‘അക്രമികൾ രണ്ടര കുപ്പി മദ്യം കുടിച്ചു; കാറിൽ നിന്ന് കണ്ടെത്തിയവയിൽ ലഹരിപദാർഥങ്ങളും’
ന്യൂഡൽഹി∙ കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ പിടികൂടിയ കാറിൽ നിന്നും മദ്യക്കുപ്പികളും ലഹരി പദാർഥങ്ങളും കണ്ടെത്തി. അക്രമികൾ രണ്ടര കുപ്പി മദ്യം കുടിച്ചതായി പൊലീസ് പറഞ്ഞു. 5 പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ ഡൽഹി–ഹരിയാന അതിർത്തിയിലെ

ന്യൂഡൽഹി∙ കാഞ്ചവാലയിൽ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ പിടികൂടിയ കാറിൽനിന്നു മദ്യക്കുപ്പികളും ലഹരി പദാർഥങ്ങളും കണ്ടെത്തി. അക്രമികൾ രണ്ടര കുപ്പി മദ്യം കുടിച്ചതായി പൊലീസ് പറഞ്ഞു.
5 പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ ഡൽഹി – ഹരിയാന അതിർത്തിയിലെ മുർത്താലിലെത്തിയിരുന്നുവെന്നും കണ്ടെത്തി. ദാബ ഭക്ഷണത്തിനു പ്രസിദ്ധമാണ് ഈ സ്ഥലം. ഇവിടെ തിരക്കായതിനാൽ ഇവർ തിരിച്ചുപോയി. റോഡരികിൽ വച്ച് ഇവർ ഭക്ഷണം കഴിച്ചു. അതിനുശേഷം വാഹനം അലക്ഷ്യമായി ഓടിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ വച്ചുതന്നെ മദ്യം കഴിക്കുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് അഞ്ജലി സിങ്ങും സുഹൃത്ത് നിധിയും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചത്. സുൽത്താൻപുരിയിൽ പുലർച്ചെ 2 മണിയോടെയാണു സംഭവം നടന്നത്. ഹോട്ടലിലെ പാർട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്നു യുവതികൾ. പ്രതികളെ അറസ്റ്റ് ചെയ്തശേഷം മാത്രമാണ് യുവതിയുടെ ശരീരം കാറിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന വിവരം ഇവർ അറിയുന്നതെന്നാണ് വിവരം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇവർ.
അഞ്ജലി സിങ്ങിന്റെ കാല് കാറിൽ കുടുങ്ങിയെന്നും അഞ്ജലിയുടെ ശരീരവുമായി കാർ 13 കിലോമീറ്റർ ഓടിയെന്നും ഇവർ പിന്നീടാണ് തിരിച്ചറിഞ്ഞത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ഇവരിൽ ഒരാൾ യുവതിയുടെ കൈ കാറിനടിയിൽ കാണുകയും ഭയന്ന് കാർ തിരിച്ച് വിടുകയുമായിരുന്നു. തുടർന്ന് മൃതദേഹം കാഞ്ചവാലയിൽ ഉപേക്ഷിച്ചു.
യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നും കണ്ടെത്തി. യുവതിയുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നു കണ്ടെത്തിയത്.
English Summay: What 5 men in Car did before Delhi horror