കോഴിക്കോട്∙ ഓണപ്പതിപ്പ്, ക്രിസ്മസ് പതിപ്പ്, ന്യൂ ഇയർ പതിപ്പ് എന്നപോലെ വ്യത്യസ്ത ഭൂപടങ്ങൾ പുറത്തുവിട്ട് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാകുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ. ബഫർ സോൺ (ESZ) മൂന്നാമത്തെ ഭൂപടം പുറത്തുവിട്ടതിലാണ് കിഫയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഓണപ്പതിപ്പ്, ക്രിസ്മസ് പതിപ്പ്, ന്യൂ ഇയർ പതിപ്പ് എന്നപോലെ വ്യത്യസ്ത ഭൂപടങ്ങൾ പുറത്തുവിട്ട് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാകുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ. ബഫർ സോൺ (ESZ) മൂന്നാമത്തെ ഭൂപടം പുറത്തുവിട്ടതിലാണ് കിഫയുടെ പ്രതികരണം.

‘‘ഇന്നലെ പുറത്തു വിട്ടിരിക്കുന്ന മൂന്നാമത്തെ ഭൂപടത്തിൽൽ പരാതി അയയ്ക്കാൻ കൊടുത്തിരിക്കുന്ന ഇമെയിൽ പോലും പ്രവർത്തനരഹിതമാണ്. eszforest@kerala.gov.in എന്ന ഇമെയിൽ ഐഡിയിൽ ജനുവരി 7നകം പരാതികൾ അറിയിക്കാനാണു സർക്കാർ വെബ്സൈറ്റിൽ നിർദേശം ഉള്ളത്. എന്നാൽ പ്രസ്തുത ഇമെയിൽ ഐഡിയിലേക്കു മെയിൽ അയയ്ക്കുമ്പോൾ അങ്ങനെ ഒരു മെയിൽ ഐഡി നിലവിലില്ല എന്ന മറുപടിയാണു ലഭിക്കുന്നത്.

ADVERTISEMENT

സീറോ പോയിന്റ് മാപ്പ് എന്ന പേരിൽ സർക്കാർ രണ്ടാമത് പുറത്തുവിട്ട രണ്ടാമത്തെ ഭൂപടത്തിലും ആദ്യം പുറത്തുവിട്ട ഒരു കിലോമീറ്റർ ഭൂപടത്തിലും eszexpertcommittee@gmail.com എന്ന ഇമെയിൽ ഐഡി ആയിരുന്നു പരാതി അയയ്ക്കാനായി നൽകിയിരുന്നത്. ആ ഇമെയിൽ ഐഡിയിലേക്കാണ് ഇതുവരെ ആയിരക്കണക്കിന് പരാതികൾ നാട്ടുകാർ അയച്ചതും. എന്നാൽ മൂന്നാമത്തെ ഭൂപടം പുറത്തുവിട്ടപ്പോൾ ഇമെയിൽ ഐഡി എക്സ്പെർട്ട് കമ്മിറ്റിക്കു പകരം വനംവകുപ്പിന്റെ ഈമെയിൽ ഐഡി ആണ് നൽകിയത്. അതു പ്രവർത്തനരഹിതവും ആണ്. പരാതി അയക്കാനുള്ള ഇമെയിൽ ഐഡി പോലും കൃത്യമായി നൽകാൻ പറ്റാത്ത സർക്കാർ റിപ്പോർട്ടുകളിൽ എന്തുമാത്രം കൃത്യത ഉണ്ടാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്’’ – കിഫ ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു.

‘‘സീറോ പോയിന്റ് ആണ് എന്ന അവകാശവാദത്തോടുകൂടി സർക്കാർ ഇന്നലെ പുറത്തുവിട്ട മൂന്നാമത്തെ ഭൂപടത്തിലും നിരവധി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. നൽകിയിരിക്കുന്ന സർവേ നമ്പരുകൾ വനത്തിന് അകത്താണോ പുറത്താണോ എന്നു മനസിലാകുന്നില്ല എന്നു മാത്രമല്ല ഇടുക്കി ജില്ലയിൽ മാങ്കുളം എന്ന പഞ്ചായത്ത് തന്നെ ഈ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിന്റെ അതിർത്തിയായി ഭൂപടത്തിൽ കൊടുത്തിരിക്കുന്നത് ഇടമലക്കുടി പഞ്ചായത്ത് ആണ്. രണ്ടായിരത്തിൽ നിലവിൽ വന്ന മാങ്കുളം പഞ്ചായത്ത് ഈ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. അതിനർഥം 2000ത്തിനു മുമ്പുള്ള വിവരങ്ങൾ ഉപയോഗിച്ചിട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഭൂപടങ്ങൾ തയാറാക്കിയത് എന്നാണ്.

ADVERTISEMENT

മാത്രമല്ല, ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള നിർമിതികളുടെ കണക്കെടുക്കണം എന്ന് കൃത്യമായിട്ടുള്ള സുപ്രീംകോടതി വിധിയുള്ളപ്പോൾ എന്തിനാണ് സീറോ പോയിന്റ് എന്നും പറഞ്ഞ് കേരള സർക്കാർ പുതിയ മാപ്പ് കൊടുത്തുവിടുകയും അതിൽ ആക്ഷേപം ഉള്ളവർ പരാതി അറിയിക്കണം എന്ന് പറഞ്ഞ് ഇ മെയിൽ കൊടുത്തിരിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. സർക്കാർ ചെയ്യേണ്ടത് സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള മുഴുവൻ നിർമ്മിതികളുടെയും കൃത്യമായി കണക്കെടുക്കുകയും അത് സുപ്രീംകോടതിയിലും സിഇസിയിലും സമയബന്ധിതമായി സമർപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ഇളവ് നേടിയെടുക്കുകയും ചെയ്യുക എന്നുള്ളതാണ്.

ഇതാണ് യാഥാർഥ്യം എന്നിരിക്കെ ആളുകളെ കൂടുതൽ ആശയക്കുഴപ്പത്തിലേക്കു തള്ളി വിടുന്ന പുതിയ ഭൂപടങ്ങൾ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന നടപടി അവസാനിപ്പിക്കണം’’ – കിഫ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: KIFA on buffer zone maps