ധോണിയിലെ അപകടകാരി കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടും
പാലക്കാട്∙ ജനവാസമേഖലയില്‍ ആശങ്കയുയര്‍ത്തുന്ന പി.ടി.7നെന്ന ഒറ്റയാനെ മയക്കുവെടിവച്ചു പിടികൂടും. ആനയെ കാട്ടിലേക്ക് തുരത്തിയാല്‍ മതിയെന്നെ തീരുമാനം മാറ്റി. പിടികൂടിയ ശേഷം ധോണിയില്‍ കൂടൊരുക്കി സംരക്ഷിക്കും. കുങ്കിയാനകള്‍ അടക്കം ദൗത്യസംഘം മറ്റന്നാളെത്തും.

ജീവനെടുത്തും കൃഷി നശിപ്പിച്ചും പാടം ചവിട്ടിക്കൂട്ടിയും സർവത്ര നാശവും ഭീതിയും വിതയ്ക്കുന്ന പാലക്കാട് ടസ്കർ ഏഴാമൻ (പി.ടി.7) എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് മരവിപ്പിച്ചിരുന്നു. അകത്തേത്തറ പഞ്ചായത്തിലുൾപ്പെട്ട ധോണി മേഖലയെ വിറപ്പിക്കുന്ന കാട്ടാന പി.ടി. 7നെ മയക്കുവെടിവച്ചു പിടികൂടാനുള്ള നടപടികളാണു വനംവകുപ്പ് തടഞ്ഞത്.
പ്രദേശത്തെ നെൽപ്പാടങ്ങളിലെ കൊയ്ത്തു കഴിഞ്ഞാൽ കാട്ടാന സ്വയം കാടുകയറുമെന്ന വിചിത്ര നിഗമനത്തിലായിരുന്നു വനം വകുപ്പ് അധികൃതർ. ആനയെ കാട്ടിലേക്കു തുരത്തുന്ന നടപടി പരാജയപ്പെട്ടാൽ മാത്രം മയക്കുവെടിവച്ചു പിടികൂടിയാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനിച്ചത്.
English Summary: Kerala forest department to tranquilize elephant in Dhoni