ഹിമാചൽ മനസ്സറിഞ്ഞ കോൺഗ്രസ്; ധൂമൽ പറഞ്ഞ ബിജെപി ‘അതൃപ്തി’ നഡ്ഡയോടോ?
ഗുജറാത്തിലെ പടുകൂറ്റൻ വിജയത്തിന്റെ ആഹ്ലാദനിമിഷങ്ങൾക്കിടയിൽ, ഹിമാചലിൽ എന്തു പറ്റിയെന്നു നരേന്ദ്ര മോദി ജെ.പി. നഡ്ഡയോടു ചോദിച്ചിരിക്കുമോ? കുറഞ്ഞപക്ഷം അമിത് ഷായെങ്കിലും? ആ ആഹ്ലാദ നിമിഷങ്ങളിൽ ചോദിച്ചില്ലെങ്കിലും സ്വന്തം മണ്ണിലെ തോൽവിക്കുള്ള മറുപടി ബിജെപി ദേശീയ അധ്യക്ഷനു തയാറാക്കി വയ്ക്കേണ്ടി വരും. ‘ആർആർആർ’ എന്നൊരു ഉത്തരത്തിൽ ബിജെപിയുടെ ഹൈക്കമാൻഡായ മോദിയും അമിത് ഷായും തൃപ്തരാകില്ലെന്നു മറ്റാർക്ക് അറിയില്ലെങ്കിലും നഡ്ഡയ്ക്കറിയാം. എന്താണ് ഈ ‘ആർആർആർ’? ബിജെപിയുടെ ഹിമാചൽ തോൽവിക്കുള്ള പൊതു വിലയിരുത്തലാണ് ആർആർആർ. ‘റിവാസ്, രാജ്, റിബൽസ്’ എന്നർഥം. റിവാസ് എന്നാൽ രീതി– ഹിമാചലുകാർ ഭരണത്തുടർച്ച അംഗീകരിക്കില്ലെന്ന, ഭരണവിരുദ്ധ തരംഗം പ്രതിഫലിക്കുമെന്ന രീതി. രാജ് എന്നാൽ ഭരണം, സർക്കാരിനെക്കുറിച്ചുണ്ടായ എതിർപ്പ്. മറ്റൊന്നു റിബൽസ്– സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം വിമത സ്ഥാനാർഥികളുടെ സാന്നിധ്യം. ഇങ്ങനൊരുത്തരം പറയാനായിരുന്നെങ്കിൽ നഡ്ഡ എന്തിനു തിരഞ്ഞെടുപ്പു തീരുംവരെ ‘സംസ്ഥാന അധ്യക്ഷനെ’ പോലെ അവിടെ ക്യാംപ് ചെയ്തു? എല്ലാ വഴികളും നോക്കി? വിമതരെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രിയെ കൊണ്ടു വരെ നേരിട്ടു ഫോണിൽ വിളിപ്പിച്ചു? – ആർആർആർ ഉത്തരത്തിനു ‘വൈ വൈ വൈ’ ഉത്തരവും ബിജെപി ഹൈക്കമാൻഡിൽ നിന്നു വരാം.. തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരികൊണ്ടു നിന്ന നവംബറിലെ ആദ്യ പത്തു ദിനങ്ങളിൽ അവിടെ കണ്ട കാഴ്ചയെ സംഗ്രഹിക്കാൻ ഒരു ഉദാഹരണം പറയാം:

ഗുജറാത്തിലെ പടുകൂറ്റൻ വിജയത്തിന്റെ ആഹ്ലാദനിമിഷങ്ങൾക്കിടയിൽ, ഹിമാചലിൽ എന്തു പറ്റിയെന്നു നരേന്ദ്ര മോദി ജെ.പി. നഡ്ഡയോടു ചോദിച്ചിരിക്കുമോ? കുറഞ്ഞപക്ഷം അമിത് ഷായെങ്കിലും? ആ ആഹ്ലാദ നിമിഷങ്ങളിൽ ചോദിച്ചില്ലെങ്കിലും സ്വന്തം മണ്ണിലെ തോൽവിക്കുള്ള മറുപടി ബിജെപി ദേശീയ അധ്യക്ഷനു തയാറാക്കി വയ്ക്കേണ്ടി വരും. ‘ആർആർആർ’ എന്നൊരു ഉത്തരത്തിൽ ബിജെപിയുടെ ഹൈക്കമാൻഡായ മോദിയും അമിത് ഷായും തൃപ്തരാകില്ലെന്നു മറ്റാർക്ക് അറിയില്ലെങ്കിലും നഡ്ഡയ്ക്കറിയാം.
∙ എന്താണ് ‘ആർആർആർ’!
ബിജെപിയുടെ ഹിമാചൽ തോൽവിക്കുള്ള പൊതു വിലയിരുത്തലാണ് ഈ ആർആർആർ. ‘റിവാസ്, രാജ്, റിബൽസ്’ എന്നർഥം. റിവാസ് എന്നാൽ രീതി– ഹിമാചലുകാർ ഭരണത്തുടർച്ച അംഗീകരിക്കില്ലെന്ന, ഭരണവിരുദ്ധ തരംഗം പ്രതിഫലിക്കുമെന്ന രീതി. രാജ് എന്നാൽ ഭരണം, സർക്കാരിനെക്കുറിച്ചുണ്ടായ എതിർപ്പ്. മറ്റൊന്നു റിബൽസ്– സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം വിമത സ്ഥാനാർഥികളുടെ സാന്നിധ്യം. ഇങ്ങനൊരുത്തരം പറയാനായിരുന്നെങ്കിൽ നഡ്ഡ എന്തിനു തിരഞ്ഞെടുപ്പു തീരുംവരെ ‘സംസ്ഥാന അധ്യക്ഷനെ’ പോലെ അവിടെ ക്യാംപ് ചെയ്തു? എല്ലാ വഴികളും നോക്കി? വിമതരെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രിയെ കൊണ്ടു വരെ നേരിട്ടു ഫോണിൽ വിളിപ്പിച്ചു? – ആർആർആർ ഉത്തരത്തിനു ‘വൈ വൈ വൈ’ ഉത്തരവും ബിജെപി ഹൈക്കമാൻഡിൽ നിന്നു വരാം.. തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരികൊണ്ടു നിന്ന നവംബറിലെ ആദ്യ പത്തു ദിനങ്ങളിൽ അവിടെ കണ്ട കാഴ്ചയെ സംഗ്രഹിക്കാൻ ഒരു ഉദാഹരണം പറയാം:
നവംബർ അഞ്ചിന്, ഷിംലയിൽ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിലായിരുന്നു കോൺഗ്രസിന്റെ പ്രകടന പത്രികയുടെ പ്രകാശനം. ഒരു പതിവു പത്ര സമ്മേളനം വിളിച്ചു സംസ്ഥാന നേതാക്കളെയെല്ലാം വേദിയിലിരുത്തി, പ്രചാരണ ചുമതലയുള്ള ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ പ്രകാശനം ചെയ്തു. കാര്യങ്ങൾ വിശദീകരിച്ചു. സംഗതി കഴിഞ്ഞു.
തൊട്ടടുത്ത ദിവസം ബിജെപിയുടെ പ്രകടനപത്രിക പ്രകാശനം. നടക്കുന്നത് ഷിംലയിലെ പീറ്റർഹോഫ് ഹോട്ടലിൽ. അതല്ല വിഷയം. ചടങ്ങ് നടക്കുന്ന വേദിയിലെ അണിയിച്ചൊരുക്കവും നേതാക്കളുടെ ഓട്ടവും കണ്ടാൽ ആകെയൊരു കല്യാണമേളം. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറും ജെ.പി. നഡ്ഡയും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും ഉൾപ്പെടെ വൻ നേതൃനിരയുടെ സാന്നിധ്യം മുതൽ എല്ലാം ആഘോഷമായിത്തന്നെ.
ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രചാരണത്തിലുടനീളം ഈ വ്യത്യാസം പ്രകടമായിരുന്നു. താരശോഭയോടെ, പണം ചെലവഴിച്ചുള്ള പ്രകമ്പനം കൊള്ളിക്കുന്ന പ്രചാരണ രീതികൾ എല്ലായിടത്തെയുമെന്ന പോലെ ബിജെപി സ്വീകരിച്ചു. എന്നാൽ, വലിയ കോലാഹലങ്ങളില്ലാതെ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടു. എന്നിട്ടും തിരഞ്ഞെടുപ്പു വിജയിച്ച കോൺഗ്രസിൽനിന്ന്, മറ്റു സ്ഥലത്തേക്കു കോൺഗ്രസിനു പകർത്താവുന്ന പാഠം എന്താണെന്ന ചോദ്യം സ്വാഭാവികം.
∙ അടിത്തറയുണ്ടെങ്കിലേ കെട്ടിടമുള്ളൂ
കോൺഗ്രസിനെ സംബന്ധിച്ച് മറ്റെന്തിനേക്കാളും ഗുണമായത്, പാർട്ടിക്ക് അടിത്തറയുള്ള മണ്ണാണ് ഹിമാചൽ എന്നതാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദി തരംഗത്തിൽ നാലു മണ്ഡലങ്ങളും കൂറ്റൻ ഭൂരിപക്ഷത്തിൽ ബിജെപി തൂത്തുവാരിയ ഘട്ടത്തിലൊഴികെ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനു മികച്ച വോട്ടുശതമാനമുണ്ടായിരുന്നു. 1982 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ 40 ശതമാനത്തിനു മുകളിൽ കോൺഗ്രസിനു വോട്ടു കിട്ടാതെ പോയതു 1990ലും 2007ലും മാത്രം. ഈ രണ്ടു സന്ദർഭങ്ങളിലും യഥാക്രമം, 37%, 39% എന്നിങ്ങനെയായിരുന്നു കോൺഗ്രസിന്റെ വോട്ടിങ് അടിത്തറ. ഇതിനോടു ബലാബലം നിൽക്കുന്ന വോട്ടിങ് അടിത്തറ ബിജെപിക്കും സംസ്ഥാനത്ത് എല്ലാക്കാലത്തുമുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ദിര ഗാന്ധിയുടെ വിയോഗത്തെ തുടർന്നുള്ള സഹതാപ തരംഗത്തിൽ 7 സീറ്റിലേക്കു ചുരുങ്ങിയ 1985ലെ തിരഞ്ഞെടുപ്പിലാണ് ബിജെപിക്ക് ഏറ്റവും കുറച്ച് വോട്ട് കിട്ടിയത് – അപ്പോഴും 30.61% വോട്ടു കിട്ടി.
ഈ അടിത്തറ ഇളകാതെ സുഭദ്രമായ ഭവനനിർമാണത്തിൽ വിജയിക്കുന്നവർക്കു ഹിമാചലിന്റെ രാഷ്ട്രീയ കളത്തിലും വിജയിക്കുമെന്ന് മുൻ തിരഞ്ഞെടുപ്പുകൾ തെളിയിച്ചതാണ്. അവിടെ ജാതീയ അജൻഡയോ ദേശീയവാദമോ ഇറക്കിയാൽ രക്ഷയില്ലെന്നുറപ്പാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര, സംസ്ഥാന തലത്തിൽ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ, എനിക്കായി വോട്ട് ചെയ്യു എന്ന മോദിയുടെ അഭ്യർഥന തുടങ്ങിയ മുദ്രാവാക്യങ്ങൾ ബിജെപി ഉയർത്തിയത്. ഇതൊന്നും ബിജെപിക്ക് ഉറപ്പായ പരാജയത്തെ തടുത്തു നിർത്താൻ സഹായിച്ചില്ല.
∙ മോദി മടക്കിയ ഫയൽ
തിരഞ്ഞെടുപ്പിലേക്ക് അടുത്ത സംസ്ഥാനത്ത്, മുഖ്യമന്ത്രിയെ മാറ്റിയുള്ള പരീക്ഷണത്തിനും ഒരു ഘട്ടത്തിൽ ബിജെപി ആലോചിച്ചിരുന്നതായി പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. സമാനനീക്കം ഗുജറാത്തിൽ നടത്തിയിരുന്നതും ഈ ഘട്ടത്തിൽ ഓർക്കണം. വിജയ് രൂപാണിയെ ഒഴിവാക്കി ഭൂപേന്ദ്ര പട്ടേലിനെ വാഴിച്ചതു 2021 ഡിസംബറിലായിരുന്നു. തീരുമാനം വിജയമായെന്നു തെളിയിക്കുന്നതായി ഫലം. ഇതിനു മുൻപു തിരഞ്ഞെടുപ്പു നടന്ന ഉത്തരാഖണ്ഡിലും ബിജെപി സമാന പരീക്ഷണം നടത്തിയതും വിജയമായിരുന്നു. ഈ പരീക്ഷണം ആലോചന നടത്തുകയും പിന്നീടു ഉപേക്ഷിക്കുകയും ചെയ്ത ജാർഖണ്ഡിലാകട്ടെ ഫലം പ്രതികൂലവുമായിരുന്നു. ചുരുക്കത്തിൽ, സർക്കാരിനെതിരായ ജനവിരുദ്ധ വികാരം തടഞ്ഞുനിർത്താനുള്ള ഏറ്റവും നല്ല വഴിയാണിതെന്നു അനുഭവം പറഞ്ഞിട്ടും ഹിമാചലിൽ പാർട്ടി അതിനു തയാറായില്ല.
∙ എന്തുകൊണ്ട് തയാറായില്ല?
ഹിമാചൽ ബിജെപിയെ സംബന്ധിച്ചു 2017 വരെ അന്തിമ വാക്ക് പ്രേംകുമാർ ധൂമൽ എന്ന അതിശക്തനായ നേതാവായിരുന്നു. പാർട്ടി ജയിച്ച് അധികാരത്തിൽ എത്തിയ ആ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകത്തിൽ ധൂമൽ അട്ടിമറിക്കപ്പെട്ടത് നിഷ്കളങ്കമാണെന്നു വിശ്വസിക്കുന്നവർ ബിജെപിയിൽ പോലുമില്ല. ആ അട്ടിമറിയുടെ സൂത്രധാരൻ ഹിമാചലിലെ ബിലാസ്പുർ സ്വദേശിയായ നഡ്ഡയാണെന്നു കരുതുന്നവരും ഉണ്ട്. 2007–ൽ ധൂമൽ മന്ത്രിസഭയിൽ കേവലം വനംമന്ത്രി മാത്രമായിരുന്ന നഡ്ഡയും ധൂമലുമായി നിലനിന്ന അസ്വാരസ്യം പാർട്ടിക്കുള്ളിലെ പരസ്യമായ രഹസ്യമായിരുന്നു. 2010-ൽ നിതിൻ ഗഡ്കരി ബിജെപി ദേശീയ അധ്യക്ഷനായിരുന്ന കാലത്തു നഡ്ഡയെ അദ്ദേഹത്തിന്റെ ടീമിലാക്കിയതോടെയാണ് ധൂമലിനു കഷ്ടകാലവും നഡ്ഡയ്ക്കു നല്ല കാലവും തുടങ്ങുന്നത്. 2017–ലെ തോൽവിയോടെ ധൂമലിനെ തീർത്തും അവഗണിച്ച് സംസ്ഥാനത്തെ ബിജെപി സംവിധാനത്തെ തന്നെ കീഴ്മേൽ മറിക്കാൻ നഡ്ഡയ്ക്കായി. ആർഎസ്എസുകാരനായ ജയ്റാം ഠാക്കൂർ നഡ്ഡയുടെ വിശ്വസ്ത സേവകനായി. ധൂമൽ യുഗം തീർന്നെന്നു കരുതിയവർക്കു തെറ്റു പറ്റിയെന്നു ബോധ്യപ്പെടുത്തുന്നതാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലം.
മകൻ അനുരാഗ് ഠാക്കൂറിന്റെ ഭാവിയെക്കരുതി പ്രചാരണത്തിനിറങ്ങിയെങ്കിലും ചെറു വാക്കുകളില്ലെങ്കിലും ധൂമൽ അതൃപ്തി വെളിവാക്കിയിട്ടുണ്ടെന്നതിന് ഈ ലേഖകനും സാക്ഷിയാണ്. കെ. കരുണാകരനൊക്കെ പണ്ട് കണ്ണിറുക്കിയുള്ള ചിരി കൊണ്ടു പൊതിഞ്ഞു ഒളിയമ്പുകൾ എയ്തതു പോലുള്ള ചില ചെറുചലനങ്ങളും മറുപടികളും ധൂമലിൽ നിന്നും കേട്ടു. ഒരുദാഹരണം പറയാം. മനോരമയ്ക്കു വേണ്ടി തിരഞ്ഞെടുപ്പു റിപ്പോർട്ടിങ് നടത്തുന്നതിനിടെ, സാമിർപുർ ഗ്രാമത്തിലെ ഒരു ചെറു കുടുംബ സദസ് കഴിഞ്ഞ് ഇറങ്ങിയ ധൂമലിനെ കണ്ടു. അദ്ദേഹം അനുവദിച്ച ഇന്റർവ്യൂവിൽ വിമതശല്യം ഇക്കുറി കൂടുകയാണല്ലോ, ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നു ചോദിച്ചു.
മറുപടി ഇങ്ങനെ:
‘ഓരോ മണ്ഡലത്തിലും സ്ഥാനാർഥിത്വത്തിന് യോഗ്യതയുള്ള ഒരുപാട് പാർട്ടി പ്രവർത്തകരുണ്ട്. ഇതു സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിച്ചു. അതുകൊണ്ട് പാർട്ടി നേതൃത്വം തീരുമാനിച്ചുണ്ടാക്കിയ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥികളെ നിർണയിച്ചത്. അതിൽ അതൃപ്തി സ്വാഭാവികം.’
∙ ധൂമൽ പറഞ്ഞ അതൃപ്തി
സംസ്ഥാനത്താകെ മത്സരരംഗത്തുണ്ടായിരുന്നത് 28 വിമതരാണ്. ഇവരിൽ, കോൺഗ്രസിനേക്കാൾ ശക്തമായ ഭീഷണി തിരഞ്ഞെടുപ്പിൽ ഉടനീളം നേരിടേണ്ടി വന്നതും അതിനു വില നൽകേണ്ടി വന്നതും ബിജെപിക്കാണ്. തിരഞ്ഞെടുപ്പു ഫലം വിലയിരുത്തുമ്പോൾ, 68 അംഗ നിയമസഭയിൽ 12 മണ്ഡലങ്ങളിലെങ്കിലും വിമത സാന്നിധ്യം വിധി നിർണയിച്ചു. അതിൽ എട്ടെണ്ണത്തിലും തിരിച്ചടി നേരിട്ടതു ബിജെപിക്കാണ്. നലഗഡ്, ദേഹ്റ, ഹാമിർപുർ എന്നിവിടങ്ങളിൽ ബിജെപി വിമതർ വിജയിച്ചപ്പോൾ, കിന്നോർ, കുളു, ബാൻജർ, ഇൻഡോറ, ധർമശാല എന്നിവിടങ്ങളിലും ബിജെപി ഔദ്യോഗിക സ്ഥാനാർഥിക്കു വിമത സാന്നിധ്യം തിരിച്ചടിയായി. പതിറ്റാണ്ടുകൾ കൂടെ നിന്ന സ്വന്തം നേതാക്കളെ അവഗണിച്ച്, കോൺഗ്രസിൽനിന്നും മറ്റും കൂറുമാറിയെത്തിയവരെ കൈനീട്ടി സ്വീകരിച്ചതും വിനയായി. ഈ വിമത സാന്നിധ്യത്തിനു പുറമേ, ധൂമൽ അനുയായികളുടെ എതിർപ്പും രഹസ്യമായി പല മണ്ഡലങ്ങളിലും പ്രതിഫലിച്ചു. ചുരുക്കത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കുഴഞ്ഞുമറിഞ്ഞ സംഘടനാ സംവിധാനവുമായാണ് ഇക്കുറി ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
∙ വേറൊരു കോൺഗ്രസ്
ഹിമാചലിൽ ബിജെപിയുടെ സംഘടനാതലത്തിൽ ചില വിള്ളലുകൾ വീണപ്പോൾ, അത്തരം അലോസരങ്ങളില്ലാതെയാണ് (ഉണ്ടെങ്കിൽ തന്നെ തിരഞ്ഞെടുപ്പു കാലത്തു നിശ്ശബ്ദമായി സൂക്ഷിക്കാനായി) കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസിന് പൊതുവെ അടിത്തറയുള്ള മണ്ണിൽ, കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാതെ നേതാക്കൾ കടമ നിറവേറ്റി. ഒരിക്കൽ പോലും രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താതിരുന്ന സംസ്ഥാനത്തു പ്രിയങ്ക ഗാന്ധി മുന്നിൽ നിന്നു നയിച്ചു. പൊതുയോഗങ്ങളും റോഡ് ഷോകളും ചില ദിവസങ്ങളിലായി ഒതുങ്ങിയെങ്കിലും പ്രിയങ്കയുടെ നിരന്തര സാന്നിധ്യം പാർട്ടിക്കു ഗുണം ചെയ്തു.
ഷിംലയിലെ ചാബ്ഡയിൽ സ്വന്തമായി വീടുള്ള പ്രിയങ്കയെ സംബന്ധിച്ചു സംസ്ഥാന നേതാക്കളുമായി നല്ല അടുപ്പമുണ്ടെന്നത് അധിക നേട്ടമായി. ഇതിനു പുറമെ, തിരഞ്ഞെടുപ്പു ഫണ്ടിലേക്കു സഹായിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ജനസമ്പർക്ക പരിപാടികളുമായി സച്ചിൻ പൈലറ്റ് തുടങ്ങിയവരുടെ സാന്നിധ്യവും കോൺഗ്രസിനു ഗുണം ചെയ്തു. മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി താഴേത്തട്ടിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കാനും കോൺഗ്രസിനായി.
6 തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ്ങിനെ പോലെ തലപ്പൊക്കമുള്ള നേതാവിന്റെ അഭാവത്തിനിടയിലാണ് കോൺഗ്രസിന്റെ വിജയമെന്നതു തിളക്കം കൂട്ടുന്നു. ജനങ്ങളെ കൂടെ കൂട്ടാനായാൽ വലിയ നേതാവില്ലാതെയും തിരഞ്ഞെടുപ്പു വിജയിക്കാമെന്നതിന്റെ തെളിവാണിത്. കലക്ടീവ് ലീഡർഷിപ്പ് അഥവ കൂട്ടായ നേതൃത്വം എന്നു ഹൈക്കമാൻഡ് വിശേഷിപ്പിക്കുകയും ആരെയും പ്രധാന നേതാവായി ഉയർത്തിക്കാട്ടാതെയുമാണ് ഇക്കുറി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും. ഇതിനെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണവേദിയിൽ പരിഹസിക്കുകയും ചെയ്തിരുന്നു. ആരാകും മുഖ്യമന്ത്രിയെന്നു ചോദിച്ചാൽ കുറഞ്ഞത് 5 നേതാക്കളെ ഉയർത്തി കാണിക്കാൻ കോൺഗ്രസിലുണ്ടെന്നതു സത്യം തന്നെ. എന്നാൽ, ഇവർ ഓരോ മേഖലയിലും പ്രബലരുമാണെന്നതും അതു പാർട്ടിക്കു ഗുണമാകുമെന്നും കണക്കുകൂട്ടാൻ എതിരാളികൾക്കു കഴിഞ്ഞില്ല.
ഉദാഹരണത്തിന്, ഹാമിർപുർ മേഖലയിൽ പ്രചാരണ കമ്മിറ്റി അധ്യക്ഷൻ സുഖ്‍വിന്ദർ സിങ് സുഖു, മണ്ഡിയിൽ പ്രതിഭാ സിങ്, ഉന മേഖലയിൽ പ്രതിപക്ഷ നേതാവു കൂടിയായ മുകേഷ് അഗ്നിഹോത്രി, ഷിംലയിൽ വീരഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്, ധരംശാലയിൽ മുൻമന്ത്രിയും എഐസിസി സെക്രട്ടറിയുമായ സുധീർ ശർമ തുടങ്ങിയവർ. ഡൽഹൗസി മണ്ഡലത്തിൽ തോറ്റെങ്കിലും 6 തവണ എംഎൽഎയായ ആശ കുമാരിയെ പിണക്കാതെ സീറ്റു നൽകിയതു ചമ്പ മേഖലയിൽ കോൺഗ്രസിനു ഗുണമായി. 8 തവണ എംഎൽഎയായ കെ.എൽ. ഠാക്കൂറിനു ധാരങ് മണ്ഡലത്തിൽ സീറ്റു നൽകിയതും സമാന നീക്കമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം തോറ്റെങ്കിലും മണ്ഡി മേഖലയിലെ സമീപ സ്ഥലങ്ങളിൽ കെ.എൽ. ഠാക്കൂറിന്റെ സാന്നിധ്യം പാർട്ടിക്ക് അനുഗ്രഹമായി. കടുത്ത പോരാട്ടത്തിൽ തിയോഗ് മണ്ഡലം പിടിച്ചെടുത്ത് മുൻ പിസിസി അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡും തന്റെ ജോലി ഭംഗിയാക്കി. അസ്വാരസ്യങ്ങളില്ലാതെ സർക്കാർ രൂപീകരണം എന്ന വെല്ലുവിളിയുടെ കാര്യത്തിൽ ഈ ആളെണ്ണം കോൺഗ്രസിനു പ്രതിസന്ധിയാകുമെന്നതു മറ്റൊരു കാര്യം.
നിഷ്പക്ഷ വോട്ടുകൾ നിർണായകമാണ് ഹിമാചലിൽ. കോൺഗ്രസിൽ ഇപ്പോഴും പ്രതീക്ഷ പുലർത്തുന്ന വലിയ വിഭാഗം ആളുകളുടെ സാന്നിധ്യം ഈ നിഷ്പക്ഷ വോട്ടുകളെ കൂടെ കൂട്ടുന്നതിൽ സഹായിച്ചുവെന്നും വ്യക്തം. രാഷ്ട്രീയം കൊണ്ടല്ല മറിച്ചു ജനങ്ങളെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നിഷ്പക്ഷ വോട്ടുകളെയും വലിയ വോട്ടു ബാങ്കുകളെയും കോൺഗ്രസ് ഒപ്പമെത്തിച്ചത്. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ജനങ്ങളിലെത്തിക്കുന്ന കാര്യത്തിലായിരുന്നു തുടക്കം മുതൽ കോൺഗ്രസിന്റെ ഊന്നൽ. പ്രകടന പത്രിക പുറത്തിറക്കും മുൻപു തന്നെ 10 ഇന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും തിരഞ്ഞെടുപ്പു യോഗങ്ങളിൽ വാഗ്ദാനങ്ങൾ ആവർത്തിച്ചും പ്രിയങ്ക ഇക്കാര്യത്തിലും മുന്നിൽ നിന്നു.
∙ മനസ്സറിഞ്ഞ വാഗ്ദാനം
പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പഴയ പെൻഷൻ പദ്ധതി(ഒപിഎസ്) പുന:സ്ഥാപിക്കുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചതു തിരഞ്ഞെടുപ്പിലെ വലിയ ചർച്ചയായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഈ വാഗ്ദാനം പാലിച്ചിട്ടുണ്ടെന്നത് അനുകൂലഘടകമായി. തങ്ങൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ കൂടി സമ്മർദമാക്കുമെന്നു കണ്ട് ഇതേക്കുറിച്ചു പൊതുവേ മൗനം പാലിക്കുന്ന സമീപനം ബിജെപി സ്വീകരിച്ചതും തിരിച്ചടിയായി.
അവസാന ശമ്പളത്തിന്റെ പകുതിയോളം ലഭിക്കുന്ന പഴയ പെൻഷനു പകരം ഏർപ്പെടുത്തിയ പുതിയ പങ്കാളിത്ത പെൻഷൻ രീതിയിൽ അസ്വസ്ഥരായിരുന്ന സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും കോൺഗ്രസ് വാഗ്ദാനത്തെ വിശ്വസിച്ചാണ് വോട്ടു ചെയ്തതെന്നു വ്യക്തമാക്കുന്നതാണ് ഫലം. 55 ലക്ഷം വോട്ടർമാർ മാത്രമുള്ള സംസ്ഥാനത്ത് നാലര ലക്ഷത്തോളം പേരും അവരുടെ കുടുംബങ്ങളും 55 ലക്ഷം പേർ മാത്രമുള്ള സംസ്ഥാനത്തു വലിയ വോട്ടുബാങ്കാണെന്നതു കൂടി ഇതിനോടു ചേർത്തുവയ്ക്കണം.
പ്രാദേശിക വിഷയങ്ങൾ വോട്ടർമാർ ഗൗരവമായി പരിഗണിച്ചുവെന്നതിന്റെ മറ്റൊരു തെവിവാണ് ആപ്പിൾ കർഷകരുടെ സ്വാധീനമേഖലയിലെ ഫലം. ഇവിടെയും കോൺഗ്രസ് നേട്ടമുണ്ടാക്കി. ബിജെപി ഭരണത്തിനു കീഴിൽ, താങ്ങുവില മുതൽ ജിഎസ്ടി മൂലമുള്ള ചെലവ് വരെ ആപ്പിൾ കർഷകരുടെ എതിർപ്പു പ്രകടമായിരുന്നു. കർഷകാനുകൂല പ്രഖ്യാപനങ്ങൾ ബിജെപി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയെങ്കിലും ഇവരുടെ പിന്തുണ നേടാനുള്ള ഈ ശ്രമം വൈകി. അഗ്നിപഥ് പദ്ധതിയോടുള്ള എതിർപ്പ്, വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് തീർത്ത കഷ്ടപ്പാടുകൾ, റോഡുകളുടെയും മറ്റും ശോചനീയാവസ്ഥ തുടങ്ങിയ കോൺഗ്രസ് ചർച്ചയിലേക്കു കൊണ്ടു വന്ന പല വിഷയങ്ങളും ബിജെപി പ്രഖ്യാപിച്ച സൗജന്യവാഗ്ദാനങ്ങളെക്കാൾ ജനം സ്വീകരിച്ചുവെന്നും വ്യക്തം.
∙ കോൺഗ്രസിനുള്ള പാഠം
ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നവർക്ക് എത്ര തിരിച്ചടികൾക്കൊടുവിലും ജനാധിപത്യത്തിൽ സ്ഥാനമുണ്ടെന്ന ഓർമപ്പെടുത്തലാണ് ഹിമാചൽ ഫലം. തിരഞ്ഞെടുപ്പു ഗതിയെ വഴിതിരിച്ചുവിടുന്ന വർഗീയ പരാമർശങ്ങളോ അപ്രതീക്ഷിത നീക്കങ്ങളോ ഏശാതെ പോയ ഹിമാചലിൽ പരമ്പരാഗത വഴിയിലായിരുന്നു കോൺഗ്രസ് യാത്ര. അതുകൊണ്ടു തന്നെ ഹിമാചലിലേതു കോൺഗ്രസിനെ സംബന്ധിച്ച് വെറുമൊരു വിജയമല്ല. കിട്ടില്ലെന്നു കരുതി കൈവിട്ടു കളയുന്നതിനെക്കാൾ ആത്മാർഥതയോടെ അധ്വാനിച്ചാൽ ജനം കൈവിടില്ലെന്ന വലിയ പാഠം കൂടി ഈ വിജയത്തിനു പിന്നിലുണ്ട്. മറ്റിടങ്ങളിൽ ഊർജമേകാൻ പോന്ന തിരഞ്ഞെടുപ്പനുഭവം.
ചുരുക്കത്തിൽ, ഹിമാചൽ ജനതയ്ക്കു പതിവുള്ള ഭരണവിരുദ്ധ സ്വഭാവം നൽകിയ വിജയം മാത്രമായി കോൺഗ്രസിന്റേതിനെ കാണാനാകില്ല. ഉന്നയിക്കുന്ന വിഷയങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ കഴിയുകയെന്നതും തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനമാണെന്ന തിരിച്ചറിവു ഹിമാചൽ ഫലത്തിലുണ്ട്.
English Summary: Himachal Polls and BJP Loss; Political Analysis