ലോകത്തെ ഏറ്റവും അപകടകാരി, മരണത്തിന്റെ വ്യാപാരി; ‘ബൂട്ട് റഷ്യയിൽ ഉറങ്ങുകയാണ്’
ത്രില്ലർ ചാര സിനിമകളേക്കാൾ ആവേശം കൊള്ളിക്കുന്നതാണ് റഷ്യൻ ആയുധ ഇടപാടുകാരനായ വിക്ടർ ബൂട്ടിന്റെ ജീവിതം. ഒരു കുറ്റവാളിയെ പിടിക്കാൻ യുഎസ് ഇത്രമേൽ ബുദ്ധിമുട്ടിയത് വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാവും. ‘മരണത്തിന്റെ വ്യാപാരി’യെന്നും (the merchant of death) ‘ഉപരോധങ്ങളെ തകർക്കുന്നയാൾ’ (the sanctions buster) എന്നുമുള്ള വിളിപ്പേരുകൾ സ്വന്തമാണ് ബൂട്ടിന്. ലോകമെങ്ങും ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ ഇയാൾ വിറ്റ ആയുധങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയതോടെയാണ് മരണത്തിന്റെ വ്യാപാരിയെന്ന പേര് ബൂട്ടിന് സ്വന്തമായത്. ആയുധം നൽകരുതെന്നു പറഞ്ഞ് വിവിധ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയാലും അതു തകർത്ത് ചെറു രാജ്യങ്ങൾക്കു വരെ ആയുധം വിൽക്കുന്ന രീതിയും ബൂട്ടിനു സ്വന്തം. യുഎസിനെ ലക്ഷ്യമിടുന്ന വിവിധ രാജ്യങ്ങളിലെ സായുധ സൈന്യങ്ങൾക്ക് ആയുധങ്ങൾ നൽകിയതോടെയാണ് ഈ അൻപത്തിയഞ്ചുകാരൻ യുഎസിന്റെ കണ്ണിലെ കരടായത്. ഒടുക്കം റഷ്യയെന്ന മാളത്തിനു പുറത്തേക്കു കടന്നപ്പോൾ, 2008ല്‍ തായ്‌ലൻഡിൽ വച്ച് ഇയാൾ അറസ്റ്റിലായി. പിന്നീട് യുഎസിൽ എത്തിച്ച് വിചാരണ നടത്തി. അമേരിക്കൻ പൗരന്മാരെ വധിക്കാൻ ആസൂത്രണം നടത്തിയെന്ന കുറ്റത്തിന് 25 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു വിക്ടർ ബൂട്ട്. പക്ഷേ കഴിഞ്ഞ ദിവസം ഇയാളെ യുഎസ് റഷ്യയ്ക്കു കൈമാറി. തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാർ ഉപയോഗിച്ച്, റഷ്യയിൽ അറസ്റ്റിലായ അമേരിക്കൻ ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനറിനെ വിട്ടുകൊടുത്തായിരുന്നു വിക്ടർ ബൂട്ടിനെ റഷ്യ തിരികെ വാങ്ങിയത്. 20 വർഷത്തോളം ലോകത്തെ ഏറ്റവും കുപ്രസിദ്ധ ആയുധ ഇടപാടുകാരനായിരുന്നു ബൂട്ട്. ഒറ്റതിരിഞ്ഞു നിൽക്കുന്ന രാജ്യങ്ങൾക്കും ആഫ്രിക്കയിലെയും ഏഷ്യയിലെയും തെക്കൻ അമേരിക്കയിലെയും വിമത സായുധസൈന്യങ്ങൾക്കും ആയുധങ്ങൾ എത്തിച്ചു നൽകലായിരുന്നു പണി. അധികാരത്തിലുള്ള ശക്തരായ സുഹൃത്തുക്കളുടെ വലയത്തിൽനിന്നിരുന്ന ബൂട്ട് ഒരു ഘട്ടത്തിൽ നിയമസംവിധാനങ്ങൾക്കു വരെ അപ്രാപ്യനായിരുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും സംശയിക്കപ്പെടുന്നു. യഥാർഥത്തിൽ വിക്ടർ ബൂട്ട് ആരാണ്? എങ്ങനെയാണ് ഇയാൾ മരണത്തിന്റെ വ്യാപാരിയായി മാറിയത്?

ത്രില്ലർ ചാര സിനിമകളേക്കാൾ ആവേശം കൊള്ളിക്കുന്നതാണ് റഷ്യൻ ആയുധ ഇടപാടുകാരനായ വിക്ടർ ബൂട്ടിന്റെ ജീവിതം. ഒരു കുറ്റവാളിയെ പിടിക്കാൻ യുഎസ് ഇത്രമേൽ ബുദ്ധിമുട്ടിയത് വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാവും. ‘മരണത്തിന്റെ വ്യാപാരി’യെന്നും ‘ഉപരോധങ്ങളെ തകർക്കുന്നയാൾ’ എന്നുമുള്ള വിളിപ്പേരുകൾ സ്വന്തമാണ് ബൂട്ടിന്. ലോകമെങ്ങും ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ ഇയാൾ വിറ്റ ആയുധങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയതോടെയാണ് മരണത്തിന്റെ വ്യാപാരിയെന്ന പേര് ബൂട്ടിന് സ്വന്തമായത്. ആയുധം നൽകരുതെന്നു പറഞ്ഞ് വിവിധ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയാലും അതു തകർത്ത് ചെറു രാജ്യങ്ങൾക്കു വരെ ആയുധം വിൽക്കുന്ന രീതിയും ബൂട്ടിനു സ്വന്തം. യുഎസിനെ ലക്ഷ്യമിടുന്ന വിവിധ രാജ്യങ്ങളിലെ സായുധ സൈന്യങ്ങൾക്ക് ആയുധങ്ങൾ നൽകിയതോടെയാണ് ഈ അൻപത്തിയഞ്ചുകാരൻ യുഎസിന്റെ കണ്ണിലെ കരടായത്. ഒടുക്കം റഷ്യയെന്ന മാളത്തിനു പുറത്തേക്കു കടന്നപ്പോൾ, 2008ല്‍ തായ്‌ലൻഡിൽ വച്ച് ഇയാൾ അറസ്റ്റിലായി. പിന്നീട് യുഎസിൽ എത്തിച്ച് വിചാരണ നടത്തി. അമേരിക്കൻ പൗരന്മാരെ വധിക്കാൻ ആസൂത്രണം നടത്തിയെന്ന കുറ്റത്തിന് 25 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു വിക്ടർ ബൂട്ട്. പക്ഷേ കഴിഞ്ഞ ദിവസം ഇയാളെ യുഎസ് റഷ്യയ്ക്കു കൈമാറി. തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാർ ഉപയോഗിച്ച്, റഷ്യയിൽ അറസ്റ്റിലായ അമേരിക്കൻ ബാസ്കറ്റ്ബോൾ താരത്തെ വിട്ടുകൊടുത്തായിരുന്നു വിക്ടർ ബൂട്ടിനെ റഷ്യ തിരികെ വാങ്ങിയത്. 20 വർഷത്തോളം ലോകത്തെ ഏറ്റവും കുപ്രസിദ്ധ ആയുധ ഇടപാടുകാരനായിരുന്നു ബൂട്ട്. ഒറ്റതിരിഞ്ഞു നിൽക്കുന്ന രാജ്യങ്ങൾക്കും ആഫ്രിക്കയിലെയും ഏഷ്യയിലെയും തെക്കൻ അമേരിക്കയിലെയും വിമത സായുധസൈന്യങ്ങൾക്കും ആയുധങ്ങൾ എത്തിച്ചു നൽകലായിരുന്നു പണി. അധികാരത്തിലുള്ള ശക്തരായ സുഹൃത്തുക്കളുടെ വലയത്തിൽനിന്നിരുന്ന ബൂട്ട് ഒരു ഘട്ടത്തിൽ നിയമസംവിധാനങ്ങൾക്കു വരെ അപ്രാപ്യനായിരുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും സംശയിക്കപ്പെടുന്നു. യഥാർഥത്തിൽ വിക്ടർ ബൂട്ട് ആരാണ്? എങ്ങനെയാണ് ഇയാൾ മരണത്തിന്റെ വ്യാപാരിയായി മാറിയത്?
∙ ലോർഡ് ഓഫ് വാർ– 2005
ലഹരിമരുന്നു കടത്തിന്റെ പേരിൽ 2022 ഫെബ്രുവരിയിൽ പിടിയിലായ ബാസ്കറ്റ്ബോൾ താരം ബ്രിട്ട്നി ഗ്രിനർ, 2018ൽ ചാരവൃത്തിയുടെ പേരിൽ പിടിയിലായ പോൾ വീലൻ എന്നിവരെ വിട്ടുകൊടുത്ത് വിക്ടർ ബൂട്ടിനെ തിരികെയെത്തിക്കാനായിരുന്നു റഷ്യയുടെ ശ്രമം. ബൂട്ടിനെ കൈമാറ്റം ചെയ്യുന്നതിനൊപ്പം ചാരസംഘടനയിലെ മുൻ കേണലായിരുന്ന വദിം ക്രാസൽകോവിനെയും വിട്ടയ്ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ബൂട്ടിനെ മാത്രം വിട്ടുകൊടുത്ത് ധാരണ നടപ്പാക്കുകയായിരുന്നു യുഎസ് എന്നാണ് വിവരം. എന്തുകൊണ്ടാണ് റഷ്യയ്ക്ക് ഇയാൾ അത്രയേറെ പ്രധാനപ്പെട്ടതായത്? ബൂട്ടിന്റെ പേരിൽ ‘സാഹസിക’ കഥകൾ അത്രയേറെയാണ്. 2005ൽ ഇദ്ദേഹത്തിന്റെ ജീവിതകഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ലോർഡ് ഓഫ് വാർ’ എന്ന ഹോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു. 2007ൽ ‘മെർച്ചന്റ് ഓഫ് ഡെത്ത്: ഗൺസ്, പ്ലെയിൻസ്, ആൻഡ് ദ് മാൻ ഹു മേക്സ് വാർ പോസ്സിബിൾ’ എന്ന ജീവിതകഥയും പുറത്തിറങ്ങിയിട്ടുണ്ട്.
ബൂട്ട് 1967ലാണ് ജനിച്ചതെന്നാണു കരുതപ്പെടുന്നത്. അഫ്ഗാനിസ്ഥാനോടു ചേർന്നുള്ള സോവിയറ്റ് തജിക്കിസ്ഥാനിലെ ഡുഷാൻബെയിൽ ആണ് ജനനം. പക്ഷേ, ബൂട്ടിന്റെ ജനനത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളിൽ ദുരൂഹത നിറഞ്ഞുനിൽക്കുന്നു. ഇംഗ്ലിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, അറബി, പേർഷ്യൻ എന്നീ ഭാഷകൾ അനായാസം വഴങ്ങും ഇദ്ദേഹത്തിന്. പോരാത്തതിന് എസ്പറാന്റോ എന്ന ‘നിർമിത ഭാഷയും’ ഉപയോഗിക്കാനറിയാം (ഏതു രാജ്യത്തു പോയാലും ഉപയോഗിക്കാവുന്ന വിധം, എൽ.എൽ. സമിനോഫ് എന്ന ഒഫ്താൽമോളജിസ്റ്റ് 1887ൽ രൂപപ്പെടുത്തിയ കൃത്രിമ ഭാഷയാണിത്). ഇത്തരത്തിൽ വിവിധ ഭാഷകൾ അറിയാമെന്നതും രാജ്യാന്തര ആയുധ സാമ്രാജ്യം കെട്ടിപ്പൊക്കാൻ ബൂട്ടിന് തുണയായി.
സോവിയറ്റ് സൈന്യത്തിൽ ലഫ്റ്റനന്റിന്റെ റാങ്കിൽ വിരമിച്ചയാളാണു താനെന്ന് ബൂട്ട് വെളിപ്പെടുത്തിയിരുന്നു. അംഗോളയിൽ ഉൾപ്പെടെ സൈനിക പരിഭാഷകൻനായി ജോലി ചെയ്തിരുന്നു. പിന്നീട് ബൂട്ടിന്റെ ബിസിനസ് കേന്ദ്രമായി അംഗോള മാറി. 1989–91 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെയാണ് ബൂട്ടിന്റെ ശുക്രദശ ഉദിച്ചത്. സോവിയറ്റ് കാല ആയുധങ്ങൾ തുരുമ്പെടുത്ത് നശിക്കാതെ കൃത്യമായി ആഫ്രിക്കയിലെയും ഏഷ്യയിലെയും മറ്റു പലയിടങ്ങളിലെയും ആഭ്യന്തര യുദ്ധമുഖത്തേക്ക് എത്തിച്ചേര്‍ന്നതിനു പിന്നിൽ ബൂട്ടായിരുന്നു. ഷാർജയിലിരുന്ന് ആയുധക്കടത്ത് സാമ്രാജ്യവും ലോജിസ്റ്റിക്സ് ബിസിനസും ഏകോപിപ്പിച്ച്, നിയമവിധേയമായി പ്രവർത്തിക്കുന്ന വ്യവസായി എന്ന ലേബലും സ്വയം ഉണ്ടാക്കിയെടുത്തു. അപ്പോഴും റഷ്യ തന്നെയായിരുന്നു പ്രധാന താവളം. അങ്ങനെ വിരാജിക്കുന്നതിനിടയിലാണ് യുഎസ് നടത്തിയ ഓപ്പറേഷനിലൂടെ ബൂട്ട് റഷ്യയ്ക്കു പുറത്തെത്തുന്നതും അറസ്റ്റിലാകുന്നതും.
∙ ഏറ്റവും അപകടകാരിയായ മനുഷ്യൻ
ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്നാണ് വിക്ടർ ബൂട്ടിനെ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ മുൻ ചീഫ് ഓഫ് ഓപ്പറേഷൻസ് മൈക്ക് ബ്രൗൺ വിശേഷിപ്പിച്ചത്. 1980കളിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ പടിഞ്ഞാൻ ആഫ്രിക്കയിലാണ് ബൂട്ട് ആദ്യമായി രംഗത്തിറങ്ങിയത്. ചെറിയ റൈഫിൾ മുതൽ എകെ 47 തോക്കുകൾ വരെ ബൂട്ട് ഇവിടെയിറക്കി. പടിഞ്ഞാറൻ ആഫ്രിക്കയെ ആയുധവൽക്കരിക്കുകയാണ് ബൂട്ട് ഇതുവഴി ചെയ്തത്. ചെറിയതോതിൽ ഗുണ്ടാപ്രവർത്തനമൊക്കെ നടത്തിയിരുന്ന ചെറുപ്പക്കാരെ വൻതോതിൽ ആയുധങ്ങൾ വിറ്റഴിച്ച് മനസാക്ഷിയില്ലാത്ത, അതിക്രൂരന്മാരായ കില്ലിങ് മെഷീൻ ആക്കി ഇയാൾ മാറ്റി.
സോവിയറ്റ് വ്യോമസേനയിലും രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചിരുന്ന ബൂട്ടിനുനേർക്ക്, ‘അമേരിക്കക്കാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി’ എന്നതുൾപ്പെടെ നാല് കുറ്റങ്ങളാണ് യുഎസ് ചുമത്തിയിരുന്നത്. ‘‘നിഴൽപോലെ നടന്ന് കാര്യങ്ങൾ സുഗമം ആക്കുന്നയാളാണ് ബൂട്ട്. ഭീകരസംഘടനകളെ മാത്രമല്ല, ലോകമെമ്പാടുമുള്ള കലാപകാരികളെയും ലഹരി ഇടപാട് റാക്കറ്റുകളെയും ഇയാൾ ആയുധങ്ങൾ നൽകി സഹായിക്കുന്നു’’ – മൈക്ക് ബ്രൗൺ പറയുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു പിന്നാലെ ഉന്നതങ്ങളിലെ ബന്ധം ശരിക്ക് ഉപയോഗിക്കാൻ ബൂട്ടിനു കഴിഞ്ഞു. ഒരു ‘വൺ–സ്റ്റോപ് ഷോപ്പ്’ ആയി ബൂട്ട് മാറിയെന്നാണ് യുഎസ് കുറ്റപ്പെടുത്തിയത്. ശീതയുദ്ധകാലത്ത് ശേഖരിച്ചുവച്ച വൻ ആയുധശേഖരം ആവശ്യക്കാർക്ക് കൃത്യമായി എത്തിച്ചുകൊടുത്ത് ബൂട്ട് വളർന്നു. 2003ൽ രാജിവച്ച് ഒഴിയേണ്ടിവന്ന ലൈബീരിയൻ പ്രസിഡന്റ് ചാൾസ് ടെയ്‌ലറും ലിബിയയിലെ ഏകാധിപതി ഗദ്ദാഫിയും ബൂട്ടിന്റെ കൈയിൽനിന്ന് ആയുധങ്ങൾ വാങ്ങിയിരുന്നതായി വ്യക്തമായിട്ടുണ്ട്.
ആയുധങ്ങൾ വിൽക്കുമ്പോൾ അത് എത്തിക്കേണ്ടയിടത്ത്, കൃത്യസമയത്ത് എത്തിക്കാനായി കാർഗോ വിമാനങ്ങളുടെ ഒരു ഫ്ലീറ്റ് തന്നെ ബൂട്ടിനുണ്ട്. ആയുധങ്ങളും സൈനിക ഉപകരണങ്ങളും എത്തേണ്ട സ്ഥലത്ത് സുരക്ഷിതമായി എത്തിച്ചേർന്നിരിക്കും, അതാണ് ബൂട്ടിന്റെ ഉറപ്പ്!. സോവിയറ്റ് യൂണിയൻ തകർന്നതിനുപിന്നാലെ 60 സോവിയറ്റ് സൈനിക വിമാനങ്ങളാണ് ബൂട്ട് വാങ്ങി സ്വകാര്യസ്വത്താക്കിയത്. യുഎഇ ആസ്ഥാനമാക്കി പ്രവർത്തിച്ച ബൂട്ട് ആയുധങ്ങളും വെടിക്കോപ്പുകളും ഏതു രാജ്യത്തും ഏതു സമയത്തും എത്തിക്കാൻ, അതു മരുഭൂമിയോ കാടോ ഒറ്റപ്പെട്ട സ്ഥലങ്ങളോ എന്തുമാകട്ടെ, ഈ 60 വിമാനങ്ങളെ ഉപയോഗപ്പെടുത്തി. ‘ഫ്ലൈയിങ് ട്രക്ക്’ എന്നും ഇവ വിശേഷിപ്പിക്കപ്പെട്ടു.
1990 ആയപ്പോഴേക്കും, മറഞ്ഞിരുന്ന് ആയുധ ഇടപാടു നടത്തുന്ന അമാനുഷികനെന്ന നിലയിലേക്ക് ബൂട്ട് ഉയർന്നു. പലയിടത്തുനിന്നുള്ള ഭീഷണികളും അതോടെ ഉയർന്നു. അപ്പോഴേക്കും പക്ഷേ ആർക്കും പിടികൊടുക്കാതെ പിന്നണിയിൽനിന്നു പ്രവർത്തിക്കുന്ന നിലയിലേക്കു ബൂട്ട് എത്തിയിരുന്നു. അന്നത്തെ കാലത്ത് ബൂട്ട് പോലും അറിയാതെ ബെൽജിയം സ്വദേശിയായ ഫൊട്ടോഗ്രാഫർ എടുത്ത ചില ചിത്രങ്ങൾ മാത്രമാണ് പിൽക്കാലത്ത് ബൂട്ടിന്റേതായി അവശേഷിച്ചിരുന്നുള്ളൂ. വളരെ നൂതനവും സങ്കീർണവുമായ സംവിധാനമാണ് ബൂട്ടിന്റേതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്മെന്റ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് വിവിധയിടങ്ങളിലായുള്ള 30ൽ പരം കമ്പനികളെ മുന്നിൽനിർത്തിയാണ് ബൂട്ട് സാമ്രാജ്യം മുന്നോട്ടുകൊണ്ടുപോയത്. ഇറാഖിലെ യുഎസ് സേനയ്ക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ഇയാളുടെ രണ്ടു കമ്പനികളെ യുഎസിനു പോലും ഉപയോഗപ്പെടുത്തേണ്ടി വന്നു. അതു വലിയൊരു തെറ്റായിപ്പോയെന്ന് യുഎസ് പിന്നീട് സമ്മതിച്ചിരുന്നു. യുഎസ് സൈന്യത്തിനു സഹായമെത്തിക്കാൻ അവർക്കുപോലും കഴിയാതിരുന്ന സ്ഥലത്ത് ബൂട്ടിനു കഴിഞ്ഞു. ലോകവ്യാപകമായി അയാൾ ഉണ്ടാക്കിയെടുത്ത സാമ്രാജ്യത്തിന്റെ സ്വാധീനവും കരുത്തുമാണതു കാണിച്ചത്. ബൂട്ടുമൊത്ത് ബിസിനസ് ചെയ്യാൻ യുഎസിനു കഴിഞ്ഞെങ്കിലും പിടികൂടാനായില്ല എന്ന സത്യം മാത്രം ബാക്കി നിന്നു.
∙ ആയുധ ഇടപാടുകാരായി യുഎസ് ഏജന്റുമാർ
ബൂട്ടിനെ പിടിച്ചേ തീരൂവെന്ന് ഒരു ഘട്ടത്തിൽ യുഎസ് ഉറപ്പിച്ചു. അത്രയേറെയായിരുന്നു അതിനോടകം രാജ്യാന്തരതലത്തിൽ അയാളുടെ സ്വാധീനം. യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അസോസിയേഷൻ (ഡിഇഎ) അന്ന് പ്രമുഖ ലഹരികടത്തുകാരെയെല്ലാം പിടികൂടി തിളങ്ങിനിൽക്കുന്ന സമയമാണ്. പണി അവരെ ഏൽപ്പിച്ചു. സംഘത്തെ നയിച്ച ഡിഇഎ ഏജന്റ് ലൂയി മിലിയോണിന്റെ നേതൃത്വത്തിൽ റഷ്യയിൽനിന്ന് ബൂട്ടിനെ പുറത്തെത്തിക്കാൻ പദ്ധതി തയാറാക്കി. ബൂട്ടിന് നിരസിക്കാൻ കഴിയാത്ത ഓഫർ നൽകുന്ന ആയുധ ഇടപാടാണ് ലൂയിയുടെ സംഘം മുന്നോട്ടുവച്ചത്. ആന്‍ഡ്രൂ സ്മുളിയൻ എന്ന, ബൂട്ടിന്റെ അടുത്ത അനുയായിയുടെ മുന്നിൽ ഡിഇഎ ഏജന്റ് ആയുധ ഇടപാടുകാരനായെത്തി. കിട്ടിയ മറുപടി ഇങ്ങനെ – ‘‘ബോറിസുമായി സംസാരിച്ചു, കൃഷി ഉപകരണം ഉപയോഗിച്ച് എന്തും സാധ്യമാണ്’’. ബൂട്ടിനു പകരം ഉപയോഗിച്ച കോഡ് വാക്കായിരുന്നു ബോറിസ്. ആയുധങ്ങളുടെ കോഡ് ആയിരുന്നു കൃഷി ഉപകരണമെന്നത്.
ഇതിനു പിന്നാലെ, തെക്കൻ അമേരിക്കൻ ദ്വീപുരാജ്യമായ കുറാസോയിൽ വച്ച് (കൊളംബിയയിൽനിന്ന് 200 മൈൽ ദൂരം) ഡിഇഎ ഏജന്റുമാരുമായി സ്മുളിയൻ കൂടിക്കാഴ്ച നടത്തി. കൊളംബിയൻ വിമത സംഘടനയായ എഫ്എആര്‍സിയുടെ ആളുകളായാണ് ഏജന്റുമാർ എത്തിയത്. കൊളംബിയൻ സൈന്യത്തിനും അവരെ സഹായിക്കുന്ന യുഎസ് സൈന്യത്തിനുമെതിരെ പോരാടുന്നതിനാണ് ആയുധങ്ങൾ വേണ്ടതെന്നും 1.2 കോടി ഡോളർ ചെലവഴിക്കാൻ തയാറാണെന്നുമായിരുന്നു വാഗ്ദാനം. സ്നൈപ്പർ റൈഫിളുകൾ മുതൽ അതിനൂതന മിസൈലുകൾ വരെ വേണമെന്നായിരുന്നു ആവശ്യം. സ്മുളിയൻ ഇതിൽ വീണു. പിന്നാലെ വിവരങ്ങൾ ‘ബോറിസിനെ’ ധരിപ്പിക്കാൻ മോസ്കോയിലേക്കു പറന്നു. രണ്ടാഴ്ചയ്ക്കുശേഷം കോപ്പൻഹേഗനിൽ വീണ്ടുമൊരു കൂടിക്കാഴ്ച. റഷ്യയിലെ തന്റെ ബിസിനസ് പങ്കാളിക്ക് ഈ കരാർ ഇഷ്ടപ്പെട്ടുവെന്നാണ് കോപ്പൻഹേഗനിൽ സ്മുളിയൻ പറഞ്ഞത്. തന്റെ പങ്കാളി ബൂട്ട് ആണെന്ന് സ്മുളിയൻ വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഡിഇഎ ജാഗരൂഗരായി. ബൂട്ടാണ് അപ്പുറത്ത് എന്നതിന് വ്യക്തമായ തെളിവു കിട്ടിയിരിക്കുന്നു.
പക്ഷേ, റഷ്യയ്ക്കു പുറത്തേക്ക് ബൂട്ട് എത്തിയില്ല. ഡിഇഎ ഏജന്റുമാർക്ക് മോസ്കോയിലേക്കും പോകാനാകില്ല. ഇത്രയും വലിയ തുകയുടെ ഇടപാടായതിനാൽ ബൂട്ടുമായി നേരിട്ടു കണ്ട് ധാരണയാകണം എന്ന നിലപാടിൽ ‘എഫ്എആർസിയുടെ ആളുകൾ’ ബലംപിടിച്ചു. ഒടുക്കം ബൂട്ട് ആ വലയിൽ വീണു. യൂറോപ്യൻ യൂണിയൻ രാജ്യമായ റുമേനിയയിൽ വച്ച് കാണാമെന്ന് ധാരണയായി. കൈമാറാനുള്ള പണം ഏജന്റുമാർ തയാറാക്കി. ഇവിടെവച്ച് പിടികൂടാനുള്ള പദ്ധതിയും സജ്ജമാക്കി. എന്നാൽ ബൂട്ട് വന്നില്ല. അദ്ദേഹത്തിന് വീസ ലഭിച്ചില്ല എന്ന കാരണമാണ് കാരണമായി പറഞ്ഞത്. കരാറിൽനിന്നു പിന്മാറുകയാണെന്ന് ‘എഫ്എആർസി’ വ്യക്തമാക്കി. അതോടെ ഒരു കാര്യം കൂടി ഉറപ്പായി–യഥാർഥ ഇടപാടുകാരാണെന്ന് തെളിയിക്കാതെ ബൂട്ട് മുന്നോട്ടു വരില്ല.
അതോടെ ബൂട്ടിനെ പിടിക്കാൻ പുതിയ പദ്ധതിയുമായി മിലിയോണി വന്നു. തായ്‌ലൻഡില്‍ വച്ച് കാണാമെന്നായിരുന്നു അത്. ആ കെണിയിൽ ബൂട്ട് വീണു. അയാൾ തായ്‌ലൻഡിലെത്തി. കൂടിക്കാഴ്ച നിശ്ചയിച്ച ഹോട്ടലിലെ ഇരുപത്തിയേഴാം നിലയിലെ കോൺഫറൻസ് ഹാളിൽ വച്ച് ഡിഇഎ ഏജന്റുമാർ ആയുധ ഇടപാടുകാരെന്ന വ്യാജേന സംസാരിച്ചു. ഏതൊക്കെ ആയുധങ്ങളാണ് ഇടപാടിലൂടെ നൽകുക എന്നതുൾപ്പെടെ സംസാരിച്ചു. യുഎസ് സൈന്യത്തെ വധിക്കാനായി ആയുധങ്ങൾ വിൽക്കാൻ തയാറാണെന്ന് ബൂട്ട് പറയുന്നത് വിഡിയോയിൽ പകർത്തുകയും ചെയ്തു. രണ്ടു മണിക്കൂറിനുശേഷം ഡിഇഎ ഏജന്റ് ഒരു ഫോൺ കോൾ നടത്തി. അറസ്റ്റിന് സമയമായി എന്നതായിരുന്നു അതിന്റെ അർഥം. ബൂട്ടിനു മേൽ പിടിവീണു– ‘ഗെയിം ഈസ് ഓവർ’ എന്നായിരുന്നു ബൂട്ടിന്റെ പ്രതികരണം.
∙ ‘ബൂട്ട് ഉറങ്ങുകയാണ്’
എന്നാൽ വിട്ടുകൊടുക്കാൻ റഷ്യ തയാറായിരുന്നില്ല. നിരപരാധിയാണെന്നും ബൂട്ടിനോട് അനീതിയാണ് ചെയ്യുന്നതെന്നുമുള്ള നിലപാടാണ് റഷ്യ സ്വീകരിച്ചത്. വിനോദസഞ്ചാരിയാണെന്നും തായ്‌ലൻഡ് സന്ദർശിക്കാൻ എത്തിയതാണെന്നുമായിരുന്നു ബൂട്ടിന്റെ നിലപാട്. എന്നാൽ രണ്ടര വർഷത്തോളം തായ്‌ലൻഡിൽ കഴിഞ്ഞതിനു ശേഷം ബൂട്ടിനെ യുഎസിൽ എത്തിച്ചു. മാൻഹാട്ടൻ കോടതി 2012ൽ 25 വർഷത്തേക്ക് ബൂട്ടിനെ ശിക്ഷിക്കുകയും ചെയ്തു. 10 വർഷത്തിനിപ്പുറം വീണ്ടും റഷ്യയിലേക്കു തിരികെയെത്തിയിരിക്കുകയാണ് ബൂട്ട്. റഷ്യ–യുക്രെയ്ൻ യുദ്ധം ലോകക്രമം തന്നെ മാറ്റിമറിക്കുമ്പോൾ, ആ പുതിയ പടയോട്ട ഭൂമിയിൽ എന്തായിരിക്കും ബൂട്ടിന്റെ റോൾ?
മോചിതനായി റഷ്യയിലെത്തിയ ബൂട്ട് രാജ്യത്തെ ഔദ്യോഗിക മാധ്യമമായ ആർടി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ–‘‘ജയിലിലെ എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയേറെ വികാരവിക്ഷുബ്ദമായിരുന്നു. പക്ഷേ പ്രതീക്ഷിച്ചതു പോലെ ഒരു റഷ്യൻ വിരുദ്ധ നിലപാട് ജയിൽജീവിതത്തിനിടെ യുഎസിൽ ഞാൻ നേരിട്ടിരുന്നില്ല. മാത്രവുമല്ല ജയിലിലെ പലർക്കും റഷ്യയോട് സഹതാപമാണുണ്ടായിരുന്നത്.’’. 10 വർഷത്തെ ജയില്‍ ശിക്ഷ ബൂട്ടിന്റെ മനസ്സു മാറ്റിയോ? യുഎസിനോട് ബൂട്ടിനും സഹതാപമായിരിക്കുമോ ഇപ്പോഴുള്ളത്, അതോ പ്രതികാരബുദ്ധിയോ?– കാത്തിരുന്നു കാണണം. റഷ്യയാകട്ടെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്– ‘‘ബൂട്ടിനെ തിരികെ കിട്ടിയെന്നു കരുതി യുഎസിനോടുള്ള നിലപാടിൽ മാറ്റമൊന്നുമുണ്ടാകില്ല. ഇതിനെ സമാധാന നീക്കമായോ റഷ്യ–യുഎസ് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായോ ആരും കാണേണ്ട, പകരം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ രാഷ്ട്രീയ വിജയമായി കണ്ടാൽ മതി..’ എന്ന്.
ഇതെല്ലാം കേട്ട് മോസ്കോയിലെ വീട്ടിൽ ബൂട്ട് ഉറങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാവി പരിപാടികൾ എന്തായിരിക്കുമെന്നു ചോദിച്ചപ്പോൾ ഭാര്യ അല്ല ബൂട്ട് പറഞ്ഞതിങ്ങനെ: ‘‘മോചന നടപടികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 3 ദിവസം അദ്ദേഹം ഉറങ്ങിയിട്ടില്ല. നല്ല ക്ഷീണമുണ്ട്. ഉറക്കത്തിലാണ്...’’. യുദ്ധക്കളത്തിലെ മരണവ്യാപാരത്തിലേക്കായിരിക്കുമോ ബൂട്ട് വീണ്ടും ഉറക്കമുണരുക!
English Summary: Who is Viktor Bout, Arms Dealer Swapped for an American held by Russia?