ഇരുചക്ര വാഹനത്തിൽ വരുമ്പോൾ കേബിൾ കുരുങ്ങി; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി ∙ എറണാകുളം ലായം റോഡിൽ കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരായ ദമ്പതികൾ അപകടത്തിൽപെട്ടു. എറണാകുളം സൗത്ത് സ്വദേശി കെ.ബി.സാബു, ഭാര്യ സിന്ധു എന്നിവരാണ് അപകടത്തിൽപെട്ടത്. ബൈക്കിൽ വരുമ്പോൾ പോസ്റ്റുകളിൽനിന്നു

കൊച്ചി ∙ എറണാകുളം ലായം റോഡിൽ കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരായ ദമ്പതികൾ അപകടത്തിൽപെട്ടു. എറണാകുളം സൗത്ത് സ്വദേശി കെ.ബി.സാബു, ഭാര്യ സിന്ധു എന്നിവരാണ് അപകടത്തിൽപെട്ടത്. ബൈക്കിൽ വരുമ്പോൾ പോസ്റ്റുകളിൽനിന്നു റോഡിലേയ്ക്കു താഴ്ന്നു കിടന്ന കേബിൾ സാബുവിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
കേബിൾ കഴുത്തിൽ കുരുങ്ങി ഇരുവരും റോഡിലേയ്ക്കു വീണു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സാബുവിന്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റു.
റോഡിൽ അപകടകരമായി കിടക്കുന്ന കേബിളുകൾ നീക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടും ഫലമില്ലാത്ത സാഹചര്യമാണ്. കോടതി ഉത്തരവു വന്നശേഷം നഗരത്തിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് കേബിൾ നീക്കാൻ നടപടിയുണ്ടായത്. യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന കൊടിതോരണങ്ങൾക്കും കേബിളുകൾക്കും എതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
English Summary: Accident at Ernakulam After Cabe Got Stuck Around the Neck of Couple