പോപ്പ് ബനഡിക്ടിന്റെ നിര്യാണം; അനുശോചിച്ച് പ്രധാനമന്ത്രിയും ലോക നേതാക്കളും
ന്യൂഡൽഹി∙ പോപ്പ് ബനഡിക്ട് പതിനാറാമന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകനേതാക്കളും. സമൂഹത്തിന് നല്‍കിയ സേവനങ്ങളുടെ പേരില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. പോപ്പിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന ദശലക്ഷക്കണക്കിന്

ന്യൂഡൽഹി∙ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകനേതാക്കളും. സമൂഹത്തിന് നല്‍കിയ സേവനങ്ങളുടെ പേരില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. പോപ്പിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും മോദി ട്വിറ്ററ്റില്‍ കുറിച്ചു. ജീവിതം മുഴുവന്‍ സഭയ്ക്കും ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പഠിപ്പിക്കുന്നതിനും വേണ്ടി ചെലവഴിച്ച മഹത്‌വ്യക്തിയായിരുന്നു ബനഡിക്ട് പതിനാറാമനെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി, ജര്‍മന്‍ ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളും പോപ്പിന്റെ വേര്‍പാടില്‍ അനുശോചിച്ചു. എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്ന് ഋഷി സുനാക് പറഞ്ഞു. 2010 ലെ അദ്ദേഹത്തിന്റെ യുകെ സന്ദർശനം ചരിത്ര മുഹൂർത്തമായിരുന്നുവെന്നും ഋഷി ട്വിറ്ററിൽ കുറിച്ചു.
English Summary: 'Deeply saddened': PM Modi, Sunak & Other Leaders Offer Condolences On Demise Of Pope Emeritus Benedict XVI