കാഞ്ഞങ്ങാട്∙ കാസര്‍കോട് ജില്ലയില്‍ വിചാരണയും വിധിയും കാത്ത് കിടക്കുന്നത് 455 പോക്സോ കേസുകള്‍. കോവിഡും ജഡ്ജിമാരുടെ തുടര്‍ച്ചയായ സ്ഥലമാറ്റവും സൃഷ്ടിച്ച പ്രതിസന്ധിയാണ് കേസ്

കാഞ്ഞങ്ങാട്∙ കാസര്‍കോട് ജില്ലയില്‍ വിചാരണയും വിധിയും കാത്ത് കിടക്കുന്നത് 455 പോക്സോ കേസുകള്‍. കോവിഡും ജഡ്ജിമാരുടെ തുടര്‍ച്ചയായ സ്ഥലമാറ്റവും സൃഷ്ടിച്ച പ്രതിസന്ധിയാണ് കേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ കാസര്‍കോട് ജില്ലയില്‍ വിചാരണയും വിധിയും കാത്ത് കിടക്കുന്നത് 455 പോക്സോ കേസുകള്‍. കോവിഡും ജഡ്ജിമാരുടെ തുടര്‍ച്ചയായ സ്ഥലമാറ്റവും സൃഷ്ടിച്ച പ്രതിസന്ധിയാണ് കേസ് നീണ്ടുപോകാന്‍ കാരണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ചട്ടം നിലവിലിരിക്കെയാണ് 6 വര്‍ഷമായി കേസുകള്‍ കെട്ടിക്കിടക്കുന്നത്. 

ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി, കാഞ്ഞങ്ങാട്ടെ അതിവേഗ കോടതി എന്നിവിടങ്ങളിലായിരുന്നു ഒക്ടോബര്‍ വരെ ജില്ലയിലെ പോക്സോ കേസുകള്‍ പരിഗണിച്ചിരുന്നത്. 2016 മുതലുള്ള കണക്കു പ്രകാരം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ 306 കേസുകളും കാഞ്ഞങ്ങാട്ടെ കോടതിയില്‍ 149 കേസുകളുമാണുള്ളത്.

ADVERTISEMENT

കേസ് നീണ്ടുപോകുന്നതോടെ പോക്സോ അതിജീവിതരുടെ കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ചില്ലറയല്ല. പലരും സമ്മര്‍ദങ്ങളും ഭീഷണികളും നേരിടുന്നുണ്ട്. ഒരുമാസം മുൻപ് ജില്ലയില്‍ അതിവേഗ പോക്സോ കോടതി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കേസുകളുടെ തീര്‍പ്പില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.

English Summary: Kasaragod Pocso cases