അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ചരിത്രവിജയവുമായി ബിജെപി.182 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 136 സീറ്റിലും കോൺഗ്രസ് 14 സീറ്റിലും എഎപി 4 സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും സമാജ്‌വാദി പാർട്ടി ഒരുസീറ്റിലും വിജയിച്ചു. 92 സീറ്റാണ് കേവല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ചരിത്രവിജയവുമായി ബിജെപി. 182 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 136 സീറ്റിലും കോൺഗ്രസ് 14 സീറ്റിലും എഎപി 4 സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും സമാജ്‌വാദി പാർട്ടി ഒരുസീറ്റിലും വിജയിച്ചു. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികൾ ബിജെപി ആരംഭിച്ചു. ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.

27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച രംത്തിറങ്ങിയ ആം ആദ്മി പാർട്ടി (എഎപി) വരവറിയിച്ചെങ്കിലും കേവലം അഞ്ച് സീറ്റിൽ ഒതുങ്ങി. വൈരക്കൽ, പട്ടേൽ, ഗോത്രവർഗ മേഖലകളിൽ അവർ ശക്തി തെളിച്ചു. എന്നാൽ കോൺഗ്രസിന് 2017ൽ നേടിയതിന്റെ നാലിലൊന്ന് സീറ്റു പോലും സ്വന്തമാക്കാനായില്ല. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്. സൗരാഷ്ട്ര, ഗോത്ര മേഖലകളും കോൺഗ്രസിനെ കൈവിട്ടു. കോണ്‍ഗ്രസ് നേതാവ് രഘു ശർമ ഗുജറാത്തിന്റെ ചുമതല ഒഴിഞ്ഞു.

ADVERTISEMENT

136 ജീവൻ പൊലിഞ്ഞ മോർബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കർഷക പ്രതിഷേധം എന്നിവയുൾപ്പെടെ തിരഞ്ഞെടുപ്പിൽ ചർച്ചയായെങ്കിലും ഇതൊന്നും ബിജെപിയുടെ സ്വാധീനത്തെ ബാധിച്ചില്ല. തുടർച്ചയായ ഏഴാം തവണയും അധികാരത്തിലെത്തിയതോടെ ബംഗാളിലെ സിപിഎം തുടർഭരണത്തിന്റെ റെക്കോർഡിനൊപ്പവും അവരെത്തി.

182 അംഗ നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.14% പോളിങ് രേഖപ്പെടുത്തി. 2017ൽ 66.75% ആയിരുന്നു പോളിങ്. 788 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരംഗത്തുണ്ടായത്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. 833 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ മത്സരിച്ചത്.

ADVERTISEMENT

ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളെ ഇറക്കി കോൺഗ്രസും ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും പ്രചാരണം നടത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയും കോൺഗ്രസിനായി പ്രചാരണത്തിനെത്തി.

English Summary: Gujarat Assembly Election Result 2022 Live Updates