ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. രാജസ്ഥാനിലെ സാവായ് മാധോപുരിലെ ഭഡോട്ടിയിൽനിന്ന് ആരംഭിച്ച ഇന്നത്തെ യാത്രയുടെ ഭാഗമായാണു രഘുറാം രാജനും പങ്കെടുത്തത്. രാഹുൽ ഗാന്ധിക്കും സച്ചിൻ പൈലറ്റിനുമൊപ്പം രഘുറാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. രാജസ്ഥാനിലെ സാവായ് മാധോപുരിലെ ഭഡോട്ടിയിൽനിന്ന് ആരംഭിച്ച ഇന്നത്തെ യാത്രയുടെ ഭാഗമായാണു രഘുറാം രാജനും പങ്കെടുത്തത്. രാഹുൽ ഗാന്ധിക്കും സച്ചിൻ പൈലറ്റിനുമൊപ്പം രഘുറാം രാജൻ യാത്രയിൽ നടക്കുന്നതിന്റെ വിഡിയോ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)

നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ശക്തനായ വിമർശകനായ രഘുറാം രാജൻ പലപ്പോഴും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും ധനക്കമ്മിയിലും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തിനു പിന്നാലെയുണ്ടായ സാമ്പത്തിക നഷ്ടം അതിൽനിന്നുലഭിക്കാവുന്ന ദീർഘകാല ലാഭത്തേക്കാൾ നശീകരണ തീരുമാനമായിരുന്നുവെന്ന് രഘുറാം രാജൻ തന്റെ പുസ്തകമായ –ഐ ഡു വാട്ട് ഐ ഡു എന്നതിൽ പറയുന്നുണ്ട്.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@bharatjodo)
ADVERTISEMENT

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച പദയാത്ര തമിഴ്നാട്, കേരളം, കർണാടകം, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽക്കൂടി കടന്നുപോയി നിലവിൽ രാജസ്ഥാനിലാണ്. അടുത്ത ഫെബ്രുവരിയിൽ കശ്മീരിൽ യാത്ര അവസാനിക്കും.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@IYC)

നിരവധി രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും മുൻ ബ്യൂറോക്രാറ്റുകളും ഇതുവരെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. യാത്ര 100 ദിവസം ആകുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ജയ്പുരിൽ ഗായിക സുനിധി ചൗഹാന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി ‘ഭാരത് ജോഡോ കൺസേർട്ട്’ എന്ന പേരിൽ നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@IYC)
ADVERTISEMENT

ശനിയാഴ്ച യാത്രയ്ക്ക് വിശ്രമദിനമാണ്. 19ന് അൽവാറിൽ വൻജന റാലിയെ അഭിസംബോധന ചെയ്തശേഷം രാഹുലിന്റെ നേതൃത്വത്തിൽ പദയാത്ര ഹരിയാനയിലേക്കു പ്രവേശിക്കും.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@INCIndia)

English Summary: Ex-RBI governor Raghuram Rajan joins Rahul Gandhi at Bharat Jodo Yatra | Watch