ഉൗരുകളുടെ നാടാണ് തൃശൂർ. തീരദേശമായ കൊടുങ്ങല്ലൂർ മുതൽ മലയോര മേഖലയായ ഒല്ലൂരും കടന്ന് നീളുന്ന ‘ഉൗരു’കളുടെ നാട്. ഈ ഉൗര് (ശക്തി) തൃശൂരിന് പല കാര്യങ്ങളിലുമുണ്ട്. ജനസാഗരം സാക്ഷിയാക്കി ആഘോഷിക്കുന്ന തൃശൂർ പൂരം മുതൽ വ്യാപാര–വ്യവസായങ്ങളിൽ വരെ അതു പ്രതിഫലിക്കുന്നു. എണ്ണാൻ കഴിയാത്ത പുരുഷാരത്തെ നിയന്ത്രിച്ച് പൂരം സംഘടിപ്പിക്കുന്നത് മുതൽ ഒന്നാന്തരം കച്ചവടം ചെയ്ത്,

ഉൗരുകളുടെ നാടാണ് തൃശൂർ. തീരദേശമായ കൊടുങ്ങല്ലൂർ മുതൽ മലയോര മേഖലയായ ഒല്ലൂരും കടന്ന് നീളുന്ന ‘ഉൗരു’കളുടെ നാട്. ഈ ഉൗര് (ശക്തി) തൃശൂരിന് പല കാര്യങ്ങളിലുമുണ്ട്. ജനസാഗരം സാക്ഷിയാക്കി ആഘോഷിക്കുന്ന തൃശൂർ പൂരം മുതൽ വ്യാപാര–വ്യവസായങ്ങളിൽ വരെ അതു പ്രതിഫലിക്കുന്നു. എണ്ണാൻ കഴിയാത്ത പുരുഷാരത്തെ നിയന്ത്രിച്ച് പൂരം സംഘടിപ്പിക്കുന്നത് മുതൽ ഒന്നാന്തരം കച്ചവടം ചെയ്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉൗരുകളുടെ നാടാണ് തൃശൂർ. തീരദേശമായ കൊടുങ്ങല്ലൂർ മുതൽ മലയോര മേഖലയായ ഒല്ലൂരും കടന്ന് നീളുന്ന ‘ഉൗരു’കളുടെ നാട്. ഈ ഉൗര് (ശക്തി) തൃശൂരിന് പല കാര്യങ്ങളിലുമുണ്ട്. ജനസാഗരം സാക്ഷിയാക്കി ആഘോഷിക്കുന്ന തൃശൂർ പൂരം മുതൽ വ്യാപാര–വ്യവസായങ്ങളിൽ വരെ അതു പ്രതിഫലിക്കുന്നു. എണ്ണാൻ കഴിയാത്ത പുരുഷാരത്തെ നിയന്ത്രിച്ച് പൂരം സംഘടിപ്പിക്കുന്നത് മുതൽ ഒന്നാന്തരം കച്ചവടം ചെയ്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊരുകളുടെ നാടാണ് തൃശൂർ. തീരദേശമായ കൊടുങ്ങല്ലൂർ മുതൽ മലയോര മേഖലയായ ഒല്ലൂരും കടന്ന് നീളുന്ന ‘ഉൗരു’കളുടെ നാട്. ഈ ഉൗര് (ശക്തി) തൃശൂരിന് പല കാര്യങ്ങളിലുമുണ്ട്. ജനസാഗരം സാക്ഷിയാക്കി ആഘോഷിക്കുന്ന തൃശൂർ പൂരം മുതൽ വ്യാപാര–വ്യവസായങ്ങളിൽ വരെ അതു പ്രതിഫലിക്കുന്നു. എണ്ണാൻ കഴിയാത്ത പുരുഷാരത്തെ നിയന്ത്രിച്ച് പൂരം സംഘടിപ്പിക്കുന്നത് മുതൽ ഒന്നാന്തരം കച്ചവടം ചെയ്ത്, പണം സമ്പാദിക്കാനുള്ള ‘ഉൗര്’ തൃശൂരിന്റെ പ്രത്യേകത തന്നെയാണ്.അതുകൊണ്ടാകണം അടുത്തിടെ ഒരു ദേശീയ മാധ്യമം നടത്തിയ സർവേയിൽ രാജ്യത്ത് ഏറ്റവും അധികം സമ്പന്നരുള്ള നഗരം തൃശൂരെന്ന് കണ്ടെത്തിയത്. 40,000 കോടി രൂപയാണ് തൃശൂരിലെ സമ്പന്നരുടെ കൈവശമുള്ളതെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഏറ്റവും സമ്പത്തുള്ള ചെറിയ പട്ടണമെന്ന കണക്കെടുപ്പിലാണ് തൃശൂരിന്റെ നേട്ടം. 

തൃശൂർ നഗരം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

വലിയ പട്ടണങ്ങളിൽ ഗുജറാത്തിലെ സൂറത്താണ് അതിസമ്പന്നരുടെ നാട്. 52,000 കോടി രൂപയാണ് സൂറത്തിലെ സമ്പന്നർക്ക് സ്വന്തമായുള്ളത്. ആയിരം കോടിക്ക് മുകളിൽ സമ്പത്തുള്ള 19 പേരാണ് സൂറത്തിലുള്ളത്. തൃശൂരിൽ ആയിരം കോടിക്ക് മുകളിൽ സമ്പത്തുള്ളവർ 4 പേരുണ്ടെന്നും സർവേയിൽ പറയുന്നു. ആഭരണവ്യാപാരം, വസ്ത്രവിപണി, ബാങ്കിങ്, ചെറുകിട ചിട്ടിക്കമ്പനി മുതൽ നിധി കമ്പനീസ് വരെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, പാരമ്പര്യ ആയുർവേദ തറവാടുകൾ മുതൽ സൂപ്പർ സ്പെഷൽറ്റി വരെയുള്ള മെഡിക്കൽ കോളജുകൾ, ഫർണിച്ചർ വിൽപനശാലകൾ, മൺമറഞ്ഞ ഓട് വ്യവസായം മുതൽ ചന്ദനത്തിരി വരെയുള്ള ചെറുകിട വ്യവസായങ്ങൾ എന്നിവയെല്ലാം തൃശൂരിന് സ്വന്തമാണ്. എന്തിനേറെ തൊഴിലാളി യൂണിയൻ വകയായുള്ള ‌ഇന്ത്യയിലെ നാലാമത്തെയും കേരളത്തിലെ ആദ്യത്തെയും ഇന്ത്യൻ കോഫി ഹൗസ് പിറന്നത് തൃശൂരിലാണ്. ചായ മുതൽ സ്വർണം വരെ തൃശൂർ വിൽക്കുന്നു, അതു വഴി സമ്പാദിക്കുന്നു.

തൃശൂരിലെ ഇന്ത്യൻ കോഫി ഹൗസുകളിലൊന്ന്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
ADVERTISEMENT

 

∙ തൃശൂർ ബ്രാൻഡ്

 

കേരളത്തിലെ വാണിജ്യ രംഗത്ത് എന്നും തൃശൂർ സൂപ്പർ ബ്രാൻഡാണ്. കേരളത്തിലെ പ്രമുഖ ബിസിനസ് കേന്ദ്രങ്ങളിലൊന്ന്. ഇതിനു കാരണങ്ങൾ പലതുണ്ട്. സംരംഭക സംസ്കാരം പണ്ടേ തൃശൂരിലുണ്ടായിരുന്നു. സ്വർണാഭരണ, ഫർണിച്ചർ, ആയുർവേദ മരുന്ന് വ്യവസായങ്ങളുടെ കേന്ദ്രമാണ് തൃശൂർ. നോട്ട്ബുക്ക് വ്യവസായം കുന്നംകുളത്തിന്റെ പെരുമയാണ്. കച്ചവടത്തിൽ മാത്രമല്ല നിർമാണ വ്യവസായത്തിലും തൃശൂർ മുന്നിലാണ്. യന്ത്രസാമഗ്രികളുടെ നിർമാണ യൂണിറ്റുകൾ ഒട്ടേറെയുണ്ട്. മെറ്റീരിയൽസ് വേഗത്തിൽ കോയമ്പത്തൂരിൽ പോയി വാങ്ങി വരാമെന്ന സൗകര്യമൊരു കാരണമാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിനു പുറത്തും വാണിജ്യവും വ്യവസായവും നടത്തി വിജയിക്കുന്നവരിൽ നല്ലൊരു പങ്കും തൃശൂർക്കാരാണ്. ഗൾഫ് രാജ്യങ്ങൾ ഉദാഹരണം. ഗൾഫിലെ കച്ചവടക്കാരിൽ 70% വരെ തൃശൂർക്കാരാണെന്ന് അവകാശവാദമുണ്ട്. കൊച്ചിയിലെ സ്വർണക്കടകളും തുണിക്കടകളും ഓട്ടമൊബീൽ ഷോറൂമുകളും സ്റ്റേഷനറിക്കടകളും ഭൂരിപക്ഷവും തൃശൂർക്കാരുടേതാണ്. കച്ചവടക്കാർക്കിടയിൽ തൃശൂർ കൂട്ടായ്മയുമുണ്ട്. 

ADVERTISEMENT

 

∙ സ്വർണ ചരിത്രം

 

സ്വർണ വ്യാപാരത്തിൽ അതിസമ്പന്നമായ പാരമ്പര്യമാണ് തൃശൂരിന്റേത്. അറുപതുകളിൽ നിലനിന്നിരുന്ന സ്വർണ നിയന്ത്രണവും തൊണ്ണൂറുകളിലെ ഉദാരവൽക്കരണവും ഉയർത്തിയ സാധ്യതകൾ ആദ്യം കണ്ടറിഞ്ഞതും അവർ തന്നെ. കടകളിൽ 14 കാരറ്റിന്റെ സ്വർണം മാത്രമേ വിൽക്കാവൂ എന്നാണ് നിയമം. പക്ഷേ, ആഭരണ പ്രേമികൾക്ക് 22 കാരറ്റ് തന്നെ വേണം. ഈ രഹസ്യസ്വഭാവം പരമ്പരാഗതമായി സ്വർണ വ്യാപാരത്തിലില്ലാത്തവരെ പോലും ഈ മേഖലയിലേക്ക് പിന്നീട് ആകർഷിച്ചു. ഇതിനു ചുവടു പിടിച്ച്, പരമ്പരാഗത സ്വർണപ്പണിക്കാരിൽനിന്ന് ആഭരണ നിർമാണം മറ്റു വിഭാഗങ്ങളിലേക്കു വ്യാപിച്ചു. യന്ത്രവൽക്കരണവും ആധുനിക സാങ്കേതിക വിദ്യയും ഫാഷൻ ഡിസൈനുകളുടെ വരവും ഇതിന് ആക്കം കൂട്ടി. തൃശൂർ നഗരത്തിനോടു ചേർന്നുളള അമ്മാടം, പെരുമ്പിള്ളിശ്ശേരി, ചേർപ്പ്, ഒല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഒരു കുടിൽ വ്യവസായം പോലെ ആഭരണ നിർമാണം തഴച്ചു വളർന്നു. ജ്വല്ലറികളിൽ നിന്ന് സ്വർണപ്പണിക്കാർ പടിയിറങ്ങി. പകരം ഔട്ട്സോഴ്സിങ്ങായി. 

ADVERTISEMENT

 

ആഭരണങ്ങളുടെ ആവശ്യം വർധിച്ചതോടെ മൊത്തമായി നിർമിച്ചുനൽകുന്ന വൻകിട പണിശാലകൾ നിലവിൽ വന്നു. ഓരോ ഫാഷനുമൊത്ത് ആഭരണങ്ങളുണ്ടാക്കുന്നതിന് ഉത്തരേന്ത്യയിൽ നിന്നു വരെ ജോലിക്കാരെ കൊണ്ടുവന്ന് കൂട്ടമായി പണിയെടുപ്പിക്കുന്നവരുമുണ്ട്. തുടക്കത്തിൽ വ്യാപാരികൾ നൽകിയ സ്വർണം ഉപയോഗിച്ച് ആഭരണമുണ്ടാക്കി തിരിച്ചേൽപ്പിക്കുകയായിരുന്നു. ഇതിന്റെ പണിക്കൂലിയും പണിക്കുറവുമാണ് നേട്ടം. പിന്നീടു വൻകിടക്കാർ സ്വന്തമായി സ്വർണമെടുത്ത് ആഭരണം നിർമിച്ചു നൽകാൻ തുടങ്ങി. ഉത്തരേന്ത്യയിൽനിന്നും മറ്റും ആഭരണങ്ങൾ വൻതോതിലെത്തുന്നുണ്ട്. ഗൾഫ് മേഖലയിലേക്കുളള കുടിയേറ്റം, സ്വർണത്തിന്റെ ആവശ്യത്തോടൊപ്പം ലഭ്യതയും വർധിപ്പിച്ചു ഉദാരവൽക്കരണത്തെ തുടർന്ന് ഇറക്കുമതി അനായാസമായി. ലാഭത്തോത് കുറഞ്ഞതോടെ ജ്വല്ലറികൾ കൂടുതൽ ശാഖകൾ തുറന്നു നേട്ടമെടുക്കാൻ ശ്രമമാരംഭിച്ചു. സ്വർണ വില കുത്തനെ കൂടിയത് വ്യാപാരത്തോത് കുറയ്ക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തിനു പുറത്തും ശാഖകൾ തുടങ്ങുന്നതിലും തൃശൂർ ജില്ലയിൽ നിന്നുള്ള വ്യാപാരികളാണ് മുന്നിലെന്നതു ശ്രദ്ധേയം.

തൃശൂർ ശക്തൻ മാർക്കറ്റിൽനിന്നുള്ള ദൃശ്യം. ചിത്രം: റസ്സൽ ഷാഹുൽ ∙ മനോരമ

 

∙ മികച്ച സേവനം

 

സ്വർണാഭരണത്തിന്റെ പണിത്തരത്തിൽ മാത്രമല്ല, വിൽപനയിലും തൃശൂർ ‘ടച്ച്’ പ്രകടമാണ്. അലമാരയിലെ ആഭരണ ശേഖരത്തിന് മാറ്റ് കൂട്ടുന്ന പുഞ്ചിരിയുമായി കൗണ്ടറിനു പുറകിൽ നിൽക്കുന്ന ചെറുപ്പക്കാരെ ശ്രദ്ധിക്കൂ. പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം, തൃശൂരിന്റെ തനിമയ്ക്കാണ് തിളക്കമേറെ. മികച്ച ഉപഭോക്തൃ സേവനം തൃശൂർക്കാരുടെ പ്രത്യേകതയാണ്. പക്ഷേ, ആഭരണക്കടകളുടെ എണ്ണം വർധിക്കുകയും സെയിൽസിൽ പ്രാദേശികമായ ബന്ധങ്ങൾക്കു പ്രാധാന്യം കൂടുകയും ചെയ്തതോടെ ഈ മുഖഛായയ്ക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമകളിൽ വലിയൊരു പങ്ക് തൃശൂർ ജില്ലക്കാരായതാണോ, സെയിൽസ്മാൻമാരിൽ തൃശൂർ മേധാവിത്തത്തിന് കാരണം? ഒരു പരിധി വരെ ശരിയെന്ന് ഉത്തരം. എന്നാൽ അതു മാത്രമല്ല കാരണമെന്ന്, തൃശൂർ ജില്ലക്കാരല്ലാത്ത ജ്വല്ലറി ഉടമകൾ പോലും ചൂണ്ടിക്കാട്ടുന്നു. വളരെയേറെ വിശ്വസ്തതയും അതിലേറെ സെയിൽസ്മാൻഷിപ്പും ആവശ്യമായ വ്യാപാരമാണിത്. പൊന്നിന്റെ ഇടപാടായതിനാൽ ഉടമകൾക്കും ഉപഭോക്താക്കൾക്കും അതീവ ശ്രദ്ധയുണ്ട്. പരസ്പര വിശ്വാസം വേണം. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഇത് ബോധ്യപ്പെടുത്തി കൊടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് സെയിൽസ്മാന്റേത്. തൃശൂർ ജില്ലക്കാർ ഇക്കാര്യത്തിൽ പത്തരമാറ്റാണെന്ന് അവർ പൊതുവെ വിശ്വസിക്കുന്നു. 

 

∙ വ്യാപാര ചരിത്രം

 

പുരാതനകാലം മുതൽ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ–വ്യവസായ ചരിത്രത്തിൽ തൃശൂർ ജില്ല സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. പുരാതന, മധ്യകാലഘട്ടങ്ങളിൽ കേരളവും പുറംലോകവും തമ്മിലുള്ള വ്യാപാരബന്ധം വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചുവെന്ന് ജില്ലയ്ക്ക് അവകാശപ്പെടാൻ കഴിയും. തുറമുഖകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂർ പണ്ടുമുതൽക്കേ പ്രമുഖ വാണിജ്യ-വിപണനകേന്ദ്രമായിരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നാശനഷ്ടങ്ങളുണ്ടായ തൃശൂരിനെ പുനഃരുദ്ധരിച്ചത് 1790-ൽ കൊച്ചിരാജാവായി അവരോധിക്കപ്പെട്ട രാമവർമ മഹാരാജാവ് (1790-1805) ആയിരുന്നു. ‘ശക്തൻതമ്പുരാൻ’ എന്നറിയപ്പെട്ട ഈ ഭരണാധികാരിയുടെ രംഗപ്രവേശത്തോടെ കൊച്ചിയുടെയും തൃശൂരിന്റെയും ചരിത്രത്തിലെ ആധുനികകാലഘട്ടം ആരംഭിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണമായത് ശക്തൻതമ്പുരാൻ എന്ന രാമവർമ്മ രാജാവാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് തൃശൂർ പൂരം പിറവിയെടുക്കുന്നത്. 

 

∙ ബാങ്കിങ് സിറ്റി

 

സാംസ്കാരിക–വ്യവസായ സമ്പത്തിനൊപ്പം ബാങ്കുകളുടെ എണ്ണംകൊണ്ടും മുൻപന്തിയിലാണ് തൃശൂർ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് കൂടി വന്നതോടെ തൃശൂർ ആസ്ഥാനമായുള്ള ബാങ്കുകളുടെ എണ്ണം നാലായി. കാത്തലിക് സിറിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയാണ് മറ്റുള്ളവ. മുൻപ് കൊടുങ്ങല്ലൂർ ആസ്ഥാനമായി ലോർഡ് കൃഷ്ണ ബാങ്കും ഉണ്ടായിരുന്നെങ്കിലും ഈ ബാങ്ക് സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബുമായി ലയിച്ചു. മലയാളികളെ സമ്പാദ്യശീലം പഠിപ്പിച്ച കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ ആസ്ഥാനം (കെഎസ്എഫ്ഇ) തൃശൂരിലാണ്.

 

1920 നവംബർ 26നാണ് സിഎസ്ബി (പഴയ കാത്തലിക് സിറിയൻ ബാങ്ക്) സ്ഥാപിതമായത്. 5 ലക്ഷം രൂപ മൂലധനത്തിൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചത് 1921 ജനുവരി ഒന്നിന്. തൃശൂർ സെന്റ് മേരീസ് കോളജ് റോഡിലാണ് ബാങ്കിന്റെ ആസ്ഥാന മന്ദിരം. 1927നവംബർ14ന് തൃശൂരിലെ ഒരുകൂട്ടം സംരംഭകരുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് ധനലക്ഷ്മി ബാങ്ക്. 11,000 രൂപയും ഏഴു ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച ധനലക്ഷ്മി ബാങ്ക് 1977ൽ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായി. സ്വദേശി മൂവ്മെന്റിന്റെ ഭാഗമായി 1946ൽ തൃശൂരിൽ രൂപംകൊണ്ട ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. 44 പേരിൽ നിന്നായി 500 രൂപ വീതം സമാഹരിച്ചാണ് ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം, ബാങ്ക് നടത്താൻ റിസർവ് ബാങ്ക് ലൈസൻസ് നൽകുന്ന കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ് ബാങ്ക് ആണ് ഇസാഫ്.

 

English Summary: Why are The Richest People in India Mostly from Thrissur?