരു ശതമാനത്തിനു മുകളിൽ വോട്ടു ലഭിച്ചിട്ടില്ല എന്നതും കൗതുകകരം.

ADVERTISEMENT

∙ ഹിമാചലിൽ സംഭവിച്ചത്...

ഹിമാചലിൽ പക്ഷേ കോൺഗ്രസിന്റെ റെക്കോർഡ് തകർക്കാൻ ബിജെപിക്കായില്ല. 1985ൽ കോൺഗ്രസ് നേടിയ 58 സീറ്റാണ് അവിടെ ഒരു കക്ഷിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഏറ്റവും ഉയർന്ന സീറ്റുനില. ബിജെപിക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന സീറ്റുനിലയാകട്ടെ 1990ലെ 46 സീറ്റും.

പാർട്ടികളെ മാറിമാറി പരീക്ഷിക്കുന്ന രീതി ഇത്തവണയും ഹിമാചൽ ഉപേക്ഷിച്ചില്ല. 2017ലെ തിരഞ്ഞെടുപ്പിൽ 44 സീറ്റു നേടി അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണ 19 സീറ്റ് നഷ്ടമായി. ഇത്തവണ നേട്ടം 25 സീറ്റിലൊതുങ്ങി. 2017ൽ 21 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ 19 സീറ്റു കൂടി 40ലെത്തി. 

ഹിമാചലിൽ ബിജെപിക്ക് ലഭിച്ച ഏറ്റവും ഉയർന്ന വോട്ടു ശതമാനത്തോടെയായിരുന്നു 2017ൽ പാർട്ടി അധികാരത്തിലേറിയത്– 48.79%. എന്നാൽ ഇത്തവണ അത് 42.99 ശതമാനത്തിലെത്തി. 5.8 ശതമാനത്തിന്റെ കുറവ്. കോൺഗ്രസിനാകട്ടെ 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വളർച്ച മാത്രമാണു വോട്ടുശതമാനത്തിലുള്ളത്. 0.91 ശതമാനമാണു വർധന. 

ഹിമാചലിലെ 68 സീറ്റിലും കോൺഗ്രസും ബിജെപിയും മത്സരിച്ചിരുന്നു. എന്നാൽ 67 സീറ്റിൽ മത്സരിച്ച എഎപിക്ക് ഒരൊറ്റ സീറ്റ് പോലും ലഭിച്ചില്ല. ലഭിച്ച വോട്ടു ശതമാനമാകട്ടെ 1.10ത്തിൽ ഒതുങ്ങുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമാചലിൽ ഒരു സീറ്റു നേടിയ സിപിഎമ്മിന് ഇത്തവണ ആ സീറ്റ് നഷ്ടപ്പെട്ടെന്നു മാത്രമല്ല, വോട്ടു ശതമാനം 0.66ൽ ഒതുങ്ങുകയും ചെയ്തു. 

English Summary: Gujarat and Himachal Pradesh Election Result Analysis in Charts and Graphics