തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയായി ക്രമീകരിച്ച് യുവജനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവിനെ മൂന്നു മാസത്തിനകം മറികടന്നാണ് ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷംരൂപയാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്. ചിന്ത ജെറോം ചുമതലയേറ്റ 2016 ഒക്ടോബർ 4 മുതൽ 2018 മേയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയായി ക്രമീകരിച്ച് യുവജനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവിനെ മൂന്നു മാസത്തിനകം മറികടന്നാണ് ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷംരൂപയാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്. ചിന്ത ജെറോം ചുമതലയേറ്റ 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 25വരെയുള്ള ശമ്പളം 50,000രൂപയായി ക്രമീകരിച്ച് കായിക യുവജനകാര്യ (ബി) വകുപ്പ് ഉത്തരവിറക്കിയത് 2022 സെപ്റ്റംബർ 26ന്. ഈ കാലയളവിലെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കണമെന്ന ചിന്തയുടെ ആവശ്യം തള്ളിയായിരുന്നു നടപടി. എന്നാൽ, ധനകാര്യവകുപ്പ് ചിന്ത ജറോമിന്റെ നിവേദനം പരിഗണിച്ച് 2017 ജനുവരി മുതൽ 2018 മേയ്‌വരെയുള്ള ശമ്പളം മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷമാക്കി ഉയർത്താൻ ഡിസംബറിൽ തീരുമാനിക്കുകയായിരുന്നു.

ശമ്പളം 50,000 ആയി നിജപ്പെടുത്തി ക്രമീകരിച്ച ഉത്തരവിന്റെ പകർപ്പിൽനിന്ന്.

യുവജന കമ്മിഷൻ അധ്യക്ഷയായി 2016ൽ ചിന്ത ചുമതലയേൽക്കുമ്പോൾ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതുവരെ പ്രതിമാസം 50,000രൂപ അഡ്വാൻസ് ശമ്പളം നിശ്ചയിച്ചു. ശമ്പളക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്ന മുറയ്ക്ക് അധിക തുക സ്വീകരിച്ചിട്ടുണ്ടെങ്കിൽ തുക തിരിച്ചു പിടിക്കാമെന്നും വ്യവസ്ഥ ചെയ്തു. 2018 മേയ് 26ന് യുവജന കമ്മിഷൻ ചട്ടങ്ങളിൽ ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷംരൂപയായി നിജപ്പെടുത്തി. സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ ചെയർപഴ്സനായി നിയമിക്കപ്പെട്ട തീയതി മുതൽ ചട്ടങ്ങൾ രൂപീകരിച്ച തീയതിവരെ കൈപ്പറ്റിയ ശമ്പളത്തെപ്പറ്റി അനിശ്ചിതത്വം നിലനിൽക്കുകയാണെന്ന് ചിന്ത ജെറോം കത്തിലൂടെ ചൂണ്ടിക്കാട്ടി. 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 25വരെയുള്ള കാലയളവിൽ ഒരു ലക്ഷംരൂപ അനുവദിക്കണമെന്നും 2022 ഓഗസ്റ്റ് 20ന് യുവജനകാര്യ വകുപ്പിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

2021 ഒക്ടോബറിൽ ധനകാര്യവകുപ്പ് ആവശ്യം തള്ളി. യുവജനകാര്യ സെക്രട്ടറിയുടെ അംഗീകാരമില്ലാതെ യുവജനകാര്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ഫയൽ വീണ്ടും ധനകാര്യ വകുപ്പിന് അയച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ചിന്ത ജെറോം ധനവകുപ്പിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുകയാണെന്ന് 2022 ഡിസംബർ 28ന് ധനകാര്യ വകുപ്പ് അനൗദ്യോഗിക കുറിപ്പ് യുവജനകാര്യ വകുപ്പിനു കൈമാറി. ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.

English Summary: Chintha Jerome's salary hike - updates