കൃത്രിമ ഗർഭധാരണം: ചികിത്സ തുടങ്ങിയവർക്ക് തുടരാമെന്നു ഹൈക്കോടതി; നിർണായക വിധി
കൊച്ചി∙ കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി. അൻപതു വയസ് കഴിഞ്ഞ സത്രീകൾക്കും 55 വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്നു ഹൈക്കോടതി

കൊച്ചി∙ കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി. അൻപതു വയസ് കഴിഞ്ഞ സത്രീകൾക്കും 55 വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്നു ഹൈക്കോടതി വിധിച്ചു.
കുടുംബം കെട്ടിപ്പൊക്കുക എന്ന വ്യക്തിപരമായ കാര്യം അവകാശമാണെന്നും അതിന് പ്രായപരിധി വയ്ക്കുന്നത് വിലക്കാണെന്നും പുനർവിചിന്തനം വേണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് പുനരാലോചിക്കണമെന്ന് കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന് നാഷനൽ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആൻഡ് സറഗസി ബോർഡിനോട് ഹൈക്കോടതി നിർദേശം നൽകി.
കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള എആർടി (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി റെഗുലേഷൻ ആക്ട്) ബിൽ 2022 ജനുവരി 25നാണ് കൊണ്ടുവന്നത്. ഇത് നിയമമായതോടെ പ്രതിസന്ധിയിലായ പ്രായമേറിയ ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. 50 വയസ് തികഞ്ഞ സ്ത്രീകൾക്കും 55 വയസ് തികഞ്ഞ പുരുഷൻമാർക്കും ഇതിലെ 21ജി ചട്ടം ചികിത്സാ അവകാശങ്ങൾ നിഷേധിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
നിയമം പ്രാബല്യത്തിൽ വന്നതോടെ ഈ സമയം ചികിത്സ നടത്തി വന്നവർക്കും ചട്ടങ്ങൾ ബാധകമായി. ഇതിനെതിരെ 30 ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ 28 ഹർജികൾ ഒരുമിച്ചു പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണാണ് ഇളവ് അനുവദിച്ച് ഉത്തരവു പുറപ്പെടുവിച്ചത്. നിയമം പ്രാബല്യത്തിലായ ജനുവരി മാസം ചികിത്സയിലുണ്ടായിരുന്നവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
English Summary: Upper Age Limit For Assisted Reproductive Technology Needs Relook: Kerala High Court