നൃത്തം ചെയ്ത്, പടക്കം പൊട്ടിച്ച് പ്രവർത്തകർ; ആഘോഷത്തിമിർപ്പിൽ ഗുജറാത്തും ഹിമാചലും
അഹമ്മദാബാദ്/ഷിംല ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തിനു പിന്നാലെ വിജയാഘോഷത്തിൽ ബിജെപി പ്രവർത്തകർ. നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വനിതാ പ്രവർത്തകരുൾപ്പെടെ വിജയം ആഘോഷിച്ചത്. മധുരം വിതരണം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയം

അഹമ്മദാബാദ്/ഷിംല ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തിനു പിന്നാലെ വിജയാഘോഷത്തിൽ ബിജെപി പ്രവർത്തകർ. നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വനിതാ പ്രവർത്തകരുൾപ്പെടെ വിജയം ആഘോഷിച്ചത്. മധുരം വിതരണം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയം ആഘോഷിച്ചു.
ബിജെപി വ്യക്തമായ ലീഡ് കൈവരിച്ചതിനു തൊട്ടുപിന്നാലെ പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. ഗുജറാത്തിൽ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 157 സീറ്റു നേടിയാണ് ബിജെപി ഏഴാം തവണയും അധികാരത്തിലേറുന്നത്. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 16 സീറ്റുകളും ആം ആദ്മി പാർട്ടി (എഎപി) 5 സീറ്റുകളും നേടി.
1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത ഹിമാചൽ പ്രദേശിൽ, ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് നേടിയ വിജയം പ്രവർത്തകർക്ക് ആവേശമായി. ഷിംലയിൽ ആഹ്ലാദപ്രകടനം നടത്തിയ പ്രവർത്തകർ മധുരം വിതരണം ചെയ്തു. പാർട്ടിയുടെ ഡൽഹി ഓഫിസിലും പടക്കം പൊട്ടിച്ചാണ് വിജയം ആഘോഷിച്ചത്. 68 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 39 സീറ്റുകൾ നേടിയാണ് അധികാരത്തിലേറുന്നത്. ബിജെപി 26 സീറ്റുകളിൽ വിജയിച്ചു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.
English Summary: Gujarat Himachal Pradesh Assembly Election 2022 Results - Visual Story