‘സ്കൂൾ കലോത്സവത്തിൽ പാക്ക് അനുകൂല നാടകം; അവതരണാനുമതി നൽകരുത്’
കോഴിക്കോട് ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാക്കിസ്ഥാൻ അനുകൂല നാടകത്തിന് അവതരണാനുമതി നൽകരുതെന്നും പാക്ക് അനുകൂലമായി വിദ്യാർഥികളെ തിരിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഹിന്ദു ഐക്യവേദി. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടന വേദിയിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു ഉദ്ഘാടനം ചെയ്തു.

മേമുണ്ട സ്കൂളിൽനിന്നു നിരന്തരമായി വിവാദ നാടകങ്ങൾ സൃഷ്ടിച്ച് സിപിഎം മനപ്പൂർവം വിവാദം ഉണ്ടാക്കുകയാണെന്ന് ഷൈനു പറഞ്ഞു. മുൻ വർഷം മേമുണ്ട സ്കൂൾ അവതരിപ്പിച്ച കിത്താബ് എന്ന നാടകം വിവാദമായിരുന്നു. പിന്നീട് വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് നാടകം അരങ്ങേറിയത്. ഇതുപോലെ പാക്ക് അനുകൂല ഭാഗങ്ങൾ ഒഴിവാക്കണം. അല്ലെങ്കിൽ അവതരണവേദിയിൽ പ്രതിഷേധിക്കുമെന്നു ഷൈനു പറഞ്ഞു. ബി.എൻ.ബിനേഷ് ബാബു, ജില്ലാ ജനറൽ സെക്രട്ടറിമാരായ സതീഷ് മലപ്രം, സുരേഷ് ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു.
English Summary: Hindu Aikya Vedi protest against School Kalolsavam drama