തിരുവനന്തപുരം∙ സർവേ നമ്പർ ചേർത്ത ബഫർസോൺ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി 7–ാം തിയതിയ്ക്കകം നൽകാം. ഇതിന്റെ കരട് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, കരട് ഭൂപടത്തിൽ പിഴവുകൾ ഉണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തി. തുടർന്ന് സമിതി ഓൺലൈനിൽ ചേർന്ന യോഗമാണ് പിഴവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സർവേ നമ്പർ ചേർത്ത ബഫർസോൺ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി 7–ാം തിയതിയ്ക്കകം നൽകാം. ഇതിന്റെ കരട് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, കരട് ഭൂപടത്തിൽ പിഴവുകൾ ഉണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തി. തുടർന്ന് സമിതി ഓൺലൈനിൽ ചേർന്ന യോഗമാണ് പിഴവുകൾ തിരുത്തികൊണ്ടുള്ള ഭൂപടം പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സർവേ നമ്പരുകൾ കൂടി ചേർത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. 

അതേസമയം, ബഫർസോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ധസമിതിയുടെ കാലാവധി സർക്കാർ നീട്ടി. 2023 ഫെബ്രുവരി 28 വരെയാണ് കാലാവധി നീട്ടി നൽകിയത്. 2022 ഡിസംബർ വരെയായിരുന്നു സമിതിയുടെ കാലാവധി. ബഫർസോണുകളിൽ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.

ADVERTISEMENT

ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ പരിസ്ഥിതി വകുപ്പ് അഡി.ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡി.ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) എന്നിവർ‌ അംഗങ്ങളാണ്.

English Summary: Government releases Buffer Zone Map with Survey Number