ബാറിലെ കത്തിക്കുത്ത്; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 4 പേർ പിടിയിൽ
തിരുവനന്തപുരം∙ യുവാവിനെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകളോളം മർദിച്ച സംഭവത്തിൽ പ്രതികൾ പൊലീസിന്റെ പിടിയിലായി. വെട്ടൂർ സ്വദേശികളായ റീജിസ്, കാവു, സുൽത്താൻ, ജഗ്ഫാർ എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ എട്ടാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം.മേൽ വെട്ടൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ വിനോദിനെയാണ്

തിരുവനന്തപുരം∙ യുവാവിനെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകളോളം മർദിച്ച സംഭവത്തിൽ പ്രതികൾ പൊലീസിന്റെ പിടിയിലായി. വെട്ടൂർ സ്വദേശികളായ റീജിസ്, കാവു, സുൽത്താൻ, ജഗ്ഫാർ എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ എട്ടാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം.
മേൽ വെട്ടൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ വിനോദിനെയാണ് സുഹൃത്തായ റീജിസ് അടങ്ങുന്ന നാലംഗ സംഘം വെട്ടൂർ ജംഗ്ഷനിൽ നിന്ന് മാരുതി വാനിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് വാനിലും ആളൊഴിഞ്ഞ വീട്ടിലും കൊണ്ട് പോയി വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് മർദിച്ചതെന്നും വാളും തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും യുവാവ് പൊലീസിന് മൊഴി നൽകി. മർദിച്ച് അവശനാക്കിയ ശേഷം യുവാവിനെ ഉപേക്ഷിച്ചു സംഘം പോയി. തുടർന്ന് വിനോദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വർക്കലയിലെ ഒരു ബാറിൽ നടന്ന അക്രമസംഭവങ്ങളുടെ ഭാഗമായാണ് തന്നെ മർദിച്ചതെന്ന് വിനോദ് പറഞ്ഞു. ആറ് മാസം മുൻപ് ബാറിൽ വച്ചു നടന്ന അക്രമത്തിൽ വിനോദിനെ കാവു മർദിച്ചിരുന്നു. ബാറിലെ ജീവനക്കാർ പ്രശ്‌നത്തിൽ ഇടപെടുകയും ഒരാൾക്ക് കത്തി കൊണ്ട് കുത്തേൽക്കുകയും ചെയ്തു. ബാർ ജീവനക്കാരെക്കൊണ്ട് മർദിച്ചു എന്നാരോപിച്ചാണ് വിനോദിനെ നാലംഗ സംഘം പിടിച്ചു കൊണ്ടുപോയി മർദിച്ചത്. പ്രതികൾ ഒളിവിലായിരുന്നു. ഇവരിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡും തോക്കും വടിവാളും പിടിച്ചെടുത്തു.
English Summary: Kidnapping; 4 arrested in Thiruvananthapuram