സ്വർഗത്തിൽനിന്ന് എണ്ണയൊഴുകുന്നു, രാജ്യത്ത് മുഴുപ്പട്ടിണി; ധൂർത്തടിച്ച് പ്രസിഡന്റും മകനും
നീണ്ട നാൽപത്തിമൂന്ന് വർഷങ്ങളായി ഒരു രാജ്യത്തിന്റെ തലവൻ. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി. ആ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ആറാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തിയദൊറോ ഒബിയാങ് എൻഗുമ എംബസാഗോയെന്ന രാജ്യത്തലവൻ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഇക്വറ്റോറിയൽ ഗിനിയുടെ പ്രസിഡന്റാണ് തിയദൊറോ ഒബിയാങ്. ഈ കൊച്ചുരാജ്യം അടുത്തിടെ ഇന്ത്യയിലും വൻ ചർച്ചയായിരുന്നു. മലയാളികൾ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന ‘എംടി ഹീറോയിക് ഐഡം’ എന്ന കപ്പൽ പിടിച്ചെടുത്ത് അതിലെ 26 പേരെ തടവിലാക്കിയത് ഇക്വറ്റോറിയൽ ഗിനിയാണ്. സമുദ്രാതിർത്തി ലംഘിച്ചെന്നും ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ ശ്രമിച്ചു എന്നുമുള്ള നൈജീരിയയുടെ ആരോപണത്തെ തുടർന്നായിരുന്നു ഗിനി സൈന്യം നാവികരെ പിടികൂടിയത്. ഇക്വറ്റോറിയൽ ഗിനി എന്ന ഈ കൊച്ചുരാജ്യത്തെയും അവിടുത്തെ പ്രസിഡന്റിനെ പറ്റിയും അറിയാൻ ഇനിയുമേറെയുണ്ട്. ആരാണ് ഒബിയാങ്? എന്തുകൊണ്ടാണ് 43 വർഷമായി, ശക്തനായ ഒരു എതിരാളി പോലും ഇദ്ദേഹത്തിനെതിരെ മത്സരിച്ചു ജയിക്കാത്തത്? എന്താണ് ഇക്വറ്റോറിയൽ ഗിനിയുടെ രാഷ്ട്രീയം? വിശദമായി പരിശോധിക്കാം.

നീണ്ട 43 വർഷങ്ങളായി ഒരു രാജ്യത്തിന്റെ തലവൻ. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി. ആ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ആറാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തിയദൊറോ ഒബിയാങ് എൻഗുമ എംബസാഗോയെന്ന രാജ്യത്തലവൻ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഇക്വറ്റോറിയൽ ഗിനിയുടെ പ്രസിഡന്റാണ് തിയദൊറോ ഒബിയാങ്. ഈ കൊച്ചുരാജ്യം അടുത്തിടെ ഇന്ത്യയിലും വൻ ചർച്ചയായിരുന്നു. മലയാളികൾ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന ‘എംടി ഹീറോയിക് ഐഡം’ എന്ന കപ്പൽ പിടിച്ചെടുത്ത് അതിലെ 26 പേരെ തടവിലാക്കിയത് ഇക്വറ്റോറിയൽ ഗിനിയാണ്. സമുദ്രാതിർത്തി ലംഘിച്ചെന്നും ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ ശ്രമിച്ചു എന്നുമുള്ള നൈജീരിയയുടെ ആരോപണത്തെ തുടർന്നായിരുന്നു ഗിനി സൈന്യം നാവികരെ പിടികൂടിയത്. ഇക്വറ്റോറിയൽ ഗിനി എന്ന ഈ കൊച്ചുരാജ്യത്തെപ്പറ്റിയും അവിടുത്തെ പ്രസിഡന്റിനെപ്പറ്റിയും അറിയാൻ ഇനിയുമേറെയുണ്ട്. ആരാണ് ഒബിയാങ്? എന്തുകൊണ്ടാണ് 43 വർഷമായി, ശക്തനായ ഒരു എതിരാളി പോലും ഇദ്ദേഹത്തിനെതിരെ മത്സരിച്ചു ജയിക്കാത്തത്? എന്താണ് ഇക്വറ്റോറിയൽ ഗിനിയുടെ രാഷ്ട്രീയം? വിശദമായി പരിശോധിക്കാം.
∙ ഇക്വറ്റോറിയൽ ഗിനി: അൽപം ചരിത്രം
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, സ്പാനിഷ് ഔദ്യോഗിക ഭാഷയായ ഏക രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി. 90 ശതമാനം ആളുകളും സംസാരിക്കുന്നത് സ്പാനിഷ് ആണ്. സ്പാനിഷിന് പുറമെ ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളും ഔദ്യോഗിക ഭാഷകളായുണ്ട്. 40 ലക്ഷം ജനങ്ങളാണ് രാജ്യത്തുള്ളത്. റയോ മുനി എന്ന കരപ്രദേശവും പല ദ്വീപുകളും ചേർന്ന രാജ്യത്തിന്റെ തലസ്ഥാനം ബിയോകോ ദ്വീപിലെ മലാബോ ആണ്. ഇക്വറ്റോറിയൽ ഗിനി എന്ന പേര് ഭൂമധ്യരേഖയോടുള്ള സാമീപ്യം വിളിച്ചറിയിക്കുന്നു. ആഫ്രിക്കൻ വൻകരയിൽനിന്ന് ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വം നേടിയ ഏറ്റവും ചെറിയ രാജ്യവും ഗിനിയാണ്.
വർഷങ്ങളോളം സ്പാനിഷ് കോളനിയായിരുന്ന ഗിനി. 1968 ൽ ആണ് സ്വാതന്ത്ര്യം നേടി റിപ്പബ്ലിക് ഓഫ് ഇക്വറ്റോറിയൽ ഗിനി ആയത്. കൊളോണിയൽ ഭരണത്തിന് ശേഷം ഫ്രാൻസിസ്കോ മിസിയസ് എൻഗുമാ ആദ്യ പ്രസിഡന്റായി. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തിയ അദ്ദേഹം പിന്നീട് സ്വയം ആജീവനാന്ത പ്രസിഡന്റായി പ്രഖ്യാപിച്ച് ഭരണം തുടർന്നു. അന്ന് ധനമന്ത്രി ആയിരുന്ന ഒബിയാങ് പട്ടാള അട്ടിമറിയിലൂടെ തന്റെ അമ്മാവൻ കൂടിയായ പ്രസിഡന്റിനെ പുറത്താക്കി ഭരണം പിടിക്കുകയായിരുന്നു.
∙ പ്രസിഡന്റ് നീണ്ട നാൾ വാഴട്ടെ...
രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ 80 ശതമാനം പേർക്കും ഒബിയാങ്ങിനെ അല്ലാതെ മറ്റൊരാളെ പ്രസിഡന്റായി കാണാൻ സാധിച്ചിട്ടില്ല. 2022 നവംബറിലെ തിരഞ്ഞെടുപ്പിൽ 95 ശതമാനത്തിലേറെ വോട്ട് നേടിയാണ് ഒബിയാങ് വിജയം നേടിയത്. പ്രസിഡന്റിന്റെ പാർട്ടിയായ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇക്വറ്റോറിയൽ ഗിനി, മുഴുവൻ പാർലമെന്ററി സീറ്റും സെനറ്റിലെ 55 സീറ്റും സ്വന്തമാക്കി ഭരണത്തിലേറി. സെനറ്റിലെ ബാക്കി 15 സീറ്റുകളിലേക്ക് പ്രസിഡന്റ് നേരിട്ട് അംഗങ്ങളെ നിയമിക്കുകയാണ് ചെയ്യുക. അക്ഷരാർഥത്തിൽ ഒബിയാങ് സർക്കാർ വിജയം തൂത്തുവാരി. എൺപതുകാരനായ ഒബിയാങ്ങിന് ഇനി ഏഴ് വർഷം കൂടി ഭരണത്തിൽ തുടരാം. അതോടെ അദ്ദേഹത്തിന്റെ ഭരണം അരനൂറ്റാണ്ട് തികയ്ക്കും.
ലക്ഷക്കണക്കിനു പേർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ, ഒബിയാങ്ങിന്റെ എതിർകക്ഷികളായ പാർട്ടിയിൽപ്പെട്ടവരെല്ലാം തകർന്നടിയുകയായിരുന്നു. പ്രസിഡന്റിന് എതിരെ മത്സരിച്ച സ്ഥാനാർഥികൾ നേടിയ വോട്ട് ശതമാനം 2.3%, 0.7% എന്നിങ്ങനെയാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ച 2 പ്രതിപക്ഷ പാർട്ടികളിൽ ഒന്നായ കൺവേർജൻസ് ഫോർ സോഷ്യൽ ഡമോക്രസി, തിരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചിരുന്നു. നാല് പതിറ്റാണ്ടിലേറെയായി അധികാരത്തിലിരുന്ന ഒബിയാങ്ങിന്റെ കീഴിൽ കൊടികുത്തി വാണ അഴിമതിയും ദാരിദ്ര്യവും അടിച്ചമർത്തലുകളും രാജ്യത്തെ സാരമായി ബാധിക്കുന്നതിനിടെയാണ് വീണ്ടും തുടർഭരണം ലഭിച്ചിരിക്കുന്നത്.
അന്യായമായ വിചാരണകളും, തടവിലിടലും രാജ്യത്ത് നിത്യസംഭവമാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയനും അമേരിക്കയും ആശങ്ക ഉന്നയിച്ചിരുന്നു. ഒബിയാങ്ങ് നേടിയ വോട്ടുകളുടെ വിശ്വാസ്യതയിൽ ‘കാര്യമായ സംശയമുണ്ടെന്നാണ്’ യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ഇടപെടൽ എന്ന ലേബലിൽ ഈ വാദങ്ങളെയെല്ലാം ഇക്വറ്റോറിയൽ ഗിനി തള്ളിക്കളയുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും, ഒബിയാങ്ങിന്റെ ജനപ്രീതിയിലേക്കാണ് തിരഞ്ഞെടുപ്പുഫലം വിരൽചൂണ്ടുന്നത് എന്നുമാണ് ഭരണകക്ഷിയുടെ ഭാഷ്യം. ഒരു തിരഞ്ഞെടുപ്പ് എങ്ങനെ അട്ടിമറിക്കാം എന്നതിനെ പറ്റി നിരീക്ഷിച്ച് നിക് ചീസ്മാനും ബ്രയാൻ ക്ലാസും എഴുതിയ ഹൗ ടു റിഗ് ആൻ ഇലക്‌ഷൻ എന്ന പുസ്തകത്തിൽ പറയുന്ന ആദ്യ ഉപദേശം ‘വിജയശതമാനം പെരുപ്പിച്ച് കാണിക്കാതിരിക്കുക’ എന്നാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം 90 ശതമാനത്തിലേറെ വോട്ട് നേടി ജയിക്കുന്നയാൾ ജനാധിപത്യത്തിന്റെ നിഴലിൽ ഏകാധിപതിയായി വിലസുന്നു എന്നത് പ്രകടമായി തിരിച്ചറിയാനാകും.
∙ രാജാവിന്റെ മകൻ
പ്രസിഡന്റിന്റെ മകനും രാജ്യത്തിന്റെ വൈസ് പ്രസിഡന്റുമായ തിയഡോറോ ഒബിയാങ് എൻഗുമാ മാംഗ്വെ തന്റെ ആഡംബര ജീവിതശൈലി കൊണ്ട് കുപ്രസിദ്ധനാണ്. വിലപിടിച്ച കാറുകളും കൊട്ടാരങ്ങളുമെല്ലാം വാങ്ങിക്കൂട്ടുന്നതിലാണ് കൊച്ചുപ്രസിഡന്റിന് ഹരം. കലിഫോർണിയയിലും ഫ്രാൻസിലുമായി പണമൊഴുക്കുകയാണ് മാംഗ്വെ. മൈക്കൽ ജാക്സന്റെ കടുത്ത ആരാധാകനായ വൈസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വിലയേറിയ കയ്യുറകൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്.
ഡാനിഷ് മോഡലായ ക്രിസ്റ്റീന മിക്കെൽസനായിരുന്നു ഒരു കാലത്ത് ഇദ്ദേഹത്തിന്റെ കാമുകി. ഇപ്പോഴും ആ ബന്ധം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിസ് ഡെന്മാർക്ക് കൂടിയായിരുന്നു ക്രിസ്റ്റീന. മാംഗ്വെയുടെ പേരിലുള്ള കേസുകൾ ഇവർക്കും തിരിച്ചടിയായിരുന്നു. മിസ് ഡെന്മാർക്ക് പദവി പോലും ഒരു ഘട്ടത്തിൽ നഷ്ടമായി. പണം തട്ടിപ്പു കേസിൽ സ്വിറ്റ്സർലൻഡിന്റെ അഭ്യർഥന പ്രകാരം ഡെന്മാർക്ക് സർക്കാർ മാംഗ്വെയുടെ ആഡംബര നൗക പിടിച്ചെടുത്തപ്പോഴായിരുന്നു ഇത്. പത്തു കോടി ഡോളർ മൂല്യമുള്ള ആഡംബര നൗകയാണ് അന്ന് പിടിച്ചെടുത്തത്.
അഴിമതിയിലും തട്ടിപ്പിലും മുങ്ങി നടത്തിയ ചില പണമിടപാടുകളെ തുടർന്ന് 2001 ൽ യുഎസിൽ വച്ചും ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കുകയുണ്ടായി. വിലയേറിയ കാറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ലേലത്തിന് വച്ച് ലഭിച്ച തുക ഗിനിയിലെ ജനങ്ങൾക്കായി വകയിരുത്തുകയും ചെയ്തു. മാംഗ്വെ പ്രതിയായ സമാനമായ തട്ടിപ്പുകേസിൽ സ്വിറ്റ്സർലൻഡും ഒടുവിൽ ഒത്തുതീർപ്പിന് സമ്മതിക്കുകയായിരുന്നു. നഷ്ടപരിഹാരമായി ലഭിച്ച തുക ഗിനിയിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയിൽ നിക്ഷേപിക്കാൻ ധാരണയാവുകയും ചെയ്തു. വൈസ് പ്രസിഡന്റ് പദവിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ആയിരം മടങ്ങാണ്, പാരിസിലെ ആറ് നില ബംഗ്ലാവിനും എണ്ണമറ്റ സ്പോർട്സ് കാറുകൾക്കുമായി മാംഗ്വെ ചെലവഴിക്കുന്നത് എന്നാണ് ഫ്രാൻസിലെ കോടതി നിരീക്ഷിച്ചത്. പൊതുമുതൽ കൊള്ളയടിച്ചതിനും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിനും തട്ടിപ്പിനുമെല്ലാമെതിരെയായിരുന്നു ഫ്രഞ്ച് കോടതിയുടെ വിധി. എന്തുതന്നെയായാലും സ്വന്തം രാജ്യത്ത് മാംഗ്വെയ്ക്ക് എതിരെ ഒരു ചെറുവിരൽ പോലുമനങ്ങില്ല. തന്റെ കാലശേഷം മകനെ ഭരണാധികാരിയാക്കാനുള്ള കരുനീക്കങ്ങൾ നടത്തുകയാണിപ്പോൾ പ്രസിഡന്റ്.
∙ എണ്ണയൊഴുകുന്നു, എന്നാലും മുഴുപ്പട്ടിണി
എണ്ണയാണ് ആഫ്രിക്കയിലെ ഈ കൊച്ചു രാജ്യത്തിന്റെ പൊന്ന്. സബ് സഹാറൻ ആഫ്രിക്കയിൽ നൈജീരിയയ്ക്കും അംഗോളയ്ക്കും സുഡാനും ശേഷം ഏറ്റവുമധികം എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യമാണിന്ന് ഗിനി. 27 വർഷങ്ങൾക്ക് മുൻപ് മൊബീൽ എന്ന അമേരിക്കൻ എണ്ണക്കമ്പനി ഇക്വറ്റോറിയൽ ഗിനിയിൽ വൻ എണ്ണശേഖരം കണ്ടെത്തിയത് രാജ്യത്തിന്റെ തലവരതന്നെ മാറ്റിവരയ്ക്കുകയായിരുന്നു. രാജ്യത്തിന് പുരോഗതിയിലേക്കുള്ള വഴി തുറന്ന എണ്ണനിക്ഷേപത്തെ ‘സ്വർഗത്തിൽ നിന്നുള്ള മന്നാ’ എന്നാണ് ഒബിയാങ് അന്ന് വിശേഷിപ്പിച്ചത്. 40 വർഷക്കാലം മരുഭൂമിയിൽ അലഞ്ഞു നടന്ന ഇസ്രയേലികൾക്ക് ജീവൻ നിലനിർത്താനായി ദൈവം നൽകിയ അപൂർവ ഭക്ഷണമാണ് മന്നാ. ഹീബ്രുവിൽ സ്വർഗത്തിന്റെ അപ്പം, ആത്മീയ മാംസം, ദൂതന്റെ ഭക്ഷണം എന്നെല്ലാമാണ് അർഥം. നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണവും അടിമത്തവും തളർത്തിക്കളഞ്ഞ രാജ്യത്തിന് എണ്ണയിലൂടെ വിശപ്പടക്കാനും ഉയർന്നുവരാനും കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അതൊരു മിഥ്യാധാരണയാണെന്ന് തെളിയിക്കപ്പെട്ടു.
രാജ്യം സമ്പന്നമായെങ്കിലും ജനങ്ങളിൽ ഭൂരിഭാഗവും പട്ടിണിയിൽനിന്നു കര കയറിയില്ല. എണ്ണയിൽനിന്ന് കൊയ്തെടുക്കുന്ന പണമെല്ലാം പ്രസിഡന്റും കൂട്ടാളികളും ഉൾപ്പെട്ട പ്രബലവിഭാഗങ്ങളിലേക്ക് മാത്രം ഒഴുകി. 2006 ലെ ഫോബ്സ് പട്ടിക പ്രകാരം 600 മില്യൻ ഡോളറിന്റെ ആസ്തിയാണ് ഗിനി പ്രസിഡന്റിനുള്ളത്. ആളോഹരി വരുമാനം വളരെ കൂടുതലാണെങ്കിലും യുണൈറ്റഡ് നാഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം സാമൂഹിക –സാമ്പത്തിക പുരോഗതിയിൽ 188 രാജ്യങ്ങളിൽ 138ാം സ്ഥാനത്താണ് ഗിനി. ജനസംഖ്യയുടെ പകുതിയോളം പേരും ശുദ്ധമായ കുടിവെള്ളം പോലും കിട്ടാതെ കഷ്ടപ്പെടുകയാണ്. എണ്ണയിൽനിന്നുള്ള കോടിക്കണക്കിന് രൂപയുടെ സമ്പത്ത് പൊതുജന ക്ഷേമത്തിനായി ഉപയോഗിക്കാതെ ധൂർത്തടിച്ച് കളയുന്ന സ്വേച്ഛാധിപത്യത്തിന്റെ ഉത്തമോദാഹരണമാണിന്ന് ഈ രാജ്യം. ക്രൂഡ് ഓയിലിന് പുറമെ ബോക്സൈറ്റ്, ഇരുമ്പയിര് എന്നിവയുടെ ശേഖരവും ഗിനിയെ സമ്പന്നമാക്കുന്നു. സ്വർണവും ഡയമണ്ടും ഉൾപ്പെടെയുള്ളവയും ഗിനിയുടെ മണ്ണിൽ സുലഭം.
∙ ആകെ മൊത്തം എത്ര ഗിനി!
ഗിനി എന്ന പേരിൽ ആഫ്രിക്കൻ രാജ്യങ്ങൾ ഒന്നും രണ്ടുമല്ല നാലിലേറെയാണ്. ഗിനി, ഇക്വറ്റോറിയൽ ഗിനി, ഗിനി ബിസാവ് തുടങ്ങിയവയാണ് അവ. കറുത്ത ആളുകളുടെ കൂട്ടം എന്ന പദത്തിൽ നിന്നാവാം ഗിനി എന്ന പേര് വന്നത് എന്ന് ചില പഠനങ്ങൾ പറയുന്നു. കോളനി കാലഘട്ടത്തിൽ ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഗിനി എന്ന പേര് ഉപയോഗിച്ച് തുടങ്ങി. പോർച്ചുഗൽ ഗിനി, സ്പാനിഷ് ഗിനി, ഫ്രഞ്ച് ഗിനി, ജർമൻ ഗിനി എന്നിവയൊക്കെ അങ്ങനെ വന്നതാണ്. സ്വതന്ത്ര്യം നേടിയതിനു ശേഷം, പേരിലെ ഗിനി നിലനിർത്താൻ പല രാജ്യങ്ങളും തീരുമാനമെടുക്കുകയായിരുന്നു. സ്പാനിഷ് ഗിനിയാണ് ഇക്വറ്റോറിയൽ ഗിനി. പോർച്ചുഗൽ ഗിനിയെന്നത് ഗിനി ബിസാവ് ആയപ്പോൾ ഗിനി എന്ന പേര് മാത്രമായി ഫ്രഞ്ച് ഗിനിയും മാറി. എന്നാൽ ജർമൻ ഗിനികൾ കാമറൂൺ, ടോഗോ എന്നിങ്ങനെ മറ്റു പേരുകളിലേക്ക് മാറുകയായിരുന്നു
∙ ഭരണപരിഷ്കാരങ്ങൾ
ഐക്യരാഷ്ട്ര സംഘടനയുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു നടപടിയും പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. രാജ്യത്ത് വധശിക്ഷ നിർത്തലാക്കിയതാണ് ആ സംഭവം. ആഫ്രിക്കയിൽ വധശിക്ഷ നിർത്തലാക്കുന്ന 25–ാമത്തെ രാജ്യമാണിത്. പല ചെപ്പടി വിദ്യകളും കാട്ടി ലോകത്തിനു മുൻപിൽ മുഖം നന്നാക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ഇക്വറ്റോറിയൽ ഗിനി. മാധ്യമസ്വതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിട്ടുള്ളതിനാൽ മാത്രം സർക്കാരിനെ സംബന്ധിക്കുന്ന പല വാർത്തകളും രാജ്യത്തിനകത്ത് വാർത്തയാകാറില്ല. എന്നാൽ ഒബിയാങ്ങിന്റെ ഭരണത്തിനു കീഴിൽ അഴിമതിയും അടിച്ചമർത്തലും നടക്കുന്നത് പുറംനാട്ടിൽ പാട്ടാണ്.
∙ വളർച്ചയുടെ തളർച്ച
ആരോഗ്യ –വിദ്യാഭ്യാസ രംഗങ്ങളിൽ കൂടുതൽ പണം ചെലവഴിക്കുമെന്ന് ബജറ്റുകളിൽ ആവർത്തിക്കുന്നതല്ലാതെ പ്രാവർത്തികമാകുന്നില്ല എന്നതാണ് ഇക്വറ്റോറിയൽ ഗിനിക്കെതിരെയുള്ള വലിയ ആരോപണം. ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം ചില വർഷങ്ങളിൽ ബജറ്റിന്റെ രണ്ടു ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി നൽകുന്നത്. ആരോഗ്യ മേഖലയുടെ കാര്യവും അങ്ങനെത്തന്നെ. വലിയ കെട്ടിടങ്ങളും മറ്റും നിർമിക്കാനാണ് ബജറ്റിന്റെ സിംഹഭാഗവും മാറ്റിവയ്ക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയിലെ നാലിൽ ഒരു കുട്ടിക്ക് പോഷകാഹാരക്കുറവു മൂലം വളർച്ചയില്ലാതാകുന്ന അവസ്ഥയാണ്. ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോൺഫറൻസ് ഡവലപ്മെന്റിന്റെ കണക്ക് പ്രകാരം, മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗിനിയുടെ നികുതിയും ജിഡിപിയുമായുള്ള ആനുപാതം 7.5 ശതമാനത്തോളം കുറവാണ്. 60 ശതമാനത്തിൽ കൂടുതൽ ആളുകളുടെയും പ്രതിദിന വരുമാനം ഒരു ഡോളറിൽ താഴെയാണ്. ഇങ്ങനെയൊക്കെയാണ് സാഹചര്യമെങ്കിലും, രാജ്യത്തെ പ്രസിഡന്റിന്റെ മകന്റെ കോടികളുടെ ധൂർത്തിനു മാത്രം ഇപ്പോഴും ഒരു കുറവുമില്ലെന്നതാണ് യാഥാർഥ്യം.
English Summary: Teodoro Obiang, Equatorial Guinea's Iron-fisted Ruler, and World's Longest-serving President