മിസ് കേരള കിരീടം ലിസ് ജയ്മോൻ ജേക്കബിന്; സാംഭവി ഫസ്റ്റ് റണ്ണറപ്പ്
കൊച്ചി ∙ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി ലിസ് ജയ്മോൻ ജേക്കബിനെ തിരഞ്ഞെടുത്തു. കെ.സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ.പോൾ
കൊച്ചി ∙ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി ലിസ് ജയ്മോൻ ജേക്കബിനെ തിരഞ്ഞെടുത്തു. കെ.സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ.പോൾ
കൊച്ചി ∙ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി ലിസ് ജയ്മോൻ ജേക്കബിനെ തിരഞ്ഞെടുത്തു. കെ.സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ.പോൾ
കൊച്ചി ∙ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി ലിസ് ജയ്മോൻ ജേക്കബിനെ തിരഞ്ഞെടുത്തു. കെ.സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ.പോൾ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന ടൈറ്റില്‍ കൂടാതെ, മത്സരത്തില്‍ മിസ് ടാലന്റഡ്, മിസ് വോയ്സ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫോട്ടോജെനിക് എന്നിവരെയും തിരഞ്ഞെടുത്തു.
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സൗന്ദര്യമത്സരം അരങ്ങേറിയത്. വ്യത്യസ്ത മേഖലകളിലും പശ്ചാത്തലങ്ങളിലുമുള്ള 24 യുവതികൾ അന്തിമ ഘട്ടത്തിൽ മത്സരിച്ചു. രാവിലെ 9 മണിയോടെയാണ് മത്സരം ആരംഭിച്ചത്. സാരി റൗണ്ട് വിത്ത് ഇന്‍ട്രഡക്‌ഷന്‍, ഇന്‍ഡോ- വെസ്‌റ്റേണ്‍ കോസ്റ്റ്യൂമില്‍ ക്വസ്റ്റ്യന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റ്യന്‍ റൗണ്ട് എന്നിവയായിരുന്നു ഫൈനൽ റൗണ്ടുകള്‍.
ഒന്നിലധികം റൗണ്ട് സ്‌ക്രീനിങ്ങുകള്‍ക്കും ഓഡിഷനുകള്‍ക്കും ശേഷം മാസങ്ങളോളം പ്രവര്‍ത്തിച്ചാണ് മിസ് കേരള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട 24 പേരെ ഫൈനലിന് മുമ്പ് 7 ദിവസം പരിശീലിപ്പിച്ചതിന് ശേഷമാണ് വേദിയിലെത്തിച്ചത്. നീതു ജയപ്രകാശാണ് ഔദ്യോഗിക മേക്കപ്പ് പാര്‍ട്ണര്‍. ഫാഷന്‍ ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍ ആണ് ഫൈനലിസ്റ്റുകളെ അണിയിച്ചൊരുക്കിയത്. മത്സരാര്‍ഥികള്‍ക്ക് മുന്‍ മിസ് ഇന്ത്യ പ്രിയങ്ക ഷാ ഗ്രൂമിങ്ങും പരിശീലനവും ഫാഷന്‍ കൊറിയോഗ്രാഫിയും നല്‍കി.
English Summary: Liz jaimon jacob selected as the winner of miss Kerala 2022 pageant