ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രം ആവിഷ്കരിക്കാൻ ജെഡിയു ദേശീയ കൗൺസിൽ
പട്ന∙ ജനതാദൾ (യു) ദേശീയ കൗൺസിൽ യോഗം ശനി, ഞായർ ദിവസങ്ങളിൽ പട്നയിൽ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കൽ, ദേശീയ തലത്തിൽ മഹാസഖ്യ വിപുലീകരണം, സോഷ്യലിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം തുടങ്ങിയ വിഷയങ്ങളാണ് അജൻഡയിൽ.

പട്ന∙ ജനതാദൾ (യു) ദേശീയ കൗൺസിൽ യോഗം ശനി, ഞായർ ദിവസങ്ങളിൽ പട്നയിൽ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കൽ, ദേശീയ തലത്തിൽ മഹാസഖ്യ വിപുലീകരണം, സോഷ്യലിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം തുടങ്ങിയ വിഷയങ്ങളാണ് അജൻഡയിൽ. പാർട്ടി ദേശീയ അധ്യക്ഷനായി ലലൻ സിങ്ങിനെ വീണ്ടും തിരഞ്ഞെടുത്തതിനെ തുടർന്നാണ് ദേശീയ കൗൺസിൽ ചേരുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കാനുള്ള തന്ത്രങ്ങൾക്കു സമ്മേളനം രൂപം നൽകും. ഇതിനായി നിതീഷ് കുമാർ ഭാരത യാത്ര നടത്താനാണു പരിപാടി. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിനു നൽകുന്ന സൂചനകളും യോഗം ചർച്ച ചെയ്യും.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു സോഷ്യലിസ്റ്റ് പാർട്ടികളെ ഒരു കുടക്കീഴിലാക്കാനുള്ള ശ്രമങ്ങൾക്കു നിതീഷ് കുമാർ മുൻകയ്യെടുക്കും. ആർജെഡി – ജെഡിയു ലയനത്തിനുള്ള സാധ്യതകൾ യോഗം വിലയിരുത്തും. ലയനം മുന്നിൽ കണ്ട് പാർട്ടിയുടെ പേരും ചിഹ്നവും പരിഷ്കരിക്കാനുള്ള അധികാരം ആർജെഡി ദേശീയ കൗൺസിലിൽ പാർട്ടി അധ്യക്ഷനു നൽകിയിരുന്നു. സമാനമായ രീതിയിൽ ജെഡിയുവിലും തീരുമാനങ്ങളുണ്ടായേക്കും.
English Summary: JDU national council meet