യുക്രെയ്ൻ ആക്രമണത്തിന് സമാന്തരമായി റഷ്യൻ പിന്തുണയോടെ തുർക്കി അയൽരാജ്യമായ സിറിയയിൽ സൈനിക നടപടിക്ക് ഒരുങ്ങുകയാണോ? അതെ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിറിയയുടെ നാലിലൊന്നു പ്രദേശങ്ങള്‍ കൈവശം വച്ചിരിക്കുന്ന, ഭൂരിഭാഗം എണ്ണപ്പാടങ്ങളുടേയും നിയന്ത്രണമുള്ള കുർദ് വംശജര്‍ക്കെതിരെയാണ് തുർക്കി

യുക്രെയ്ൻ ആക്രമണത്തിന് സമാന്തരമായി റഷ്യൻ പിന്തുണയോടെ തുർക്കി അയൽരാജ്യമായ സിറിയയിൽ സൈനിക നടപടിക്ക് ഒരുങ്ങുകയാണോ? അതെ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിറിയയുടെ നാലിലൊന്നു പ്രദേശങ്ങള്‍ കൈവശം വച്ചിരിക്കുന്ന, ഭൂരിഭാഗം എണ്ണപ്പാടങ്ങളുടേയും നിയന്ത്രണമുള്ള കുർദ് വംശജര്‍ക്കെതിരെയാണ് തുർക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്ൻ ആക്രമണത്തിന് സമാന്തരമായി റഷ്യൻ പിന്തുണയോടെ തുർക്കി അയൽരാജ്യമായ സിറിയയിൽ സൈനിക നടപടിക്ക് ഒരുങ്ങുകയാണോ? അതെ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിറിയയുടെ നാലിലൊന്നു പ്രദേശങ്ങള്‍ കൈവശം വച്ചിരിക്കുന്ന, ഭൂരിഭാഗം എണ്ണപ്പാടങ്ങളുടേയും നിയന്ത്രണമുള്ള കുർദ് വംശജര്‍ക്കെതിരെയാണ് തുർക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്ൻ ആക്രമണത്തിന് സമാന്തരമായി റഷ്യൻ പിന്തുണയോടെ തുർക്കി അയൽരാജ്യമായ സിറിയയിൽ സൈനിക നടപടിക്ക് ഒരുങ്ങുകയാണോ? അതെ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിറിയയുടെ നാലിലൊന്നു പ്രദേശങ്ങള്‍ കൈവശം വച്ചിരിക്കുന്ന, ഭൂരിഭാഗം എണ്ണപ്പാടങ്ങളുടേയും നിയന്ത്രണമുള്ള കുർദ് വംശജര്‍ക്കെതിരെയാണ് തുർക്കി ആക്രമണത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. നവംബറിൽ തുർക്കിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് കുർദുകൾക്കെതിരെ ആക്രമണം നടത്തുന്ന കാര്യം തുർക്കി ആവർത്തിക്കുന്നുണ്ട്. 2023–ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ റിസെപ് തയ്യിബ് എർദോഗന് ഇത്തരമൊരു ആക്രമണം രാഷ്ട്രീയമായി ആവശ്യവുമാണ്. എന്നാൽ ചോദ്യം ഉയരുന്നത് ഇത്തരമൊരു റഷ്യ–തുർക്കി–സിറിയ ആക്രമണമുണ്ടായാൽ കുർദുകളെ പിന്തുണയ്ക്കുന്ന അമേരിക്ക കൈയും കെട്ടി നോക്കിയിരിക്കുമോ എന്നതാണ്. പരിശോധിക്കാം.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗനും (Pic courtesy- President of Russia)

∙ തുർക്കി–റഷ്യ–സിറിയ അച്ചുതണ്ട്

ADVERTISEMENT

ഒരു ദശകം മുമ്പ് പരസ്പരം സഹകരിക്കുകയും നേതാക്കൾ തമ്മിൽ ഊഷ്മള ബന്ധവും പുലർത്തിയിരുന്ന അയൽരാജ്യങ്ങളായിരുന്നു തുർക്കിയും സിറിയയും. എന്നാൽ 2011–ലെ ആഭ്യന്തര യുദ്ധവും പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ നടത്തിയ മുന്നേറ്റങ്ങളും മൂലം തുർക്കി–സിറിയ ബന്ധം മോശപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ കുർദുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തുർക്കി തീരുമാനിച്ചതോടെ അമേരിക്കൻ, റഷ്യൻ ഇടപെടൽ ഉണ്ടായി. അമേരിക്കൻ സമ്മർദം കാര്യമാക്കിയില്ലെങ്കിലും സിറിയയിലെ ബാഷർ–അൽ–അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റഷ്യയെ പിണക്കാൻ തുർക്കിക്ക് പറ്റില്ലായിരുന്നു. തുടർന്ന് റഷ്യയുടെ നിർദേശ പ്രകാരം ആക്രമണം നടത്തുന്നത് തുർക്കി നീട്ടിക്കൊണ്ടു പോയി. അതിനിടെയാണ്, ഒരു ദശകം നീണ്ട അകൽച്ച അവസാനിപ്പിച്ച് ഡിസംബർ 28–ന് തുർക്കി, സിറിയ പ്രതിരോധമന്ത്രിമാർ റഷ്യൻ പ്രതിരോധ മന്ത്രിയുടെ മധ്യസ്ഥതയിൽ കൂടിക്കാഴ്ച നടത്തിയത്. 

സിറിയയുടെ വടക്കൻ, കിഴക്കൻ പ്രദേശത്താണ് കുർദുകൾ നിയന്ത്രിക്കുന്ന പ്രദേശം. ഇവിടം തുർക്കിയുമായി അതിർത്തി പങ്കുവയ്ക്കുന്ന സ്ഥലമാണ്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ മുന്‍നിർത്തി കുർദുകൾ അതിർത്തിയിൽ നിന്ന് 30 കിലോ മീറ്റർ അകത്തേക്ക് പിന്മാറണമെന്ന ആവശ്യമാണ് തുർക്കി ആവശ്യപ്പെടുന്നത്. എന്നാൽ കുർദുകളുടെ സ്വയംഭരണ കൗണ്‍സിൽ ഇത് അംഗീകരിച്ചിട്ടില്ല. ഇത് തുർക്കിയെ പ്രകോപിപ്പിക്കുന്നുണ്ട്. അതിനൊപ്പം, ആഭ്യന്തര യുദ്ധം മൂലം തുർക്കിയിലെത്തപ്പെട്ട സിറിയൻ അഭയാർഥികളെ തിരിച്ചയയ്ക്കുകയും വേണം. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 40 ലക്ഷത്തോളം സിറിയക്കാരാണ് വിവിധ നാറ്റോ രാജ്യങ്ങളിലായി അഭയം തേടിയിരിക്കുന്നത്. യൂറോപ്പിലും ഏഷ്യയിലുമായി കിടക്കുന്ന തുർക്കിയെ ഒരു യൂറോപ്യൻ രാജ്യമായാണ് കണക്കാക്കാറ്. തുടക്കം മുതലുള്ള നാറ്റോ അംഗവുമാണ്. നവംബറിൽ സ്ഫോടനമുണ്ടായ ഇസ്തികാൽ അവന്യൂ തുർക്കിയുടെ യൂറോപ്യൻ ഭാഗത്തുള്ള ഷോപ്പിങ് മാർക്കറ്റാണ്. ഈ സ്ഫോടനവും കുർദുകൾക്കെതിരെ സൈനിക നടപടിയിലേക്ക് കടക്കുന്നതിന് തുർക്കി കാരണമായി പറയുന്നുണ്ട്. കുർദ് സംഘടനകളാണ് ഇതിനു പിന്നിലെന്നാണ് തുർക്കി ആരോപിക്കുന്നത്. 

സിറിയൻ പ്രസിഡന്റ് ബാഷർ–അൽ–അസ്സദ് (Pic- Rabih Moghrabi- AFP)

സ്വന്തം ഭൂമിയിലാണെങ്കിൽ പോലും സിറിയയും തുർക്കിയുടെ ആക്രമണത്തെ പിന്തുണച്ചേക്കും. കാരണം, കൈവശം വച്ചിരിക്കുന്ന ഭൂമിയും എണ്ണപ്പാടങ്ങളും തിരിച്ചു നൽകാൻ സിറിയ ആവശ്യപ്പെട്ടെങ്കിലും കുർദുകൾ ഇതിന് സമ്മതിച്ചിട്ടില്ല. ഇരുകൂട്ടരും തമ്മിൽ ഇതു സംബന്ധിച്ച് നിരവധി ചർച്ചകളും നടന്നിരുന്നു. കുർദുകൾ ഇനിയും വിസമ്മതിക്കുന്ന പക്ഷം ആക്രമണത്തിന് സിറിയയും പച്ചക്കൊടി കാണിക്കും. റഷ്യയെ സംബന്ധിച്ചിടത്തോളം അമേരിക്കൻ നിയന്ത്രണത്തിലുള്ള കുർദുകൾ ഉൾപ്പെട്ട സിറിയൻ ‍ഡമോക്രാറ്റിക് ഫോഴ്സസിനെ ഇല്ലാതാക്കുകയാണ് ആവശ്യം. അതുവഴി റഷ്യയുടെ ഉറ്റ അനുയായിയായ അസദ് ഭരണകൂടത്തെ സംരക്ഷിക്കലും പ്രധാനമാണെന്ന് ഒരു എഎഫ്പി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

∙ തുർക്കിക്ക് ഭീകരർ, അമേരിക്കയ്ക്ക് ഭീകരവിരുദ്ധർ

ADVERTISEMENT

2015 മുതലുള്ള വർഷങ്ങളിൽ ഇസ്താംബുളിലുണ്ടായ സ്ഫോടനങ്ങൾക്ക് കുർദിഷ് വിഘടനവാദി സംഘടനകളെയും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട സംഘടനകളെയുമാണ് കാരണക്കാരെന്ന് കരുതുന്നത്. നവംബറിൽ സ്ഫോടനമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തായി 2016 മാർച്ചിൽ ഒരു ചാവേർ സ്ഫോടനം ഉണ്ടായിരുന്നു. ഐഎസ് ഭീകരവാദികളായിരുന്നു ഇതിനു പിന്നിലെന്ന് തുർക്കി അധികൃതർ പറയുന്നു.

തങ്ങൾ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആ രാജ്യത്തെ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ)യും സിറിയൻ കുർദുകളുടെ വൈപിജി എന്ന സായുധ സംഘവുമാണ് നവംബറിൽ ഉണ്ടായ സ്ഫോടനത്തിനു പിന്നിലെന്നാണ് തുർക്കി പറയുന്നത്. 

ഐഎസിനെതിരെ വടക്കൻ സിറിയയിൽ നടന്ന പോരാട്ടത്തിൽ നിന്ന് (ഫയൽ ചിത്രം)

എട്ടര കോടി വരുന്ന തുർക്കി ജനസംഖ്യയുടെ 15–20 ശതമാനമാണ് ന്യൂനപക്ഷമായ കുർദുകൾ. സിറിയൻ അതിർത്തിയോട് ചേർന്ന തുർക്കിയുടെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളിലാണ് കുർദുകൾ പ്രധാനമായും ജീവിക്കുന്നത്. പ്രത്യേക രാജ്യം ആവശ്യപ്പെടുന്ന വിഘടനവാദമാണ് പികെകെ ഉയർത്തുന്നത് എന്നതു കൊണ്ട് തന്നെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായാണ് തുർക്കി ഈ സംഘടനയെ കാണുന്നത്. തുർക്കിക്കു പുറമെ അമേരിക്കയും യൂറോപ്യൻ യൂണിയനും പികെകെയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. 

2011-ൽ തുടങ്ങിയ സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെയാണ് വൈപിജി അല്ലെങ്കിൽ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് രൂപീകൃതമാകുന്നത്. സിറിയൻ സർക്കാർ സേന മറ്റ് സ്ഥലങ്ങളിൽ ബാഷർ അൽ–അസ്സദ് സർക്കാരിനെതിരെ ഉയര്‍ന്ന കലാപങ്ങൾ അടിച്ചമർത്താൻ പോയപ്പോൾ രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ശക്തി പ്രാപിച്ചതാണ് വൈപിജി എന്ന സായുധ സംഘം. സിറിയൻ കുർദിഷുകളുടെ പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടി (പിവൈഡി)യുടെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്. ഇതിന് വൈപിജെ എന്നൊരു വനിതാ സംഘവുമുണ്ട്. 

ഐഎസ് ബന്ധത്തിന്റെ പേരിൽ പിടിയിലായവരെ പാർപ്പിച്ചിരിക്കുന്ന വടക്കൻ സിറിയയിലെ ഘ്വായ്റാൻ ജയിലിൽ നിന്ന്, 2019ലെ ചിത്രം (Pic -Fadel Senna/AFP)
ADVERTISEMENT

‌‌∙ ഐഎസിനെ തുരത്തിയ കുർദുകൾ

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാൻ അമേരിക്കയ്ക്കൊപ്പം ചേർന്നതോടെയാണ് വൈപിജിയുടെ സ്വാധീനം വർധിക്കുന്നത്. സിറിയയിലെങ്ങും ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വൈപിജി ഉൾപ്പെടെയുള്ള സിറിയൻ ‍ഡമോക്രാറ്റിക് ഫോഴ്സസിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐഎസ് ഭീകരർ പിൻവാങ്ങിയതോടെ എസ്ഡിഎഫിന് സ്വാധീനമുള്ള മേഖലകൾ കൂടി. ഇപ്പോൾ എണ്ണപ്പാടങ്ങളടക്കം സിറിയയുടെ നാലിലൊന്ന് എസ്‍ഡിഎഫിന്റെ പക്കലാണ്. സിറിയയുടെ വടക്കൻ മേഖലകളിലാണ് ഇപ്പോൾ കുർദുകൾ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. സിറിയൻ ആഭ്യന്തര യുദ്ധം ആരംഭിച്ചതിനു ശേഷം 20 ലക്ഷത്തോളം കുർദ് വംശജർ ഇവിെട താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു സ്വയംഭരണ കൗണ്‍സിലും അവർ രൂപീകരിച്ചിരുന്നു. അതേ സമയം, തങ്ങൾക്ക് സ്വാതന്ത്ര്യമല്ല വേണ്ടതെന്നും മറിച്ച് സിറിയയ്ക്കുള്ളിൽ സ്വയംഭരണമാണ് വേണ്ടതെന്നുമാണ് കുർദുകൾ പറയുന്നത്. ഇത് അംഗീകരിക്കാൻ സിറിയ തയാറല്ല. ഇതു സംബന്ധിച്ച ചർച്ചകളിൽ തീരുമാനമായിട്ടുമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതേ സമയം, സിറിയൻ ‍ഡമോക്രാറ്റിക് ഫോഴ്സസിന് തുടർന്നും പിന്തുണ നൽകും എന്ന നിലപാടാണ് അമേരിക്കയും സഖ്യകക്ഷികളും സ്വീകരിച്ചിരിക്കുന്നത്. തുർക്കിയാകട്ടെ, വൈപിജിയെ ഭീഷണിയായാണ് കണക്കാക്കുന്നത്. പിവൈഡിയും വൈപിജിയും പികെകെയും തമ്മിൽ വേർപിരിക്കാൻ പറ്റില്ലെന്നും അതുകൊണ്ട് ഒരേപോലെ മാത്രമേ കണക്കാക്കാൻ പറ്റൂ എന്നുമാണ് എർദേഗന്റെ സർക്കാർ പറയുന്നത്. തീവ്ര നിലപാടുകാരനായ തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‍ലു അമേരിക്കയ്ക്കെതിരെയാണ് സ്ഫോടന സമയത്ത് വിരൽ ചൂണ്ടിയത്. തുർക്കിയിൽ നടന്ന സ്ഫോടനത്തിൽ അമേരിക്കയുെട അനുശോചനം തങ്ങൾക്കാവശ്യമില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. ‘ഞങ്ങളത് തള്ളിക്കളയുന്നു’ എന്നായിരുന്നു െസയ്‍ലുവിന്റെ വാക്കുകൾ. ഇന്തൊനീഷ്യയിലെ ബാലിയിൽ നടന്ന ഉച്ചകോടിക്കിടെ തുർക്കി പ്രസിഡ‍ന്റ് തയ്യിപ് എർദോഗനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്താംബുളിൽ സ്ഫോടനമുണ്ടായതിനു പിന്നാലെയായിരുന്നു ബാലിയിൽ ഉച്ചകോടിക്ക് തുടക്കം കുറിച്ചതും. 

ഐഎസിനെതിരെ പോരാടുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് സൈനികർ വടക്കൻ സിറിയയിലെ ഹസാകെയിൽ, കഴി‍ഞ്ഞവർഷം ജനുവരിയിൽ (File-AFP)

∙ കൊലപാതകം, പ്രതിഷേധം ഫ്രാൻസിൽ

പാരിസിൽ ഇക്കഴി‍ഞ്ഞ ദിവസം മൂന്ന് കുർദ് യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്രാൻസിൽ താമസിക്കുന്ന കുർദുകളിൽ നിന്നുണ്ടായത്. പൊലീസുമായി ഏറ്റുമുട്ടലുമുണ്ടായി. പാരിസിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ തുർക്കി ഭരണകൂടമാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് ആരോപണവുമുയർത്തിയിരുന്നു. ഒപ്പം, തുർക്കിയിലെ നിരോധിത സംഘടയായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ പതാകയും ഈ സംഘടനയുടെ സ്ഥാകനായ, ജയിലിൽ കഴിയുന്ന അബ്ദുള്ള ഒകാലന്റെ ചിത്രങ്ങളും പ്രതിഷേധത്തിൽ ഇടംപിടിച്ചു. ഫ്രാൻസിലെ രാഷ്ട്രീയ നേതാക്കളും കുർദുകൾക്ക് പിന്തുണയുമായി രംഗത്തുവന്നു എന്നാരോപിച്ച് തുർ‌ക്കി ഫ്രാൻസിന്റെ അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. തുർക്കി വിദേശകാര്യമന്ത്രി ഫ്രാൻസ് വിദേശകാര്യമന്ത്രിയെ ബന്ധപ്പെട്ടും തങ്ങളുടെ എതിർപ്പറിയിച്ചു. 

‍1984 മുതൽ തുർക്കിയിൽ കുർദുകളുടെ രാഷ്ട്രീയ, സാംസ്കാരിക അവകാശത്തിനു വേണ്ടി പൊരുതുന്നവരാണ് പികെകെ. കുറഞ്ഞത് 40,000 പേരെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സംഘടനയുടെ സ്ഥാപകനാണ് ദേശദ്രോഹ കുറ്റത്തിന് 1999 മുതൽ തുർക്കി ജയിലിൽ ശിക്ഷയനുഭവിക്കുന്ന അബ്ദുള്ള ഒകാലൻ. ഇയാളുടെ ആശയങ്ങളെയാണ് വൈപിജി പിന്തുടരുന്നത്. എന്നാൽ തുർക്കി അംഗമായ നാറ്റോ സഖ്യരാജ്യങ്ങളിൽ മിക്കതും വൈപിജിയെ ഒരു ഭീകരസംഘടനയായി കണക്കാക്കുന്നില്ല. അതേ സമയം, എസ്‍ഡിഎഫിനുള്ള പിന്തുണയെ ചൊല്ലി തുർക്കിയും അമേരിക്കയുമായി വർഷങ്ങളായി സംഘർഷം നിലനിൽക്കുന്നുമുണ്ട്. 

അതേ സമയം, കുർദുകൾക്കെതിരെ ബാഷർ ഭരണകൂടം നേരത്തെ രംഗത്തു വന്നിരുന്നെങ്കിലും ആഭ്യന്തര യുദ്ധത്തോടെ ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിൽ വലിയ കുറവുണ്ടായി എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നത്. ഇരു കൂട്ടരുടെയും പൊതുവായ ശത്രുവാണ് തുർക്കിയുടെ പിന്തുണയുള്ള തുർക്കി–അറബ് റിബൽ സായുധ സംഘങ്ങൾ. ഈ സംഘത്തിന്റെ പിന്തുണയോടെ തുർക്കി നേരത്തെ വടക്കൻ സിറിയയിലെ ചില കുർദ് ഭൂരിപക്ഷ പ്രദേശങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു.

ഇസ്താംബുളിൽ 2022 നവംബർ 13നുണ്ടായ സ്ഫോടനത്തിനു പിന്നാലെയുള്ള ദൃശ്യം. (Photo by Yasin AKGUL/AFP)

∙ അറസ്റ്റിലായത് കുർദ് ഏജന്റെന്ന് തുർക്കി

ഇക്കഴിഞ്ഞ നവംബറിൽ തുർക്കി തലസ്ഥാനമായ ഇസ്താംബുളിലെ തിരക്കേറിയ ഷോപ്പിങ് സ്ട്രീറ്റിലുണ്ടായ സ്ഫോടനത്തിലാണ് ആറു പേർ കൊല്ലപ്പെട്ടത്. ‘അവിടെയുള്ള ഒരു ബഞ്ചിൽ 45 മിനിറ്റോളം ഒരു സ്ത്രീ ഇരുന്നിരുന്നു. അവർ പോയ ഉടനെയാണ് സ്ഫോടനം ഉണ്ടായത്’ എന്നാണ് തുർക്കി നിയമമന്ത്രി ബെക്കിർ ബോസ്ഡാഗ് ഇതിനെക്കുറിച്ച് പറഞ്ഞത്. ഇതിനു പിന്നിൽ പികെകെ ആണെന്നും തുർക്കി ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ഈ സ്ഫോടനത്തിൽ പങ്കില്ലെന്നാണ് പി.കെ.കെയുടെ പ്രതികരണം. തങ്ങൾ നേരിട്ട് സാധാരണ ജനങ്ങളെ ആക്രമിക്കാറില്ലെന്ന് പൊതുജനത്തിന് അറിയാവുന്നതാണ് എന്നായിരുന്നു പികെകെയുടെ വിശദീകരണം. 

വൈകാതെ അഹ്‍ലാം അൽബഷിർ എന്ന സിറിയൻ വംശജയെ ആറു പേരുടെ മരണത്തിനും 80 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ സ്ഫോടനത്തിന് ഉത്തരവാദി എന്ന നിലയില്‍ തുർക്കി അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന് നാലു മാസം മുമ്പ് വസ്ത്രമേഖലയിൽ ജോലി ചെയ്യാൻ എന്ന രൂപത്തിൽ തുർക്കിയിലെത്തിയ അഹ്‍ലാം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്ത് രണ്ട് സിറിയക്കാർക്കൊപ്പം താമസിക്കുകയായിരുന്നു. സ്ഫോടനത്തിൽ പങ്കുള്ള മറ്റൊരു പ്രതിക്കൊപ്പം നാലു മാസമായി ഒരു വസ്ത്ര നിർമാണ യൂണിറ്റിൽ ജോലി ചെയ്തു വരികയായിരുന്നു എന്നും തുർക്കി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. 

പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ പികെകെ, പിവൈഡി, വൈപിജി എന്നിവയുടെ സ്പെഷ്യൽ ഏജന്റായി പരിശീലനം നേടിയ ആളാണെന്നും വടക്കൻ സിറിയയിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചത് എന്നും അഹ്‍ലാം വെളിപ്പെടുത്തിയതായി തുർക്കി അധികൃതർ അവകാശപ്പെട്ടിട്ടുണ്ട്. അഹ്‍ലാമിനു പുറമെ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചെന്നു സംശയിക്കുന്ന 45–ഓളം പേരെയും തുർക്കി അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം, അഹ്‍ലവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നാണ് വൈപിജിയുടെയും നിലപാട്. 

സിറിയൻ സന്ദർശനത്തിനിടെ റഷ്യൻ സൈനിക കേന്ദ്രത്തിലെത്തിയ പുട്ടിനും അസദും സൈനിക നീക്കങ്ങൾ ചർച്ച ചെയ്യുന്നു (Pic courtesy- President of Russia)

∙ അന്ന് തുർക്കി ഇടനിലക്കാരൻ, ഇന്ന് റഷ്യ

റഷ്യയുടെ യുക്രെയ്ൻ ആക്രമണം മൂലം ലോകത്തിന്റെ പല ഭാഗങ്ങളും പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഈ പ്രശ്നം പരിഗണിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. തുർക്കിയായിരുന്നു ഇതിന് മധ്യസ്ഥം. ഇതിൽ പ്രധാനമായിരുന്നു തുർക്കിയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ ജൂലൈ മാസത്തിൽ ഒപ്പുവച്ച ‘ധാന്യ കരാർ’. ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്നും. പല വികസ്വര രാജ്യങ്ങളും പിടിച്ചു നിൽക്കുന്നത് ഇവിടെ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾ കൊണ്ടാണ്. ഈ സാഹചര്യത്തിൽ കരിങ്കടലിലെ മൂന്ന് തുറമുഖങ്ങൾ വഴി റഷ്യയിൽ നിന്നും യുക്രെയനിൽ നിന്നുമുള്ള ഗോതമ്പും വളവും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനമായി. റഷ്യക്കും യുക്രെയ്നും പുറമെ തുര്‍ക്കി, ഐക്യരാഷ്ട്ര സഭ എന്നിവരാണ് കരാര്‍ ഒപ്പുവച്ചത്. എന്നാൽ ഒക്ടോബറിൽ റഷ്യ കരാറിൽ നിന്ന് പിന്മാറിയിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലൂടെ കയറ്റുമതിക്ക് അനുമതി നൽകിയിട്ടും തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ പാശ്ചാത്യ ഉപരോധം മൂലം വിറ്റഴിക്കാൻ പറ്റുന്നില്ലെന്നും കരാർ നടപ്പാക്കുന്നത് ശരിയായ രീതിയിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നവംബറിൽ കരാറിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇത് നീട്ടാൻ റഷ്യ സമ്മതിക്കുമോ എന്നതും സംശയമായിരുന്നു. എന്നാൽ എർദോഗൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സംസാരിച്ചെന്നും കരാർ നീട്ടാൻ റഷ്യ തയാറായെന്നും എർദോഗനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പിന്നീട് പുറത്തു വന്നു. 

അതേ സമയം, അമേരിക്കയും തുർക്കിയുമായി കുറച്ചു വർഷങ്ങളായി ഉലഞ്ഞു കൊണ്ടിരിക്കുന്ന ബന്ധം നേരെയാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നില്ല. സിറിയയിൽ വൈപിജി സംഘത്തിന് തങ്ങൾ പിന്തുണ നൽകുന്നത് ഐഎസിനെ എതിർക്കാനാണെന്നാണ് അമേരിക്ക പറയുന്നത്. എന്നാൽ ഒരു ഭീകര സംഘടനയെ കൂട്ടുപിടിച്ചു കൊണ്ട് മറ്റൊരു ഭീകര സംഘടനയെ നേരിടുകയാണ് അമേരിക്ക ചെയ്യുന്നത് എന്നാണ് തുർക്കിയുടെ ആരോപണം. ഐഎസിനെ എതിർക്കാൻ എന്ന പേരിൽ വടക്കൻ സിറിയയിലെ കുർദിഷ് സായുധ സംഘങ്ങൾക്ക് ആയുധവും പരിശീലനവും നൽകുകയാണ് അമേരിക്കയെന്നും ഇത് തങ്ങളുടെ സുരക്ഷയ്ക്കുള്ള വെല്ലുവിളിയാണെന്നുമാണ് തുർക്കിയുടെ നിലപാട്. ഈ സാഹചര്യം നിലനിൽക്കെയാണ് കഴിഞ്ഞ മാസം സ്ഫോടനമുണ്ടാക‌ുന്നത്. സിറിയയിലെ കുർദ് മേഖലകൾക്ക് നേരെ ആക്രമണം നടത്തേണ്ടത് എർദോഗന്റെ രാഷ്ട്രീയമായ നിലനിൽപ്പിന്റെയും ആവശ്യമാണ്. ഈ വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണങ്ങളിലൊന്നായിരിക്കും ഈ ആക്രമണം. 

 

English Sumamry: Is Turkey to attack Kurdish forces in Syria after Russia's mediation- An Explainer