‘ഷാജറിനെ വേട്ടയാടുന്നു’: ഡിവൈഎഫ്ഐ നേതാവിനെ പ്രതിരോധിച്ച് ആകാശ് തില്ലങ്കേരി
കണ്ണൂർ∙ ട്രോഫി സമ്മാനിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.ഷാജറിനെ വേട്ടയാടുന്നത് ശരിയല്ലെന്ന് സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ സിപിഎം തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരി.
കണ്ണൂർ∙ ട്രോഫി സമ്മാനിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.ഷാജറിനെ വേട്ടയാടുന്നത് ശരിയല്ലെന്ന് സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ സിപിഎം തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരി.
കണ്ണൂർ∙ ട്രോഫി സമ്മാനിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.ഷാജറിനെ വേട്ടയാടുന്നത് ശരിയല്ലെന്ന് സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ സിപിഎം തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരി.
കണ്ണൂർ∙ ട്രോഫി സമ്മാനിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.ഷാജറിനെ വേട്ടയാടുന്നത് ശരിയല്ലെന്ന് സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ സിപിഎം തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരി. കേന്ദ്രകമ്മിറ്റി അംഗത്തില്‍നിന്ന് ട്രോഫി വാങ്ങിയതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയ ആകാശ്, തന്നെ അനുമോദിച്ചതുകൊണ്ട് ഡിവൈഎഫ്ഐക്ക് ഒരുകുറവും സംഭവിച്ചിട്ടില്ലെന്നും ഫെയ്‌സ്ബുക്കിൽ കുറിച്ചു. തില്ലങ്കേരി പ്രിമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിന്റെ സമ്മാന വിതരണ ചടങ്ങിൽ ആകാശ് തില്ലങ്കേരിയുമായി ഷാജർ വേദി പങ്കിട്ടത് വിവാദമായ സാഹചര്യത്തിലാണ് ഫെയ്സ്ബുക് കുറിപ്പ്.
കുറിപ്പിൽനിന്ന്:
പ്രാദേശിക തലത്തിൽ സംഘടിപ്പിച്ച ഒരു ടൂർണമെന്റിന്റെ കൂട്ടായ്മയെയും ഉദ്ദേശശുദ്ധിയെയും തിരസ്കരിച്ച് അനാവശ്യ വിവാദങ്ങൾക്കു വിത്തുകുന്നത് ദൗർഭാഗ്യകരമാണ്. കർഷകസമര പോരാട്ടങ്ങളുടെയും രക്തസാക്ഷി പൈതൃകത്തിന്റെയും ചരിത്രം പേറുന്ന തില്ലങ്കേരിയെന്ന കൊച്ചുമലയോര ഗ്രാമം ഈ അടുത്തകാലങ്ങളിൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നത് രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിലായിരുന്നു. തില്ലങ്കേരിയിൽ അന്ന് ഉരുത്തിരിഞ്ഞ രാഷട്രീയ സാഹചര്യത്തിൽ സംഭവിച്ചുപോയ അനിഷ്ട സംഭവങ്ങളിൽ ചിലതിൽ പ്രതിയെന്ന് ആരോപിക്കപെടുന്ന ഒരാളാണെന്ന ഉറച്ചബോധ്യത്തിൽ തന്നെയാണിത് പറയുന്നത്.
നിലനിൽപ്പിന്റെ ഭാഗമായി സ്വയം പ്രതിരോധിക്കാൻ നിർബന്ധിതമായ ചില സാഹചര്യങ്ങളെ നിരത്തി അതിന്റെ ശരിതെറ്റുകൾ ചികയാൻ ശ്രമിക്കുന്നില്ല. ഒരു ആത്മവിമർശനമായി തന്നെ ഇതിനെ കണക്കാക്കിക്കോളൂ. തില്ലങ്കേരിയെ അക്രമ രാഷ്ട്രീയത്തിന്റെ വിളനിലമായി പ്രതിഷ്ഠിച്ചതിൽ ബോധപൂർവമായ പങ്ക് മാധ്യമങ്ങളും വഹിച്ചിട്ടുണ്ട്. ഭൂതകാലത്തെ ചെറിയ ചില അനിഷ്ടസംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ തില്ലങ്കേരി ഇന്ന് ശാന്തമാണ്. ആ ഒരു രാഷ്ട്രീയമായ ഒത്തൊരുമയെ ഊട്ടി ഉറപ്പിക്കാൻ ടിപിഎല്ലിന്റെ ആദ്യ സീസണിനു തന്നെ കഴിഞ്ഞിട്ടുണ്ട്.
ക്രിക്കറ്റ് ഒരു വികാരമായി കാണുന്ന ഒരുകൂട്ടം യുവാക്കൾ കാവുമ്പടി ഗ്രൗണ്ടിൽ ഒത്തുചേർന്നപ്പോൾ സംഭവിച്ചതാണ് ഈ ക്രിക്കറ്റ് ലീഗ്. വിനോദത്തിനപ്പുറം അവസരങ്ങൾ ലഭിക്കാത്ത നാട്ടിൻപുറങ്ങളിലെ മികച്ച കളിക്കാരെ വാർത്തെടുക്കുകയും കക്ഷി-രാഷ്ട്രീയ-ജാതി–മത-ദേശ ചിന്തകൾക്കപ്പുറം പരസ്പരമുള്ള സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യവും. രാഷ്ട്രീയ വെറിയുടെ പേരിൽ പരസ്പരം വാക്പോരിലും സംഘർഷത്തിലും ഏർപ്പെടുകയും ചെയ്തവർ ഒറ്റകെട്ടായി ഒരു ടീമിൽ ഒത്തിണക്കത്തോടെ കളിക്കുന്നത് ഞങ്ങളെ സംബന്ധിച്ചു പുതിയൊരു അനുഭവമായിരുന്നു.
ഇന്നേവരെ പരസ്പരം സംസാരിക്കുകയോ, തമ്മിൽ കണ്ടാൽ ഒരു പുഞ്ചിരി സമ്മാനിക്കാൻ പോലും പ്രയാസപ്പെടുന്നവർ പരസ്പരം അറിയുകയും അടുക്കുകയും ചെയ്യുന്ന മായാജാലം സ്പോർട്സിന് മാത്രം അവകാശപെട്ടതാണ്. ഒരു വാക്പോരിനു പോലും ഇടനൽകാതെ തികഞ്ഞ അച്ചടക്കത്തോടെയും എന്നാൽ വീറും വാശിയും ഒട്ടും ചോരാതെയും ആവേശകരമായി ടൂർണമെന്റ് സമാപിച്ചു. ഞാൻ ഉടമയായ ടീം ചാംപ്യന്മാർ ആവുകയും ചെയ്തു. ഗ്രൗണ്ടിൽ കളി ആസ്വദിക്കാനെത്തിയ കാണികളിൽനിന്നു തന്നെയാണ് ചാംപ്യന്മാരുടെ ട്രോഫി ഞങ്ങളുടെ കളിക്കാർ ഏറ്റുവാങ്ങിയത്.
ടൂർണമെന്റ് കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കു ശേഷമാണു സികെജി ക്ലബ്ബിന്റെയും വായനശാലയുടെയും ആറാം വാർഷികാഘോഷം വന്നുചേർന്നത്. സംസ്കാരിക ചടങ്ങിൽ ഉദ്ഘാടകൻ ആയെത്തിയ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഷാജറിനെകൊണ്ട് ചാംപ്യന്മാരായ ടീമിന്റെ ഉടമയെയും മാനേജറെയും അനുമോദിച്ച് ട്രോഫി ഏറ്റുവാങ്ങാൻ ക്ലബ്ബ് തീരുമാനിക്കുകയും ചെയ്തു. ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ വാർഷികത്തിൽ ഉദ്ഘാടകനായെത്തിയ ഷാജർ, ആ ക്ലബ്ബിന്റെ കീഴിൽ കേരളോത്സവ വിജയികളായ കലാ-കായിക താരങ്ങളെ ഉൾപ്പടെ കുറേയേറെ പേരെ ആദരിച്ചു. ആ കൂട്ടത്തിൽ ഒരാൾ മാത്രമാണ് ഞാൻ. അതിന്റെ പേരിൽ ആ വ്യക്തിയെ വേട്ടയാടുന്നവർ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്ന വാക്കിന്റെ അർഥം ശരിക്കും തിരിച്ചറിയുന്ന കാലം വരുമെന്നു പ്രത്യാശിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.
English Summary: Akash Thillankeri's Facebook Post about Trophy Controversy