ഹിമാചൽ മനസ്സറിഞ്ഞ കോൺഗ്രസ്; ധൂമൽ പറഞ്ഞ ബിജെപി ‘അതൃപ്തി’ നഡ്ഡയോടോ?
Mail This Article
ഗുജറാത്തിലെ പടുകൂറ്റൻ വിജയത്തിന്റെ ആഹ്ലാദനിമിഷങ്ങൾക്കിടയിൽ, ഹിമാചലിൽ എന്തു പറ്റിയെന്നു നരേന്ദ്ര മോദി ജെ.പി. നഡ്ഡയോടു ചോദിച്ചിരിക്കുമോ? കുറഞ്ഞപക്ഷം അമിത് ഷായെങ്കിലും? ആ ആഹ്ലാദ നിമിഷങ്ങളിൽ ചോദിച്ചില്ലെങ്കിലും സ്വന്തം മണ്ണിലെ തോൽവിക്കുള്ള മറുപടി ബിജെപി ദേശീയ അധ്യക്ഷനു തയാറാക്കി വയ്ക്കേണ്ടി വരും. ‘ആർആർആർ’ എന്നൊരു ഉത്തരത്തിൽ ബിജെപിയുടെ ഹൈക്കമാൻഡായ മോദിയും അമിത് ഷായും തൃപ്തരാകില്ലെന്നു മറ്റാർക്ക് അറിയില്ലെങ്കിലും നഡ്ഡയ്ക്കറിയാം. എന്താണ് ഈ ‘ആർആർആർ’? ബിജെപിയുടെ ഹിമാചൽ തോൽവിക്കുള്ള പൊതു വിലയിരുത്തലാണ് ആർആർആർ. ‘റിവാസ്, രാജ്, റിബൽസ്’ എന്നർഥം. റിവാസ് എന്നാൽ രീതി– ഹിമാചലുകാർ ഭരണത്തുടർച്ച അംഗീകരിക്കില്ലെന്ന, ഭരണവിരുദ്ധ തരംഗം പ്രതിഫലിക്കുമെന്ന രീതി. രാജ് എന്നാൽ ഭരണം, സർക്കാരിനെക്കുറിച്ചുണ്ടായ എതിർപ്പ്. മറ്റൊന്നു റിബൽസ്– സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം വിമത സ്ഥാനാർഥികളുടെ സാന്നിധ്യം. ഇങ്ങനൊരുത്തരം പറയാനായിരുന്നെങ്കിൽ നഡ്ഡ എന്തിനു തിരഞ്ഞെടുപ്പു തീരുംവരെ ‘സംസ്ഥാന അധ്യക്ഷനെ’ പോലെ അവിടെ ക്യാംപ് ചെയ്തു? എല്ലാ വഴികളും നോക്കി? വിമതരെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രിയെ കൊണ്ടു വരെ നേരിട്ടു ഫോണിൽ വിളിപ്പിച്ചു? – ആർആർആർ ഉത്തരത്തിനു ‘വൈ വൈ വൈ’ ഉത്തരവും ബിജെപി ഹൈക്കമാൻഡിൽ നിന്നു വരാം.. തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരികൊണ്ടു നിന്ന നവംബറിലെ ആദ്യ പത്തു ദിനങ്ങളിൽ അവിടെ കണ്ട കാഴ്ചയെ സംഗ്രഹിക്കാൻ ഒരു ഉദാഹരണം പറയാം: