‘പ്രണയം വേണ്ടെന്നുവച്ചാൽ ‘മംഗളം നേരുന്നു ഞാൻ, മനസ്വിനീ’ എന്നു പാടിയിരുന്ന കാലമായിരുന്നു പണ്ട്’
കോഴിക്കോട്∙ പ്രണയം വേണ്ടെന്നുവച്ച് ഒരു പെൺകുട്ടി വിട്ടുപോയാൽ വിഷാദത്തോടെ നടക്കുന്ന നായകൻ ‘മംഗളം നേരുന്നു ഞാൻ, മനസ്വിനീ...’ എന്നു പാടിയിരുന്ന കാലമാണ് പണ്ടുണ്ടായിരുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘വനിതാ സിംപോസിയം ഉദ്ഘാടനം

കോഴിക്കോട്∙ പ്രണയം വേണ്ടെന്നുവച്ച് ഒരു പെൺകുട്ടി വിട്ടുപോയാൽ വിഷാദത്തോടെ നടക്കുന്ന നായകൻ ‘മംഗളം നേരുന്നു ഞാൻ, മനസ്വിനീ...’ എന്നു പാടിയിരുന്ന കാലമാണ് പണ്ടുണ്ടായിരുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘വനിതാ സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
‘‘ഇക്കാലത്ത് പെൺകുട്ടി വിട്ടുപോയാൽ തേച്ചിട്ടുപോയെന്നു പ്രചരിപ്പിക്കുകയും ആക്രമിക്കാനും കൊല്ലാനും നടക്കുകയുമാണ് ചെയ്യുന്നത്. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് നാട്ടിൻപുറത്ത് പോലും നിലനിൽക്കുന്ന സദാചാര പൊലീസിങ്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യം പോലും ഹനിക്കുന്ന തരത്തിലുള്ള ഇടപെടലുകളും കൈകടത്തലും ആണ് പലയിടത്തും നടക്കുന്നത്. സ്ത്രീപക്ഷത്ത് നിന്നു തന്നെ പ്രതികരണം ഉണ്ടാകണം’’– അവർ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് നിഷ വിനു അധ്യക്ഷയായിരുന്നു. സംവിധായക ആയിഷ സുൽത്താന, സോഫിയ ബിൻത്, നാഷനൽ വുമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഹസീന, ഒ.ടി.അസ്മ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: P Sathidevi About Love Failure