മെഹ്റൗളി വനമേഖലയിൽനിന്നു കണ്ടെത്തിയ എല്ലിൽനിന്ന് കണ്ടെത്തിയ ഡിഎൻഎ ശ്രദ്ധ വോൾക്കറുടേതെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ശ്രദ്ധയുടെ പിതാവിൽനിന്നു ശേഖരിച്ച സാംപിളിൽനിന്നാണ് ഇതു സ്ഥിരീകരിച്ചത്. മേഖലയിൽനിന്ന് 13 എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മെഹ്റൗളി വനമേഖലയിൽനിന്നു കണ്ടെത്തിയ എല്ലിൽനിന്ന് കണ്ടെത്തിയ ഡിഎൻഎ ശ്രദ്ധ വോൾക്കറുടേതെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ശ്രദ്ധയുടെ പിതാവിൽനിന്നു ശേഖരിച്ച സാംപിളിൽനിന്നാണ് ഇതു സ്ഥിരീകരിച്ചത്. മേഖലയിൽനിന്ന് 13 എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. 

ശ്രദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി ലിവ് ഇൻ പങ്കാളിയായ അഫ്താബ് അമിൻ പൂനാവാല മുറിക്കുകയായിരുന്നു. കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. 

ADVERTISEMENT

മകളെ തട്ടിക്കൊണ്ടു പോയതായി കാട്ടി ശ്രദ്ധയുടെ പിതാവ് നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് അഫ്‌താബിനെ അറസ്റ്റ് ചെയ്‌തത്. ഡൽഹിയിലെ മെഹ്റൗളിയിൽ മേയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതെന്നു പൊലീസ് പറയുന്നു. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും പ്രണയത്തിലായത്. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇവർ ഡൽഹിയിലേക്കു താമസം മാറ്റുകയായിരുന്നു.

English Summary: Bones found in the Mehrauli forest area belong to Shraddha Walker, DNA matches with her father

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT