‘റാഞ്ചൽ’ പേടിയിൽ കോൺഗ്രസ്: ജയിച്ച എംഎൽഎമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റി
Mail This Article
ഷിംല∙ ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ കോണ്‍ഗ്രസ് ക്യാംപില്‍ നെഞ്ചിടിപ്പ്. ഫലമെണ്ണിക്കഴിയും മുൻപ് തന്നെ അണിയറയിൽ ‘നാടക’ നീക്കങ്ങളും സജീവമെന്ന് റിപ്പോര്‍ട്ട്. ഹിമാചലിൽ റിസോർട്ട് രാഷ്ട്രീയത്തിന്റെ ചരടുവലികൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
തങ്ങളുടെ വിജയിച്ച എംഎൽഎമാരെ തട്ടിക്കൊണ്ട് പോകാതിരിക്കാനായി കോൺഗ്രസ് ഇവരെയെല്ലാം ഛത്തീസ്ഗഡിലേക്ക് മാറ്റി. ഇവിടെ 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 25 സീറ്റുകളില്‍ മാത്രമാണ് ഭരണകക്ഷിയായ ബിജെപി ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 35 സീറ്റാണു വേണ്ടത്. മൂന്നിടത്ത് റിബല്‍ സ്ഥാനാര്‍ഥികളാണ് മുന്നില്‍
ഹിമാചലിലെ വിജയം ഉറപ്പിച്ച എംഎൽഎമാരെ ജയ്പൂരിലുള്ള ഹോട്ടലിലേക്ക് ഇന്ന് രാത്രി എട്ട് മണിയോടെ മാറ്റാനാണ് തീരുമാനം. ഇക്കാര്യം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥിരീകരിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആം ആദ്മി പാർട്ടിയുടെ ശക്തമായ മുന്നേറ്റവും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു.
English Summary: Himachal assembly election results, Resort politics